സമീപകാലത്ത് വൻ വിജയം നേടിയ ചിത്രമാണ് ആർ.ഡി.എക്സ്. ഈ ചിതത്തിലെ താര ജോഡികളായ ഷെയ്ൻ നിഗം മഹിമാ നമ്പ്യാർ എന്നിവരുടെ കഥാപാതങ്ങൾക്കും ഏറെ സ്വീകാര്യത ലഭിച്ചു.
ഈ താരജോഡികൾ വീണ്ടും ഒന്നിക്കുന്ന ‘ലിറ്റിൽ ഹാർട്ട്സ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കട്ടപ്പനയിലും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു..
സാന്ദ്രാ തോമസും വിൽസൺ തോമസ്സും ചേർന്നു നിർമ്മിച്ച് ആന്റോ ജോസ് പെരേരാ, എബി ട്രീസാ പോൾ എന്നിവർസംവിധാനം ചെയ്യുന്ന ചിത്രമാണിത്..
ഈ ചിത്രത്തിലേക്ക് ആദ്യം കാസ്റ്റ് ചെയ്തിരുന്നത് മഹിമയെ ആയിരുന്നില്ല. തമിഴിലെ മറ്റൊരു നടിയായിരുന്നു. ചില സാങ്കേതികമായ കാരണങ്ങളാൽ അവർക്ക് ചിത്രത്തിൽ ജോയിന്റ് ചെയ്യാൻ കഴിയാതെ വന്നപ്പോഴാണ് വീണ്ടും പലരിലേക്കും അന്വേഷണം നടന്നത്. അത് എത്തിയത് മഹിമയിലായിരുന്നു എന്ന് സാന്ദ്രാ തോമസ് പറഞ്ഞു.
ആർ.ഡി. എക്സിനു ശേഷം വീണ്ടും ഷെയിനുമായി ഒരു ചിത്രം ഉടനുണ്ടാകുമെന്ന് ഞാനും കരുതിയില്ലായിരുന്നുവെന്ന് മഹിമയും കട്ടപ്പനയിലെ ലൊക്കേഷനിൽ വച്ചു പറഞ്ഞു. എല്ലാം ഒരു നിമിത്തം.
ഇടുക്കിയിലെ കാർഷിക മേഖലയുടെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും ഏലത്തോട്ടങ്ങളുടെ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്.
അപ്പനും മകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ. രണ്ടു കുടുംബങ്ങളിലായി നടക്കുന്ന വ്യത്യസ്ഥ പ്രണയബന്ധങ്ങൾ…
എല്ലാവിധ ആകർഷക ഘടകങ്ങളും കോർത്തിണക്കിയ ഒരു ക്ലീൻ എന്റെർടൈനർ ആയിരിക്കും ‘ലിറ്റിൽ ഹാർട്ട്സ്.’
തോട്ടം സൂപ്പർവൈസറായ സിബി എന്ന കഥാപാതത്തെ ഷെയ്ൻ നിഗം അവതരിപ്പിക്കുന്നു.
ശോശ എന്നാണ് മഹിമയുടെ കഥാപാതത്തിന്റെ പേര്. വിദേശത്തു പഠിക്കുന്ന ഒരു കുട്ടി.
ബാബുരാജ് മറ്റൊരു പ്രധാന കഥാപാതത്തെ അവതരിപ്പിക്കുന്നു.
രൺജി പണിക്കർ, ജാഫർ ഇടുക്കി, മാലാ പാർവ്വതി, രമ്യാ സുവി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
രാജേഷ് പിന്നാടനാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
സംഗീതം- കൈലാസ്.
ഛായാഗ്രഹണം- ലൂക്ക് ജോസ്.
എഡിറ്റിംഗ്- നൗഫൽ അബ്ദുള്ള
ക്രിയേറ്റീവ് ഡയറക്ടർ- ദിപിൽ ദേവ് –
പ്രൊഡക്ഷൻ ഹെഡ്- അനിതാ കപിൽ.
പ്രൊഡക്ഷൻ കൺട്രോളർ – ഡേവിസൺ. സി.ജെ.
ക്രിസ്മസ്സിന് ഈ ചിത്രം പ്രദർശനത്തിനെത്തും
വാഴൂർ ജോസ്.