Movie
-
ഡെസ്‍കില്‍ ‘മാന്ത്രിക’ താളമിട്ട് വൈറലായ അഞ്ചാം ക്ലാസുകാരന്‍ അഭിജിത്ത് സിനിമയിലേക്ക്; അരങ്ങേറ്റം ഫൈസൽ ഹുസൈന്റെ “കട്ടപ്പാടത്തെ മാന്ത്രികനി”ൽ
ടീച്ചർ ക്ലാസിൽ പാടിയ പാട്ടിന് ഡെസ്കിൽ താളബോധത്തോടെ കൊട്ടുന്ന ഒരു കൊച്ചുമിടുക്കൻറെ വീഡിയോ കഴിഞ്ഞ വാരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറൽ ആയിരുന്നു. തിരുനെല്ലി കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാര്ഥി അഭിജിത്ത് ആയിരുന്നു അത്. സംഗീതാധ്യാപിക അഞ്ജനയുടെ പാട്ടിനനുസിച്ചാണ് അഭിജിത്ത് കൊട്ടിയത്. അഞ്ജന തന്നെ മൊബൈലിൽ പലർത്തിയ വീഡിയോ അഭിജിത്തിൻറെ ക്ലാസ് ടീച്ചർ പി അർഷിതയാണ് പിന്നീട് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. ഇപ്പോഴിതാ അഭിജിത്ത് സിനിമാ പ്രവേശനത്തിന് ഒരുങ്ങുകയാണ്. ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അഭിജിത്ത് വേഷമിടുക. ഷോർട്ട് ഫിലിമുകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനായ ഫൈസൽ ഒരുക്കുന്ന ചിത്രത്തിൻറെ പേര് കട്ടപ്പാടത്തെ മാന്ത്രികൻ എന്നാണ്. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വയനാട് കാട്ടിക്കുളം അമ്മാനി കോളനിയിലെത്തിയാണ് അഭിജിത്തിനെ സിനിമയിലേക്ക് ക്ഷണിച്ചത്. കൂലിപ്പണിക്കാരനായ ബിജുവാണ് അഭിജിത്തിന്റെ അച്ഛൻ. ഒരു സഹോദരിയും ഒരു സഹോദരനുമുണ്ട്. ആതിരയാണ് അമ്മ. ഓല മേഞ്ഞ ഒറ്റമുറി വീട്ടിലാണ് ഈ കുടുംബം താമസിക്കുന്നത്.…
Read More » -
കുഞ്ചാക്കോ ബോബൻ നായക വേഷത്തിലെത്തുന്ന ‘പദ്മിനി’യുടെ പുതുക്കിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു
കുഞ്ചാക്കോ ബോബൻ നായക വേഷത്തിലെത്തുന്ന ‘പദ്മിനി’യുടെ പുതുക്കിയ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം ജൂലൈ 14 ന് തിയറ്ററുകളിലെത്തും. സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ അപർണ ബാലമുരളി, വിൻസി അലോഷ്യസ്, മഡോണ സെബാസ്റ്റ്യൻ എന്നീ മൂന്ന് നായികമാരാണുള്ളത്. ദീപു പ്രദീപിന്റെതാണ് തിരക്കഥ. കുഞ്ഞിരാമായണം, എബി, കൽക്കി, കുഞ്ഞെൽദോ എന്നീ ചിത്രങ്ങൾക്ക് ശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ പുറത്തുവിട്ട ടീസർ, ട്രെയ്‍ലർ എന്നിവയ്ക്ക് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ചിത്രത്തിലെ ‘ലവ് യു മുത്തേ…’ എന്ന ഗാനവും പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. ശ്രീരാജ് രവീന്ദ്രൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം മനു ആന്റണിയാണ് കൈകാര്യം ചെയ്യുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: വിനീത് പുല്ലുടൻ, പ്രൊഡക്ഷൻ കൺട്രോളർ: മനോജ് പൂങ്കുന്നം, കലാസംവിധാനം: ആർഷാദ് നക്കോത്, മേക്കപ്പ്: രഞ്ജിത്ത് മണലിപ്പറമ്പ്, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, സ്റ്റിൽസ്: ഷിജിൻ പി…
Read More » -
അർജുൻ അശോകൻ കർഷക പുത്രൻ ‘തീപ്പൊരി ബെന്നി’യായി തിളങ്ങുന്ന സിനിമ ഉടൻ തീയേറ്ററുകളിലേയ്ക്ക്
തനി നാടൻ വസ്ത്രമായ വടിവൊത്ത ഷർട്ടും മുണ്ടും അണിഞ്ഞ യുവാവ്. പോക്കറ്റിൽ പേന. തിളങ്ങുന്ന കണ്ണകൾ, ദൃഢവിശ്വാസം മുഖത്തു പ്രകടം. ബെന്നി എന്നാണ് ഈ യുവാവിൻ്റെ പേര്. തീപ്പൊരി ബെന്നി എന്നു പറഞ്ഞാലേ എളുപ്പത്തിൽ മനസ്സിലാകൂ…. തീപ്പൊരി ബെന്നിയാകുന്നത് മലയാളത്തിലെ യുവനിരയിലെ ശ്രദ്ധേയനടൻ അർജുൻ അശോകനാണ്. ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ പോസ്റ്ററാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. വലിയ ജനപ്രീതി നേടിക്കൊണ്ടാണ് ഈ പോസ്റ്റർ വൈറലായിരിക്കുന്നത്. രാജേഷും ജോജിയുമാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്. വെള്ളിമൂങ്ങാ, ജോണി ജോണിയസ് അപ്പാ എന്നീ ചിത്രങ്ങൾക്കു തിരക്കഥ രചിച്ച് ശ്രദ്ധേയനായ ജോജി തോമസ്സും വെള്ളിമൂങ്ങയുടെ പ്രധാന സഹായിയായിരുന്ന രാജേഷും ഒത്തുചേർന്ന് രാജേഷ് ജോജി എന്ന പേരിൽ ഈ ചിത്രം സംവിധാനം ചെയ്യുന്നു. ഷെബിൻ ബക്കർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഷെബിൻ ബക്കറാണ് ‘തീപ്പൊരി ബെന്നി’ നിർമ്മിക്കുന്നത്. കാർഷിക ഉൽപ്പന്നങ്ങളാൽ സമ്പന്നമായ ഒരു തനി നാടൻ കർഷകഗ്രാമ പഞ്ചാത്തലത്തിലുടെ ഒരപ്പൻ്റേയും മകൻ്റേയും കഥ പറയുകയാണ് ഈ ചിത്രത്തിലൂടെ.…
Read More » -
ഷൈൻ കേന്ദ്രകഥാപാത്രമായെത്തുന്ന ‘പമ്പരം’ 5 ഭാഷകളിൽ; ആകാംക്ഷയേറ്റുന്ന ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി
അഭിനയമികവുകൊണ്ട് തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളെയും പൂര്‍ണ്ണതയിലെത്തിക്കുന്ന നടനാണ് ഷൈന്‍ ടോം ചാക്കോ. ക്യാരക്ടർ റോളുകളിലും വില്ലൻ വേഷങ്ങളിലും നായക കഥാപാത്രമായും നിരവധി സിനിമകളുടെ ഭാഗമായിട്ടുണ്ട് ഇതിനകം അദ്ദേഹം. ഷൈൻ കേന്ദ്രകഥാപാത്രമായെത്തുന്ന ‘പമ്പരം’ എന്ന ചിത്രം ഇപ്പോൾ അണിയറയിൽ ഒരുങ്ങുകയാണ്. സിനിമയുടെ ആകാംക്ഷയേറ്റുന്ന ടൈറ്റിൽ ലുക്ക് പുറത്തിറങ്ങി. ടൈം ലൂപ്പോ മിസ്റ്ററി ത്രില്ലറോ സൈക്കോ ത്രില്ലറോ ആണ് ‘പമ്പര’മെന്ന സൂചന നൽകുന്നതാണ് ടൈറ്റിൽ ലുക്ക്. ഒരു വാനിന് സമീപം ആരെയോ രൂക്ഷമായി നോക്കിക്കൊണ്ട് ഷൈൻ ടോം നിൽക്കുന്നതാണ് ടൈറ്റിൽ ലുക്കിൽ ദൃശ്യവത്കരിച്ചിരിക്കുന്നത്. സിനിമയുടെ കഥ, തിരക്കഥ, സംവിധാനം സിധിൻ നിര്‍വ്വഹിക്കുന്നു. തോമസ് കോക്കാട്, ആന്‍റണി ബിനോയ് എന്നിവരാണ് നിർമ്മാതാക്കള്‍. തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ ഭാഷകളിലെ ശ്രദ്ധേയ സിനിമകളായ അമരകാവ്യം, ഇരുധി സുട്രു, സാലാ കദൂസ്, നാച്ചിയാർ, വർമാ, സൂരറൈ പോട്ര്, വിസിത്തരൻ തുടങ്ങി ഒട്ടേറെ സിനിമകളുടെ എഡിറ്ററായ സതീഷ് സൂര്യ എഡിറ്റിംഗ് നിർവ്വഹിക്കുന്ന ആദ്യ മലയാള സിനിമയുമാണ് ‘പമ്പരം’. ഉത്തമവില്ലൻ,…
Read More » -
ലോകേഷ് കനകരാജിൻറെ വിജയ് പടം ലിയോയുടെ ചിത്രീകരണം പൂർത്തിയായി; ഒക്ടോബർ 19ന് തിയറ്ററുകളിൽ
ലോകേഷ് കനകരാജിന്‍റെ സംവിധാനത്തിൽ ദളപതി വിജയ് നായകനായെത്തുന്ന ലിയോയുടെ ചിത്രീകരണം പൂർത്തിയായി. സിനിമാ പ്രേമികള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ഒക്ടോബർ 19ന് തിയറ്ററുകളിലേക്ക് എത്തും. ചുരുങ്ങിയ കാലം കൊണ്ട് ഗംഭീര ചിത്രങ്ങൾ ഒരുക്കി കേരളത്തിലും നിരവധി ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്. അദ്ദേഹം അവസാനമായി സംവിധാനം ചെയ്ത കമൽഹാസൻ ചിത്രം വിക്രം കേരളത്തിലും ബ്ലോക്ക് ബസ്റ്റർ വിജയം നേടിയിരുന്നു. ദളപതിയും ലോകേഷും ഒന്നിക്കുന്ന ലിയോ എന്ന ചിത്രത്തിന്മേൽ വമ്പൻ പ്രതീക്ഷകളാണ് ആരാധകർക്കിടയിലുള്ളത്. ദളപതി വിജയിന് പുറമേ സഞ്ജയ് ദത്ത്, തൃഷ, പ്രിയ ആനന്ദ്, അര്‍ജുന്‍, മന്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ മുഖ്യ വേഷത്തിലെത്തുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് ലോകേഷ് കനകരാജ് തന്നെയാണ്. മികച്ച ചിത്രങ്ങൾ കേരളത്തിലെ പ്രേക്ഷകരിലേക്കെത്തിച്ച ഗോകുലം മൂവീസ് ആണ് ലിയോയുടെ കേരള ഡിസ്ട്രിബ്യൂഷന്‍ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. വിജയുടെ പിറന്നാൾ ദിനത്തിൽ റിലീസ് ചെയ്ത ഫസ്റ്റ് ലുക്കിനും ഞാൻ റെഡി താ എന്ന ഗാനത്തിനും ഗംഭീര പ്രതികരണമാണ് പ്രേക്ഷകരിൽ…
Read More » -
കാത്തിരിപ്പിനൊടുവില്‍ ആ സ്വപ്‌നം പൂവണിയുന്നു; സിഐഡി മൂസ 2 അടുത്ത വര്‍ഷമെന്ന് ദിലീപ്
2024 ല്‍ സിഐഡി മൂസ രണ്ടാം ഭാഗത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്ന് ദിലീപ്. വളരെ സീരിയസ് ആയി തന്നെ ഈ സിനിമയുമായി മുന്നോട്ടുപോകുന്നുണ്ടെന്നും ജോണി ആന്റണിയും തിരക്കഥാകൃത്തായ ഉദയ്കൃഷ്ണ, സിബി തോമസ് എന്നിവരുമായും പല വട്ടം സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും ദിലീപ് പറഞ്ഞു. ‘വോയ്‌സ് ഓഫ് സത്യനാഥന്‍’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ”കുറേ സംഭവങ്ങള്‍ ഞങ്ങളുടെ കയ്യില്‍ ഉണ്ട്. കുറച്ചുകാര്യങ്ങള്‍ കൂടി കിട്ടാന്‍ കാത്തിരിക്കുകയാണ്. ആദ്യ ഭാഗത്തേക്കാള്‍ മികച്ചു നില്‍ക്കണം, രണ്ടാം ഭാഗവും മൂന്നാം ഭാഗവും. സിഐഡി മൂസ എന്ന സിനിമയില്‍ കണ്ടത് മൂസയെയും അര്‍ജുന്‍ എന്ന നായയെയുമാണ്. അതു തന്നെയാകും രണ്ടാം ഭാഗത്തിലും അവതരിപ്പിക്കുക. നിങ്ങള്‍ കണ്ടതിനേക്കാള്‍ കൂടുതല്‍ വലിയ മികവോടെയാണ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്. സിഐഡി മൂസയും വാളയാര്‍ പരമശിവവുമാണ് രണ്ടാം ഭാഗം എന്ന നിലയില്‍ ചെയ്യാന്‍ ആഗ്രഹിച്ച സിനിമകള്‍. അതുകഴിഞ്ഞ് വീണ്ടുമൊരു ചര്‍ച്ച വന്നു, അതാണ് 2 കണ്ട്രീസ്. 3 കണ്ട്രീസ് എന്ന…
Read More » -
സുരേഷ് ഗോപിയുടെ എസ്.പി ഹരീഷ് മാധവനും ബിജുമേനോന്റെ പ്രൊഫസർ നിഷാന്തും നേർക്കുനേർ പോരാടുന്ന ‘ഗരുഡൻ’ ഷൂട്ടിംഗ് പുരോഗമിക്കുന്നു
മലയാള സിനിമയിലെ കരുത്തുറ്റ രണ്ടുനടന്മാരാണ് സുരേഷ് ഗോപിയും, ബിജുമേനോനും. ഇവരുടെ കോമ്പിനേഷനിൽ നിരവധി ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സുരേഷ് ഗോപി നായകനിരയിലേക്കു കടന്നപ്പോൾ ബിജു മേനോൻ ഉപനായകനും പ്രതിനായകനും ഒക്കെ ആയിരുന്നു. മലയാളത്തിലെ ജനപ്രിയ ചിത്രങ്ങളായ ക്രിസ്ത്യൻ ബ്രദേഴ്‌സ്, ചിന്താമണി കൊലക്കേസ്, പ്രണയ വർണ്ണങ്ങൾ, എഫ്.ഐ.ആർ, ഹൈവേ, പത്രം, മഹാത്മ തുടങ്ങിയ ചിത്രങ്ങളെല്ലാം ഇവരുടെ മിന്നുന്ന പ്രകടനങ്ങളിലൂടെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. ഇതിനിടയിൽ ഈ കോമ്പിനേഷന് നീണ്ട ഇടവേള വന്നു. സുരേഷ് ഗോപി ഇടക്കാലത്ത് ചലച്ചിത്ര രംഗത്തു നിന്നും മാറി നിന്നതും, അപ്പോഴേക്കും ബിജു മേനോൻ നായകനിരയിലേക്കു കടന്നു വന്നതും ഈ ഇടവേളക്കു കാരണമായി എന്നു പറയാം. പതിമൂന്നു വർഷത്തെ ഇടവേളയാണ് അഭിനയരംഗത്ത് ഇവർക്കിടയിൽ ഉണ്ടായത്. അതിനു വിരാമമിട്ടു കൊണ്ടാണ് ഇപ്പോൾ ‘ഗരുഡൻ’ എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിക്കാൻ ഇരുവരും എത്തിയിരിക്കുന്നത്. നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ‘ഗരുഡൻ’ മാജിക്ക് ഫ്രംയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് നിർമ്മിക്കുന്നത്. കൊച്ചിയിൽ ചിത്രീകരണം നടന്നു…
Read More » -
പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാറിന്റെ ടീസർ ഇറങ്ങി രണ്ട് ദിവസത്തില്‍ 100 ദശലക്ഷത്തിലധികം കാഴ്‌ചകൾ, ട്രെൻറിംഗ്; സലാറിന്റെ അടുത്ത അപ്ഡേറ്റ് പുറത്ത്
പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാറിൻറെ ടീസർ ഇറങ്ങിയതിന് പിന്നാലെ ട്രെൻറിംഗാണ്. ചിത്രത്തിന്റെ ടീസർ ജൂലൈ 6 നാണ് നിർമ്മാതാക്കൾ പുറത്തുവിട്ടത്. രണ്ട് ദിവസത്തിൽ തന്നെ ടീസറിന് യൂട്യൂബിൽ 100 ദശലക്ഷത്തിലധികം കാഴ്‌ചകൾ നേടാൻ സാധിച്ചു. ആക്ഷൻ ത്രില്ലറാണ് ചിത്രം എന്ന് തെളിയിക്കുന്നതാണ് ചിത്രത്തിൻറെ ടീസർ. സലാറിന്റെ ടീസറിന് ലഭിച്ച നല്ല പ്രതികരണത്തിന് പിന്നാലെ പുതിയ അപ്ഡേറ്റുമായി ചിത്രത്തിൻറെ നിർമ്മാതാക്കളായ ഹോംബാല ഫിലിംസ്. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ഓഗസ്റ്റിൽ പുറത്തുവിടുമെന്ന് സലാറിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ വഴി നിർമ്മാതാക്കൾ പറയുന്നത്. കെജിഎഫ് ഫ്രാഞ്ചൈസിക്കു ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് സലാറിൻറെ പ്രേക്ഷകശ്രദ്ധയിലേക്ക് നീക്കിനിർത്തുന്നത്. ബാഹുബലി സ്റ്റാർ പ്രഭാസ് ആണ് നായകനെന്നതും ചിത്രത്തിൻറെ യുഎസ്‍പി ആണ്. പൃഥ്വിരാജ് പ്രതിനായകനായി എത്തുന്നുവെന്നത് മലയാളികളെ സംബന്ധിച്ച് ആവേശം പകരുന്ന വസ്തുതയാണ്. ഈ ചിത്രത്തിന് ഇന്ത്യൻ സിനിമാപ്രേമികൾക്കിടയിലുള്ള കാത്തിരിപ്പ് എത്രത്തോളമെന്ന് മനസിലാക്കാൻ ചിത്രത്തിൻറെ ഇന്നെത്തിയ ടീസറിന് ലഭിക്കുന്ന പ്രതികരണം നോക്കിയാൽ…
Read More » -
കൊറോണ ധവാനിൽ സുമിത്രയായി സീമ ജി നായര്‍, കരിയറിലെ മികവുറ്റ വേഷം; പുതിയ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
മലയാളസിനിമയിൽ നാലു പതിറ്റാണ്ടോളം പ്രവൃത്തിപരിചയമുള്ള അനുഗ്രഹീതയായ അഭിനേത്രി സീമ ജി നായരുടെ കരിയറിലെ മികവുറ്റ ഒരു വേഷംകൂടി പ്രേക്ഷകർക്കുമുന്നിലെത്തുന്നു. നവാഗതനായ സി.സി സംവിധാനം ചെയ്യുന്ന ‘കൊറോണ ധവാൻ’ എന്ന ചിത്രത്തിലെ സുമിത്ര എന്ന കഥാപാത്രത്തെയാണ് അഭിനേത്രി അവതരിപ്പിക്കുന്നത്. പുതിയ കാരക്ടർ പോസ്റ്ററിൽ ചക്ക നേരെയാക്കുന്ന കഥാപാത്രത്തെ കാണാം. ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് ഈ കാരക്ടർ പോസ്റ്റർ പുറത്തുവിട്ടത്. ചിത്രം ഉടൻതന്നെ തീയറ്ററുകളിലെത്തും. ജെയിംസ് & ജെറോം പ്രൊഡക്ഷൻസിൻറെ ബാനറിൽ ജെയിംസും ജെറോമും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒരു മുഴു നീളൻ കോമഡി എൻറർടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിൻറെ രചന നിർവ്വഹിച്ചിരിക്കുന്നത് സുജയ് മോഹൻരാജ് ആണ്. ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസാണ് ചിത്രം തീയറ്ററുകളിലേക്ക് എത്തിക്കുന്നത്. ലുക്മാൻ, ശ്രീനാഥ് ഭാസി എന്നിവർക്കൊപ്പം ജോണി ആൻറണി, ശരത് സഭ, ഇർഷാദ് അലി, ബിറ്റോ, ശ്രുതി ജയൻ, ഉണ്ണി നായർ, സിനോജ് അങ്കമാലി, ധർമജൻ ബോൾഗാട്ടി, വിജിലേഷ്, അനീഷ് ഗോപാൽ, സുനിൽ സുഗത, ശിവജി ഗുരുവായൂർ തുടങ്ങി നിരവധി…
Read More » -
അത്ഭുതാവഹമായ അഭിനയപാഠവം കൊണ്ട് മലയാളിയെ വിസ്മയിപ്പിച്ച ഉർവ്വശിയുടെ ‘ഭാര്യമാർ’
ഉർവ്വശിയുടെ നടന മികവ് ജിതേഷ് മംഗലത്ത് എൺപതുകൾ മുതലുള്ള മലയാളസിനിമയിലെ നായികമാരെക്കുറിച്ചോർത്തു നോക്കൂ. ജലജ, സീമ, സുഹാസിനി, രേവതി, ശോഭന, ഉർവശി, പാർവ്വതി, കാർത്തിക, ലിസി, രഞ്ജിനി, സുചിത്ര, സുനിത, മാതു, ആനി, മഞ്ജു വാര്യർ, കാവ്യ, മീര ജാസ്മിൻ, നയൻതാര, നവ്യാനായർ തുടങ്ങി എത്രയെത്ര മുഖങ്ങൾ…! അവരിൽത്തന്നെ ഓൺ സ്ക്രീനിലെ പ്രഭാവം കൊണ്ടും, തനിയാർന്ന പ്രതിഭ കൊണ്ടും നമ്മെ വിസ്മയിപ്പിച്ചവരും ഉണ്ട്. എന്നിട്ടും ആ നിരയിലേക്ക് കണ്ണോടിക്കുമ്പോൾ ബഹുമുഖപ്രതിഭകൊണ്ടും ആറ്റിറ്റ്യൂഡു കൊണ്ടും മറ്റെല്ലാവരെയും ഒരു ചുവട് പിന്നിലാക്കുന്ന ഒരാളെ കാണാം… സാക്ഷാൽ ഉർവ്വശി…! ഒരേസമയം നായികയുടെ ഗ്ലാമറസ് പ്രഭാവം പേറുമ്പോഴും അവർ തിരഞ്ഞെടുത്ത കഥാപാത്രങ്ങളുടെ ആഴവും, അവർ തിരഞ്ഞെടുക്കുന്ന വഴികളും അതിശയിപ്പിക്കുന്നതായിരുന്നു. ‘കഴക’വും, ‘നാരായ’വും പോലെ സിനിമയെ ഒറ്റയ്ക്ക് തോളിലേറ്റുന്ന പൊസിറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ച അതേ അഭിനേത്രി തന്നെയാണ് ‘തലയണമന്ത്രം’ പോലൊരു സിനിമയിലെ സോ-കോൾഡ് നെഗറ്റീവ് റോളിൽ കൂടെയുള്ള സകല അഭിനയപ്രതിഭകളെയും രണ്ടാമതാക്കുന്ന തരത്തിലുള്ള അത്യുജ്വലമായ പെർഫോമൻസ് നടത്തുന്നതും!…
Read More »