Movie

  • ഇറച്ചി വെട്ടുകാരിയായി ഹണി റോസ്! ‘റേച്ചലി’​ന്റെ ടൈറ്റിൽ ലുക്കും മോഷൻ പോസ്റ്ററും പുറത്ത്

    ചലച്ചിത്ര താരം ഹണി റോസ് നായികയായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘റേച്ചൽ’ എന്നാണ് ചിത്രത്തിന്റെ പേര്. എബ്രിഡ് ഷൈൻ നിർമാണ പങ്കാളിയായ ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായിക ആനന്ദിനി ബാല ആണ്. രാഹുൽ മണപ്പാട്ടിന്റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥയൊരുക്കുന്നു. ഒരു വെട്ട്കത്തിയുടെ മൂർച്ചയുള്ള പെണ്ണിന്റെ കഥയാണ് റേച്ചൽ. ചിത്രത്തിന്റെ ടൈറ്റിൽ ലുക്കും മോഷൻ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. കൈയ്യിൽ വെട്ടുകത്തിയുമായി രക്തനിബിഡമായ അന്തരീക്ഷത്തിൽ ഇറച്ചി നുറുക്കുന്ന റേച്ചലായെത്തുന്ന ഹണി റോസിനെ പോസ്റ്ററിൽ കാണാം. ഹണി റോസിന്റെ അഭിനയ രംഗത്തെ കൃത്യമായി ഉപയോഗിക്കുന്ന സിനിമ ആയിരിക്കും സിനിമ എന്നാണ്, റേച്ചലിന്റെ മൂർച്ചയുള്ള, ആഴമുള്ള നോട്ടം സൂചിപ്പിക്കുന്നത്. ബാദുഷ പ്രൊഡക്ഷൻസ്, പെൻ & പേപ്പർ ക്രിയേഷൻസ് എന്നീ ബാനറുകളിൽ ബാദുഷ എൻ എം, ഷിനോയ് മാത്യു, എബ്രിഡ് ഷൈൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സ്റ്റേറ്റ്, നാഷണൽ അവാർഡ് ജേതാക്കളായ പ്രഗത്ഭർ റേച്ചലിന്റെ സാങ്കേതികമേഖലയിൽ…

    Read More »
  • തമിഴ് ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലര്‍ പോര്‍ തൊഴില്‍ ഒടിടിയിൽ എത്താൻ വൈകും; കാരണം ഇതാണ്…

    ചെന്നൈ: ശരത് കുമാറും, അശോക് സെൽവനും, നിഖില വിമലും പ്രധാന വേഷത്തിൽ എത്തിയ തമിഴ് ഇൻവസ്റ്റിഗേഷൻ ത്രില്ലർ പോർ തൊഴിൽ കഴിഞ്ഞ മാസമാണ് തീയറ്ററുകളിൽ എത്തിയത്. വിഘ്നേഷ് രാജ സംവിധാനം ചെയ്ത ഈ ലോ ബജറ്റ് ചിത്രം അപ്രതീക്ഷിതമായ വിജയമാണ് തമിഴ്നാട്ടിലും കേരളത്തിലും മറ്റും ഉണ്ടാക്കിയത്. ഇപ്പോഴും തീയറ്ററുകളിൽ‌ ഈ ചിത്രം ഓടുന്നുണ്ട്. അടുത്തിടെ ചെന്നൈയിൽ ചിത്രത്തിൻറെ വിജയാഘോഷം നടന്നിരുന്നു. ചിത്രം 50 കോടിയിലേറെയാണ് ചെറിയ സമയത്തിനുള്ളിൽ നേടിയെന്നാണ് ഈ ചടങ്ങിൽ ചിത്രത്തിൻറെ നിർമ്മാതാവ് അറിയിച്ചത്. അതേ സമയം ഇതേ ചടങ്ങിൽ ചിത്രത്തിലെ പ്രധാന താരമായ ശരത് കുമാർ തീയറ്റർ ഉടമകളോടും വിതരണക്കാരോടും ഒരു പ്രത്യക അഭ്യർത്ഥ നടത്തിയിരുന്നു. ചിത്രം ഒടിടിയിൽ വന്നാലും ചിത്രം തീയറ്ററിൽ 100 നാൾ ഓടിക്കണം എന്നായിരുന്നു അത്. സാധാരണ രീതിയിൽ ചിത്രം ഇറങ്ങി 28 ദിവസത്തിന് ശേഷം ഒടിടി ഇറക്കാം എന്നാണ്. പോർ തൊഴിൽ നേരത്തെ തന്നെ ഒടിടി സെയിൽ നടന്ന പടമാണ്. എന്നാൽ തീയറ്ററിലെ…

    Read More »
  • ടൊവിനോ തോമസ് നായകനായ ലാൽ ജൂനിയറിൻ്റെ ‘നടികർതിലകം’ ആരംഭിച്ചു

    ഡേവിഡ് പടിക്കൽ എന്ന സൂപ്പർ താരത്തിൻ്റെ കഥ പറയുന്ന നടികർതിലകം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഇന്നലെ (ചൊവ്വ) കൊച്ചി കാക്കനാട് ഷെറട്ടൺ ഹോട്ടലിൽ നടന്ന പൂജാ ചടങ്ങോടെ ആരംഭിച്ചു. ലാൽ ജൂനിയറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. മികച്ച വിജയം നേടിയ ഡ്രൈവിംഗ് ലൈസൻസിനു ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വലിയൊരു സംഘം അഭിനേതാക്കളുടേയും, അണിയറ പ്രവർത്തകരുടേയും ബന്ധുമിത്രാദികളുടേയും സാന്നിദ്ധ്യത്തിൽ ലാൽ ജൂനിയറിൻ്റെ മാതാപിതാക്കളായ ലാലും നാൻസി ലാലും ആദ്യ ഭദ്രദീപം തെളിയിച്ചതോടെയാണ് ആരംഭം കുറിച്ചത്. തുടർന്ന് വൈ. രവി ശങ്കർ (മൈത്രി മൂവി മേക്കേഴ്സ് ) ടൊവിനോ തോമസ്, സൗബിൻ ഷാഹിർ, സുരേഷ് കൃഷ്ണ, ബാലുവർഗീസ്, ആൽബി, മധുപാൽ, അലൻ ആൻ്റെണി. അനൂപ് മേനോൻ, പ്രശാന്ത് മാധവ്, ബാബു ഷാഹിർ, സഞ്ജു ശിവറാം, തുടങ്ങിയവർ ചേർന്ന് ഈ ചടങ്ങ് പൂർത്തീകരിച്ചു. ഗോഡ് സ്പീഡ് ആൻ്റ് മൈത്രിമൂവി മേക്കേഴ്സിൻ്റെ ബാനറിൽ നവീൻ യേർനേനി, വൈ.രവിശങ്കർ, അലൻ ആൻ്റെണി, അനൂപ്…

    Read More »
  • കോടതികളിൽ സ്ഥിരമായി കള്ളസാക്ഷി പറയുന്ന കൃഷ്ണനായി ശ്രീനിവാസൻ, എസ്ഐ ആയി വിനീത്; ‘കുറുക്കൻ’ ട്രെയ്‍ലർ

    വിനീത് ശ്രീനിവാസനും ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായി ഒരുമിച്ചെത്തുന്ന ചിത്രമാണ് കുറുക്കൻ. ചിത്രത്തിൻറെ ട്രെയ്‍ലർ അണിയറക്കാർ പുറത്തുവിട്ടു. കോടതികളിൽ സ്ഥിരമായി കള്ളസാക്ഷി പറയാൻ എത്തുന്ന കൃഷ്ണൻ എന്ന ആളെയാണ് ശ്രീനിവാസൻ അവതരിപ്പിക്കുന്നത്. അതേസമയം ഒരു എസ്ഐയുടെ കഥാപാത്രമാണ് വിനീത് ശ്രീനിവാസന്. നർമ്മത്തിൻറെ മേമ്പൊടിയോടെ കഥ പറയുന്ന ചിത്രത്തിൽ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷൈൻ ടോം ചാക്കോ ആണ്. 2.05 മിനിറ്റ് ദൈർഘ്യമുള്ള ടീസർ ആണ് അണിയറക്കാർ അവതരിപ്പിച്ചിരിക്കുന്നത്. നവാഗതനായ ജയലാൽ ദിവാകരൻ ആണ് കുറുക്കൻറെ സംവിധാനം. വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ സുധീർ കരമന, ശ്രീകാന്ത് മുരളി, ദിലീപ് മേനോൻ, ജോജി ജോൺ, അശ്വത് ലാൽ, ബാലാജി ശർമ്മ, കൃഷ്ണൻ ബാലകൃഷ്ണൻ, നന്ദൻ ഉണ്ണി, അസീസ് നെടുമങ്ങാട്, മാളവിക മേനോൻ, ഗൗരി നന്ദ, ശ്രുതി ജയൻ, അഞ്ജലി സത്യനാഥ്, അൻസിബാ ഹസ്സൻ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ജിബു ജേക്കബ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. മനോജ് റാംസിംഗ് തിരക്കഥ, സംഭാഷണം എഴുതുന്നു.…

    Read More »
  • ‘മലൈക്കോട്ടൈ വാലിബനിലെ’ ലാലേട്ടന്റെ ഇൻട്രോയിൽ തിയറ്റർ കുലുങ്ങുമെന്ന് ടിനു പാപ്പച്ചൻ

    അടുത്തകാലത്ത് ഇത്രത്തോളം ഹൈപ്പ് ലഭിച്ച സിനിമ മലയാളത്തിൽ ഉണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. പറഞ്ഞു വരുന്നത് മോഹൻലാൽ നായകനായി എത്തുന്ന ‘മലൈക്കോട്ടൈ വാലിബനെ’ കുറിച്ചാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന ചിത്രം എന്നത് തന്നെയാണ് ആ ഹൈപ്പിന് കാരണം. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഈ അവസരത്തിൽ ചിത്രത്തെ കുറിച്ച് സംവിധായകനും അസോസിയേറ്റുമായ ടിനു പാപ്പച്ചൻ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. “ലാൽ സാറിന്റെ ഇൻട്രോയിൽ ശരിക്കും തിയറ്റിൽ കുലുങ്ങും. ആ രീതിയിൽ ആയിരിക്കും അദ്ദേഹത്തിന്റെ ഇൻട്രോ”, എന്നാണ് ടിനു പാപ്പച്ചൻ പറയുന്നത്. ‘ചാവേർ’ സിനിമയുമായി ബന്ധപ്പെട്ട് ഫിലിം കമ്പാനിയൻ സൗത്തിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംവിധായകന്റെ പ്രതികരണം. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പങ്ക് വെക്കുവാൻ തനിക്ക് അനുവാദമില്ല എന്നും ഈ ചിത്രം ആദ്യദിനം തിയറ്ററിന് പുറത്ത് നിന്ന് ആസ്വദിക്കണമെന്നാണ് ആഗ്രഹമെന്നും ടിനു പാപ്പച്ചൻ പറഞ്ഞു. മോഹൻലാലിന്റെയും ലിജോ ജോസ്…

    Read More »
  • ഓണത്തിന് തിയറ്ററുകൾ പൂരപ്പറമ്പാക്കും; നിറഞ്ഞാടാൻ ഷെയ്നും, പെപ്പെയും, നീരജ് മാധവും, ‘ആർഡിഎക്സ്’ ഓഗസ്റ്റ് 25ന്

    ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം ‘ആര്‍ഡിഎക്സി’ന്റെ റിലീസ് വിവരം പുറത്തുവിട്ടു. ചിത്രം ഈ വർഷം ഓണം റിലീസ് ആയി തിയറ്ററുകളിൽ എത്തും. റിലീസ് അപ്ഡേറ്റ് പങ്കുവച്ചു കൊണ്ട് സെക്കൻഡ് ലുക്കും അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ഓഗസ്റ്റ് 25 ചിത്രം റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമെന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ആര്‍ഡിഎക്സ് നിര്‍മ്മിക്കുന്നത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആണ്. മലയാള സിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡെയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടേറെ മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ബാനറാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവാണ് ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ…

    Read More »
  • വിജയ് സേതുപതിയുടെ അൻപതാമത്തെ ചിത്രം ‘മഹാരാജ’; മംമ്തയും പ്രധാന വേഷത്തിൽ

    സിനിമാപ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന വിജയ് സേതുപതിയുടെ അൻപതാമത്തെ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. മഹാരാജ എന്നാണ് ചിത്രത്തിൻറെ ടൈറ്റിൽ. പാഷൻ സ്റ്റുഡിയോസും ദി റൂട്ടും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, മംമ്ത മോഹൻദാസ്, നാട്ടി നടരാജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നിഥിലൻ സാമിനാഥൻ ആണ് സംവിധാനം. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ആക്ഷൻ ഡ്രാമ ചിത്രത്തിൽ ക്രൈമിൻറെയും തില്ലറിൻറെയും ഘടകങ്ങൾ ഉണ്ടായിരിക്കുമെന്ന് അണിയറക്കാർ അറിയിച്ചു. പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരവും ദി റൂട്ടിന്റെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. കാന്താര ഉൾപ്പെടെ ബ്ലോക്ക്ബസ്റ്റർ കന്നഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ ബി അജനീഷ് ലോക്‌നാഥ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. നിഥിലന്റെ ‘കുരങ്ങു ബൊമ്മൈ’ എന്ന ചിത്രത്തിനും സംഗീതം നൽകിയത് അജനീഷ് ആയിരുന്നു. നിഥിലൻ സാമിനാഥനും റാം മുരളിയും ചേർന്നാണ് സംഭാഷണങ്ങൾ‌ ഒരുക്കുന്നത്. സ്റ്റണ്ട് അനിൽ അരസ്, മേക്കപ്പ് എ ആർ അബ്ദുൾ…

    Read More »
  • തീപാറിക്കും തീപ്പൊരി ബെന്നി! ഇത് കണ്ട് കേരളക്കര മൊത്തം ഞെട്ടണം… രസമുണര്‍ത്തി ടീസര്‍ പുറത്ത്

    ഈ വർഷം തിയറ്ററുകളിലെത്തി വൻ വിജയം നേടിയ രോമാഞ്ചം എന്ന ചിത്രത്തിൽ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഒരു കഥാപാത്രത്തെയാണ് അർജുൻ അശോകൻ അവതരിപ്പിച്ചത്. ഇപ്പോഴികാ അർജുൻ അശോകൻ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം തീപ്പൊരി ബെന്നിയുടെ ടീസർ തന്നെ അത്തരത്തിൽ രസമുണർത്തുകയാണ്. അതേ, ടഫ് സ്റ്റെപ്സ് ആണ്. ഇത് കണ്ട് കേരളക്കര മൊത്തം ഞെട്ടണം എന്ന അർജുൻ അശോകൻറെ വോയ്സ് ഓവറോടെ ആരംഭിക്കുന്ന ടീസറിൽ എൺപതുകളിലെ ഡിസ്കോ ഡാൻസിനെ ഓർമ്മിപ്പിക്കുന്ന അവരുടെ പാട്ടും ചുവടുകളുമാണ്. അർജുൻ അശോകനും ഷാജു ശ്രീധറും റാഫിയും ചേർന്നുള്ള കിടിലൻ ഫയർ ഡാൻസാണ് ടീസറിലുള്ളത്. ഒരു തൊഴുത്തിൻറെ പശ്ചാത്തലത്തിലായിരുന്നു സിനിമയുടേതായി പുറത്തിറങ്ങിയ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക്. അടുത്തിടെ ‘രോമാഞ്ചം’, ‘പ്രണയവിലാസം’ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകമനം കീഴടക്കിയ അർജുൻ വീണ്ടും ‘തീപ്പൊരി ബെന്നി’യിലൂടെ സിനിമാപ്രേമികളുടെ പ്രിയം നേടുമെന്നാണ് അണിയറക്കാരുടെ പ്രതീക്ഷ. ‘മിന്നൽ മുരളി’ ഫെയിം ഫെമിനാ ജോർജ്ജാണ് ചിത്രത്തിലെ നായിക. വൻവിജയം നേടിയ ‘വെള്ളിമൂങ്ങ’, ‘ജോണി ജോണി…

    Read More »
  • നെറ്റിസൺസി​ന്റെ സംശയം, ‘സ്‍പിരിറ്റി’ലെ രഘുനന്ദനാവാന്‍ മോഹന്‍ലാല്‍ മദ്യപിച്ചോ? മറുപടിയുമായി സംവിധായകന്‍ ശങ്കര്‍ രാമകൃഷ്ണന്‍

    മദ്യപാന ശീലമുള്ള കഥാപാത്രങ്ങളായി മോഹൻലാൽ എക്കാലത്തും സ്കോർ ചെയ്തിട്ടുണ്ട്. നമ്പർ 20 മദ്രാസ് മെയിലിലെ ടോണി കുരിശിങ്കലും അയാൾ കഥയെഴുതുകയാണിലെ സാ​ഗർ കോട്ടപ്പുറവും ദശരഥത്തിലെ രാജീവ് മേനോനുമൊക്കെ അവരിൽ ചിലർ. എന്നാൽ അതിൽ നിന്നൊക്കെ വേറിട്ട ഒന്നായിരുന്നു മദ്യാസക്തിയുടെ ദോഷവശങ്ങളിലേക്ക് വിരൽ ചൂണ്ടിയ സ്പിരിറ്റ്. രഞ്ജിത്തിൻറെ രചനയിലും സംവിധാനത്തിലും 2012 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ രഘുനന്ദൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ജോലിയിടെ മടുപ്പ് മൂലം വിദേശ ബാങ്കുകളിലെ ഉയർന്ന ഉദ്യോ​ഗം രാജിവച്ച് ടെലിവിഷൻ ജേണലിസത്തിലേക്ക് എത്തിയ ആളാണ് രഘു. മദ്യപാനാസക്തി തന്നെ കീഴ്പ്പെടുത്തിയെന്ന അയാളുടെ മനസിലാക്കലും തിരിച്ചുവരവുമൊക്കെ പ്രമേയമാക്കുന്ന ചിത്രത്തിൽ ​ഗംഭീരപ്രകടനമാണ് മോഹൻലാൽ നടത്തിയത്. സോഷ്യൽ മീഡിയ സിനിമാ​ഗ്രൂപ്പിൽ ഇതേക്കുറിച്ചുള്ള ഒരു ആരാധകൻറെ സംശയത്തിനാണ് ചിത്രത്തിൽ മോഹൻലാലിനൊപ്പം അലക്സി എന്ന മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച സംവിധായകൻ കൂടിയായ ശങ്കർ രാമകൃഷ്ണൻ മറുപടിയുമായി എത്തിയത്. ഉണ്ണികൃഷ്ണൻ എന്ന സിനിമാപ്രേമിയുടെ പോസ്റ്റ് ഇങ്ങനെ- “കോമഡി അഭിനയിച്ചു ഫലിപ്പിക്കുന്നത് പോലെ തന്നെ വളരെ പ്രയാസമുള്ള ഒന്നാണ്…

    Read More »
  • സത്യനാഥ​ന്റെ കഥ അറിയാൻ ഇനിയും വൈകും; ‘വോയ്‌സ് ഓഫ് സത്യനാഥൻ’ റിലീസ് മാറ്റി

    ഒട്ടേറെ ഹിറ്റ്‌ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച റാഫി- ദിലീപ് കൂട്ടുകെട്ടിൽ ഒരുങ്ങിയ പുതിയ ചിത്രമാണ് വോയ്‌സ് ഓഫ് സത്യനാഥൻ. ജൂലൈ 14 ന് തിയറ്ററുകളിൽ എത്തുമെന്ന് അണിയറക്കാർ നേരത്തെ അറിയിച്ചിരുന്ന ചിത്രത്തിൻറെ റിലീസ് പ്രതികൂല കാലാവസ്ഥ മൂലം നീട്ടിവെക്കുകയാണെന്ന് നിർമ്മാതാക്കൾ അറിയിച്ചു. പുതിയ റിലീസ് തീയതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 28 ആണ് പുതിയ റിലീസ് തീയതി. കാലാവസ്ഥ പ്രതികൂലമായതിനാലും വരും ദിവസങ്ങളിൽ വീണ്ടും മഴ കനക്കും എന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലുമാണ് കുടുംബ പ്രേക്ഷകർക്കായി ഒരുക്കിയ ചിത്രത്തിന്റെ റിലീസ് നീട്ടിയതെന്ന് നിർമ്മാതാക്കൾ അറിയിച്ചു. ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾ കേരളത്തിനകത്തും ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളിലും നടന്നു കഴിഞ്ഞു. ദിലീപിന് വൻ വരവേൽപ്പാണ് പ്രൊമോഷൻ പരിപാടികളിൽ ലഭിച്ചത്. 2.17 മണിക്കൂർ ദൈർഘ്യമുള്ള വോയ്‌സ് ഓഫ് സത്യനാഥന് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. തിയറ്ററിൽ കുടുംബ പ്രേക്ഷകർക്ക് ആസ്വദിക്കാൻ സാധിക്കുന്ന ഫൺ റൈഡ് ആണ് ചിത്രമെന്ന് പ്രൊമോഷൻ പരിപാടികളിൽ ദിലീപ് വ്യക്തമാക്കി. ജോജു ജോർജ്,…

    Read More »
Back to top button
error: