Movie
-
ദളപതി വിജയ്‍യുടെ എക്കാലത്തെയും ഹിറ്റ് ചിത്രം എന്ന നേട്ടം ഇനി ലിയോയ്‍ക്ക്; ആഗോള ബോക്സ് ഓഫീസില്‍ നേടിയത് 611.6 കോടി രൂപ!
അമ്പരപ്പിക്കുന്ന ഒരു വിജയം നേടിയ ചിത്രമായിരിക്കുകയാണ് ലിയോ. ദളപതി വിജയ്‍യുടെ എക്കാലത്തെയും ഹിറ്റ് ചിത്രം എന്ന നേട്ടം ഇനി ലിയോയ്‍ക്ക്. ലോകേഷ് കനകരാജിനും വിജയത്തിളക്കം. ലിയോയുടെ ലൈഫ്‍ടൈം ബോക്സ് ഓഫീസ് കണക്കുകളാണ് ഇപ്പോള്‍ ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ആഗോള ബോക്സ് ഓഫീസില്‍ 611.6 കോടി രൂപയാണ് വിജയ്‍യുടെ ലിയോ അകെ നേടിയിരിക്കുന്നത് എന്നാണ് അവസാന കണക്കുകളില്‍ നിന്ന് വ്യക്തമാക്കുന്നത്. തമിഴ്‍നാട്ടില്‍ നിന്ന് മാത്രം 225 കോടി രൂപ നേടിയിട്ടുണ്ട്. കേരളത്തില്‍ വിജയ്‍യുടെ ലിയോ 60 കോടി രൂപയാണ് നേടിയത്. തെലുങ്ക് സംസ്ഥാനങ്ങളില്‍ ലിയോ 41 കോടി രൂപ നേടിയപ്പോള്‍ വടക്കേന്ത്യയിലും ആകെ 41 കോടിയും വിദേശത്ത് 196.6 കോടിയും നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. #Leo final worldwide gross collection break-up – All time no. 2 Kollywood Grosser behind #2Point0. All time no. 1 Tamil Grosser (Single Language). 3rd 600…
Read More » -
ജുഹുവിലെ അമിതാഭ് ബച്ചന്‍റെ ആദ്യ വീടായ ‘പ്രതീക്ഷ’ മകൾ ശ്വേതയ്ക്ക് ഇഷ്ടദാനം നല്‍കി! ബംഗ്ലാവിന്റെ വില 50 കോടി
മുംബൈ: ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചൻ മകൾ ശ്വേതയ്ക്ക് ബംഗ്ലാവ് ‘പ്രതീക്ഷ’ എഴുതി നല്‍കിയതായി റിപ്പോർട്ട്. ജുഹുവിലെ അമിതാഭിന്‍റെ ആദ്യ വീടാണ് പ്രതീക്ഷ, മാതാപിതാക്കളായ ഹരിവംശ് റായ് ബച്ചനും തേജി ബച്ചനുമൊപ്പം അവിടെയാണ് ബോളിവുഡിലെ തുടക്കകാലത്ത് അമിതാഭ് താമസിച്ചത്. ജൽസ, ജനക് എന്നീ ബംഗ്ലാവുകളും മുംബൈയില്‍ അമിതാഭ് ബച്ചനുണ്ട്. ഏകദേശം 50.63 കോടി രൂപ വിലമതിക്കുന്ന ബംഗ്ലാവിന്റെ ഉടമസ്ഥാവകാശ കൈമാറ്റം നവംബർ 8ന് രണ്ട് വ്യത്യസ്ത ഇഷ്ടദാന കരാര്‍ വഴിയാണ് 50.65 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ച് വീട് കൈമാറ്റം നടത്തിയത് എന്നാണ് മണി കൺട്രോൾ റിപ്പോർട്ട് ചെയ്യുന്നത്. അമിതാഭും കുടുംബവും അദ്ദേഹത്തിന്‍റെ സിനിമ കരിയറിലെ ആദ്യ വർഷങ്ങളിൽ പ്രതീക്ഷയിലാണ് താമസിച്ചിരുന്നത്. പ്രശസ്ത ഹിന്ദികവിയായ ഹരിവംശ് റായ് ബച്ചനാണ് പ്രതീക്ഷ എന്ന പേര് വീടിന് നല്‍കിയത്. നേരത്തെ ഈ വീടിന് പ്രതീക്ഷ എന്ന് പേരിട്ടത് സംബന്ധിച്ച് ബച്ചന്‍ തന്‍റെ വ്ളോഗില്‍ എഴുതിയിരുന്നു. “ഞങ്ങൾ അദ്ദേഹത്തെയും മാജിയെയും ഞങ്ങളോടൊപ്പം താമസിക്കാൻ ക്ഷണിച്ചപ്പോൾ…
Read More » -
മമ്മൂട്ടിക്കെതിരെ ക്രിസ്ത്യൻ സംഘടനയായ കാസ
നടൻ മമ്മൂട്ടിക്കും കാതല്‍ സിനിമയ്ക്കുമെതിരെ ക്രിസ്ത്യൻ അസോസിയേഷൻ ആന്റ് അലയൻസ് ഫോര്‍ സോഷ്യല്‍ ആക്ഷൻ സംഘടന ( കാസ). സിനിമയിലെ സ്വവര്‍ഗാനുരാഗ പ്രണയവും കഥാപാത്രങ്ങളെ ക്രിസ്ത്യാനികളായി അവതരിപ്പിച്ചതിനെതിരെയുമാണ് വിമര്‍ശനം. മമ്മൂട്ടിയെ അഹമ്മദ് കുട്ടി എന്ന് വിളിച്ചുകൊണ്ട് ഫേസ്ബുക്കിലൂടയാണ് സിനിമയ്ക്കെതിരെ സംഘടന രംഗത്തെത്തിയത്. കുറിപ്പ് വായിക്കാം ‘നന്ദിയുണ്ട് അഹമ്മദ് കുട്ടി , അങ്ങ് തന്നെ നിര്‍മ്മിച്ചു പുറത്തിറക്കിയിരിക്കുന്ന കാതല്‍ എന്ന ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ രണ്ട് ഗുദ ഭോഗികളായ സ്വവര്‍ഗ അനുരാഗ കഥാപാത്രങ്ങളെ ക്രിസ്ത്യാനികള്‍ ആക്കിയെങ്കിലും അവരെ സണ്‍ഡേ സ്കൂള്‍ അധ്യാപകരാക്കി മാറ്റാതിരുന്നതിലും വിഷയം ചര്‍ച്ച ചെയ്യാൻ കുടുംബത്തിലെത്തുന്ന വൈദികനെ മദ്യപാനിയും ഈ സ്വവര്‍ഗ അനുരാഗ കമ്ബനിയുടെ ഭാഗമാക്കാതിരുന്നതിലും പെരുത്ത് നന്ദിയുണ്ട്. രണ്ട് ഉപ നായകന്മാരെ ക്രിസ്ത്യാനികളായ സ്വവര്‍ഗ്ഗ അനുരാഗികള്‍ ആക്കിയിട്ട് അവരെ സന്മാര്‍ഗം ഉപദേശിച്ചു നന്നാക്കാൻ എത്തുന്ന മതപണ്ഡിതന്റെ റോളില്‍ ആയിരുന്നു മമ്മൂട്ടിയെങ്കില്‍ ഭീഷ്മപര്‍വ്വം പോലെ ഒന്നുകൂടി പൊളിച്ചേനെ ! യുവതലമുറയെ സ്വാധീനിക്കുന്ന ഏറ്റവും വലിയ മാധ്യമമാണ് സിനിമ , അവരുടെ…
Read More » -
സഹായിക്കാൻ ആരുമില്ല; പഴയകാല സിനിമാ പ്രവർത്തകർക്കൊപ്പം നടി ഫിലോമിനയുടെ ഭർത്താവും പത്തനാപുരം ഗാന്ധി ഭവനിലേക്ക്
പത്തനാപുരം: പഴയകാല സിനിമാ പ്രവർത്തകരായ ടി.പി. മാധവന്‍, ചന്ദ്രമോഹന്‍, സിനിമാമംഗളം കൃഷ്ണന്‍കുട്ടി തുടങ്ങിയവർക്കൊപ്പം പ്രേം നസീറിന്റെ സഹായിയും നടി ഫിലോമിനയുടെ ഭർത്താവുമായ സണ്ണിയും പത്തനാപുരം ഗാന്ധി ഭവനിലേക്ക്. ആന്റണി എന്ന വ്യക്തിയെ ആണ് ഫിലോമിന ആദ്യം വിവാഹം കഴിച്ചത്. സിനിമയിലെത്തും മുന്നേ തന്നെ നാലു വര്‍ഷത്തെ ദാമ്ബത്യത്തിനൊടുവില്‍ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. തുടര്‍ന്നാണ് നടന്‍ പ്രേംനസീറിന്റെ ഡ്രൈവറായ സണ്ണിയുമായി നടി പ്രണയത്തിലായതും വിവാഹം കഴിക്കാതെ തന്നെ ഒരുമിച്ച് ജീവിക്കുവാനും തുടങ്ങിയത്. ഇന്ന് ആരോരും തുണയില്ലാതെ പത്തനാപുരം ഗാന്ധിഭവനില്‍ അഭയം തേടിയിരിക്കുകയാണ് സണ്ണി. സണ്ണിക്കിപ്പോൾ 82 വയസായി. നടി ഫിലോമിനയുടെ കൂടെ മരണം വരെ ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ടവന്‍. സണ്ണിയോട് വിവാഹം കഴിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ലാ എന്നാണ് മറുപടി. എന്നാല്‍ നടി ഫിലോമിനയുടെ മരണം വരെ കൂടെ ഉണ്ടായിരുന്നു. ഇരുവര്‍ക്കും ഒരു മകനും ഉണ്ട്. ജോസഫ് എന്നാണ് പേര്. മകന്റെ വിവാഹം നടത്തിയതും സണ്ണി തന്നെയാണ്. പക്ഷേ ഫിലോമിനയുടെ മരണത്തോടെ സണ്ണി ഏകനായി.പിന്നീട്…
Read More » -
ഋഷഭ് ഷെട്ടിയുടെ ‘കാന്താര’യുടെ അടുത്ത ഭാഗം ഒരുങ്ങുന്നു; കാന്താര ചാപ്റ്റര്‍ 1 ഷൂട്ടിംഗ് ഡിസംബർ ആദ്യ വാരം ആരംഭിക്കും, ഫസ്റ്റ് ലുക്ക് പോസ്റ്റർ നവംബർ 27 ന് പുറത്തിറങ്ങും
ബെംഗലൂരു: 2022 ല്‍ പാന്‍ ഇന്ത്യ തലത്തില്‍ ഗംഭീര വിജയം നേടിയ ചിത്രമാണ് ഋഷഭ് ഷെട്ടിയുടെ ‘കാന്താര’. കന്നഡ ഭാഷയില്‍ ഇറങ്ങിയ ചിത്രം അതിന്‍റെ പ്രമേയ വൈവിദ്ധ്യത്താല്‍ ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലേക്കും മൊഴിമാറ്റി എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ അടുത്ത ഭാഗം ഒരുങ്ങുകയാണ്. കാന്താര ചാപ്റ്റര്‍ 1 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഡിസംബർ ആദ്യ വാരം ആരംഭിക്കാനിരിക്കെ സുപ്രധാന അപ്ഡേറ്റാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ പുറത്തുവിട്ടിരിക്കുന്നത്. കെജിഎഫ് പോലുള്ള പാന്‍ ഇന്ത്യന്‍ ഹിറ്റുകള്‍ ഒരുക്കിയ ഹോംബാലെ ഫിലിംസാണ് കാന്താര ചാപ്റ്റര്‍ 1ന്‍റെ നിര്‍മ്മാതാക്കള്‍. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നവംബർ 27 ന് പുറത്തിറക്കുമെന്നാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. കാന്താര – എ ലെജൻഡ് ചാപ്റ്റർ 1 എന്നാണ് ചിത്രത്തിന്റെ പേര്. കാന്താരയുടെ പ്രീക്വലാണ് രണ്ടാം ഭാഗമായി എത്തുക. കാന്താരയ്‍ക്ക് മുന്നേ എന്തായിരുന്നുവെന്ന അന്വേഷണമായിരിക്കും ചിത്രത്തില്‍ ഉണ്ടാകുക. ചിത്രത്തിന്റെ ബജറ്റ് 150 കോടിയാണ്. എഡി 400 ആയിരിക്കും പശ്ചാത്തലം. ചിത്രത്തിനായി ഋഷഭ് ഷെട്ടി…
Read More » -
അപൂര്‍വ നേട്ടവുമായി ‘ഫെയ്‌സ് ഓഫ് ദ ഫെയ്‌സ് ലെസ്’; ചരിത്രത്തിലാദ്യമായി വത്തിക്കാനില്‍ ഒരു മലയാളചിത്രത്തിന്റെ പ്രദര്‍ശനം
വത്തിക്കാന്‍ സിറ്റി: ഷെയ്‌സണ്‍ പി ഔസേഫ് സംവിധാനം ചെയ്ത് മലയാളികളായ ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ മുന്‍കൈയില്‍ ഒരുങ്ങിയ സിനിമ ‘ഫെയ്‌സ് ഓഫ് ദ ഫെയ്‌സ് ലെസിന്’ അപൂര്‍വ നേട്ടം. വിവിധ രാജ്യങ്ങളില്‍ നടന്ന ശ്രദ്ധേയമായ ഫിലിം ഫെസ്റ്റിവലുകളില്‍ ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി മാറിയ ചിത്രം വീണ്ടും വാര്‍ത്തയാവുകയാണ്. വത്തിക്കാനില്‍ പ്രദര്‍ശിപ്പിച്ച ആദ്യ മലയാളചിത്രം എന്ന ഖ്യാതി ‘ഫെയ്‌സ് ഓഫ് ദ ഫെയ്‌സ് ലെസ്’നെ തേടിയെത്തിയിരിക്കുകയാണ്. വത്തിക്കാനിലെ പലാസോ സാന്‍ കാര്‍ലോയിലെ സല ഫില്‍മോറ്റെക്കയില്‍ വെച്ചാണ് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി ‘ഫെയ്‌സ് ഓഫ് ദ ഫെയ്‌സ് ലെസി’ന്റെ പ്രദര്‍ശനം നടത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ചിത്രത്തിന്റെ സംവിധായകനുള്‍പ്പെടെയുള്ളവര്‍ മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചിരുന്നു. അദ്ദേഹത്തിനുവേണ്ടിയും പ്രദര്‍ശനം സംഘടിപ്പിക്കുന്നുണ്ട്. അനുഗ്രഹിക്കപ്പെട്ട മുഹൂര്‍ത്തം എന്നാണ് ഈ വിവരം പങ്കുവെച്ചുകൊണ്ട് സംവിധായകന്‍ ഷെയ്‌സണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. തങ്ങളുടെ ചിത്രത്തെ മാര്‍പ്പാപ്പക്ക് പരിചയപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു. 1995 ല്‍ മധ്യപ്രദേശില്‍ വച്ച് കൊലചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീ റാണി മരിയയുടെ ബയോപിക് ആയ…
Read More » -
മലയാളം, തമിഴ് ഭാഷകളിലായി റോബിൻ ബസിന്റെ കഥ വെള്ളിത്തിരയിലേക്ക്
റാന്നി: കേരളത്തില്‍ അടുത്തകാലത്തായി ഏറെ ചര്‍ച്ചകള്‍ക്കിടയാക്കിയ റോബിൻ ബസിന്റെ കഥ സിനിമയാവുന്നു. സെന്റ് മേരീസ് അസോസിയേറ്റ് പ്രൈവറ്റ് ലിമിറ്റഡ് നിര്‍മിക്കുന്ന ചിത്രത്തിന് റോബിൻ: ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് എന്നാണ് പേരിട്ടിരിക്കുന്നത്. പ്രശാന്ത് ബി മോളിക്കല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.സംവിധായകൻ തന്നെയാണ് റോബിൻ ബസിനെ ആസ്പദമാക്കിയുള്ള സിനിമ ചെയ്യുന്ന വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. വര്‍ഷങ്ങള്‍ക്ക് മുൻപ് നിര്‍മാതാക്കളോടും, അഭിനേതാക്കളോടും സിനിമാ കഥ പറയുവാനായി റാന്നിയില്‍ നിന്നും എറണാകുളത്ത് തന്നെ എത്തിച്ചിരുന്നത് റോബിൻ ബസ് ആണെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ സിനിമയായ കൂൻ റിലീസിനൊരുങ്ങി നില്‍ക്കവേ അടുത്ത സിനിമയ്ക്കായുള്ള തയ്യാറെടുപ്പുകള്‍ നടത്തിവരുന്ന വേളയിലാണ് റോബിൻ ബസ് സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതെന്നും തുടർന്നാണ് ചിന്ത റോബിൻ ബസിലേക്ക് മാറിയതെന്നും പ്രശാന്ത് പറഞ്ഞു. സതീഷിന്റേതാണ് കഥയും തിരക്കഥയും സംഭാഷണങ്ങളും. ചിത്രം മലയാളം, തമിഴ് ഭാഷകളിലാകും പുറത്തിറങ്ങുക. ചിത്രീകരണം ഉടൻ ആരംഭിക്കുന്ന സിനിമയിലെ അഭിനേതാക്കളേക്കുറിച്ചോ മറ്റ് അണിയറപ്രവര്‍ത്തകരേക്കുറിച്ചോ ഉള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
Read More » -
ഭാഗ്യനക്ഷത്രമായ മഞ്ജു പോയതോടെ ദിലീപിന്റെ കഷ്ടകാലം തുടങ്ങുകയായിരുന്നു: പെല്ലിശ്ശേരി
സിനിമ മേഖലയുമായി ബന്ധപ്പെട്ടു പല ഗോസിപ്പുകളൂം പറയുന്ന ആളാണ് പെല്ലിശ്ശേരി.എന്നാൽ പെല്ലിശ്ശേരി ഈ പറയുന്നതിൽ അൽപ്പം വാസ്തവം ഇല്ലാതില്ല.ഭാഗ്യനക്ഷത്രമായ മഞ്ജു പോയതോടെ ദിലീപിന്റെ കഷ്ടകാലം തുടങ്ങുകയായിരുന്നു എന്നാണ് പെല്ലിശ്ശേരി പറയുന്നത്. മഞ്ജു സൂപ്പര്‍സ്റ്റാര്‍ പദവിയില്‍ നില്‍ക്കുന്ന സമയത്താണ് ദിലീപുമായി പ്രണയത്തില്‍ ആകുന്നത്.തന്റെ മാതാപിതാക്കളോട് ദിലീപിനെ വിവാഹം ചെയ്യണമെന്ന് മഞ്ജു പറഞ്ഞപ്പോള്‍ അവര്‍ അതിനെ ശക്തമായി തന്നെ എതിര്‍ത്തു.കാരണം ദിലീപ് അന്ന് സിനിമയില്‍ ഒന്നും അല്ലായിരുന്നു. മഞ്ജു ദിലീപിന്റെ ജീവിതത്തിലേക്ക് വന്നതിനു ശേഷമാണ് സിനിമയില്‍ ദിലീപിന് വിജയം ഉണ്ടാകുന്നത്. ഓരോ ദിവസം കഴിയും തോറും ദിലീപ് എന്ന നടൻ കൂടുതല്‍ വളരുകയായിരുന്നു. മറ്റുള്ളവര്‍ക്ക് അസൂയ തോന്നിക്കും വിധമായിരുന്നു ദിലീപിന്റെ വളര്‍ച്ച. എല്ലാത്തിനും കാരണം മഞ്ജുവിന്റെ ഭാഗ്യ നക്ഷത്രമാണ്. മഞ്ജുവും മീനാക്ഷിയും ദിലീപിന്റെ ജീവിതത്തിലേക്ക് വന്നതായിരുന്നു ദിലീപിന്റെ സര്‍വ്വ ഐശ്വര്യങ്ങള്‍ക്കും കാരണം. എല്ലാവരും പറയും നടി ആക്രമിക്കപ്പെട്ട ദിവസം മുതലാണ് ദിലീപിന്റെ പതനം തുടങ്ങിയതെന്ന്. എന്നാല്‍ സത്യം അതല്ല. ശരിക്കും ദിലീപ് തകര്‍ന്നു തുടങ്ങിയത്…
Read More » -
പുള്ളുവൻ പാട്ടും നാവോറ് പാട്ടും പാടി നടക്കുന്ന മായമ്മ എന്ന പെൺകുട്ടിയുടെ ജീവിതയാതനകളുടെയും തുടർപോരാട്ടത്തിന്റെയും കഥ പറയുന്ന ചിത്രം ” മായമ്മ ” തുടങ്ങി
നാടോടിയായി അലഞ്ഞ് അമ്പലങ്ങളിലും സർപ്പക്കാവുകളിലും പുള്ളുവൻ പാട്ടും നാവോറ് പാട്ടും പാടി നടക്കുന്ന മായമ്മ എന്ന പെൺകുട്ടിയുടെ ജീവിതയാതനകളുടെയും തുടർപോരാട്ടത്തിന്റെയും കഥ പറയുന്ന ചിത്രം ” മായമ്മ ” തുടങ്ങി. ചിത്രത്തിൽ നായകനും നായികയുമാകുന്നത് പുതുമുഖങ്ങളായ അരുണും അങ്കിത വിനോദുമാണ്. കൂടാതെ ജയൻ ചേർത്തല, കൃഷ്ണപ്രസാദ്, വിജിതമ്പി, പൂജപ്പുര രാധാകൃഷ്ണൻ, പി ജെ രാധാകൃഷ്ണൻ, ബിജു കലാവേദി, ഇന്ദുലേഖ, കെ പി എ സി ലീലാമണി, ആതിര സന്തോഷ്, രാഖി മനോജ് എന്നിവരും കഥാപാത്രങ്ങളാകുന്നു. കഥ, തിരക്കഥ, സംഭാഷണം, സംവിധാനം – രമേശ്കുമാർ കോറമംഗലം, നിർമ്മാണം – പുണർതം ആർട്ട്സ് ഡിജിറ്റൽ പ്രൈവറ്റ് ലിമിറ്റഡ് ഇൻ അസ്സോസിയേഷൻ വിത്ത് യോഗീശ്വരാ ഫിലിംസ് (പ്രൈവറ്റ് ലിമിറ്റഡ്), എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് – രാജശേഖരൻ നായർ ജെ, ശബരീനാഥ്, ഗണേഷ് പ്രസാദ്, ഗിരീശൻ, വിഷ്ണു, ഛായാഗ്രഹണം – നവീൻ കെ സാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – അനിൽ കഴകൂട്ടം, കല- അജി പായ്ച്ചിറ, ചമയം…
Read More » -
തൃഷ്‍യ്‍ക്ക് എതിരെ നടത്തിയ പരാമര്‍ശം: മൻസൂര്‍ അലി ഖാൻ മാപ്പ് പറഞ്ഞു, പ്രതികരിച്ച് തൃഷ
മൻസൂര്‍ അലി ഖാൻ തൃഷ്‍യ്‍ക്ക് എതിരെ നടത്തിയ പരാമര്‍ശം വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. മൻസൂര്‍ അലി ഖാന്റെ സ്‍ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ ചിരഞ്‍ജീവയടക്കമുള്ള മുൻനിര നടൻമാരും വനിതാ കമ്മിഷനുമൊക്കെ വിമര്‍ശനവുമായി എത്തിയിരുന്നു. മൻസൂർ അലി ഖാൻ മാപ്പ് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. മൻസൂര്‍ അലി ഖാൻ മാപ്പ് പറഞ്ഞതില്‍ പരോക്ഷമായി പ്രതികരിച്ച് തൃഷയും എത്തിയിരിക്കുകയാണ്. വിവാദ പരാമർശമുണ്ടായതിന് പിന്നാലെ എന്താണ് താൻ തെറ്റ് ചെയ്‍തതെന്നും ക്ഷമാപണം നടത്തേണ്ടതായോ ഖേദം പ്രകടിപ്പിക്കേണ്ടതായോ കാര്യമില്ലെന്നായിരുന്നു മൻസൂർ അലി ഖാന്റെ നിലപാട്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാകാനും മൻസൂര്‍ തയ്യാറായിരുന്നില്ല. കോടതിയിൽ നിന്നുള്ള വിമർശനവും നേരിടേണ്ടി വന്നതിന് പിന്നാലെ പൊലീസിന് മുന്നിലെത്തി മൊഴി നൽകുകയും ചെയ്‍തതിന് ശേഷമാണ് വാർത്താക്കുറിപ്പിലൂടെ മാപ്പ് ചോദിച്ചു കൊണ്ട് മൻസൂർ അലി ഖാൻ രംഗത്തെത്തിയിരിക്കുന്നത്. സഹപ്രവർത്തകയായ തൃഷയെ വേദനിപ്പിച്ചെന്ന് മനസ്സിലാക്കുന്നു. താൻ ഇതിൽ പരസ്യമായി മാപ്പ് ചോദിക്കുന്നുവെന്നും മൻസൂർ വ്യക്തമാക്കുകയായിരുന്നു. തെറ്റ് മനുഷ്യസഹജമാണ്, ക്ഷമിക്കുന്നത് ദൈവികമാണെന്നായിരുന്നു മൻസൂറിന് തൃഷയുടെ മറുപടി. മൻസൂര്‍ അലി…
Read More »