LIFEMovie

കയ്യിൽ തോക്കേന്തി നയൻസ്, ‘ജവാൻ’ വൻ അപ്ഡേറ്റ്

ബോളിവുഡ്, തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ജവാൻ. ആറ്റ്ലിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായി എത്തുന്നു എന്നത് തന്നെയാണ് അതിന് കാരണം. നയൻതാരയാണ് ചിത്രത്തിലെ നായിക. സിനിമയുടേതായി അടുത്തിടെ വന്ന പ്രിവ്യു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു തെന്നിന്ത്യൻ ടച്ചുള്ള ആക്ഷൻ പാക്ക്ഡ് ചിത്രം ആകും ജവാൻ എന്നാണ് ഇവയിൽ നിന്നും ലഭിച്ച സൂചനകൾ. ഇപ്പോഴിതാ റിലീസിനൊരുങ്ങുന്ന സിനിമയുടെ ക്യാരക്ടർ ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

നയൻതാര അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റേതാണ് പോസ്റ്റർ. കയ്യിൽ തോക്കേന്തി, കൂളിം​ഗ് ​ഗ്ലാസ് ധരിച്ച് മാസായി നിൽക്കുന്ന നയൻതാരയെ പോസ്റ്ററിൽ കാണാം. ‘കൊടുങ്കാറ്റിനു മുൻപേ വരുന്ന ഇടിമുഴക്കമാണ് അവൾ’, എന്നാണ് പോസ്റ്റർ പങ്കുവച്ച് ഷാരൂഖ് ഖാൻ കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്. സെപ്റ്റംബർ 7നാണ് ജവാൻ സിനിമയുടെ റിലീസ്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം ഒരേസമയം റിലീസിനെത്തും. ആറ്റ്ലിയുടെയും നയൻതാരയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണ് ജവാൻ. അതുകൊണ്ട് തന്നെ ഏറെ ആവേശത്തോടെയാണ് സിനിമയ്ക്കായി പ്രേക്ഷകർ കാത്തിരിക്കുന്നത്.

Signature-ad

റിപ്പോർട്ടുകൾ പ്രകാരം ഷാരൂഖ് ഇരട്ട വേഷത്തിലാണാണ് ജവാനിൽ എത്തുന്നതെന്നാണ് വിവരം. ‘റോ’യിലെ (റിസർച്ച് ആൻഡ് അനാലിസിസ് വിംഗ്) ഒരു മുതിർന്ന ഉദ്യോഗസ്ഥനായ അച്ഛനും ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് വിവരം. അന്വേഷണ ഉദ്യോ​ഗസ്ഥയായാണ് നയൻതാര എത്തുന്നത്. റെഡ് ചില്ലീസ് എൻറർടെയ്ൻ‍മെൻറിൻറെ ബാനറിൽ ഗൌരി ഖാൻ ആണ് നിർമ്മാണം. ഹോളിവുഡ് ചിത്രം ഫാസ്റ്റ് ആൻഡ് ഫ്യൂരിയസിൻറെ ആക്ഷൻ കൊറിയോഗ്രഫറാണ് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നത്. ചിത്രത്തിൽ വിജയ് സേതുപതിയും ദീപികയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Back to top button
error: