Movie
-
ബജറ്റ് 10 കോടി, നേടിയത് 100 കോടി! ബോക്സ് ഓഫീസിനെ ഞെട്ടിച്ച് ഒരു പഞ്ചാബി ചിത്രം
ബോക്സ് ഓഫീസ് കളക്ഷൻറെ കാര്യത്തിൽ ഇന്ത്യൻ സിനിമയിൽ മുൻപ് സ്ഥിരമായി വാർത്തകൾ സൃഷ്ടിച്ചുകൊണ്ടിരുന്നത് ബോളിവുഡ് ആയിരുന്നു. എന്നാൽ ബാഹുബലിയോടെ സ്ഥിതി മാറി. കൊവിഡ് കാലത്തിന് ശേഷം ബോളിവുഡ് വൻ തകർച്ച നേരിട്ടപ്പോൾ ഒന്നാം നമ്പർ ചലച്ചിത്ര വ്യവസായം എന്ന ഖ്യാതി തെലുങ്ക് സിനിമയ്ക്ക് ലഭിച്ചു. ഇപ്പോൾ തമിഴ്, കന്നഡ സിനിമകളും അപൂർവ്വമായി മലയാളം സിനിമകളും ബോക്സ് ഓഫീസ് കളക്ഷൻറെ പേരിൽ വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. എന്നാൽ ഇവ ഒഴികെയുള്ള ഇന്ത്യയിലെ മറ്റ് ഭാഷാ സിനിമകൾ കളക്ഷൻറെ പേരിൽ വാർത്തകളിൽ വരാറില്ല. ഇപ്പോഴിതാ ഒരു പഞ്ചാബി ചിത്രം അത്തരത്തിൽ വാർത്ത സൃഷ്ടിക്കുകയാണ്. സ്മീപ് കാംഗ് സംവിധാനം ചെയ്ത കാരി ഓൺ ജട്ട 3 എന്ന ചിത്രമാണ് പഞ്ചാബി സിനിമയിൽ അത്ഭുതം കാട്ടുന്നത്. കോമഡി ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രം ജൂൺ 29 നാണ് തിയറ്ററുകളിൽ എത്തിയത്. മൂന്നാഴ്ച പിന്നിടുമ്പോൾ കളക്ഷനിൽ 100 കോടി പിന്നിട്ടിരിക്കുകയാണ് ചിത്രം. പഞ്ചാബി സിനിമാ മേഖലയിൽ നിന്നുള്ള ആദ്യ 100…
Read More » -
കാട്ടുപോത്ത് വെടിവെപ്പ് കേസിലെ ഒന്നാം പ്രതിയായ നായാട്ടുകാരന്റെ ജീവിതത്തിലെ ത്രില്ലിങ് നിമിഷങ്ങൾ! ‘പാപ്പച്ചന്‍ ഒളിവിലാണ്’ ട്രെയ്‍ലര്‍
സൈജു കുറുപ്പ്, സ്രിന്ദ, ദർശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സിൻ്റോ സണ്ണി സംവിധാനം ചെയ്ത പാപ്പച്ചൻ ഒളിവിലാണ് എന്ന ചിത്രത്തിന്റെ ട്രെയ്‍ലർ പുറത്തെത്തി. ടൈറ്റിൽ കഥാപാത്രമായി സൈജു കുറുപ്പ് എത്തുന്ന ചിത്രം രസകരമായി കഥ പറയുന്ന ഒന്നാണെന്നാണ് ട്രെയ്‍ലറിലെ സൂചന. ജൂലൈ 28 ന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രം നിർമ്മിക്കുന്നത് തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ലയാണ്. അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആൻ്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ബി കെ ഹരിനാരായണൻ, സിൻ്റോ സണ്ണി എന്നിവരുടെ വരികൾക്ക് ഓസേപ്പച്ചൻ ഈണം പകരുന്നു. ഛായാഗ്രഹണം ശ്രീജിത്ത് നായർ, എഡിറ്റർ രതിൻ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, കല വിനോദ് പട്ടണക്കാടൻ, കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂർ, മേക്കപ്പ് മനോജ്, കിരൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ബോബി സത്യശീലൻ, പ്രൊഡക്ഷൻ മാനേജർ ലിബിൻ വർഗീസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്…
Read More » -
ഈ പരീക്ഷണത്തിൽ ധ്യാൻ പരാജയപ്പെടുമോ ? ധ്യാന്‍ ശ്രീനിവാസൻ നായകനായെത്തുന്ന ജയിലറിന്റെ ട്രെയ്‍ലര്‍ പുറത്ത്
ധ്യാൻ ശ്രീനിവാസനെ നായകനാക്കി സക്കീർ മഠത്തിൽ സംവിധാനം ചെയ്ത ജയിലർ എന്ന ചിത്രത്തിൻറെ ട്രെയ്‍ലർ പുറത്തെത്തി. പിരീഡ് ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രം 1956-57 കാലഘട്ടത്തിൽ നടന്ന ഒരു സംഭവകഥയാണ് പറയുന്നതെന്ന് അണിയറക്കാർ അറിയിച്ചിരുന്നു. പേര് സൂചിപ്പിക്കുന്നത് പോലെ ഒരു ജയിലറുടെ വേഷത്തിലാണ് നായകനായ ധ്യാൻ എത്തുന്നത്. അഞ്ച് കൊടും കുറ്റവാളികളുടെ കൂടെ ഒരു ബംഗ്ലാവിൽ താമസിച്ച് അവരെ വെച്ച് പുതിയൊരു പരീക്ഷണത്തിന് ശ്രമിക്കുന്ന ജയിലർ ആണ് ധ്യാൻ അവതരിപ്പിക്കുന്ന കഥാപാത്രം. ഗോൾഡൻ വില്ലേജിൻ്റെ ബാനറിൽ എൻ കെ മുഹമ്മദ് ആണ് ചിത്രത്തിൻറെ നിർമ്മാണം. ദിവ്യ പിള്ള നായികയായി എത്തുന്ന ഈ ചിത്രത്തിൽ മനോജ് കെ ജയൻ, ശ്രീജിത്ത് രവി, നവാസ് വള്ളിക്കുന്ന്, ബിനു അടിമാലി, ഉണ്ണി രാജ, ജയപ്രകാശ്, ബി കെ ബൈജു, ശശാങ്കൻ, ടിജു മാത്യു, ശാന്തകുമാരി, ആൻസി വിനീഷ, ബാല താരങ്ങളായ വാസുദേവ് സജീഷ് മരാർ, സൂര്യദേവ് സജീഷ് മാരാർ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ജയിലർ എന്ന ടൈറ്റിലിനെച്ചൊല്ലിയുള്ള…
Read More » -
ആരായിരിക്കും സൂപ്പർ സ്റ്റാർ? സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ
തിരുവവന്തപുരം : 2022 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങൾ നാളെ പ്രഖ്യാപിക്കും. വൈകിട്ട് 3 മണിക്ക് സെക്രട്ടേറിയറ്റിലെ പി.ആർ ചേംബറിൽ നടക്കുന്ന വാർത്താ സമ്മേളനത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാകും അവാർഡുകൾ പ്രഖ്യാപിക്കുക. നേരത്തെ 19 ന് പുരസ്കാരങ്ങൾ പ്രഖ്യാപിക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മരണത്തെ തുടർന്ന് പുരസ്കാര പ്രഖ്യാപനം മാറ്റിവെക്കുകയായിരുന്നു അടുത്തൊരു സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം കൂടി അടുത്തിരിക്കെ ആരൊക്കെയാവും ഇത്തവണത്തെ വിജയികൾ എന്ന ചർച്ചകൾ സിനിമാ പ്രേമികൾക്കിടയിലും സജീവമാണ്. മികച്ച ചിത്രം, സംവിധായകൻ, എന്നിവയൊക്കെ ചർച്ചകളിൽ ഉണ്ടെങ്കിലും അത്തരം ചർച്ചകളിൽ ഏറ്റവുമധികം ഇടംപിടിക്കുന്നത് മികച്ച നടൻ ആരായിരിക്കുമെന്ന ചോദ്യമാണ്. ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവെച്ച ഒന്നിലധികം പേർ 2022 ൽ ഉണ്ടായിട്ടുണ്ട്. ബംഗാളി ചലച്ചിത്ര നിർമ്മാതാവും തിരക്കഥാകൃത്തും നടനുമായ ഗൗതം ഘോഷ് ആണ് ഇത്തവണത്തെ ജൂറി അധ്യക്ഷൻ. ഈ വർഷം ആകെ 154 ചിത്രങ്ങളാണ് അവാർഡിന് പരിഗണിക്കപ്പെട്ടത്. ഇതിൽ…
Read More » -
മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് ബിഗ് ബോസ് താരം ശാലിനി നായർ
മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തുകയും ലൈംഗികാതിക്രമം നടത്തുകയും ചെയ്ത സംഭവത്തിൽ രൂക്ഷമായി പ്രതികരിച്ച് ബിഗ് ബോസ് താരം ശാലിനി നായർ. പീഡിപ്പിച്ചാലും പച്ചമാംസം കടിച്ചുതുപ്പിയാലും പുലകുളി കഴിയുന്നതിന് മുൻപ് ജാമ്യത്തിലിറക്കി കുടപ്പിടിക്കാൻ ഏമ്മാന്മാരുള്ള രാജ്യത്ത് ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിച്ചു ജീവിക്കാം ഇനിയങ്ങോട്ടും എന്ന് ശാലിനി പറയുന്നു. ‘മണിപ്പൂരും മംഗലാപുരവും മണ്ണാർക്കാടും ഇന്ത്യയിൽ തന്നെ!! പീഡിപ്പിച്ചാലും പച്ചമാംസം കടിച്ചുതുപ്പിയാലും പുലകുളി കഴിയുന്നതിന് മുൻപ് ജാമ്യത്തിലിറക്കി കുടപ്പിടിക്കാൻ ഏമ്മാന്മാരുള്ള രാജ്യത്ത് ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിച്ചു ജീവിക്കാം ഇനിയങ്ങോട്ടും!! കുറ്റവാളികളെ കയ്യൂക്കുള്ളവരാക്കി തീറ്റി പോറ്റാൻ പോന്ന നിയമസംഹിത!! പുല്ലും പുലയാട്ടും പെഴപ്പ് കേട്ട് ചാടി ചത്ത ചീമയും പത്തു മണി വാർത്തയിലെ ഒറ്റ വരിയായി തീരുന്ന രാജ്യത്ത് ഇനിയെന്ത് മാറ്റം വരാൻ!!’, എന്നാണ് ശാലിനി നായർ കുറിച്ചത്.
Read More » -
തമിഴ് സിനിമയില്‍ ഇനി തമിഴ് അഭിനേതാക്കളെ മാത്രം സഹകരിപ്പിച്ചാല്‍ മതിയെന്ന് തമിഴ് സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്‍സി
തമിഴ് സിനിമയിൽ ഇനി തമിഴ് അഭിനേതാക്കളെ മാത്രം സഹകരിപ്പിച്ചാൽ മതിയെന്ന് തമിഴ് സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‍സി (ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൌത്ത് ഇന്ത്യ). തമിഴ് സിനിമകളുടെ ചിത്രീകരണം തമിഴ്നാട്ടിൽ മാത്രം നടത്തണമെന്നതുൾപ്പെടെ മറ്റു ചില നിർദേശങ്ങളും സംഘടന പുറപ്പെടുവിച്ചിട്ടുണ്ട്. ഇവ ലംഘിച്ചാൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സംഘടനാ നേതൃത്വം അറിയിക്കുന്നു. അങ്ങേയറ്റം ആവശ്യം അല്ലാത്തപക്ഷം തമിഴ് ചിത്രങ്ങളുടെ ചിത്രീകരണം തമിഴ്നാടിന് പുറത്ത് നടത്തരുതെന്നാണ് മറ്റൊരു നിർദേശം. ഷൂട്ടിംഗ് സമയത്ത് അവസാനിച്ചില്ലെങ്കിലോ നേരത്തേ നിശ്ചയിച്ചിരുന്ന ബജറ്റ് മറികടന്നാലോ അതിനുള്ള കാരണം നിർമ്മാതാക്കൾക്ക് എഴുതി നൽകണം. സംവിധായകൻ കഥയുടെ രചയിതാവാണെങ്കിൽ, കഥയുടെ അവകാശത്തിന് പ്രശ്‌നമുണ്ടായാൽ ഉത്തരവാദിത്തം ഏറ്റെടുക്കണം. അതേസമയം ഇന്ത്യയിലെ ഏറ്റവും വലിയ ചലച്ചിത്ര വ്യവസായങ്ങളിലൊന്നായ കോളിവുഡിൽ ഇതരഭാഷാ താരങ്ങളും അഭിനയിക്കാറുണ്ട്. ബാഹുബലിക്ക് ശേഷം വളർന്ന പാൻ ഇന്ത്യൻ സിനിമാ മാർക്കറ്റിൽ ഇതരഭാഷാ താരങ്ങളെ അഭിനയിപ്പിക്കുന്നത് ഒരു വിപണിതന്ത്രം പോലുമാണ്താനും. തമിഴ് സിനിമയിൽ മലയാളി അഭിനേതാക്കൾ പ്രാധാന്യത്തോടെ എക്കാലത്തും എത്തിയിട്ടുണ്ട്.…
Read More » -
ശശി തരൂരിന്റെ ബയോപിക് ചെയ്യാൻ ഒരുപാട് പേർ പറയാറുണ്ടെന്ന് നിഷാന്ത് സാഗർ
ഒരുകാലത്ത് മലയാള സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന താരമായിരുന്നു നിഷാന്ത് സാഗർ. നായകനായും സഹതാരമായും അനുജനായും വില്ലനായുമെല്ലാം നിഷാന്ത് ബിഗ് സ്ക്രീനിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചു. ഫാന്റം, ജോക്കർ തുടങ്ങിയ ചിത്രങ്ങൾ നിഷാന്തിന്റെ കരിയറിലെ സുപ്രധാന സിനിമകൾ ആണ്. ഇപ്പോഴിതാ ശശി തരൂരിന്റെ ബയോപികിനെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. “ശശി തരൂരിന്റെ ബയോപിക് ചെയ്യാൻ ഒരുപാട് പേർ പറയാറുണ്ട്. ഷേയ്പ്പുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. ഇങ്ങനെ ഉള്ള പറച്ചിലുകൾ ആയിരുന്നു സത്യത്തിൽ സിനിമയിലേക്കുള്ള പ്രചോദനം ആയത്. പഠിക്കുന്ന കാലത്ത് ഹിന്ദി സിനിമകൾ ഇറങ്ങുമ്പോൾ അതിലെ നായകന്മാരുമായി ഫ്രണ്ട്‌സ് എന്നെ കംപെയർ ചെയ്യുമായിരുന്നു. സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, സഞ്ജയ് ദത്ത് അങ്ങനെ കുറേ പേരുടെ കട്ട് ഉണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അതൊക്കെ ഒരു പ്രചോദനമായിരുന്നു. ശ്രമിച്ചാൽ നടക്കുമെന്നൊരു തോന്നൽ ഉണ്ടായത് അങ്ങനെ ആണ്”, എന്നാണ് നിഷാന്ത് സാഗർ പറഞ്ഞത്. മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു നടന്റെ പ്രതികരണം. അതേസമയം, ബിഗ്…
Read More » -
വിവാഹമോചനത്തെക്കുറിച്ച് ഗായിക അഞ്ജു ജോസഫ്: ‘എന്റെ പങ്കാളിയെ ഞാൻ തന്നെ കണ്ടുപിടിച്ചതാണ്, ബന്ധം തുടരണമെന്നു വാശിയായിരുന്നു, പക്ഷേ വേർപിരിയേണ്ടി വന്നു’
അഞ്ജു ജോസഫ് എന്ന ഗായികയുടെ രംഗപ്രവേശം ‘ഐഡിയ സ്റ്റാർസിംഗറി’ലൂടെയാണ്. പിന്നീട് ആൽബങ്ങളും ഭക്തിഗാനങ്ങളും ആലപിച്ച് ശ്രദ്ധ നേടി. അതിനിടെ ചില സിനിമകളിലും മുഖം കാണിച്ചു. ‘ഡോക്ടർ ലൗ’ എന്ന ചിത്രത്തിനായി വയലാർ ശരത്ചന്ദ്രവർമ രചിച്ച ‘നന്നാവൂല്ല നന്നാവൂല്ല’ എന്ന ഗാനം ആലപിച്ചു കൊണ്ട് അഞ്ജു സിനിമയിലെത്തി. തുടർന്നും നിരവധി സിനിമകളിൽ പാടി. ഇതിനിടെ ടെലിവിഷൻ ഷോ ഡയറക്ടറായ അനൂപ് ജോണിനെ അഞ്ജു വിവാഹം ചെയ്തു. പക്ഷേ ആ ദാമ്പത്യത്തിന് ഏറെ ആയുസ്സുണ്ടായില്ല. കുറച്ച് കാലമായി ഇരുവരും അകന്ന് ജീവിക്കുകയാണ്. വിവാഹമോചിതയായി എന്ന കാര്യം താരം ഈയിടെയാണ് പുറം ലോകത്തോട് തുറന്ന് പറഞ്ഞത്. വിവാഹബന്ധം നിയമപരമായി വേർപെടുത്തിയതിനെക്കുറിച്ചു വെളിപ്പെടുത്തിയ അഞ്ജു ജോസഫ്. വിവാഹമോചനത്തിനു ശേഷം പുറത്തിറങ്ങി നടക്കുന്നതോർത്ത് ഏറെ ഭയപ്പെട്ടിരുന്നെന്നും എന്നാൽ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും അതെല്ലാം അവഗണിക്കുകയാണു വേണ്ടതെന്നും പറഞ്ഞു. വിവാഹമോചനത്തോടെ ഒന്നും അവസാനിക്കുകയല്ലെന്നും അതിനു ശേഷം ഒരു ജീവിതമുണ്ടെന്നും കൂട്ടിച്ചേർത്ത അഞ്ജുവിന്റെ വാക്കുകൾ ഇങ്ങനെ: “എന്ത്…
Read More » -
തെന്നിന്ത്യൻ നടി സ്വാതി റെഡ്ഡി വിവാഹ മോചിതയാകാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ
തെന്നിന്ത്യൻ നടി സ്വാതി റെഡ്ഡി വിവാഹ മോചിതയാകാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഭർത്താവ് വികാസ് വാസുവിന് ഒപ്പമുള്ള ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് സ്വാതി റെഡ്ഡി നീക്കം ചെയ്‍തതതാണ് ഇത്തരമൊരു റിപ്പോർട്ടിന് കാരണം. ഇക്കാര്യത്തിൽ സ്വാതി റെഡ്ഡി പ്രതികരിച്ചിട്ടില്ല. പൈലറ്റായ വികാസ് വാസുവും സ്വാതിയും വിവാഹിതരായത് 2018ലായിരുന്നു. ഇതുപോലെ നേരത്തെയും സ്വാതി ഭർത്താവിനൊപ്പമുള്ള ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്‍തിരുന്നു. സ്വാതി റെഡ്ഡി വിവാഹ മോചിതയാകുന്നുവെന്ന് വാർത്തയും വന്നു. തുടർന്ന് ഇക്കാര്യത്തിൽ പ്രതികരിച്ച് സ്വാതി രംഗത്ത് എത്തിയിരുന്നു. തന്റെ ഭർത്താവിനൊപ്പമുളള ഫോട്ടോകൾ ആർക്കീവാക്കിയതാണെന്ന് താരം പിന്നീട് വ്യക്തമാക്കുകയായിരുന്നു. ‘ആമേൻ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും താരം പരിചിതയായിരുന്നു. ഫഹദ് നായകനായി വേഷമിട്ട ഹിറ്റ് ചിത്രത്തിൽ ‘ശോശന്ന’ എന്ന വേഷത്തിലൂടെയായിരുന്നു സ്വാതി പ്രേക്ഷകരുടെ ഹൃദയം കവർന്നത്. ‘സോളമന്റെ’ ജോഡിയായിരുന്നു ചിത്രത്തിൽ ‘ശോശന്ന’. ലിജോ ജോസ് പെല്ലിശ്ശേരിയായിരുന്നു സംവിധാനം. പി എസ് റഫീഖായിരുന്നു തിരക്കഥ. എന്തായാലും സ്വാതിക്ക് ആദ്യ മലയാള ചിത്രത്തിൽ വിജയം നേടാനായിരുന്നു. പ്രേക്ഷകർ എന്നും ഇഷ്‍ടപ്പെടുന്ന…
Read More » -
‘പുഷ്‍പ 2’ ല്‍ ഫഹദിന് ലഭിക്കുന്ന പ്രതിഫലം എത്ര?
കരിയറിന്‍റെ ആരംഭകാലത്ത് മറുഭാഷാ സിനിമകളില്‍ അഭിനയിക്കാന്‍ താല്‍പര്യം കാട്ടാതിരുന്ന നടനാണ് ഫഹദ് ഫാസില്‍. ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ പക്ഷേ മറുഭാഷാ പ്രേക്ഷകരുടെയും ശ്രദ്ധ നേടിയ ഫഹദിനെത്തേടി അവിടെനിന്ന് അവസരങ്ങള്‍ ഏറെയെത്തി. ഭാഷ നോക്കാതെ ശ്രദ്ധേയ പ്രോജക്റ്റുകളുടെ ഭാഗമാവാന്‍ ഫഹദ് തീരുമാനിച്ചത് സമീപ വര്‍ഷങ്ങളിലാണ്. വിക്രം, പുഷ്പ തുടങ്ങി തമിഴിലും തെലുങ്കിലും വമ്പന്‍ പ്രോജക്റ്റുകളുടെ ഭാഗമായ ഫഹദ് അവിടങ്ങളിലെ സിനിമാ മേഖലകളുടെയും പ്രേക്ഷകരുടെയും സ്നേഹ ബഹുമാനങ്ങളും നേടി. തമിഴ് ചിത്രം മാമന്നന്‍ ആണ് ഫഹദിന്‍റേതായി ഒടുവില്‍ പുറത്തെത്തിയ മറുഭാഷാ ചിത്രം. അടുത്ത് വരാനിരിക്കുന്നത് പുഷ്പ 2 ആണ്. ഇപ്പോഴികാ പുഷ്പ 2 ല്‍ ഫഹദിന് ലഭിക്കുന്ന പ്രതിഫലത്തെ സംബന്ധിച്ചാണ് തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍. ഭന്‍വര്‍ സിംഗ് ഷെഖാവത് എന്ന പ്രതിനായക കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പുഷ്പ 2 ല്‍ ഈ കഥാപാത്രത്തിന് ആദ്യ ഭാഗത്തേതിലും സ്ക്രീന്‍ ടൈം ഉണ്ടാവുമെന്നാണ് കരുതപ്പെടുന്നത്. വന്‍ പ്രതിഫലമാണ് ചിത്രത്തിലെ അഭിനയത്തിന് ഫഹദിന് ലഭിക്കുന്നതെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ പറയുന്നത്.…
Read More »