Movie

മികച്ച നടന് മത്സരം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും തമ്മിൽ, 2022ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും

   തിരുവനന്തപുരം:  2022ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ (ബുധൻ) പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് സെക്രട്ടറിയറ്റിലെ പിആര്‍ ചേംബറില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അവാര്‍ഡ് പ്രഖ്യാപനം നടത്തും.

ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ഇത്തവണ സിനിമകള്‍ വിലയിരുത്തിയത്. മമ്മൂട്ടി- ലിജോ ജോസ് ടീമിന്റെ നന്‍പകല്‍ നേരത്ത് മയക്കം, കുഞ്ചാക്കോ ബോബന്‍ നായകനായ ന്നാ താന്‍ കേസ് കൊട്, തരൂണ്‍ മൂര്‍ത്തി ഒരുക്കിയ സൗദി വെള്ളക്ക, പുഴു, അപ്പന്‍, മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പ്, ശാഹി കബീര്‍ സംവിധാനം ചെയ്ത ഇല വീഴാ പൂഞ്ചിറ, വിപിന്‍ ദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയ ഹേ എന്നീ ചിത്രങ്ങള്‍ മികച്ച ചിത്രം, സംവിധായകന്‍ തുടങ്ങിയ അവാര്‍ഡുകള്‍ക്ക് പരിഗണിക്കുന്നവയുടെ കൂട്ടത്തിലുണ്ട്.

മികച്ച നടനുള്ള അവാര്‍ഡിനായി പ്രധാന മത്സരം മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും തമ്മിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നന്‍പകല്‍ നേരത്ത് മയക്കം, പുഴു, റോഷാക്ക് എന്നീ സിനിമകളിലെ പ്രകടനം മമ്മൂട്ടിക്ക് മുന്‍തൂക്കം നല്‍കുമ്പോള്‍ അറിയിപ്പ്, ന്നാ താന്‍ കേസ് കൊട്, പട എന്നീ ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബന്റേതായി അവസാന റൗന്‍ഡിലുള്ളത്.
തീര്‍പ്പ്, ജനഗണമന എന്നീ ചിത്രങ്ങളിലെ പ്രകടനം പൃഥ്വിരാജിനെയും അവസാന റൗന്‍ഡിലെത്തിച്ചിട്ടുണ്ടെന്നാണ് വിവരം.

Back to top button
error: