നടന് ദിലീപ് ജനപ്രിയനായകനായതിന് പിന്നിലെ കഥ പറയുകയാണ് സംവിധായകന്‍ രാജസേനന്‍. കരിയറില്‍ അദ്ദേഹത്തെ ഉയരങ്ങളില്‍ എത്തിച്ചത് അദ്ദേഹത്തിന്റെ സ്റ്റോറി സെന്‍സാണ്. താന്‍ ചെയ്യുന്ന ഏത് വേഷത്തിന് വേണ്ടിയും മരിച്ചുകിടന്ന് വര്‍ക്ക് ചെയ്യാനും ദിലീപ് തയ്യാറാണ്. ഡാര്‍ലിങ് ഡാര്‍ലിങ് എന്ന ചിത്രത്തില്‍ രാജസേനനാണ് ദിലീപിനെ കാസ്റ്റ് ചെയ്യുന്നത്. എന്നാല്‍, ആ കഥാപാത്രമായിരുന്നില്ല ദിലീപിനുവേണ്ടി കണ്ടുവെച്ചതെന്ന് പറയുകയാണ് സംവിധായകന്‍. അനിയന്‍കുട്ടന്‍ എന്ന കഥാപാത്രത്തിലേയ്ക്ക് ദിലീപ് എത്തിയ കഥ് പറയുകയാണ് സംവിധായകന്‍.
കരിയറില്‍ ഒരു സിനിമ തിരഞ്ഞെടുക്കാനുള്ള സെന്‍സാണ് ദിലീപിനെ ഉയരങ്ങളില്‍ എത്തിച്ചത്. ഏത് സിനിമയുടെ കഥ കേട്ടാലും അദ്ദേഹത്തിന് അതിലെ പെര്‍ഫോം ചെയ്യാനുള്ള കഥാപാത്രത്തെ തിരിച്ചറിയാന്‍ സാധിയ്ക്കും. അത് ദിലീപിന്റെ ഒരു മാര്‍ക്കറ്റിങ് സെന്‍സാണ്. 2000-ല്‍ പുറത്തിറങ്ങിയ ഡാര്‍ലിങ് ഡാര്‍ലിങ് എന്ന ചിത്രത്തില്‍ ദിലീപ് എത്തിയത് അനിയന്‍കുട്ടന്‍ എന്ന കഥാപാത്രമായാണ്. എന്നാല്‍ അദ്ദേഹത്തിന് നല്‍കാന്‍ ഉദ്ദേശിച്ചിരുന്ന കഥാപാത്രം അതായിരുന്നില്ല. അവിടെയാണ് ദിലീപ് എന്ന നടന്റെ സ്റ്റോറി സെന്‍സ് നമ്മള്‍ തിരിച്ചറിയേണ്ടത്.
ഡാര്‍ലിങ് ഡാര്‍ലിങ് എന്ന സിനിമയുടെ കഥ ആദ്യമായി ദിലീപിനോട് പറയുന്നത് ഫോണിലാണ്. കഥ കേട്ട് കുറച്ച് നേരം കഴിഞ്ഞപ്പോഴേയ്ക്കും അദ്ദേഹം എന്നോട് പറഞ്ഞത്, സേനേട്ടാ എനിക്ക് ആ അനിയന്‍കുട്ടന്റെ കഥാപാത്രം മതി എന്നാണ്. പക്ഷേ അത് കേട്ടപ്പോള്‍ ആ കഥാപാത്രത്തെക്കുറിച്ച് ഞാന്‍ കുറച്ചുകൂടി വിശദമാക്കി പറഞ്ഞു. കാരണം അനിയന്‍കുട്ടന് മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അപേക്ഷിച്ച് നോക്കുമ്പോള്‍ സീനുകള്‍ കുറവാണ്. നെഗറ്റീവ് ഷെയ്ഡില്‍ വന്നിട്ട് പിന്നീടങ്ങ് പോസിറ്റീവാകുന്നതാണ് ആ കഥാപാത്രത്തിന്റെ പ്രത്യേകത. ഇത്രയും കേട്ടുകഴുഞ്ഞപ്പോഴും ദിലീപിന് അതുതന്നെ മതി എന്ന് പറഞ്ഞു. അപ്പോഴേ എനിക്ക് കാര്യം പിടികിട്ടി.
അവിടെ എനിക്ക് കാണാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ സ്റ്റോറി സെന്‍സാണ്. തമാശരൂപേണ ഞാന്‍ ചോദിച്ചു അസാമാന്യ ബുദ്ധിയാണല്ലേ എന്ന്. കാരണം ഇന്നത്തെ സൂപ്പര്‍ താരങ്ങളുടെ ആദ്യകാല സിനിമകള്‍ പരിശോധിച്ചാന്‍ നമുക്കത് വ്യക്തമാകും. കുര്‍ബാനി, ഷോലെ എന്നീ ചിത്രങ്ങളും മോഹന്‍ലാല്‍ തുടക്കകാലത്ത് അഭിനയിച്ച ചിത്രങ്ങളുമൊക്കെ ഈ ഒരു പാറ്റേണിലുള്ളവയായിരുന്നു. അത് ഞാന്‍ പറഞ്ഞപ്പോള്‍ ദിലീപും കാര്യം സമ്മതിച്ചു. അത് തന്നെയാണ് തന്റെ മനസ്സിലെന്നും ആ കഥാപാത്രത്തിനപ്പുറം മികച്ച മറ്റൊരു കഥാപാത്രവും ആ സിനിമയില്‍ താന്‍ കാണുന്നില്ലെന്നുമാണ് ദിലീപ് അന്ന് പറഞ്ഞത്. ദിലീപ് എന്ന നടന്റെ സക്സസിന് പിന്നിലെ രഹസ്യം എനിക്ക് അതോടെ മനസിലായി.
സ്റ്റോറി സെന്‍സ് പോലെ തന്നെ അദ്ദേഹത്തിന്റെ മാര്‍ക്കറ്റിംഗ് സെന്‍സും എടുത്തുപറയേണ്ടതാണ്. ഏത് കഥ കേട്ടാലും അദ്ദേഹത്തിന് മനസ്സാലാകും ആ സിനിമ വേണോ വേണ്ടയോ എന്ന്. ആ കഥയില്‍ തന്നെ ഏത് കഥാത്രമാണ് എടുക്കേണ്ടതെന്നും ദിലീപിന് വ്യക്തമായി മനസിലാകും. ആ സെന്‍സാണ് ഈ ഉയര്‍ച്ചയ്ക്ക് പിന്നില്‍ -രാജസേനന്‍ പറഞ്ഞു.