Movie
-
അരേ വാ.. ഈ പ്രായത്തിലും എന്തൊരു മെയ് വഴക്കം! ജയിലറിലെ കാവാലയ്യ ഗാനത്തിന് ചടുല നീക്കങ്ങളുമായി രമ്യാ കൃഷ്ണൻ; ആവേശപുളകിതരായി സോഷ്യൽ മീഡിയ
ചെന്നൈ: തമിഴ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ജയിലർ. രജനികാന്ത് നായകനാകുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. മോഹൻലാലും ജയിലറിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഏറെ ആവേശത്തോടെ സിനിമക്കായി കാത്തിരിക്കുക ആണ് മലയാളികളും. ജയിലറുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ചിത്രത്തിൽ രമ്യ കൃഷ്ണൻ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. രമ്യാ കൃഷ്ണൻ ഓഡിയോ ലോഞ്ച് ചടങ്ങിൽ എത്തും മുൻപുള്ള വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റായ പ്രകൃതി അനന്തിനൊപ്പം, ജയിലറിലെ ഇതിനകം വൈറൽ ഗാനമായ കാവാലയ്യയുടെ വൈറലായ സ്റ്റെപ്പുകൾക്ക് രമ്യ കൃഷ്ണ ചുവട് വയ്ക്കുകയാണ്. ഈ വീഡിയോ ഇതിനകം വൈറലായി കഴിഞ്ഞു. View this post on Instagram A post shared by ✨Prakruthi Ananth ✨ (@prakatwork) ചെന്നൈയിൽ നടന്ന ജയിലർ ഓഡിയോ ലോഞ്ചിൽ രമ്യ പ്രത്യക്ഷപ്പെട്ട അതേ വേഷത്തിലാണ് ഇപ്പോൾ…
Read More » -
മൂക്ക് ഭംഗിയുള്ളതാണെന്നും താരം പ്ലാസ്റ്റിക് സര്‍ജറി ചെയ്‍തതാണോയെന്നും ആരാധകർ; പ്രതികരിച്ച് അമൃത സുരേഷ്
ഗായിക അമൃത സുരേഷ് പലപ്പോഴും തന്റെ വിശേഷങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്‍ക്കാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന പ്രതികരണങ്ങളിൽ താരം ചിലപ്പോഴൊക്കെ മറുപടി നൽകാറുമുണ്ട്. അമൃത സുരേഷ് മൂക്കിനെ കുറിച്ചുള്ള സംശയങ്ങൾക്കാണ് മറുപടി നൽകിയിരിക്കുന്നത്. പ്ലാസ്റ്റിക് സർജറി ചെയ്‍തിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് താരം സാമൂഹ്യ മാധ്യമത്തിലൂടെ. അമൃത സുരേഷിന്റെ മൂക്ക് ഭംഗിയുള്ളതാണെന്നും താരം പ്ലാസ്റ്റിക് സർജറി ചെയ്‍തതാണോയെന്നൊക്കെ ആരാധകർ സാമൂഹ്യ മാധ്യമങ്ങളിൽ ചോദിക്കാറുണ്ട്. എന്നാൽ യഥാർഥ മൂക്കാണ് എന്നാണ് താരം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. അമൃത സുരേഷ് ഇൻസ്റ്റഗ്രാമിലൂടെയാണ് ആരാധകരുടെ സംശയത്തിന് വ്യക്തത വരുത്തിയിരിക്കുന്നത്. ഫോട്ടോയും പങ്കുവെച്ചായിരുന്നു അമൃതയുടെ മറുപടി. അമൃത സുരേഷ് മലയാളികൾക്ക് പ്രിയപ്പെട്ട സിനിമാ ഗായികയാണ്. ഐഡിയ സ്റ്റാർ സിംഗറിലൂടെയായിരുന്നു അമൃത ആദ്യം തിളങ്ങിയത്. തുടർന്ന് നിരവധി ശ്രദ്ധയാകർഷിച്ച മലയാള ചിത്രങ്ങളുടെ ഗായികയായി അമൃത പ്രേക്ഷകരുടെ ഇഷ്‍ടം നേടി. സ്വന്തം മ്യൂസിക് വീഡിയോകളുമായും അമൃത രംഗത്ത് എത്തുകയും ഹിറ്റാകുകയും ചെയ്‍തു. ഗാനരചയിതാവായും അമൃത സുരേഷ് തിളങ്ങിയിരുന്നു. ‘വാമനപുരി’യിലെ ഗാനത്തോടെയാണ് അമൃത ആദ്യമായി സിനിമാ…
Read More » -
എന്തിനാണ് സുഹൃത്തേ.. രഞ്ജിത്തേ നിങ്ങളിത്ര തരം താണ തരികിടകൾക്ക് പോണത് ? സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ ജുറിയുടെ തീരുമാനങ്ങളിൽ ചലച്ചിത്ര അക്കാദമി ചെയർമാർ രഞ്ജിത്ത് ഇടപെട്ടെന്ന വിമർശനങ്ങളുമായി സംവിധായകൻ വിനയൻ
കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ ജുറിയുടെ തീരുമാനങ്ങളിൽ ചലച്ചിത്ര അക്കാദമി ചെയർമാർ രഞ്ജിത്ത് ഇടപെട്ടെന്ന വിമർശനങ്ങളുമായി സംവിധായകൻ വിനയൻ രംഗത്ത്. പത്തൊൻപതാം നൂറ്റാണ്ട് സിനിമയെ അവഗണിക്കാനായി രഞ്ജിത്ത് ഇടപ്പെട്ടു എന്നതിന്‍റെ തെളിവുകളടക്കം കയ്യിലുണ്ടെന്ന് വ്യക്തമാക്കിയാണ് ചോദ്യങ്ങളുമായി വിനയൻ രംഗത്തെത്തിയിരിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാനായ രഞ്ജിത്ത് നിരന്തരമായി ഇടപെടുന്നു എന്ന പരാതി വളരെ സീനിയറായ ഒരു ജൂറി അംഗം സാംസ്കാരിക വകുപ്പ് മന്ത്രിയെ അറിയിക്കുവാനായി മന്തിയുടെ പി എസിനെ തന്നെ വിളിച്ചു പറഞ്ഞെന്നതടക്കമുള്ള ആരോപണങ്ങളും വിനയൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ നിരത്തിയിട്ടുണ്ട്. എന്തിനാണ് സുഹൃത്തേ.. രഞ്ജിത്തേ നിങ്ങളിത്ര തരം താണ തരികിടകൾക്ക് പോണതെന്നും ചോദിച്ച വിനയൻ, സാസ്കാരിക മന്ത്രി സജീ ചെറിയാനും ഇക്കാര്യത്തിൽ മറുപടി പറയേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു. വിനയന്‍റെ കുറിപ്പ് പൂർണരൂപത്തിൽ എന്നെ ഞെട്ടിക്കുകയും അതിലേറെ ഉത്കണ്ഠാകുലനാക്കുകയും ചെയ്ത വളരെ ഗൗരവതരമായ ഒരു കാര്യം എല്ലാവരോടും കൂടി പങ്കുവയ്കുവാനാണ് ഇപ്പോൾ ഈ കുറിപ്പെഴുതുന്നത്.. എന്റെ സിനിമാ ജീവിതത്തിൽ ഏറെ പ്രതിസന്ധി നിറഞ്ഞ കാലത്തു…
Read More » -
ദളപതി വിജയ്ക്കൊപ്പം ‘ലിയോ’യിൽ സഞ്ജയ് ദത്തും! ഗ്ലിംപ്‍സ് വീഡിയോ പുറത്തു
ഏറെക്കാലമായി തമിഴ് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ‘ലിയോ’. ദളപതി വിജയ് നായകനായി എത്തുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം തന്നെ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തുന്ന സഞ്ജയ് ദത്തിന്റെ ഗ്ലിംപ്‍സ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. സഞ്ജയ് ദത്തിന്റെ പിറന്നാൾ ആണിന്ന്. ഇതുമായി ബന്ധപ്പെട്ടാണ് സ്പെഷ്യൽ ഗ്ലിംപ്‍സ് വീഡിയോ പുറത്തു വന്നിരിക്കുന്നത്. ആന്റണി ദാസ് എന്നാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മാസ് ലുക്കിലാണ് വീഡിയോയിൽ സഞ്ജയ് പ്രത്യക്ഷപ്പെടുന്നത്. അതേസമയം, വീഡിയിൽ ബാബു ആന്റണിയെ ആരാധകർ കണ്ടെത്തിയിട്ടുണ്ട്. സഞ്ജയ് ദത്തിന്റെ ഗ്യാങ്ങിലെ ഒരാളാണ് ബാബു ആന്റണി എന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. വിജയുടെ പാൻ ഇന്ത്യൻ ചിത്രം കൂടിയാണ് ലിയോ. എല്ലാ ഭാഷകളിൽ നിന്നുള്ള നടി നടന്മാർ ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. മലയാളത്തിൽ നിന്ന് മാത്യു, ബാബു ആന്റണി എന്നിർ…
Read More » -
അനിയത്തി ദീപ്തിയുടെ സിനിമാമോഹങ്ങൾ തല്ലിക്കെടുത്തിയത് പാർവതി
നടി പാര്‍വ്വതി ജയറാമിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമൊന്നുമില്ല. ഒരുകാലത്ത് സൂപ്പര്‍ നായികയായി തിളങ്ങി നിന്ന നടി നടന്‍ ജയറാമിനെ വിവാഹം കഴിച്ചതിനു ശേഷം ഒരു വീട്ടമ്മയായി ജീവിതം മാറ്റിയെടുക്കുകയായിരുന്നു. പത്തനംതിട്ട തിരുവല്ലക്കാരിയാണ് പാര്‍വ്വതി. ആലപ്പുഴക്കാരനായ രാമചന്ദ്രക്കുറുപ്പിന്റെയും തിരുവല്ലക്കാരിയായ കണക്ക് അധ്യാപിക പത്മ ഭായിയുടെയും മൂന്നു പെണ്‍മക്കളില്‍ നടുക്കത്തവളായിരുന്നു പാര്‍വ്വതി. ചേച്ചി ജ്യോതി, അനിയത്തി ദീപ്തിയും. ചങ്ങനാശ്ശേരി എന്‍എസ്‌എസ് ഹിന്ദു കോളേജില്‍ പ്രീ ഡിഗ്രി പഠിക്കുമ്ബോഴാണ് 16-ാം വയസില്‍ പാര്‍വ്വതി ആദ്യമായി സിനിമയിലേക്ക് എത്തിയത്. ആദ്യ ചിത്രം റിലീസായില്ല. തുടര്‍ന്ന് വിവാഹിതരേ ഇതിലേ എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ അറിയപ്പെട്ടത്. രണ്ടാമത്തെ ചിത്രമായ അമൃതം ഗമയയിലൂടെ പാര്‍വ്വതിയുടെ അനിയത്തി ദീപ്തിയും സിനിമയിലേക്ക് എത്തി. അതിനു ശേഷം പാര്‍വ്വതിയുടെ ആരണ്യകം എന്ന ചിത്രത്തിലും ചേച്ചിയ്ക്കൊപ്പം ദീപ്തി അഭിനയിച്ചു. വെറും 15 വയസായിരുന്നു അന്ന് ദീപ്തിയുടെ പ്രായം. പാര്‍വ്വതിയുടെ അനിയത്തിയായി തന്നെയായിരുന്നു ദീപ്തി അഭിനയിച്ചത്. അതിനു ശേഷം പാര്‍വ്വതിയുടെ കുതിച്ചു കയറ്റമായിരുന്നു. വെറും രണ്ടു വര്‍ഷം തൂവാനത്തുമ്ബികളിലും…
Read More » -
‘ഭോലാ ശങ്കറി’ൽ പ്രതിഫലം വാങ്ങിക്കാതെ ചിരഞ്‍ജീവി! ചിത്രം ലാഭമായെങ്കിൽ മാത്രം ഒരോഹരി സ്വീകരിക്കും
തെലുങ്കിൽ യുവ നടൻമാരെയും പിന്നിലാക്കി ചിത്രം വൻ വിജയത്തിലേക്ക് എത്തിച്ച് വിസ്‍മയിപ്പിക്കുകയാണ് ഇപ്പോഴും ചിരഞ്‍ജീവി. ചിരഞ്‍ജീവിയുടെ മാസ്‍മകരികത വിജയങ്ങളെ നിർണയിക്കുന്നു. അതുകൊണ്ടാണ് ചിരഞ്‍ജീവിയുടെ ഓരോ പുതിയ ചിത്രങ്ങളും ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നത്. ‘ഭോലാ ശങ്കർ’ എന്ന പുതിയ ചിത്രം റിലീസ് ചെയ്യാനിരിക്കേ ചിരഞ്‍ജീവിയുടെ പ്രതിഫലമാണ് ആരാധകരുടെ ചർച്ചകളിൽ നിറയുന്നത്. ‘ഭോലാ ശങ്കറി’ൽ പ്രതിഫലം വാങ്ങിക്കാതെയാണ് താരം എത്തുന്നത് എന്നാണ് പുതിയ റിപ്പോർട്ട്. ചിത്രം ലാഭമായെങ്കിൽ മാത്രം ഒരോഹരി താരം സ്വീകരിക്കും. അജിത്ത് നായകനായ ഹിറ്റ് തമിഴ് ചിത്രം ‘വേതാള’ത്തിന്റെ റീമേക്കാണ് ചിരഞ്‍ജീവി നായകനായ ‘ഭോലാ ശങ്കർ’. മെഹർ രമേഷാണ് ചിത്രത്തിന്റെ സംവിധാനം. രമബ്രഹ്‍മം സുങ്കരയാണ് ചിത്രം നിർമിക്കുന്നത്. കീർത്തി സുരേഷ് ചിത്രത്തിൽ ചിരഞ്‍ജീവിയുടെ സഹോദരിയുടെ വേഷത്തിൽ എത്തുമ്പോൾ നായികയാകുന്നത് തമന്നയാണ്. ഡൂഡ്‍ലി ആണ് ചിരഞ്‍ജീവി ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ചിരഞ്‍ജീവിയുടെ ‘ഭോലോ ശങ്കർ’ സിനിമയുടെ ട്രെയിലർ ആരാധകരുടെ ശ്രദ്ധയാകർഷിച്ചിരുന്നു. ‘ഭോലാ ശങ്കറെ’ന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത് മാർത്താണ്ഡ് കെ വെങ്കടേഷ് ആണ്.…
Read More » -
‘കിംഗ് ഓഫ് കൊത്ത’ റെഡി; ‘കലാപകാരാ’യും റെഡി!
ദുല്‍ഖര്‍ സല്‍മാനും റിതികാ സിങ്ങും തകര്‍പ്പന്‍ നൃത്തച്ചുവടുകളുമായി ഒരുമിക്കുന്ന ‘കിംഗ് ഓഫ് കൊത്ത’യിലെ ‘കലാപകാരാ’ ഗാനമെത്തുന്നു ഓണം റിലീസായി ഈ ആഗസ്റ്റില്‍ തിയേറ്ററിലേക്കെത്തുന്ന കിംഗ് ഓഫ് കൊത്തയിലെ ഐറ്റം നമ്പര്‍ ഗാനത്തിന് ചുവടുകള്‍ വയ്ക്കുന്നത് പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനും റിതികാ സിങ്ങുമാണ്. ചിത്രത്തിലെ ഗാനം ദുല്‍ഖറിന്റെ പിറന്നാള്‍ ദിനമായ നാളെ റിലീസാകും. മലയാളത്തില്‍ കലാപക്കാരാ എന്നാരാഭിക്കുന്ന ഗാനം തെലുഗില്‍ ഹല്ലാ മച്ചാരെ, തമിഴില്‍ കലാട്ടക്കാരന്‍, ഹിന്ദിയില്‍ ജല ജല ഹായ് എന്നിങ്ങനെയാണ് ആരംഭിക്കുന്നത്. ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രമായ കിംഗ് ഓഫ് കൊത്ത ഓണത്തിന് പ്രേക്ഷകര്‍ക്കുള്ള വിഷ്വല്‍ ട്രീറ്റ് ആണെന്ന കാര്യമുറപ്പാണ്. അഭിലാഷ് ജോഷി സംവിധാനം നിര്‍വഹിച്ച് സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്നചിത്രത്തില്‍ ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ…
Read More » -
“വിവാഹത്തിന് സ്വര്‍ണം ജ്വല്ലറിയില്‍ ഒരു ദിവസത്തേയ്‍ക്ക് വാടകയ്‍ക്കെടുക്കുകയായിരുന്നു”; വിവാഹ വിശേഷങ്ങള്‍ പങ്കുവച്ച് അഖിൽ മാരാറും ഭാര്യയും
ബിഗ് ബോസ് മലയാളം വിജയി അഖിലും ഭാര്യയും പ്രേക്ഷകരുടെ പ്രിയങ്കരരാണ്. വിവാഹത്തിന് സ്വര്‍ണം വേണ്ടെന്ന് പറഞ്ഞിരുന്നുവെന്ന് അഖില്‍ വെളിപ്പെടുത്തിയതാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. ഭാര്യയുടെ സാന്നിദ്ധ്യത്തിലായിരുന്നു അഖില്‍ തങ്ങളുടെ വിവാഹ വിശേഷങ്ങള്‍ വെളിപ്പെടുത്തിയത്. മൈല്‍സ്റ്റോണ്‍ മേക്കേഴ്‍സിന് നല്‍കിയ അഭിമുഖത്തിലാണ് അഖില്‍ മനസ് തുറന്നത്. അഖിലിന്റെ വാക്കുകള്‍ കരിമണിമാലയിട്ട് കെട്ടിക്കാൻ ഞാൻ പറഞ്ഞതാണ്. ഇവര്‍ ഞാൻ പറഞ്ഞത് കേട്ടില്ല. സ്വര്‍ണം വാടകയ്‍ക്കെടുത്തേ കെട്ടിക്കുകയുള്ളൂവെന്ന് പറഞ്ഞൂ. ഞാൻ അന്ന് പറഞ്ഞപ്പോള്‍ പുഛമായിരുന്നു. 2021ഒക്കെ ആകുമ്പോഴേക്ക് ഞാൻ എന്തെങ്കിലും പറയുന്നത് നാല് പേര് കേള്‍ക്കും എന്നൊക്കെ എനിക്ക് വിശ്വാസമുണ്ടായിരുന്നു. ഞാൻ ഒരു വേദിയില്‍ പ്രസംഗിക്കുകയായിരുന്നു. സ്‍ത്രീയാണ് ധനം എന്നൊക്കെയാണ് പറയുന്നത്. അപ്പോള്‍ ഒരാളെഴുന്നേറ്റ് എന്റെ വിവാഹ ഫോട്ടോ കാണിച്ചു. 75 പവൻ സ്വര്‍ണം വാങ്ങിച്ച് പറയുകയാണ് ഞാനെന്ന് അയാള്‍ ചൂണ്ടിക്കാട്ടി. എനിക്ക് ഭാവി ചിന്തയുള്ളതിനാല്‍ ഞാൻ പറഞ്ഞിരുന്നു, കരിമാല മതിയെന്ന്. എന്നാല്‍ എന്റെ മോളെ സ്വര്‍ണമിട്ടേ വിവാഹം കഴിപ്പിക്കൂവെന്ന് അമ്മ വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ കയ്യില്‍ എന്തെങ്കിലും…
Read More » -
‘കുറുക്കന്‍’ ഇന്നു മുതല്‍
വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന ‘കുറുക്കന്‍’ ഇന്നു മുതല്‍ പ്രദര്‍ശനത്തിനെത്തുന്നു. വര്‍ണ്ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ദിലീപ് മേനോന്‍,ജോജി ജോണ്‍, അശ്വത് ലാല്‍,ബാലാജി ശര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, അസീസ് നെടുമങ്ങാട്, മാളവികാ മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, അഞ്ജലി സത്യനാഥ്, അന്‍സിബാ ഹസ്സന്‍, തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ അഭിനയിക്കുന്നു. ഛായാഗ്രഹണം: ജിബു ജേക്കബ്. തിരക്കഥയും സംഭാഷണവും മനോജ് റാംസിംഗ്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നത് ഉണ്ണി ഇളയരാജാ. എഡിറ്റിംഗ്- രഞ്ജന്‍ ഏബ്രഹാം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-സൈനുദ്ദീന്‍,പ്രൊഡക്ഷന്‍ ഡിസൈനര്‍-ജോസഫ് നെല്ലിക്കല്‍, കോസ്റ്റ്യൂം-സുജിത് മട്ടന്നൂര്‍, മേക്കപ്പ്-ഷാജി പുല്‍പ്പള്ളി, അസ്സോസ്സിയേറ്റ് ഡയറക്ടര്‍-അനീവ് സുകുമാരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷെമീജ് കൊയിലാണ്ടി, സ്റ്റില്‍സ്-പ്രേംലാല്‍ പട്ടാഴി, പരസ്യക്കല-കോളിന്‍സ് ലിയോഫില്‍, വിതരണം-വര്‍ണ്ണച്ചിത്ര ബിഗ് സ്‌ക്രീന്‍, പിആര്‍ഒ എ.എസ് ദിനേശ്.
Read More » -
പെൺസുഹൃത്തിനെയും കാമുകനെയും തേടി റേച്ചൽ! കാസ്റ്റിംഗ് കാൾ
ഹണി റോസ് നായികയായി എത്തുന്ന പുതിയ ചിത്രം ആണ് ‘റേച്ചൽ’. ചിത്രം പ്രഖ്യാപിച്ച് കൊണ്ടുള്ള ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. കയ്യിൽ വെട്ടുകത്തിയുമായി രക്തനിബിഡമായ അന്തരീക്ഷത്തിൽ ഇറച്ചി നുറുക്കുന്ന ‘റേച്ചലാ’യെത്തിയ ഹണി റോസിനെ ഏവരും ഏറ്റെടുത്തു. ഇപ്പോഴിതാ റേച്ചലിന് ഒരു കാമുകനെ തേടിയുള്ള കാസ്റ്റിംഗ് കോൾ പുറത്തിറങ്ങിയിരിക്കുകയാണ്. സ്ക്രീൻ ഏജ് 28നും 30നും ഇടയിലാണ് ഈ കാമുക കഥാപാത്രത്തിന് വേണ്ടത്. കൂടാതെ 40 – 45 വയസ്സ് പ്രായം വരുന്ന റേച്ചലിൻ്റെ സുഹൃത്തിൻ്റെ റോളിലേക്കും ഒരു സ്ത്രീയെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ 9074817162, 9048965955, 7907831279 എന്നീ നമ്പറുകളിൽ കോൺടാക്ട് ചെയ്യുക. ഓഗസ്റ്റ് 2,3 തീയതികളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ കൊച്ചി വെണ്ണലയിലുള്ള ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപമുള്ള മാറ്റിനി ലൈവിൽ വെച്ചാണ് ഓഡിഷൻ നടത്തുക. View this post on Instagram A post shared by Honey Rose…
Read More »