Movie
-
രാജകീയം ഈ നീല, മിന്നിത്തിളങ്ങി വൈറലായി ചിത്രങ്ങൾ! റോയൽ ബ്ലൂ സാരിയിൽ മനോഹരിയായി സുഹാന ഖാൻ
ബോളിവുഡ് കോളങ്ങളിൽ സജീവ സാന്നിധ്യമാണ് ഷാരൂഖ് ഖാൻറെ മകൾ സുഹാന ഖാൻ. സോഷ്യൽ മീഡിയയിൽ സജ്ജീവമായ സുഹാനയുടെ ഫാഷൻ പരീക്ഷണങ്ങൾക്കും ആരാധകർ ഏറെയാണ്. സുഹാനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. സംവിധായകൻ അനുരാഗ് കശ്യപിന്റെ മകൾ ആലിയ കശ്യപിന്റെ വിവാഹനിശ്ചയത്തിന് എത്തിയതാണ് സുഹാന. ഡിസൈനർ അർപ്പിത മേത്തയുടെ റോയൽ ബ്ലൂ സാരിയിലാണ് സുഹാന തിളങ്ങിയത്. റോയൽ ബ്ലൂ നിറത്തിലുള്ള സീക്വിനുകളാൽ നിറഞ്ഞ ബോർഡറാണ് സാരിയുടെ ഹൈലൈറ്റ്. നീല നിറത്തിൽ തന്നെയുള്ള സ്ലീവ്ലെസ് ബ്ലൗസ് ആണ് താരം ഇതിനൊപ്പം പെയർ ചെയ്തത്. മോഹിത് റായിയും ഷുഭി കുമാറുമാണ് സ്റ്റൈലിങ് ചെയ്തത്. ഗോൾഡൻ കമ്മലും ബ്രേസ്ലെറ്റുമാണ് താരത്തിൻറെ ആക്സസറീസ്. ഇൻസ്റ്റഗ്രാമിലൂടെ ആണ് ചിത്രങ്ങൾ പ്രചരിച്ചത്. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമൻറുകൾ പങ്കുവച്ചത്. സുന്ദരിയായിട്ടുണ്ടെന്നും കിങ് ഖാൻറെ രാജകുമാരി തന്നെയെന്നുമൊക്കെയാണ് കമൻറുകൾ. View this post on Instagram A post shared by Arpita Mehta…
Read More » -
ഫേസ്ബുക്ക് ‘ഫ്രണ്ട്‌സ്’എന്നത് പലപ്പോഴും ഒരു മിത്ത്, മതത്തിനും കക്ഷി രാഷ്ട്രീയത്തിനും വേണ്ടിയുള്ള കൊലവിളികൾ കൊണ്ടും തർക്കങ്ങൾ കൊണ്ടും ഇവിടം നിറഞ്ഞിരിക്കുന്നുവെന്ന് രമേഷ് പിഷാരടി!
കേരള സ്പീക്കർ എ എൻ ഷംസീറിന്റെ ‘മിത്ത് വിവാദ’വുമായി ബന്ധപ്പെട്ട് ചർച്ചകൾ ചൂടുപിടിക്കുന്നതിനിടെ രമേഷ് പിഷാടരി പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുന്നു. ഫേസ്ബുക്ക് ‘ഫ്രണ്ട്‌സ്’എന്നത് പലപ്പോഴും ഒരു മിത്താണെന്ന് രമേഷ് പിഷാരടി പറയുന്നു. മതത്തിനും കക്ഷി രാഷ്ട്രീയത്തിനും വേണ്ടിയുള്ള കൊലവിളികൾ കൊണ്ടും തർക്കങ്ങൾ കൊണ്ടും ഇവിടം നിറഞ്ഞിരിക്കുന്നുവെന്നും പിഷാരടി കുറിക്കുന്നു. രമേഷ് പിഷാരടിയുടെ വാക്കുകൾ ഇങ്ങനെ ഫേസ്ബുക്ക് ‘ഫ്രണ്ട്‌സ്’എന്നത് പലപ്പോഴും ഒരു മിത്താണ്. മതത്തിനും, കക്ഷി രാഷ്ട്രീയത്തിനും വേണ്ടിയുള്ള കൊലവിളികൾ കൊണ്ടും തർക്കങ്ങൾ കൊണ്ടും ഇവിടം നിറഞ്ഞിരിക്കുന്നു. സൗഹൃദങ്ങൾക്ക് വേണ്ടി ആയിരുന്നു ഫേസ്ബുക്ക് ആരംഭിച്ചത്..ചങ്ങാത്തം നിലനിർത്താൻ നിർമ്മിക്കാൻ വീണ്ടെടുക്കാൻ.. അങ്ങനെ പലതിനും…എന്നാൽ ഫേസ് ബുക്ക് ഉപയോഗത്തിന് അതിന്റെ കൗമാരം കടക്കാറാകുമ്പോഴേക്കും മനുഷ്യനെന്ന പോലെ ബാല്യത്തിന്റെ നിഷ്കളങ്കത കൈമോശം വന്നിരിക്കുന്നു. എല്ലാ മതങ്ങളും, രാഷ്ട്രീയ പാർട്ടികളും സ്നേഹിക്കാനാണത്രെ പഠിപ്പിക്കുന്നത്. ‘ഫേസ്ബുക്ക് ‘സൗഹൃദങ്ങൾക്ക് വേണ്ടിയാണ് ഉണ്ടാക്കിയത് എന്നു പറയും പോലെ. അതേസമയം, ‘വോയ്സ് ഓഫ് സത്യനാഥൻ’ എന്ന ചിത്രത്തിലാണ് രമേഷ് പിഷാരടി ഏറ്റവും ഒടുവിൽ റിലീസ്…
Read More » -
ബോക്‌സ് ഓഫീസില്‍ പത്തുകോടിയിലേക്ക്, വോയ്സ് ഓഫ് സത്യനാഥന്‍ രണ്ടാം വാരത്തിലേക്ക്
നര്‍മ്മത്തില്‍ പൊതിഞ്ഞ കഥാ സന്ദര്‍ഭത്തിലൂടെ അല്പം സീരിയസ് ആയ ഒരു കഥ പ്രേക്ഷകരിലേക്കെത്തിച്ച സംവിധായകന്‍ റാഫിയുടെ ദിലീപ് ചിത്രം വോയ്സ് ഓഫ് സത്യനാഥന്‍ വിജയകരമായി രണ്ടാം വരത്തിലേക്കു കടക്കുകയാണ്. ബോക്‌സ് ഓഫീസില്‍ പത്തു കോടി കളക്ഷനിലേക്കു കടക്കുകയാണ് സത്യനാഥന്‍. വെള്ളിയാഴ്ച വരെയുള്ള ബോക്‌സ് ഓഫീസ് കളക്ഷന്‍ ഒന്‍പതര കോടി രൂപയാണ്. റിലീസ് ചിത്രങ്ങളില്‍ തിയേറ്റര്‍ ഹിറ്റായി മാറിയ സത്യനാഥനെ കാണാന്‍ വീക്കെന്‍ഡില്‍ കുടുംബ പ്രേക്ഷകരുടെ തിരക്കാണ്. രണ്ടാം വാരവും ഹൗസ് ഫുള്‍ ആന്‍ഡ് ഫാസ്റ്റ് ഫില്ലിംഗ് ഷോകളുമായി ബുക്ക് മൈ ഷോയില്‍ ടിക്കറ്റ് ബുക്കിങ്ങില്‍ ട്രെന്‍ഡിങ് ആണ് സത്യനാഥന്‍. ദിലീപും സിദ്ധിഖും ജോജു ജോര്‍ജും മറ്റു താരങ്ങളുടെയും മികവാര്‍ന്ന പ്രകടനം കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരമായിമാറുന്ന എന്റെര്‍റ്റൈനെര്‍ ആയി വോയ്സ് ഓഫ് സത്യനാഥനെ മാറ്റുന്നു. അണിയറ പ്രവര്‍ത്തകര്‍ ശനിയാഴ്ച റിലീസ് ചെയ്ത സ്‌നീക് പീക് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ബാദുഷാ സിനിമാസ്, ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ്, പെന്‍ ആന്‍ഡ് പേപ്പര്‍ ക്രിയേഷന്‍സ് എന്നിവയുടെ…
Read More » -
‘വയര്‍ കണ്ടതില്‍ വിഷമിക്കുന്നവരോട് ഒരു ചോദ്യം, ഞാൻ എപ്പോഴാണ് നിങ്ങളുടെ കുഞ്ഞമ്മയുടെ മകള്‍ ആയത് ?’, ദേവുവിന്റെ മറുപടി ചര്‍ച്ചയാകുന്നു
ബിഗ് ബോസ് ഷോയിലൂടെ ശ്രദ്ധയാകർഷിച്ച താരമാണ് ദേവു. വൈബർ ഗുഡ് എന്ന പേരിൽ താരം സാമൂഹ്യ മാധ്യമങ്ങളിലും പ്രേക്ഷക പ്രീതി നേടിയിട്ടുണ്ട്. ബിഗ് ബോസിലെ മികച്ച പ്രകടനത്തിന് ശേഷം ദേവു ആരാധകരുടെ പ്രിയങ്കരിയായി മാറിയിരുന്നു. ഇപ്പോഴിതാ ഒരു ഫോട്ടോയ്‍ക്ക് വന്ന മോശം കമന്റിന് മറുപടി നൽകിയിരിക്കുകയാണ് ദേവു എന്ന ശ്രീദേവി. സാമൂഹ്യ മാധ്യമത്തിൽ ദേവു പങ്കുവെച്ച ഫോട്ടോ വിമർശിക്കപ്പെട്ടിരുന്നു. വയർ ചാടിയെന്നൊക്കെയായിരുന്നു പരിഹസിച്ചുള്ള കമന്റുകൾ. വിമർശകർക്ക് മറുപടിയുമായി മറ്റൊരു ഫോട്ടോയുമായി താരം എത്തി. എന്റെ വയർ കണ്ട് വിഷമിക്കുന്ന കുറച്ച് സൊസൈറ്റി മുത്തുമണികളോട് വിനീതമായി ഒരൊറ്റ ചോദ്യം. ഞാൻ എപ്പോഴാണ് നിങ്ങളുടെ കുഞ്ഞമ്മയുടെ മകൾ ആയത് എന്നുമാണ് ദേവു എഴുതിയിരിക്കുന്നത്. ദേവുവിന്റെ മറുപടി ഉചിതമായെന്നാണ് അഭിപ്രായങ്ങൾ. ഒരുപാട് പേർ ദേവുവിനെ അഭിന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ഒട്ടേറെ പേരാണ് ദേവുവിന്റെ പുതിയ ഫോട്ടോ ലൈക്ക് ചെയ്‍തിരിക്കുന്നത്. View this post on Instagram A post shared by SREEDEVI…
Read More » -
എം.മോഹനന്റെ ‘ഒരു ജാതി ജാതക’ത്തിന്റെ ലൊക്കേഷനിൽ ശൈലജ ടീച്ചർ
‘കഥ പറയുമ്പോൾ’ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ എം.മോഹനൻ്റെ ആദ്യചിത്രം കലാപരമായും സാമ്പത്തികവുമായ മികച്ച വിജയം നേടിയിരുന്നു. തുടർന്ന് മാണിക്യക്കല്ല്, 916, മൈ ഗോഡ്, അരവിന്ദന്റെ അതിഥികൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. എല്ലാ ചിത്രങ്ങളും നന്മയുടേയും, സ്നേഹത്തിന്റേയും, ബന്ധങ്ങളുടേയും സന്ദേശം നൽകുന്ന ഹൃദ്യമായ കുടുംബ ചിത്രങ്ങളായിരുന്നു. ‘കഥ പറയുമ്പോൾ’നു ശേഷം വൻ വിജയം നേടിയ ‘അരവിന്ദന്റെ അതിഥികൾ’ക്കു ശേഷം എം.മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഒരു ജാതി ജാതകം.’ കൊച്ചിയിൽ പതിനഞ്ചു ദിവസത്തോളം ചിതീകരിച്ച ‘ഒരു ജാതി ജാതകം’ കൊച്ചി ഷെഡ്യൂൾ പൂർത്തിയാക്കി ഇപ്പോൾ മട്ടന്നൂരിലെത്തിയിരിക്കുന്നു. ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ തന്നെയാണിവിടം. കണ്ണർ ജില്ലയിലെ ഒരു ഗ്രാമത്തിലെ യുവാവിന്റെകഥ പറയുന്ന ഈ ചിതത്തിന്റെ കണ്ണൂർ ഭാഗത്തെ ചിത്രീകരണമാണ് മട്ടന്നൂരിലെ കല്യാട്ടിലുള്ള പുരാതനമായ ഒരു തറവാട്ടിൽ നടക്കുന്നത്. വിനീത് ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിന്റെ സെറ്റിലേക്ക് അപ്രതീഷിതമായി ഒരു അതിഥി ഇക്കഴിഞ്ഞ ദിവസം കടന്നുവന്നു. സ്ഥലം എം.എൽ.എയും…
Read More » -
സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ല, അവാർഡുകൾ പൂർണ്ണമായും ജൂറി തീരുമാനം; ചലച്ചിത്ര അക്കാദമി ചെയർമാൻ ഇടപ്പെട്ടെന്ന അരോപണങ്ങളിൽ പ്രതികരിച്ച് ജൂറി ചെയർമാൻ
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപ്പെട്ടെന്ന അരോപണങ്ങൾ തള്ളി ജൂറി ചെയർമാൻ ഗൌതം ഘോഷ്. അവാർഡ് നിർണയത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും അവാർഡുകൾ പൂർണ്ണമായും ജൂറി തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. സംവിധായകൻ വിനയൻ പുറത്തുവിട്ട ഓഡിയോ ക്ലിപ്പുകളുടെ സാഹചര്യം എന്താണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. അവാർഡ് നിർണയത്തിന്റെ പല ഘട്ടങ്ങിലും പല അഭിപ്രായങ്ങളുയർന്നുവന്നെന്നും എന്നാൽ അന്തിമ തീരുമാനം ജൂറി ഒറ്റക്കെട്ടായാണ് എടുത്തതെന്നും ഗൌതം ഘോഷ് പറഞ്ഞു. നേരത്തെ സംവിധായകൻ വിനയൻ 2022ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ തീരുമാനിച്ച അന്തിമ ജൂറിയിലെ അംഗവും, പ്രാഥമിക ജൂറി ചെയർമാനുമായ നേമം പുഷ്പരാജിന്റെ ഓഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു. പത്തൊൻപതാം നൂറ്റാണ്ടിനെ ജൂറി അംഗങ്ങൾ ബാഹ്യസമ്മർദ്ദത്താൽ എതിർത്തെന്നാണ് ഓഡിയോ സന്ദേശത്തിൽ നേമം പുഷ്പരാജ് പറയുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരാൻ രഞ്ജിത്ത് യോഗ്യനല്ലെന്നും ഓഡിയോ സന്ദേശത്തിലുണ്ട്. അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത്തിനെ മാറ്റണമെന്നും സർക്കാരിനോട് വിനയൻ അവശ്യപ്പെട്ടിരുന്നു.…
Read More » -
രോമാഞ്ചിഫിക്കേഷൻ ഇൻ റൊമാൻസ്! ‘രോമാഞ്ചം’ സംവിധായകന്‍ ജിത്തു മാധവന്‍ വിവാഹിതനായി, വധു അസോസിയേറ്റ് ഡയറക്ടര്‍ ഷിഫിന ബബിന്‍
രോമാഞ്ചം എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകൻ ജിത്തു മാധവൻ വിവാഹിതനായി. സഹസംവിധായിക ഷിഫിന ബബിൻ ആണ് വധു. രോമാഞ്ചം സിനിമയിൽ അസോസിയേറ്റ് ഡയറക്ടർ ആയി ഷിഫിന പ്രവർത്തിച്ചിരുന്നു. ഷിഫിന തന്നെയാണ് വിവാഹിതയായ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. അൻവർ റഷീദ്, സമീർ സാഹിർ അടക്കമുള്ള സിനിമാപ്രവർത്തകർ വിവാഹത്തിന് എത്തിയിരുന്നു. അർജുൻ അശോകൻ, ബിനു പപ്പു, നസ്രിയ നസിം, സിജു സണ്ണി, സൗബിൻ ഷാഹിർ അടക്കമുള്ളവർ സോഷ്യൽ മീഡിയയിലൂടെ വധൂവരന്മാർക്ക് ആശംസകൾ നേർന്നിട്ടുണ്ട്. മലയാള സിനിമയിൽ ഈ വർഷത്തെ അപൂർവ്വം വിജയ ചിത്രങ്ങളിൽ ഒന്നായിരുന്നു ജിത്തു മാധവൻ സംവിധാനം ചെയ്ത രോമാഞ്ചം. മലയാളത്തിൽ അപൂർവ്വമായ കോമഡി ഹൊറർ വിഭാഗത്തിൽ പെടുന്ന ചിത്രം മലയാളത്തിലെ എക്കാലത്തെയും പത്ത് വിജയ ചിത്രങ്ങളുടെ പട്ടികയിലും ഇടംപിടിച്ചിരുന്നു. 50-ാം ദിവസവും കേരളത്തിലെ 107 സ്ക്രീനുകളിൽ ചിത്രം പ്രദർശിപ്പിച്ചു എന്നതാണ് രോമാഞ്ചം നേടിയ ജനപ്രീതിയുടെ ഏറ്റവും വലിയ തെളിവ്.…
Read More » -
കുക്ക് അബുവായി ഹൈദര്‍ അലി; ‘പാപ്പച്ചന്‍ ഒളിവിലാണ്’ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്തു
സൈജു കുറുപ്പ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് പാപ്പച്ചൻ ഒളിവിലാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു ക്യാരക്റ്റർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. മാധ്യമപ്രവർത്തകൻ ഹൈദർ അലി അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ പോസ്റ്റർ ആണ് അണിയറക്കാർ അവതരിപ്പിച്ചിരിക്കുന്നത്. കുക്ക് അബു എന്നാണ് കഥാപാത്രത്തിൻറെ പേര്. സൈജു കുറുപ്പ് തന്നെയാണ് പോസ്റ്റർ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തത്. നവാഗതനായ സിൻറോ സണ്ണി സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ നിർമ്മാണം തോമസ് തിരുവല്ല ഫിലിംസിൻ്റെ ബാനറിൽ തോമസ് തിരുവല്ലയാണ്. അജു വർഗീസ്, വിജയരാഘവൻ, ജഗദീഷ്, ജോണി ആൻ്റണി, ശിവജി ഗുരുവായൂർ, കോട്ടയം നസീർ, ജോളി ചിറയത്ത്, വീണ നായർ തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ബി കെ ഹരിനാരായണൻ, സിൻ്റോ സണ്ണി എന്നിവരുടെ വരികൾക്ക് ഓസേപ്പച്ചൻ ഈണം പകരുന്നു. ഛായാഗ്രഹണം ശ്രീജിത്ത് നായർ, എഡിറ്റർ രതിൻ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ പ്രശാന്ത് നാരായണൻ, കല വിനോദ് പട്ടണക്കാടൻ, കോസ്റ്റ്യൂം ഡിസൈൻ സുജിത് മട്ടന്നൂർ, മേക്കപ്പ് മനോജ്, കിരൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ…
Read More » -
കാത്തിരിപ്പിന് വിരാമം; ‘പോര്‍ തൊഴില്‍’ ഒടിടിയിലേക്ക്
തമിഴ് സിനിമയിൽ സമീപകാലത്തെ ശ്രദ്ധേയ വിജയങ്ങളിലൊന്നായിരുന്നു പോർ തൊഴിൽ. വിഗ്നേഷ് രാജയുടെ സംവിധാനത്തിൽ ശരത് കുമാർ, അശോക് സെൽവൻ നിഖില വിമൽ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ക്രൈം ത്രില്ലർ ചിത്രം. ജൂൺ 9 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് റിലീസ് ദിനം മുതൽ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. അത് ബോക്സ് ഓഫീസിൽ പ്രതിഫലിക്കുകയും ചെയ്തു. ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ബോക്സ് ഓഫീസിൽ വിജയം നേടുന്ന ചിത്രങ്ങളുടെ ഒടിടി റിലീസിലേക്കുള്ള കുറഞ്ഞ കാലദൈർഘ്യം മലയാളമുൾപ്പെടെ പല സിനിമാ മേഖലകളിലും സജീവ ചർച്ചയിലുള്ള വിഷയമാണ്. പോർ തൊഴിൽ ആണ് സമീപകാലത്ത് ഒടിടി റിലീസിലേക്ക് ഏറ്റവുമധികം കാലദൈർഘ്യം ലഭിക്കുന്ന വിജയചിത്രം. തിയറ്റർ റിലീസ് കഴിഞ്ഞ് 63 ദിനങ്ങൾ പിന്നിട്ടാണ് ചിത്രത്തിൻറെ ഒടിടി റിലീസ്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. ചിത്രത്തിൻറെ ഒടിടി റിലീസ് തീയതിയെക്കുറിച്ച് നേരത്തെ സോഷ്യൽ മീഡിയയിൽ പല തരം പ്രചരണങ്ങൾ നടന്നിരുന്നു. എന്നാൽ…
Read More » -
മലയാളം ‘ജയിലറി’ന് തിയറ്ററുകള്‍ നിഷേധിച്ചതായി സംവിധായകന്‍; ഫിലിം ചേംബറിന് മുന്നില്‍ ഒറ്റയാള്‍ സമരത്തിന്
ഒരേ പേരില്‍ തമിഴ്, മലയാളം ചിത്രങ്ങള്‍ ഒരേ ദിവസം തിയറ്ററുകളിലെത്തുന്നത് സിനിമാ മേഖലയില്‍ സമീപകാലത്ത് വാര്‍ത്തയും വിവാദവുമായ കാര്യമാണ്. രജനികാന്തിനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്ത തമിഴ് ചിത്രവും ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സക്കീര്‍ മഠത്തില്‍ സംവിധാനം ചെയ്ത മലയാള ചിത്രവുമാണ് ജയിലര്‍ എന്ന ഒരേ പേരില്‍ തിയറ്ററുകളിലെത്താന്‍ ഒരുങ്ങുന്നത്. ഓഗസ്റ്റ് 10 ആണ് രണ്ട് ചിത്രങ്ങളുടെയും പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന റിലീസ് തീയതി. അതേസമയം, ജയിലര്‍ എന്ന ടൈറ്റിലിനെച്ചൊല്ലി ഇരു ചിത്രങ്ങളുടെയും നിര്‍മ്മാതാക്കള്‍ക്കിടയിലുള്ള തര്‍ക്കം ഇപ്പോള്‍ കോടതിയിലാണ്. രജനികാന്തിന്റെ ബിഗ് ബജറ്റ് ചിത്രം വരുന്നതിനാല്‍ തന്റെ ചിത്രത്തിന് തിയറ്ററുകള്‍ നിഷേധിക്കപ്പെട്ടിരിക്കുകയാണെന്ന് പറയുകയാണ് മലയാളം ജയിലറിന്റെ സംവിധായകന്‍ സക്കീര്‍ മഠത്തില്‍. ഇതിനെതിരെ താന്‍ ഒറ്റയാള്‍ സമരത്തിന് ഇറങ്ങുകയാണെന്നും അദ്ദേഹം പറയുന്നു. സോഷ്യല്‍ മീഡിയ സിനിമാ ഗ്രൂപ്പ് ആയ സിനിഫൈലില്‍ ഇട്ട പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സക്കീര്‍ മഠത്തിലിന്റെ കുറിപ്പ് ”ഹായ്, ഞാന്‍ ജയിലര്‍ സിനിമയുടെ സംവിധായകനാണ്. സക്കീര്‍ മഠത്തില്‍. ധ്യാന്‍ ശ്രീനിവാസന്‍…
Read More »