Movie

  • ഹലബല്ലൂ ഹലബല്ലൂ…’റോബര്‍ട്ടും ഡോണിയും സേവ്യറും’; ‘ആര്‍ഡിഎക്സി’ലെ ആദ്യഗാനം എത്തി

    ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രം ആർഡിഎക്സ് എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി. ഹലബല്ലൂ എന്ന ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് മഞ്ജു മഞ്ജിത്ത് ആണ്. സാം സി എസ് ആണ് സംഗീതം പകർന്നിരിക്കുന്നത്. ബെന്നി ദയാൽ, രഞ്ജിത്ത് കെ ഗോവിന്ദ്, നരേഷ് അയ്യർ, സാം സി എസ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഫാമിലി ആക്ഷൻ വിഭാഗത്തിൽ പെടുന്ന ചിത്രം നിർമ്മിക്കുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സ് ആണ്. മലയാളസിനിമയെ ലോകസിനിമയ്ക്ക് മുമ്പിൽ ഉയർത്തിപ്പിടിച്ച മിന്നൽ മുരളി കൂടാതെ ബാംഗ്ലൂർ ഡെയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടേറെ മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ബാനറാണ് സോഫിയ പോളിന്റെ ഉടമസ്ഥതയിലുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. കെ ജി എഫ്, വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ…

    Read More »
  • ഭാവഗായകനും ഓസ്കാർ ജേതാവും കണ്ടുമുട്ടി, തന്നെ ആദരിക്കാനെത്തിയ ജയചന്ദ്രനെ ആദരിച്ച്  കീരവാണി!

    സി. കെ അജയ്കുമാർ ഓസ്കാർ അവാർഡ് നേടിയ സംഗീത സംവിധായകൻ കീരവാണിയും ഗാന രചയിതാവ് വൈരമുത്തുവും കഴിഞ്ഞ ഒരാഴ്ചക്കാലം കൊച്ചിയിലെ ബോൾഗാട്ടി പാലസ് റിസോർട്ടിൽ താമസിച്ചിരുന്നു. തൊണ്ണൂറുകളിൽ ‘സൂര്യൻ’, ‘ജെൻ്റിൽമാൻ’, ‘കാതലൻ’, ‘കാതൽ ദേശം’, ‘രക്ഷകൻ’ തുടങ്ങിയ ബ്രഹ്മാണ്ഡ സിനിമകൾ നിർമ്മിച്ച മലയാളിയായ മെഗാ പ്രൊഡ്യൂസർ  കെ.ടി കുഞ്ഞുമോൻ നിർമ്മിക്കുന്ന ‘ജെൻ്റിൽമാൻ2’ എന്ന പുതിയ ബ്രഹ്മാണ്ഡ സിനിമയിലെ ഗാനങ്ങൾ കമ്പോസ് ചെയ്യാൻ എത്തിയതായിരുന്നു കീരവാണിയും വൈരമുത്തുവും നിർമ്മാതാവ് കെ.ടി കുഞ്ഞുമോനും. ഓസ്കാർ അവാർഡ് നേടിയ ശേഷം കീരവാണി സംഗീതം നൽകുന്ന ആദ്യ തമിഴ് സിനിമയാണ് ‘ജെൻ്റിൽമാൻ2.’ ഈ സിനിമയുടെ  പ്രഖ്യാപന വേളയിൽ ആദ്യം അനൗൺസ് ചെയ്തത് സംഗീത സംവിധായകനെ ആയിരുന്നു. ചിത്രത്തിലെ മൂന്നു ഗാനങ്ങൾ കമ്പോസ് ചെയ്യാൻ വേണ്ടിയാണ് ഇവർ  കൊച്ചിയിൽ എത്തിയത്. കേരളത്തിലെത്തുന്ന ഓസ്കാർ അവാർഡ് ജേതാവ് കീരവാണിയെ ആദരിക്കാൻ ജൂലായ് 19ന്  തൻ്റെ വളർച്ചക്ക് നാന്ദി കുറിച്ച കൊച്ചിയിൽ,  ഒരു വമ്പൻ  സ്വീകരണ പരിപാടിക്ക് നിർമ്മാതാവ് കുഞ്ഞുമോൻ ഒരുക്കങ്ങൾ…

    Read More »
  • ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ നിന്നും ജയകൃഷ്ണനോട് യാത്ര പറഞ്ഞ് ക്ലാര മടങ്ങിയിട്ട് മുപ്പത്തിയാറ് വർഷങ്ങൾ !!

    പെയ്തൊഴിഞ്ഞ മഴ പോലെ വർഷങ്ങൾ എത്ര കടന്നുപോയിരിക്കുന്നു…! മണ്ണാറത്തൊടിയിലെവിടെയോ പെയ്യാൻ കൊതിച്ചൊരു കാർമേഘമായി ക്ലാര ഇന്നും കാത്തിരിക്കുന്നുണ്ടാവാം. “ഞാൻ എപ്പോഴും ഓർക്കും.. ഓരോ മുഖംകാണുമ്പോഴും ഓർക്കും” -ക്ലാര പറയുമ്പോൾ ജയകൃഷ്ണന്‍ പറയുന്നു… “മുഖങ്ങളുടെ എണ്ണം അങ്ങിനെകൂടിക്കൊണ്ടിരിക്കുകയല്ലേ… അങ്ങനെ കൂടിക്കൂടി ഒരു ദിവസം അതങ്ങ് മറക്കും…” “മറക്കുമോ..” “പിന്നെ മറക്കാതെ..” “#പക്ഷേ എനിക്ക് മറക്കണ്ട…” ക്ലാരയുടെ ആ മറുപടിയായിരുന്നു തൂവാനത്തുമ്പികൾ എന്ന സിനിമ. മലയാളികളുടെ മനസ്സിൽ ഇന്നും ആഴത്തിൽ പതിഞ്ഞു കിടക്കുന്ന കഥാപാത്രങ്ങളാണ് ക്ലാരയും മണ്ണാറത്തൊടിയിലെ ജയകൃഷ്ണനും.1987 ജൂലൈ 31 ന് തിയ്യറ്ററുകളിൽ എത്തിയ ചിത്രം സംവിധാനം ചെയ്തത് പത്മരാജനാണ്.മോഹൻലാൽ നായകനായി എത്തിയ ചിത്രം കാലം ഇത്ര കഴിഞ്ഞിട്ടും മലയാളികളുടെ ഇഷ്ട ചിത്രമായി തുടരുകയാണ്. “കൊല്ലാൻ പറ്റിയ സ്ഥലം,” ഞാൻ പറഞ്ഞു, “ഞാൻ നിന്നെ കൊല്ലട്ടെ..?” “കൊല്ല്” അവൾ  പൊട്ടിചിരിച്ചുകൊണ്ട് എന്ന് പിറകിൽനിന്നു വരിഞ്ഞുചേർത്തു, “ചാകാൻ പറ്റിയ സ്ഥലം, കൊല്ലാമെങ്കിൽ കൊന്നേക്കൂ, ഞാൻ തമാശ പറയുകയല്ല” ക്ലാരയ്ക്ക് ഒരിക്കലും മരണത്തെ ഭയമുണ്ടായിരുന്നില്ല, എൻ്റെ…

    Read More »
  • മലയാളത്തിന്റെ യുവനടി നൂറിൻ ഷെരീഫും നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറും വിവാഹിതയായി

    മലയാളത്തിന്റെ യുവനടി നൂറിൻ ഷെരീഫ് വിവാഹിതയായി. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫർ ആണ് വരൻ. ജോലിക്കിടെ അവിചാരിതമായി കണ്ടുമുട്ടിയവർ പിന്നീട് അടുത്ത സൗഹൃദത്തിലേക്കും പ്രണയത്തിലേക്കും എത്തുകയായിരുന്നു. നൂറിന്റെ വിവാഹ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളിൽ തരം​ഗമാകുകയാണ്. ദമ്പതികൾക്ക് ആശംസ അറിയിച്ച് കൊണ്ട് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനും വിവാഹത്തിൽ പങ്കെടുത്തു. പ്രിയ പ്രകാശ് വാര്യർ, ശരണ്യ മോഹൻ, രജീഷ വിജയൻ, അഹാന കൃഷ്ണ കുമാർ, നിരഞ്ജന അനൂപ്, ഇന്ദ്രൻസ്, ചിപ്പി, വിധു പ്രതാപ്, തുടങ്ങിയ താരങ്ങളും വിവാഹത്തിൽ പങ്കെടുക്കാൻ എത്തി. നൂറിനുമായി ഏറെ സൗഹൃദം സൂക്ഷിക്കുന്നവരാണ് അഹാനയും രജീഷയും. 2022 ഡിസംബർ 24നായിരുന്നു നൂറിന്റെയും ഫഹിമിന്റെയും വിവാഹ നിശ്ചയം. ബേക്കലിലെ ഒരു റിസോർട്ടിൽ വച്ച് നടന്ന ചടങ്ങ് താരങ്ങളാൽ സമ്പന്നമായിരുന്നു. ഇതിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ ഏറെ വൈറൽ ആയിരുന്നു. “സൗഹൃദത്തിൽ നിന്ന് ഏറ്റവുമടുത്ത സുഹൃത്തിലേക്കും ആത്മമിത്രത്തിലേക്കും.. സ്നേഹത്താലും പ്രകാശത്താലും ചിരികളാലും നിറഞ്ഞ ഒരു യാത്രയായിരുന്നു അത്. ഇതാണ് ഞങ്ങളുടെ കഥയിലെ ഏറ്റവും പുതിയ…

    Read More »
  • കുഞ്ഞികൃഷ്ണന്‍ മാസ്റ്ററുടെ മജിസ്ട്രേട്ട് ചിരിക്കുന്നു, ‘ന്നാ താന്‍ കേസ് കൊട് സിനിമയിലെ സ്വതസിദ്ധമായ അഭിനയ മികവിന് സംസ്ഥാന അവാര്‍ഡ്

       നാടകങ്ങളുടെ നടപ്പാതയിലൂടെയാണ് പി.പി കുഞ്ഞികൃഷ്ണന്‍ മാസ്റ്റർ സിനിമയുടെ വിശാലവീഥിയിലേയ്ക്കു നടന്നു കയറിയത്. കുട്ടികളുടെ സാംസ്കാരിക സംഘടനായായ ബാലസംഘത്തിന്റെ ജില്ലയിലെ സജീവ പ്രവർത്തകനായിരുന്ന അദ്ദേഹം കുട്ടിക്കാലം മുതല്‍ നാടകങ്ങളില്‍ അഭിനയിച്ചു തുടങ്ങി. സ്‌കൂള്‍ വാര്‍ഷിക  നാടകങ്ങളിലും, നാട്ടിലെ മനീഷ  തിയറ്റേഴ്സിലും, എ.കെ.ജി കലാവേദിയുടെ നാടകങ്ങളിലും മാണിയാട്ട് കോറസ് കലാസമിതിയുടെ എന്‍എന്‍ പിള്ള നാടകമത്സരങ്ങളിലും, തെരുവ്- സ്റ്റേജ് നാടകങ്ങളിലുമൊകെ നിറസാന്നിധ്യമായിരുന്നു. നാടകങ്ങളാണ് സിനിമയിലെ അഭിനയത്തിന് അനുഭവ സമ്പത്തായത്. ‘ന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയിലെ ജനകീയനായ മജിസ്ട്രേട്ടിന്റെ വേഷമാണ് കുഞ്ഞികൃഷ്ണന്‍ മാസറ്റര്‍ക്ക് മികച്ച സ്വഭാവനടനുള്ള അവാര്‍ഡ് നേടിക്കൊടുത്തത്. ആദ്യമായാണ് കാസര്‍കോട് ജില്ലക്കാരനായ ഒരു നടന് മികച്ച സ്വഭാവനടനുള്ള സംസ്ഥാന ചലചിത്ര  പുരസ്കാരം ലഭിക്കുന്നത്. ‘എന്നാ താന്‍ കേസ് കൊട്’ എന്ന സിനിമയിലേയ്ക്ക് അപേക്ഷ അയക്കാന്‍ നിര്‍ബന്ധിച്ചത് മഴവില്‍ മനോരമയിലെ ‘മറിമായ’ത്തിലൂടെ പ്രശസ്തനായ ചെറുവത്തൂരിലെ ഉണ്ണിരാജായിരുന്നു. ഇദ്ദേഹം അയച്ച രണ്ടുഫോട്ടോയില്‍ ഒന്ന് പശുത്തൊഴുത്തില്‍ നിന്നുള്ളതായിരുന്നു. മറ്റൊന്ന് തിരഞ്ഞെടുപ്പ് ഫ്ലെക്സ് ബോര്‍ഡിനായി ഉപയോഗിച്ച പുഞ്ചിരിക്കുന്ന…

    Read More »
  • “അനാവിശ്യ ചർച്ചകളിലൂടെ, ദയവ് ചെയ്ത് ആ കുട്ടിയുടെ സന്തോഷത്തെ ഇല്ലാതാക്കരുത്”; ‘മാളികപ്പുറം’ തിരക്കഥാകൃത്തിന് പറയാനുള്ളത്

    സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് ശേഷം പ്രേക്ഷകരിൽ ഒരു വിഭാഗം ഉന്നയിച്ച വിമർശനമായിരുന്നു കഴിഞ്ഞ വർഷം തിയറ്ററുകളിലെത്തി വിജയം നേടിയ മാളികപ്പുറം സിനിമ അവഗണിക്കപ്പെട്ടു എന്നത്. മികച്ച ബാലതാരത്തിനുള്ള പുരസ്കാരത്തിന് അർഹയായിരുന്നു മാളികപ്പുറത്തിൽ അഭിനയിച്ച ദേവനന്ദ എന്നതായിരുന്നു വിമർശനങ്ങളുടെ കാതൽ. പ്രമുഖർ അടക്കം സോഷ്യൽ മീഡിയയിൽ പലരും ഇക്കാര്യം ഉന്നയിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മാളികപ്പുറം സിനിമയുടെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള. സംസ്ഥാന അവാർഡ് പ്രഖ്യാപനം സംബന്ധിച്ച വിവാദം അനാവശ്യമാണെന്ന് പറയുന്നു അഭിലാഷ്. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹത്തിൻറെ പ്രതികരണം. “അർഹതയുള്ളവർക്ക് തന്നെയാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. ദയവ് ചെയ്ത് അനാവശ്യ വിവാദങ്ങളിലേക്ക് ആ കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴക്കല്ലേ. ബാല താരത്തിനുള്ള അവാർഡ് നേടിയ തന്മയയുടെ പ്രകടനവും മികച്ചതാണ്. ദയവ് ചെയ്ത് ആ കുട്ടിയുടെ സന്തോഷത്തെ ഇല്ലാതാക്കരുത്”, അഭിലാഷ് പിള്ള കുറിച്ചു. അതേസമയം വഴക്ക് എന്ന ചിത്രത്തിലെ അഭിനയത്തിന് തന്മയ സോളിനാണ് മികച്ച ബാലതാരത്തിനുള്ള (പെൺ) പുരസ്കാരം ലഭിച്ചത്. ടൊവിനോ…

    Read More »
  • പൊതുവിദ്യാഭ്യാസ മേഖലയുടെ അഭിമാനമാണ് തന്മയ; മികച്ച ബാലതാരത്തെ സ്കൂളിലെത്തി അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി

    തിരുവനനന്തപുരം: ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ബാലതാരമായി (പെൺകുട്ടി) തിരഞ്ഞെടുക്കപ്പെട്ടത് തന്മയ സോളാണ്. തിരുവനന്തപുരം പട്ടം ഗവൺമെന്റ് എച്ച്.എസ്.എസിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് തന്മയ. അവാർഡ് വിവരം അറിഞ്ഞ ഉടൻ തന്നെ പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി തന്മയയെ ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. സ്കൂളിലെത്തി നേരിട്ട് കാണാമെന്നും മന്ത്രി അറിയിച്ചിരുന്നു. ശനിയാഴ്ച രാവിലെ തന്നെ മന്ത്രി സ്കൂളിൽ എത്തി തന്മയയെ നേരിട്ട് കണ്ട് അഭിനന്ദനമറിയിച്ചു. പൊതുവിദ്യാഭ്യാസ മേഖലയുടെ അഭിമാനമാണ് തന്മയ എന്നും മന്ത്രി പറഞ്ഞു. തന്മയയെ ഷാളണിയിച്ച മന്ത്രി ഫലകവും സമ്മാനിച്ചു. സ്കൂളിലെ കൂട്ടുകാർ തന്മയയെ കരഘോഷങ്ങളോടെയാണ് വരവേറ്റത്.

    Read More »
  • പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേള… ഉമ്മൻ ചാണ്ടിയുടെ ഓർമ്മയിൽ ആഘോഷങ്ങളില്ലാതെ മമ്മൂക്ക

    കാത്തിരിപ്പുകൾക്ക് ഒടുവിൽ കഴിഞ്ഞ ദിവസം ആണ് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത് മമ്മൂട്ടിയാണ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നൻപകൽ നേരത്ത് മയക്കം’ എന്ന ചിത്രത്തിലൂടെ ആണ് മമ്മൂട്ടി പുരസ്കാരം സ്വന്തമാക്കിയത്. എട്ടാം തവണ മമ്മൂട്ടി സംസ്ഥാന അവാർഡ് സ്വന്തമാക്കിയപ്പോൾ പ്രേക്ഷകർ ഒന്നടങ്കം അതേറ്റെടുത്തു. എന്നാൽ പുരസ്കാരത്തിന് പിന്നാലെ അദ്ദേഹം എവിടെയും പ്രതികരിച്ചിരുന്നില്ല. വൈകാതെ പ്രിയതാരത്തിന്റെ പ്രതികരണം ഉണ്ടാകുമെന്ന് കാത്തിരുന്ന ആരാധകർക്ക് മുന്നിൽ ടി സിദ്ദിഖ് എംഎൽഎ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. “പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല. അത് മാധ്യമങ്ങളെ അറിയിക്കണം’’ ഉമ്മൻ ചാണ്ടി സാറിന്റെ ഓർമ്മയിൽ മികച്ച നടനായിട്ടും ആഘോഷങ്ങളില്ലാതെ മമ്മൂക്ക.”, എന്നായിരുന്നു കുറിപ്പ്. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി ഏറെ അടുത്ത ബന്ധം ഉണ്ടായിരുന്ന, കാത്തു സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു മമ്മൂട്ടി.

    Read More »
  • ഫഹദ് ഫാസിൽ തെന്നിന്ത്യൻ സിനിമ കീഴടക്കുന്നു,  ‘പുഷ്പ 2’ വൻ പ്രതീക്ഷയോടെ എത്തുന്നു;  ‘മാമന്നന്‍’ സൂപ്പർ ഹിറ്റ്

        ‘പുഷ്പ 2,’ ‘മാമന്നന്‍’ എന്നീ സിനിമകൾ ഉയർത്തി വിട്ട തരംഗം ഫഹദ് ഫാസിൽ എന്ന നടന്റെ ഗ്രാഫ് വാനോളം എത്തിച്ചിരിക്കുന്നു. അല്ലു അര്‍ജുന്‍ നായകനായി എത്തുന്ന ‘പുഷ്പ 2’ ല്‍ ഫഹദിന് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചുള്ള തെലുങ്ക് മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ബന്‍വര്‍ സിങ് ഷെഖാവത് ആയി അഭിനയിക്കാന്‍ ആറ് കോടി രൂപയാണ് ഫഹദ് വാങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ഭാഗത്തിന് വേണ്ടി അഞ്ച് കോടിയാണ് ഫഹദ് വാങ്ങിയിരിക്കുന്നത്. അല്ലു അര്‍ജുനും ഫഹദ് ഫാസിലും തമ്മില്‍ ആദ്യ ഭാഗത്തെക്കാള്‍ കൂടുതല്‍ കോമ്പിനേഷന്‍  സീനുകള്‍ ‘പുഷ്പ 2’ല്‍ ഉണ്ടാകുമെന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു. ആദ്യ ഭാഗത്തില്‍ സ്‌ക്രീന്‍ ടൈം കുറവായിരുന്നെങ്കിലും ‘പുഷ്പ 2’ല്‍ താരത്തിന് പ്രാധാന്യം വളരെ കൂടുതലാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പുഷ്പയും ഭന്‍വര്‍ സിങ്ങ് ഷെഖാവത്തുമായുള്ള ഏറ്റുമുട്ടലാണ് രണ്ടാം ഭാഗത്തില്‍ ഉള്ളത്. തെലുങ്ക് സിനിമാ ലോകത്ത് ഏറ്റവുമധികം ആവേശമുണര്‍ത്തുന്ന രണ്ടാം ഭാഗങ്ങളില്‍ ഒന്നാണ് ‘പുഷ്പ: ദ റൂള്‍’. രശ്മിക…

    Read More »
  • ദുൽഖർ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരീസ് ‘ഗൺസ് ആൻഡ് ഗുലാബ്സ്‍’ ഓഗസ്‍റ്റ് 18 മുതൽ നെറ്റ്‍ഫ്ലിക്സിൽ

    ദുൽഖർ പ്രധാന വേഷത്തിലെത്തുന്ന വെബ് സീരീസാണ് ‘ഗൺസ് ആൻഡ് ഗുലാബ്സ്‍’. രാജ് നിദിമൊരുവും കൃഷ്‍ണ ഡികെയുമാണ് സംവിധാനം നിർവഹിക്കുന്നത്. ‘ഗൺസ് ആൻഡ് ഗുലാബ്‍സി’ന്റെ സ്‍ട്രീമിംഗ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ്. സീരീസ് നെറ്റ്‍ഫ്ലിക്സിൽ ഓഗസ്‍റ്റ് 18 സ്‍ട്രീമിംഗ് ആരംഭിക്കും. കോമഡി ക്രൈം ത്രില്ലർ വിഭാഗത്തിലാണ് സിരീസാണ് ഇത്. രാജ്‍കുമാർ റാവു, ആദർശ് ഗൗരവ്, ഗുൽഷൻ ദേവയ്യ, സതീഷ് കൌശിക്, വിപിൻ ശർമ്മ, ശ്രേയ ധന്വന്തരി, ടി ജെ ഭാനു എന്നിവരാണ് മറ്റു വേഷങ്ങൾ ചെയ്‍തിരിക്കുന്നത്. പങ്കജ് കുമാറാണ് ഛായാഗ്രഹണം. തൊണ്ണൂറുകൾ പശ്ചാത്തലമാക്കുന്ന ദുൽഖിറിന്റെ സിരീസിൻറെ കഥ ഒരുക്കിയിരിക്കുന്നത്രാജ് നിദിമൊരുവും കൃഷ്‍ണ ഡികെയോടുമൊപ്പം സുമൻ കുമാർ കൂടി ചേർന്നാണ്. ദുൽഖർ നായകനായി വേഷിടുന്ന പുതിയ ചിത്രമായി ഇനി എത്താനുള്ളത് ‘കിംഗ് ഓഫ് കൊത്ത’യാണ്. മലയാളത്തിന്റെ ഹിറ്റ് മേക്കർ ജോഷിയുടെ മകൻ അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘കിംഗ് ഓഫ് കൊത്ത’ എന്ന സിനിമയുടെ ഓഡിയോ റൈറ്റ്‍സ് സോണി മ്യൂസിക് നേടിയിരിക്കുന്നത്. ‘പൊറിഞ്ചു മറിയം ജോസി’ന്റെ…

    Read More »
Back to top button
error: