LIFEMovie

അരേ വാ.. ഈ പ്രായത്തിലും എന്തൊരു മെയ് വഴക്കം! ജയിലറിലെ കാവാലയ്യ ​ഗാനത്തിന് ചടുല നീക്കങ്ങളുമായി രമ്യാ കൃഷ്ണൻ; ആവേശപുളകിതരായി സോഷ്യൽ മീഡിയ

ചെന്നൈ: തമിഴ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ജയിലർ. രജനികാന്ത് നായകനാകുന്ന ചിത്രം എന്നത് തന്നെയാണ് അതിന് കാരണം. മോഹൻലാലും ജയിലറിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ഏറെ ആവേശത്തോടെ സിനിമക്കായി കാത്തിരിക്കുക ആണ് മലയാളികളും. ജയിലറുമായി ബന്ധപ്പെട്ട് വരുന്ന അപ്ഡേറ്റുകൾ എല്ലാം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ചിത്രത്തിൽ രമ്യ കൃഷ്ണൻ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.

രമ്യാ കൃഷ്ണൻ ഓഡിയോ ലോഞ്ച് ചടങ്ങിൽ എത്തും മുൻപുള്ള വീഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റായ പ്രകൃതി അനന്തിനൊപ്പം, ജയിലറിലെ ഇതിനകം വൈറൽ ഗാനമായ കാവാലയ്യയുടെ വൈറലായ സ്റ്റെപ്പുകൾക്ക് രമ്യ കൃഷ്ണ ചുവട് വയ്ക്കുകയാണ്. ഈ വീഡിയോ ഇതിനകം വൈറലായി കഴിഞ്ഞു.

 

View this post on Instagram

 

A post shared by ✨Prakruthi Ananth ✨ (@prakatwork)

Signature-ad

ചെന്നൈയിൽ നടന്ന ജയിലർ ഓഡിയോ ലോഞ്ചിൽ രമ്യ പ്രത്യക്ഷപ്പെട്ട അതേ വേഷത്തിലാണ് ഇപ്പോൾ വൈറലായ വീഡിയോയിലും കാണുന്നത്. വലിയ തയ്യാറെടുപ്പ് ഇല്ലാതെയാണ് വൈറലായ ഗാനത്തിന് സ്റ്റെപ്പുകൾ വച്ചത്. ജയിലർ ഓഡിയോ ലോഞ്ചിന് തയ്യാറായി പോകും വഴിയാണ് ഇത്തരം ഒരു ഡാൻസ് നടത്തിയത് എന്നാണ് വീഡിയോ പോസ്റ്റ് ചെയ്ത പ്രകൃതി അനന്ത് ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: