യൂണിഫോമിലെ ഫിറ്റിങ്ങിനു വേണ്ടി മാത്രം കമ്മിഷണറിലെ ഒരു ഫോട്ടോ എടുത്തുനോക്കിയെന്നും അല്ലാതുള്ള റഫറൻസ് എടുത്താല്‍ ചിലപ്പോള്‍ താങ്ങാൻ പറ്റാതെ വരുമെന്നും ഗോകുല്‍ പറഞ്ഞു.കമ്മിഷണറിലെ സുരേഷ് ഗോപിയുടെ കഥാപാത്രം ഈ സിനിമയില്‍ സ്വാധീനിച്ചിരുന്നോ എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു താരം.
യൂണിഫോമിന്റെ ഫിറ്റിങിനു വേണ്ടി മാത്രം കമ്മിഷണിറിലെ ഒരു റഫറൻസ് സ്റ്റില്‍ എടുത്തുനോക്കിയിരുന്നു. അതല്ലാതുള്ള റഫറൻസ് എടുത്താല്‍ ചിലപ്പോള്‍ താങ്ങില്ല. സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും നിര്‍ദേശം അനുസരിച്ച് എന്റേതായ ശൈലിയിലാണ് ഞാൻ ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.” – ഗോകുല്‍ സുരേഷ് പറഞ്ഞു.
അതേസമയം സിനിമയില്‍ എല്ലാവരും ഇഷ്ടപ്പെടുന്ന കഥാപാത്രമാകും ഗോകുലിന്റേതെന്നും സിനിമയെ ഏറെ ആത്മാര്‍ഥതയോടെ സമീപിക്കുന്ന ആളാണ് ഗോകുലെന്നും ദുല്‍ഖര്‍ സല്‍മാൻ പറഞ്ഞു.
സിനിമയില്‍ നമുക്ക് ഏറ്റവും ഇഷ്ടപ്പെടുന്ന കഥാപാത്രങ്ങളിലൊന്ന് ഗോകുലിന്റേതായിരിക്കും. സുരേഷേട്ടന്റെ ഒരു ഷെയ്ഡുമില്ലാത്ത, അവന്റേതായ സവിശേഷതയുള്ള നടനാണ് ഗോകുല്‍. അതുപോലെ തന്നെയാണ് ആ ക്യാരക്ടറും അവതരിപ്പിച്ചിരിക്കുന്നത്.ഫുട്ബോള്‍ സീൻ ഷൂട്ട് ചെയ്യുന്ന സമയത്ത് ഗോകുലിനു പരുക്കു പറ്റിയിരുന്നു. നടക്കാൻ തന്നെ ബുദ്ധിമുട്ടായിരുന്നു. രണ്ടു മൂന്നു മാസം വിശ്രമിച്ചില്ലെങ്കില്‍ ഇനിയും ബുദ്ധിമുട്ടുകളിലേക്കു പോകുമെന്ന് ഡോക്ടര്‍മാരും പറഞ്ഞിരുന്നു. അതിനിടെ നമുക്കൊരു വലിയ ഷെഡ്യൂള്‍ ബാക്കിയുണ്ടായിരുന്നു.എന്നിട്ടുപോലും ഗോകുല്‍ കാരണം ഷൂട്ടിന് ഒരു തടസ്സവും ഉണ്ടായില്ല. പെയിന്‍കില്ലേഴ്സ് എടുത്തിട്ടാണ് പല അഭിനയിച്ചത്. വേദന കടിച്ചമര്‍ത്തിയാണ് പല ഷോട്ടും ചെയ്തത്. കട്ട് പറയുന്ന സമയത്ത് തളര്‍ന്നു വീഴുന്നത് ഞാൻ ഞാൻ കണ്ടിട്ടുണ്ട്. ഒരുപാട് ആത്മാര്‍ഥതയുള്ള, വലിയ ഹൃദയമുള്ള ആളാണ് ഗോകുല്‍.”-ദുല്‍ഖര്‍ സല്‍മാൻ പറഞ്ഞു.