LIFEMovie

എല്ലാവരും ഓണത്തിന് സാരിയിൽ കസറുമ്പോൾ വെറൈറ്റി പിടിച്ച് മലയാളിയുടെ പ്രിയതാരം; മഞ്ജു വാര്യരുടെ ഓണം ഔട്ട്ഫിറ്റ് വൈറൽ

ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുകയാണ്. ഒത്തുകൂടലുകളുടെ ആഘോഷത്തിൽ സോഷ്യൽ മീഡിയ നിറയെ ഓണം ഔട്ട്ഫിറ്റ് ഫോട്ടോഷൂട്ടുകളാണ്. സാരിയിലും പട്ടുപ്പാവാടകളിലും തിളങ്ങുന്ന നിരവധി പേരുടെ ഫോട്ടോകളാണ് ഇവ. ഇക്കൂട്ടത്തിൽ ഒരു വെറൈറ്റിയുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യർ.

Signature-ad

പാവാടയും ടോപ്പും ഷോളും ധരിച്ച് ക്യൂട്ട് ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. വെള്ളനിറത്തിലുള്ള വസ്ത്രത്തിൽ വ്യത്യസ്ത നിറങ്ങളിലുള്ള പൂക്കൾ ടോപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത ഡിസൈനറായ സമീറ സനീഷ് ആണ് ഈ ലുക്കിന് പിന്നിൽ. അതിസുന്ദരിയായ മ‍‍ഞ്ജുവിനെ കണ്ട് കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി.

“ഈ കുട്ടീടെ കോളേജിലെ ഓണപ്പരിപാടി ആണെന്ന് തോന്നുന്നു, അടിപൊളി..ഓണം മഞ്ജു കൊണ്ട് പോയി, ഏതോ ചെറിയ പെൺകുട്ടിയാണെന്നു കരുതി, ഏത് ക്ലാസ്സിലാ പഠിക്കണേ,ഒരു രക്ഷയും ഇല്ല….കണ്ടിട്ട് മതിയാവുന്നില്ല, സുന്ദരി പെണ്ണേ, ഓണാശംസകൾ”, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

Back to top button
error: