Movie
-
മഹാമാന്ത്രികനായ കത്തനാരായി ജയസൂര്യ, ഒപ്പം അനുഷ്കയും
ഐതിഹ്യ കഥകളിലൂടെ ഏവരുടേയും മനസിലിടം നേടിയ അത്ഭുത സിദ്ധികളുള്ള മഹാമാന്ത്രികൻ കടമറ്റത്ത് കത്തനാരുടെ ജീവിതം പറയുന്ന ‘കത്തനാര്‍: ദി വൈല്‍ഡ് സോര്‍സറര്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംസ് പുറത്ത്. ‘ഫിലിപ്സ് ആൻഡ് ദ മങ്കിപെൻ’, ‘ജോ ആൻഡ് ദ ബോയ്’, ‘ഹോം’ എന്നീ സിനിമകള്‍ക്ക് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ ജയസൂര്യയാണ് നായകനായെത്തുന്നത്. ദേവസേനയായും രുദ്രമദേവിയായുമൊക്കെ പ്രേക്ഷകരുടെ മനം കവര്‍ന്ന തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയാണ് നായികയായെത്തുന്നത്. ഇതാദ്യമായാണ് അനുഷ്ക മലയാളത്തില്‍ അഭിനയിക്കാനെത്തുന്നത്. പ്രേക്ഷകരില്‍ ഏറെ ആകാംക്ഷ ജനിപ്പിക്കുന്നതാണ് ചിത്രത്തിന്റെ ഗ്ലിംസ് വീഡിയോ. ഫാൻറസിയും ആക്ഷനും ഹൊററും ഉദ്വേഗജനകമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളും അത്ഭുതം ജനിപ്പിക്കുന്ന ഐതിഹ്യ കഥകളും എല്ലാം ചേര്‍ന്ന ഒരു ഗംഭീര വിഷ്വല്‍ ട്രീറ്റായിരിക്കും ചിത്രമെന്ന സൂചന നല്‍കുന്നതാണ് ഫസ്റ്റ് ഗ്ലിംസ്. വെര്‍ച്വല്‍ പ്രൊഡക്ഷൻ ടെക്നോളജിയുടെ കൂട്ടുപിടിച്ച് ഒരുങ്ങുന്ന സിനിമയെന്ന പ്രത്യേകതയുമായാണ് കത്തനാര്‍ എത്തുന്നത്. ഇന്ത്യൻ സിനിമാചരിത്രത്തില്‍ തന്നെ വെര്‍ച്വല്‍…
Read More » -
‘നാൻ വന്തിട്ടേന്ന് സൊല്ല്’ ഇതാണ് ഉയിരും ഉലകവും; മക്കളെ പരിചയപ്പെടുത്തി ഇൻസ്റ്റാഗ്രാമിൽ വരവറിയിച്ച് നയൻതാര
പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റാഗ്രാമിൽ വരവറിയിച്ച് നയൻതാര. മക്കളായ ഉയിരിനും ഉലകത്തിനും ഒപ്പമുള്ള വീഡിയോ പങ്കുവച്ചാണ് നയൻതാര ഇൻസ്റ്റയിൽ പ്രത്യക്ഷപ്പെട്ടത്. ഇതാദ്യമായാണ് കുഞ്ഞുങ്ങളുടെ മുഖം നയൻതാര ജനങ്ങളെ കാണിക്കുന്നത്. ‘നാൻ വന്തിട്ടേന്ന് സൊല്ല്’ എന്നാണ് ഫസ്റ്റ് പോസ്റ്റിനൊപ്പം നയൻസ് കുറിച്ചത്. ഒപ്പം ജയിലറിലെ ഹുക്കും എന്ന ഗാനവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഇതിനോടകം 336 കെ ഫോളോവേഴ്സിനെ ആണ് നയൻതാര സ്വന്തമാക്കിയിരിക്കുന്നത്. മക്കൾക്ക് ഒപ്പമുള്ള പോസ്റ്റിന് പുറമെ ജവാന്റെ ട്രെയിലറും നയൻതാര പങ്കുവച്ചിട്ടുണ്ട്. മുൻപ് തന്റെ വിശേഷങ്ങളും കുഞ്ഞുങ്ങളുടെ കാര്യങ്ങളുമെല്ലാം വിഘ്നേശ് ശിവന്റെ ഇൻസ്റ്റാ അക്കൗണ്ടിലൂടെ ആയിരുന്നു നയൻതാര പങ്കുവച്ചിരുന്നത്. View this post on Instagram A post shared by N A Y A N T H A R A (@nayanthara) രണ്ട് ദിവസം മുൻപ് ഉയിരും ഉലകവും ഓണ സദ്യ കഴിക്കുന്നതിൻറെ ചിത്രങ്ങൾ വിഘ്നേഷ് ശിവൻ പങ്കുവച്ചിരുന്നു.’ഞങ്ങളുടെ ലളിതവും സുന്ദരവുമായ ജീവിതത്തിൽ…
Read More » -
ഷാരൂഖ് ഖാനെ മലർത്തിയടിച്ച് ദീപിക, മാസായി തെന്നിന്ത്യയുടെ നയസും സേതുപതിയും! ജവാന്റെ ട്രെയിലർ പുറത്ത്
ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പുതിയ ചിത്രം ജവാന്റെ ട്രെയിലർ റിലീസ് ചെയ്തു. വേറിട്ട ഗെറ്റപ്പുകളിൽ ഷാരൂഖ് പ്രത്യക്ഷപ്പെടുന്ന ചിത്രം ഒരു മാസ് അക്ഷൻ ത്രില്ലർ ആയിരിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. നയൻതാര നായികയായി എത്തുന്ന ചിത്രത്തിൽ വിജയ് സേതുപതി വില്ലനായി എത്തുന്നു. ദീപിക, നയൻതാര എന്നിവരുടെ ആക്ഷൻ രംഗങ്ങളും ചിത്രത്തിൽ കാണാൻ സാധിക്കും. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ജവാൻ നിർമിക്കുന്നത്. ചിത്രം സെപ്റ്റംബർ ഏഴിന് തിയറ്ററുകളിൽ എത്തും. ഹിന്ദിക്കൊപ്പം തമിഴ് തെലുങ്ക് ഭാഷകളിൽ ജവാൻ റിലീസിന് എത്തും. ഷാരൂഖിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ് ജവാൻ എന്നാണ് വിവരം. പ്രിയാമണി, സന്യ മൽഹോത്ര, സഞ്‍ജീത ഭട്ടാചാര്യ, സുനിൽ ഗ്രോവർ, റിദ്ധി ദോഗ്ര, അമൃത അയ്യർ എന്നിവരാണ് ജവാനിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും വിതരത്തിന് എത്തിക്കുന്നത്. തമിഴ്‌നാട്ടിൽ റെഡ് ജയന്റ്…
Read More » -
മീരാ ജാസ്‍മിൻ നായികയായ തെലുങ്ക് ചിത്രമാണ് ‘ഗുഡുംബ ശങ്കര്‍’ റീ റിലീസിന്
മീരാ ജാസ്‍മിൻ നായികയായ തെലുങ്ക് ചിത്രമാണ് ‘ഗുഡുംബ ശങ്കര്‍’. പവൻ കല്യാണായിരുന്നു ചിത്രത്തില്‍ നായകൻ. ‘ഗുഡുംബ ശങ്കര്‍’ റീ റിലീസാകുകയാണ്. പവൻ കല്യാണത്തിന്റെ ജന്മദിന ആഘോഷത്തിന്റെ ഭാഗമായാണ് മീരാ ജാസ്‍മിൻ നായികയായ ‘ഗുഡുംബ ശങ്കര്‍’ രണ്ട് പതിറ്റാണ്ടിന് റീ റിലീസ് ചെയ്യുന്നത്. സെപ്റ്റംബര്‍ രണ്ടിനാണ് താരത്തിന്റെ പിറന്നാളെന്നതിനാല്‍ ചിത്രം നാളെ റീ റിലീസ് ചെയ്‍തേക്കുമെന്നാണ് റിപ്പോര്‍ട്ട്. തന്റെ ‘ഗുഡുംബ ശങ്കര്‍’ എന്ന ചിത്രം റീ റിലീസ് ചെയ്യുന്നതിനറെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മീരാ ജാസ്‍മിനും. വിലമതിക്കാനാകാത്ത ഓര്‍മകളിലേക്കുള്ള തിരിഞ്ഞുനോട്ടം എന്ന് പറഞ്ഞാണ് മീരാ ജാസ്‍മിൻ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. പവൻ കല്യാണിന്റെ സഹാനുഭൂതിയും കാഴ്‍ചപ്പാടുകളും തന്റെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യാൻ സഹായിച്ചുവെന്നും മീരാ ജാസ്‍മിൻ പറയുന്നു. മീരാ ജാസ്‍മിൻ വേഷമിട്ടതില്‍ പ്രദര്‍ശനത്തിനെത്താനുള്ള ചിത്രം ‘ക്വീൻ എലിസബത്ത്’ ആണ്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നരേനും പ്രധാന വേഷത്തിലെത്തുന്നു. അര്‍ജുൻ ടി സത്യൻ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. മീരാ ജാസ്‍മിന്റെ…
Read More » -
ഒരു മിനുട്ടിന് ഒരു കോടി വാങ്ങിക്കുന്നതാണ് എല്ലാവരും സ്വപ്‍നം കാണുന്നത് എന്ന് നടി ഉര്‍വശി റൗട്ടേല; പരിഹാസവും ട്രോളുകളുമായി നെറ്റിസൺസ്
തെന്നിന്ത്യയിലും ഹിന്ദിയിലും ഒക്കെ ഹിറ്റ് ചിത്രങ്ങളില്‍ വേഷമിട്ട് ശ്രദ്ധയാകര്‍ഷിച്ച നടിയാണ് ഉര്‍വശി റൗട്ടേല. ഉര്‍വശി റൗട്ടേല ഒരു ചോദ്യത്തിന് പറഞ്ഞ മറുപടിയാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച ഒരു ചോദ്യത്തിന് മറുപടി നല്‍കിയതാണ് ഇപ്പോള്‍ ഉര്‍വശി റൗട്ടേല ട്രോളുകളില്‍ ഇടംപിടിക്കാൻ കാരണം. ഒരു മിനുട്ടിന് ഒരു കോടി വാങ്ങിക്കുന്നതാണ് എല്ലാവരും സ്വപ്‍നം കാണുന്നത് എന്ന് നടി ഉര്‍വശി റൗട്ടേല പറഞ്ഞതാണ് ട്രോളായിരിക്കുന്നത്. ഇപ്പോള്‍ രാജ്യത്തിന് ഏറ്റവും പ്രതിഫലം വാങ്ങിക്കുന്ന ഒരു നടി എന്ന നിലയില്‍ അഭിപ്രായം എന്താണ് എന്ന് മാധ്യമപ്രവര്‍ത്തകൻ ചോദിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഒരു മിനിറ്റിന് ഒരു കോടി വാങ്ങിക്കുന്നു, എന്താണ് അതിനോട് പ്രതികരിക്കാനുള്ളത് എന്ന് മാധ്യമപ്രവര്‍ത്തകൻ ചോദിക്കുകയായിരുന്നു. അത് ശരിവയ്‍ക്കുന്ന തരത്തില്‍ ആയിരുന്നു താരത്തിന്റെ പ്രതികരണം. അത് നല്ല കാര്യമാണ്, എല്ലാ താരങ്ങളും അതാണ് ആഗ്രഹിക്കുന്നത് എന്ന് ഉര്‍വശി റൗട്ടേല മറുപടി പറഞ്ഞു. തുടര്‍ന്നായിരുന്നു ഉര്‍വശിയെ ആരാധകര്‍ പരിഹസിച്ചത്. ഇത്രയും പ്രതിഫലം ആരാണ് നല്‍കുന്നതെന്ന് ചോദിക്കുകയായിരുന്നു…
Read More » -
‘ജവാൻ’ കേരള വിതരണാവകാശം വിറ്റുപോയത് റെക്കോർഡ് തുകയ്ക്ക്
ആരാധകർ കാത്തിരിക്കുന്ന ഷാരൂഖ് ഖാൻ നായകനാകുന്ന പുതിയ ചിത്രം ‘ജവാന്റെ’ പ്രി- റിലീസ് ഈവന്റിന് ഇനി നിമിഷങ്ങൾ മാത്രം ബാക്കി. ഓഗസ്റ്റ് 30ന് ചെന്നൈ സായ് റാം കോളേജിൽ ആണ് ആവേശോജ്വലമായ ഈവന്റ് നടക്കുക. വൈകുന്നേരം 4 മണിയോടെ ആണ് ചടങ്ങുകൾ ആരംഭിക്കുക. ഷാരൂഖ് ഖാൻ, വിജയ് സേതുപതി, നയൻതാര, യോഗി ബാബു തുടങ്ങിയ താരങ്ങൾ പ്രി- റിലീസ് ഈവന്റിൽ പങ്കെടുക്കും. തമിഴിലെ മറ്റ് മുൻനിര താരങ്ങളും വിശിഷ്ഠ അതിഥികളും ചടങ്ങിൽ പങ്കെടുക്കും. “ഷാരൂഖ് ഖാൻ ചെന്നൈയിൽ എത്തുന്നതോടെ വലിയ പരിപാടിയാണ് അരങ്ങേറാൻ ഒരുങ്ങുന്നത്. ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കും. സംഗീത സംവിധായകൻ അനിരുദിന്റെ ലൈവ് കോണ്സർട് ഉണ്ടാകും. സൗത്ത് ഇന്ത്യയിൽ ഷാരൂഖ് ഖാന് വേണ്ടി ഗംഭീര വരവേൽപ്പാണ് ഞങ്ങൾ ഒരുക്കുന്നത്”, എന്നാണ് ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്ണമൂർത്തി പറഞ്ഞത്. അറ്റ്‍ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതി, നയന്‍താര അടക്കം വലിയൊരു താര നിര തന്നെ…
Read More » -
ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ ആവണിക്ക് തിരിതെളിഞ്ഞു……
സുഖമാണോ ദാവീദേ എന്ന ചിത്രത്തിനു ശേഷം രാജമോഹൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവണി. ഗ്രാമീണാന്തരീക്ഷത്തിൽ അവതരിപ്പിക്കുന്ന ചിത്രം ഒരു ത്രികോണ പ്രണയകഥയാണ് പറയുന്നത്. ചിത്രത്തിന് ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിൽ തിരി തെളിഞ്ഞു. ആദ്യതിരി തെളിച്ചതും സ്വിച്ചോൺകർമ്മം നിർവ്വഹിച്ചതും പി ജി ശശികുമാര വർമ്മ (മുൻ രാജപ്രതിനിധി, പന്തളം കൊട്ടാരം ട്രസ്റ്റ് പ്രസിഡന്റ്) യായിരുന്നു. തിരുച്ചെന്തൂർ യാഗസാമ്രാട്ട് ബ്രഹ്മശ്രീ എൻ വെങ്കിടേശ്വര അയ്യർ ആണ് ആദ്യ ക്ളാപ്പടിച്ചത്. ബ്രഹ്മശ്രീ എം എസ് ശ്രീരാജ് കൃഷ്ണൻ പോറ്റി (ദേശീയ ചെയർമാൻ, അഖില താന്ത്രി പ്രചാരക് സഭ), ജെ വിക്രമൻസ്വാമി കുരിയൻവിള (ശ്രീ ഭഗവതി മുടിപ്പുര ക്ഷേത്രാചാര്യൻ, പാറശ്ശാല) എന്നിവർ ചടങ്ങിനെ സാന്നിധ്യം കൊണ്ട് ധന്യമാക്കി. കോഴിക്കോട് ബാലുശ്ശേരിയും പരിസര പ്രദേശങ്ങളുമാണ് ചിത്രത്തിന്റെ ലൊക്കേഷൻ . സൂരജ്സൺ, അഭിരാമി ഗിരീഷ്, ദേവൻ, ടി ജി രവി, ജയശങ്കർ, ശൈലജ തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും പ്രശസ്തരും അണിചേരുന്നു. ബാനർ – ദേവദാസ് ഫിലിംസ്, സംവിധാനം- രാജമോഹൻ, നിർമ്മാണം –…
Read More » -
ഷാരൂഖാനും നയൻതാരയും നിറഞ്ഞാടുന്ന ജവാനിലെ പുതിയ ഗാനമെത്തി; ‘രാമയ്യ വസ്തവയ്യ’ സോഷ്യൽ മീഡിയയിൽ തരംഗമാകും
ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ചിത്രം ജവാനിലെ പുതിയ ഗാനമെത്തി. ‘രാമയ്യ വസ്തവയ്യ’ എന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ഷാരൂഖ് നിറഞ്ഞാടുന്ന ഗാനത്തിൽ നയൻതാരയും പ്രത്യക്ഷപ്പെടുന്നുണ്ട്. സോഷ്യൽ മീഡിയയിൽ തരംഗമാകാൻ ഗാനം ഒരുങ്ങി കഴിഞ്ഞുവെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. അനിരുദ്ധിൻറെ ഗാനത്തിന് വരികൽ എഴുതിയിരിക്കുന്നത് കുമാർ ആണ്. അനിരുദ്ധ് രവിചന്ദർ, വിശാൽ ദദ്‌ലാനി, ശിൽപ റാവു എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തെന്നിന്ത്യൻ- ബോളിവുഡ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജവാൻ സെപ്റ്റംബർ 7ന് തിയറ്ററുകളിൽ എത്തും. ആറ്റ്ലിയാണ് ജവാൻ സംവിധാനം ചെയ്തിരിക്കുന്നത്. ആറ്റ്ലിയുടെയും നയൻതാരയുടെയും ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. സാന്യ മൽഹോത്ര, പ്രിയാ മണി, സഞ്‍ജീത ഭട്ടാചാര്യ, സുനിൽ ഗ്രോവർ, റിദ്ധി ദോഗ്ര, അമൃത അയ്യർ തുടങ്ങിയവരും ഷാരൂഖിനും നയൻതാരക്കും ഒപ്പം ചിത്രത്തിലുണ്ട്. തെന്നിന്ത്യയുടെ മക്കൾ സെൽവൻ വിജയ് സേതുപതിയാണ് ജവാനിലെ വില്ലൻ. ഷാരൂഖ് ഇരട്ട വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നതെന്നാണ് വിവരം. ‘റോ’യിലെ (റിസർച്ച് ആൻഡ്…
Read More » -
ശ്രീനാഥ് ഭാസിയുടേയും ഷെയ്ന്‍ നിഗത്തിന്റേയും സിനിമാ വിലക്ക് നീക്കി
കൊച്ചി: നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷെയ്ന്‍ നിഗത്തിനും സിനിമാ സംഘടനകള്‍ ഏര്‍പ്പെടുത്തിയ വിലക്കുനീക്കി. ശ്രീനാഥ് ഭാസി പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന മാപ്പപേക്ഷ നല്‍കുകയും ഷെയ്ന്‍ നിഗം അധികമായി ചോദിച്ച പ്രതിഫല തുകയില്‍ വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങുകയും ചെയ്തതിനു പിന്നാലെയാണു നടപടി. രണ്ടു സിനിമകള്‍ക്കായി ശ്രീനാഥ് ഭാസി വാങ്ങിയ അഡ്വാന്‍സ് തിരികെ നല്‍കും. ഏപ്രിലിലാണു ഫെഫ്കയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ചേര്‍ന്ന് താരങ്ങളെ വിലക്കിയത്. സെറ്റില്‍ താരങ്ങളുടേതു മോശം പെരുമാറ്റമെന്നും സിനിമകളുമായി സഹകരിക്കില്ലെന്നും സംഘടനാ പ്രതിനിധികള്‍ വ്യക്തമാക്കുകയായിരുന്നു. നിലവില്‍ ഡബ്ബിങ് നടക്കുന്ന സിനിമകള്‍ ഇരുവര്‍ക്കും പൂര്‍ത്തിയാക്കാമെന്നും പുതിയ സിനിമകള്‍ നിര്‍മാതാക്കള്‍ക്ക് അവരുടെ സ്വന്തം തീരുമാനത്തില്‍ ഇവരെ വച്ച് സിനിമ ചെയ്യാമെന്നും അതില്‍ സംഘടനയുടെ യാതൊരു പരിഗണനയും ഉണ്ടായിരിക്കില്ലെന്നുമായിരുന്നു രഞ്ജിത് വാര്‍ത്താസമ്മേളനത്തില്‍ അന്ന് പറഞ്ഞത്.
Read More » -
ദുൽഖർ സൽമാൻ സൗത്ത് ഇന്ത്യയുടെ ഷാരൂഖ് ഖാനെന്ന് ഗോകുൽ സുരേഷ്
സമീപകാലത്ത് ഏറ്റവും കൂടുതൽ കാത്തിരിപ്പ് ഉയർത്തിയ ചിത്രമായിരുന്നു കിംഗ് ഓഫ് കൊത്ത. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം, ദുൽഖർ നായകനായി എത്തിയ മലയാളച്ചിത്രത്തിന് വലിയ വരവേൽപ്പാണ് ലഭിച്ചിരിക്കുന്നത്. ജോഷിയുടെ മകൻ അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രത്തിൽ ഗോകുൽ സുരേഷും പ്രധാനവേഷത്തിൽ എത്തിയിരുന്നു. ചിത്രം വിജയകരമായി തിയറ്ററിൽ പ്രദർശനം തുടരുന്നതിനിടെ ദുൽഖറിനെ കുറിച്ച് ഗോകുൽ സുരേഷ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. കേരളത്തിന്റെ, സൗത്ത് ഇന്ത്യയുടെ ഷാരൂഖ് ഖാൻ ആണ് ദുൽഖറെന്ന് പറയുകയാണ് ഗോകുൽ സുരേഷ്. ഇതുവരെ വർക്ക് ചെയ്ത സെറ്റുകളിൽ നിന്നും എനിക്കൊരു സൂപ്പർ സ്റ്റാർ ട്രീറ്റ്മെന്റ് കിട്ടിയത് കൊത്തയിൽ ആണെന്നും ഗോകുൽ പറയുന്നു. കൗമുദി മൂവീസിനോട് ആയിരുന്നു നടന്റെ പ്രതികരണം. ഗോകുൽ സുരേഷ് പറയുന്നത് ഡി.ക്യു എങ്ങനെ അത്ര സ്വീറ്റ് ഹാർട്ട് ആകുന്നതെന്ന് നമുക്ക് സംശയം തോന്നും. കേരളത്തിന്റെ എസ്ആർകെ എന്നാണ് ഞാൻ ഡി.ക്യുവിനെ ടാഗ് ചെയ്യാറ്. അല്ലെങ്കിൽ സൗത്ത് ഇന്ത്യയുടെ എസ്ആർകെയാണ് ഡി.ക്യു എന്ന് ഞാൻ പറയും.…
Read More »