‘ഒരു ജാതി ജാതകം,’ ‘ഡി.എൻ.എ,’ ‘റാഹേൽ മകൻ കോര’ എന്നീ 3 സിനിമകൾ തിയറ്ററുകളിലേയ്ക്ക്
എം. മോഹനന്റെ ‘ഒരു ജാതി ജാതകം,’ ടി.എസ് സുരേഷ് ബാബുവിന്റെ ‘ഡി.എൻ.എ,’ നവാഗതനായ ഉബൈനി
സംവിധാനം ചെയ്യുന്ന ‘റാഹേൽ മകൻ കോര’ എന്നീ സിനിമകൾ ചിത്രീകരണം പൂർത്തിയായി റിലീസിനൊരുങ്ങുന്നു
വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈർ നിർമ്മിക്കുന്ന ‘ഒരു ജാതി ജാതകം’ മലബാറിലെ ഒരിടത്തരം കുടുംബത്തിലെ അംഗവും ചെന്നൈ നഗരത്തിലെ ഉദ്യോഗസ്ഥനുമായ ഒരു യുവാവിൻ്റെ ജീവിത കഥയാണ് പറയുന്നത്. കുടുംബങളിൽ നിലനിന്നു വരുന്ന വിശ്വാസങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രാകേഷ് മണ്ടോടിയുടേതാണ്. പ്രേക്ഷകർക്ക് ചിരിയും ചിന്തയും നൽകുന്ന ദൃശ്യവിരുന്നായിരിക്കും ‘ഒരു ജാതി ജാതകം.’
വിനീത് ശ്രീനിവാസൻ നായകനാകുന്ന ഈ ചിത്രത്തിൽ നായിക നിഖിലാ വിമലാണ്. പി.പി കുഞ്ഞിക്കണ്ണൻ, നിർമ്മൽ പാലാഴി, രഞ്ജിത്ത് കങ്കോൽ, മൃദുൽ നായർ, ഗായിക സയനോരാ ഫിലിപ്പ്, കയാ ദുലോഹർ, ഇന്ദുതമ്പി ,രജിതാ മധു, ചിപ്പി ദേവസ്സി, അമൽ താഹ, എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്.
സംഗീതം- ഗുണ ബാലസുബ്രഹ്മണ്യം ,
ഛായാഗ്രഹണം- വിശ്വജിത്ത് ഒടുക്കത്തിൽ.
എഡിറ്റിംഗ് – രഞ്ജൻ ഏബ്രഹാം.
ടി.എസ്.സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ‘ഡി.എൻ.എ’ ചിത്രീകരണം പൂർത്തിയായ. നൂറ്റിമുപ്പതോളം ദിവസം നീണ്ടു നിന്ന ചിത്രീകരണം കൊച്ചി, പീരുമേട്, മൃദുരേശ്വർ (കർണ്ണാടക), ചെന്നൈ എന്നീ വൃത്യസ്ഥ ലൊക്കേഷനുകളിലായാണ് പൂർത്തിയായത്.
ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അബ്ദുൾ നാസ്സർ നിർമ്മിക്കുന്ന ഈ ചിത്രം സമീപകാല മലയാള സിനിമയിലെ ഏറ്റം മികച്ച പൊലീസ് ക്രൈം ഇൻവസ്റ്റിഗേഷൻ മൂവിയാണ്.
പൂർണ്ണമായും ഒരു പൊലീസ് സ്റ്റോറി,
അരഡസനോളം മികച്ച അക്ഷനുകൾ ഈ ചിത്രത്തിൻ്റെ ഏറ്റവും ഹൈലൈറ്റാണ്.
വളരെ ക്രൂരമായ രീതിയിലുള്ള ഒരു കൊലപാതകത്തിൻ്റെ ചുരുളുകൾ നിവർത്തുന്ന ഈ ചിത്രം
ഏറെ ദുരൂഹതകളിലേക്കും കടന്നു ചെല്ലുന്നു. ‘ഡി.എൻ.എ’ യിലെ കേന്ദ്രകഥാപാത്രമായ റേച്ചൽ പുന്നൂസ് എന്ന അന്വേഷക ഉദ്യോഗസ്ഥയെ അവതരിപ്പിക്കുന്നത് പ്രശസ്ത നടി ലഷ്മി റായ് ആണ്.
ഒരിടവേളക്കുശേഷം ലഷ്മി റായ് മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. യുവ നടൻ അഷ്ക്കർ സാദാനാണ് ചിത്രത്തിലെ നായകൻ.
വലിയ ക്യാൻവാസിൽ വൻ മുതൽ മുടക്കോടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിലൂടെ അഷ്ക്കർ സൗദാൻ എന്ന നടൻ മലയാള സിനിമയിൽ മുൻ നിരയിലേക്കു കടന്നു വരുന്നു. ഇനിയാ, ഹന്ന റെജി കോശി, ബാബു ആൻ്റണി ഇർഷാദ്, അജു വർഗീസ്, ഇന്ദ്രൻസ്, കോട്ടയം നസീർ, പത്മരാജ് രതീഷ്, സാസ്വിക, ഇടവേള ബാബു’, റിയാസ് ഖാൻ, ഗൗരി നന്ദ, രവീന്ദ്രൻ, സെന്തിൽ എന്നിവരും പ്രധാന താരങ്ങളാണ്.
ഏ.കെ.സന്തോഷിൻ്റേതാണു തിരക്കഥ,
നടി സുകന്യയുടെ വരികൾക്ക് ശരത്ത് ഈണം പകർന്നിരിക്കുന്നു ‘
ഛായാഗ്രഹണം – രവിചന്ദ്രൻ.
എഡിറ്റിംഗ് – ജോൺ കുട്ടി.
നവാഗതനായ ഉബൈനി
സംവിധാനം ചെയ്യുന്ന ‘റാഹേൽമകൻ കോര’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം കുട്ടനാട്ടിൽ പൂർത്തിയായി. എസ്.കെ.ജി ഫിലിംസിൻ്റെ ബാനറിൽ ഷാജി കെ.ജോർജാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
പി.എസ്.സി പരീക്ഷയെഴുതി, കെ.എസ്.ആർ.ടി.സി കണ്ടക്‌ടറായി പാലായിൽ നിന്നും അലപ്പുഴ ഡിപ്പോയിൽ ജോലി ലഭിക്കുന്ന കോര എന്ന യുവാവിൻ്റേയും കോരയുടെ വരവോടെ ജോലി നഷ്ടമാകുന്ന എം പാനൽ കണ്ടക്ടർ ഗൗതമി എന്ന പെൺകുട്ടിയുടേയും കഥയാണ് കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ നർമ്മത്തിന് മുൻതൂക്കം നല്കി കുടുoബ പ്രേക്ഷകരിലേക്ക് ഉബൈനി അവതരിപ്പിക്കുന്നത്.
യുവനിരയിലെ ശ്രദ്ധേയനായ നടൻ ആൻസൺ പോളാണ് ഈ ചിത്രത്തിലെ നായകനായ കോരയെ അവതരിപ്പിക്കുന്നത്. പൂമരം, ഹാപ്പി സർദാർ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ മെറിൻ ഫിലിപ്പ് ഗൗതമിയേയും അവതരിപ്പിക്കുന്നു.
ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമായ റാഹേലിനെ അവതരിപ്പിക്കുന്നത് സ്മിനു സിജോയാണ്.
അൽത്താഫ് സലിം, മനു പിള്ള, വിജയകുമാർ, മുൻഷി രഞ്ജിത്ത്, മധുപുന്നപ്ര, പവിത്രൻ, കോട്ടയം പുരുഷൻ, കോബ്രാ രാജേഷ്, റഫീഖ്, ശിവൻ അയോദ്ധ്യാ, ഹൈദരാലി, ബേബി എടത്വ ഷാജി.കെ.ജോർജ്, രശ്മി അനിൽ, മഞ്ജു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ ബേബി എടത്വ. ഹരിനാരായണൻ, മനു മഞ്ജിത്ത് എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്ന് മൃദുല വാര്യർ, നിത്യാ മാമൻ,സിയാഉൽ ഹഖ്,അരവിന്ദ് നായർ, അഭിലാഷ്,വൈഗാലക്ഷ്മി എന്നിവർ പാടിയിരിക്കുന്നു.
ഷിജി ജയദേവനാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ് – അബു താഹിർ .
കൈനകരി,ചമ്പക്കുളം, കഞ്ഞിപ്പാടം, നെടുമുടി,കാക്കാഴം, ആലപ്പുഴ
എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയായ ‘റാഹേൽമകൻ കോര’ ഉടൻ തന്നെ തിയേറ്ററുകളിലെത്തും.
വാഴൂർ ജോസ്