Movie

  • ജീത്തു ജോസഫ് ചിത്രത്തില്‍ അഭിഭാഷകനായി മോഹന്‍ലാല്‍; ‘നേര്’ അപ്‌ഡേറ്റ് പങ്കുവെച്ച് താരം

    ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘നേരി’ന്റെ പുതിയ അപ്‌ഡേറ്റ് പങ്കുവെച്ച് മോഹന്‍ലാല്‍. ചിത്രത്തിന്റെ സെറ്റില്‍ താന്‍ ജോയിന്‍ ചെയ്തുവെന്ന് താരം അറിയിച്ചു. ചിത്രത്തിലെ ലുക്കും നടന്‍ പങ്കുവെച്ചിട്ടുണ്ട്. വൈകാതെ ചിത്രത്തിന്റെ കൂടുതല്‍ അപ്‌ഡേറ്റ്‌സ് പുറത്തുവിടുമെന്നും മോഹന്‍ലാല്‍ അറിയിച്ചു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച് ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘നേര്’ എന്ന സിനിമയുടെ ചിത്രീകരണം ചിങ്ങം ഒന്നിനാണ് ആരംഭിച്ചത്. ആശിര്‍വാദിന്റെ മുപ്പത്തിമൂന്നാമത്തെ ചിത്രമാണിത്. ഒരു കോര്‍ട്ട് റൂം ഡ്രാമയാണ് ചിത്രം. മോഹന്‍ലാലിന് പുറമേ പ്രിയാമണി, അനശ്വര രാജന്‍, ജഗദീഷ്, സിദിഖ്, നന്ദു, ശ്രീധന്യ, മാത്യു വര്‍ഗീസ്, കലേഷ്, ശാന്തി മായാദേവി, ഗണേഷ് കുമാര്‍, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, രമാദേവി, രശ്മി അനില്‍, ഡോ. പ്രശാന്ത് തുടങ്ങി നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് വിഷ്ണു ശ്യാം ഈണം പകര്‍ന്നിരിക്കുന്നു. സതീഷ്…

    Read More »
  • തകര്‍ച്ചയുടെ ഘട്ടത്തില്‍ ബോളിവുഡിന് ജീവശ്വാസം പകര്‍ന്ന ‘പഠാനെ’ റിലീസ്‍ദിന കളക്ഷനില്‍ മറികടക്കുമോ ‘ജവാന്‍’?

    തകർച്ചയുടെ ഘട്ടത്തിൽ ബോളിവുഡിന് ജീവശ്വാസം പകർന്ന ചിത്രമായിരുന്നു ഷാരൂഖ് ഖാൻ നായകനായ പഠാൻ. ഇൻഡസ്ട്രിയുടെ തിരിച്ചുവരവിനൊപ്പം തുടർപരാജയങ്ങളെ തുടർന്ന് കരിയറിൽ ഇടവേളയെടുത്ത് മാറിനിന്ന കിംഗ് ഖാൻറെയും തിരിച്ചുവരവായി മാറി ചിത്രം. തിയറ്ററുകളിലേക്ക് കാര്യമായി ആളെ കയറ്റുന്ന ഒരു ചിത്രം ഗദർ 2 ലൂടെ മാത്രമാണ് പിന്നീട് സംഭവിച്ചത്. അതേസമയം കളക്ഷൻ റെക്കോർഡുകൾ പലത് തിരുത്തിയ പഠാന് ശേഷം ഷാരൂഖ് ഖാൻ നായകനാവുന്ന അടുത്ത ചിത്രം റിലീസിന് ഒരുങ്ങിയതിൻറെ ആവേശത്തിലാണ് ഹിന്ദി സിനിമാപ്രേമികൾ. ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം തിയറ്ററുകളിലെത്തുന്നത് സെപ്റ്റംബർ 7 ന് ആണ്. പഠാൻറെ വൻ വിജയത്തിന് ശേഷമെത്തുന്ന ഷാരൂഖ് ഖാൻ ചിത്രം എന്ന നിലയിൽ നേടിയ പ്രീ റിലീസ് ഹൈപ്പിൻറെ വലിപ്പം അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗിൽ കാര്യമായി പ്രതിഫലിക്കുന്നുണ്ട്. ബോക്സ് ഓഫീസ് ട്രാക്കർ സാക്നിക്കിൻറെ കണക്ക് പ്രകാരം ചിത്രത്തിൻറെ 2 ഡി, ഐമാക്സ് ഹിന്ദി പതിപ്പുകൾ ഇതിനകം 2.6 ലക്ഷം ടിക്കറ്റുകളാണ്…

    Read More »
  • അച്ഛനും അമ്മയും കല്യാണം കഴിക്കാൻ നിർബന്ധിക്കുന്നതുകൊണ്ടോ, പ്രായമായി എന്നത് കൊണ്ടൊ, പെട്ടെന്ന് വിവാഹ തീരുമാനം എടുക്കരുതെന്ന് വിശാൽ

    ചെന്നൈ: തമിഴ് സിനിമ ലോകത്തെ പ്രധാനപ്പെട്ട നടനാണ് വിശാൽ. ചെല്ലമെ എന്ന ചിത്രത്തിൽ 2004 സിനിമ രംഗത്ത് എത്തിയ വിശാലിന് പറയാൻ കുറേ ഹിറ്റുകൾ തമിഴ് രംഗത്തുണ്ട്. അടുത്തിടെ എന്നാൽ തുടർ പരാജയങ്ങളാണ് താരത്തിന്. ഇതിൽ നിന്നും ഒരു തിരിച്ചുവരവാണ് മാർക്ക് ആൻറണി എന്ന ചിത്രത്തിലൂടെ താരം ആഗ്രഹിക്കുന്നത്. റിലീസിന് തയ്യാറാകുന്ന മാർക്ക് ആൻറണിയുടെ തിരക്കിട്ട പ്രമോഷനിലാണ് താരം. ഇത്തരം ഒരു പ്രമോഷനിലാണ് വിവാഹത്തെക്കുറിച്ച് വിശാൽ തുറന്നു പറയുന്നത്. 46 വയസുകാരനായ വിശാൽ ഇപ്പോഴും അവിവാഹിതനാണ്. എന്നാൽ താരത്തിൻറെ വിവാഹ നിശ്ചയം 2019 ൽ വളരെ ആഘോഷത്തോടെ നടന്നിരുന്നു. പക്ഷെ പിന്നീട് ഈ വിവാഹം മുടങ്ങിയതാണ് സിനിമ ലോകം അറിഞ്ഞത്. വിശാലും പെൺകുട്ടിയും തമ്മിൽ ഒത്തുപോകില്ല എന്ന് അറിഞ്ഞതോടെയാണ് ഈ വിവാഹം ഉപേക്ഷിച്ചത് എന്നാണ് അന്ന് വന്ന വിവരം. പലപ്പോഴും ഗോസിപ്പുകളിൽ പെടാറുള്ള താരമാണ് വിശാൽ അടുത്തിടെ നടി ലക്ഷ്മി മേനോനും വിശാലും വിവാഹിതരാകാൻ പോകുന്നെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. എന്നാൽ…

    Read More »
  • ബജറ്റിന്‍റെ പത്തിരട്ടിയിലേറെ കളക്ഷന്‍ നേടി സണ്ണി ഡിയോളി​ന്റെ ഗദര്‍ 2; ചിത്രം 630 കോടി വാരിയപ്പോൾ സണ്ണി ഡിയോളിന് ‌എത്ര കിട്ടി?

    നയൻറീസ് കിഡ്‍സിൻറെ നൊസ്റ്റാൾജിയ എന്നല്ലാതെ സമകാലിക ബോളിവുഡിൽ സണ്ണി ഡിയോളിന് ആരും കാര്യമായി വിലമതിച്ചിരുന്നില്ല. അതേസമയം ദുൽഖർ നായകനായ ചുപ്പ് ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ തന്നിലെ നടൻ നേടിയ വളർച്ച അദ്ദേഹം ഇടയ്ക്കിടെ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. അവയൊന്നും വലിയ സാമ്പത്തിക വിജയങ്ങൾ അല്ലാതിരുന്നതുകൊണ്ട് സണ്ണി ഡിയോൾ എന്ന പേര് വാർത്തകളിൽ ഇടംപിടിച്ചുമില്ല. എന്നാൽ മൂന്ന് ആഴ്ചകൾക്ക് മുൻപ് കഥ മാറി! ഗദർ 2 എന്ന ചിത്രം പുറത്തെത്തിയത് മുതൽ ദേശീയ മാധ്യമങ്ങളുടെ എൻറർടെയ്ൻമെൻറ് കോളങ്ങളിൽ മറ്റേത് മുൻനിര താരത്തേക്കാൾ അധികം തവണ എഴുതപ്പെടുന്നത് സണ്ണി ഡിയോളിൻറെ പേരാണ്. 2001 ൽ പുറത്തെത്തി വൻ വിജയം നേടിയ ഗദർ: ഏക് പ്രേം കഥയുടെ രണ്ടാംഭാ​ഗമായ ​ഗദർ 2 ഓ​ഗസ്റ്റ് 11 നാണ് തിയറ്ററുകളിൽ എത്തിയത്. വൻ വിജയം നേടിയ ഒരു ചിത്രത്തിൻറെ സീക്വൽ എന്ന നിലയിൽ ​​ഗദർ 2 ന് വിജയസാധ്യത കൽപ്പിക്കപ്പെട്ടിരുന്നുവെങ്കിലും ഇത്ര വലിയ ഒരു വിജയം എന്നത് ബോളിവുഡ് വ്യവസായത്തിൻറെ തന്നെ…

    Read More »
  • പ്രഭാസ് നായകനാകുന്ന ‘സലാറി’​ന്റെ റിലീസ് പ്രഖ്യാപിച്ചു; അങ്ങനങ്ങ് വൈകില്ല, നവംബറിലെത്തും

    പ്രഭാസ് നായകനാകുന്ന ‘സലാർ’ പ്രഖ്യാപനംതൊട്ടേ വാർത്തകളിൽ നിറഞ്ഞതാണ്. ‘കെജിഎഫ്’ ഒരുക്കിയ പ്രശാന്ത് നീലിന്റെ ചിത്രം ‘സലാർ’ പ്രഭാസിന് നിർണായകമാണ്. ‘സലാർ’ വമ്പൻ വിജയം സ്വന്തമാക്കുമെന്ന് പ്രതീക്ഷയിലുമാണ് പ്രഭാസ്. ‘സലാറി’ന്റെ പുതിയൊരു അപ്‍ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. പ്രഭാസ് നായകനാകുന്ന ‘സലാറെ’ ന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത് സെപ്‍തംബർ 28ന് ആയിരുന്നു. ചിത്രത്തിന്റെ പ്രമോഷനുകൾ വിദേശ രാജ്യങ്ങളിലടക്കം തുടങ്ങിയെങ്കിലും റിലീസ് മാറ്റിയെന്നും റിപ്പോർട്ടുകളുണ്ട്. ‘കെജിഎഫി’ന്റെ ലെവലിൽ തന്നെ വമ്പൻ ചിത്രമായി പ്രശാന്ത് നീൽ ഒരുക്കുന്ന ‘സലാർ നവംബറിൽ ആയിരിക്കും റിലീസ് ചെയ്യുക എന്നാണ് പുതിയ റിപ്പോർട്ട്. പ്രഭാസ് നെഗറ്റീവ് ഷെയ്‍ഡുള്ള ഒരു കഥാപാത്രമായിട്ടായിരിക്കും എത്തുകയെന്നാണ് റിപ്പോർട്ട്. ശ്രുതി ഹാസൻ ചിത്രത്തിൽ നായികയാകുന്നു. ‘കെജിഎഫ്’ എന്ന ചിത്രത്തിന്റെ ബാനറായ ഹൊംബാളെ ഫിലിംസിന്റെ വിജയ് കിരംഗന്ദുറാണ് ‘സലാർ’ നിർമിക്കുന്നത്. മധു ഗുരുസ്വാമിയാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തുന്നത്. പൃഥ്വിരാജും പ്രധാനപ്പെട്ട ഒരു വേഷത്തിൽ ചിത്രത്തിൽ എത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. ‘ആദിപുരുഷ്’ എന്ന ചിത്രമാണ് പ്രഭാസിന്റേതായി ഒടുവിൽ റിലീസ് ചെയ്‍തത്. ഓം…

    Read More »
  • ഹണി റോസി​ന്റെ കുട്ടിക്കാലത്തെ അവതരിപ്പിക്കാനുള്ള കുട്ടിത്താരത്തെ തെരയുന്നു….

    മലയാള ചലച്ചിത്ര താരം ഹണി റോസ് നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ കാസ്റ്റിം​ഗ് കാളുമായി അണിയറ പ്രവർത്തകർ. റേച്ചൽ എന്ന ചിത്രത്തിൽ ഹണിയുടെ കുട്ടിക്കാലം അവതരിപ്പിക്കാനുള്ള കുട്ടിത്താരത്തെയാണ് ആവശ്യം. 3 മുതൽ 5 വരെയും 10 മുതൽ 12 വരെയും പ്രായമുള്ള കുട്ടി ആർട്ടിസ്റ്റുകൾക്ക് ഒഡിഷനിൽ പങ്കെടുക്കാവുന്നതാണ്. എബ്രിഡ് ഷൈൻ നിർമാണ പങ്കാളിയായ ചിത്രം സംവിധാനം ചെയ്യുന്നത് പുതുമുഖ സംവിധായിക ആനന്ദിനി ബാല ആണ്. രാഹുൽ മണപ്പാട്ടിന്റെ കഥക്ക് രാഹുൽ മണപ്പാട്ടും എബ്രിഡ് ഷൈനും ചേർന്ന് തിരക്കഥ ഒരുക്കുന്നു. സിനിമ പ്രഖ്യാപിച്ച് കൊണ്ടുള്ള ഹണി റോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. കൈയ്യിൽ വെട്ടുകത്തിയുമായി രക്തനിബിഡമായ അന്തരീക്ഷത്തിൽ ഇറച്ചി നുറുക്കുന്ന ലുക്കിലുള്ള ഹണി റോസിനെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. റേച്ചൽ എന്ന ടൈറ്റിൽ കഥാപാത്രത്തെ തന്നെയാണ് ഹണി റോസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബാദുഷ പ്രൊഡക്ഷൻസ്, പെൻ & പേപ്പർ ക്രിയേഷൻസ് എന്നീ ബാനറുകളിൽ ബാദുഷ എൻ എം,…

    Read More »
  • ‘ലാലേട്ടനും വിനായകനും ഒന്നും കൊടുക്കുന്നില്ലേ ?’ ജയിലർ നിർമ്മാതാക്കളോട് ചോദ്യവുമായി നെറ്റിസൺസ്

    ചെന്നൈ: രജനികാന്തിൻറെ കരിയറിൽ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറിയിരിക്കുകയാണ് ജയിലർ. 600 കോടി ക്ലബിലേക്ക് കുതിക്കുന്ന ചിത്രത്തിൻറെ വിജയാഘോഷത്തിലാണ് ഇപ്പോൾ നിർമ്മാതാക്കളായ സൺ പിക്ചേർസ്. ഇതിൻറെ ഭാഗമായി ചിത്രത്തിലെ നായകൻ രജനികാന്തിനും, സംവിധായകൻ നെൽസൺ ദിലീപ് കുമാറിനും വലിയ സമ്മാനങ്ങളാണ് സൺപിക്ചേർസ് ഉടമ കലാനിധിമാരൻ കൈമാറിയത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ വാർത്തയാണ്. രജനികാന്തിനെ വീട്ടിൽ സന്ദർശിച്ച കലാനിധി മാരൻ അദ്ദേഹത്തിന് നൂറുകോടിയുടെ ചെക്ക് കൈമാറിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പുറത്തുവിട്ട വിവരം. അതിന് പിന്നാലെ ബിഎംഡബ്യൂ എക്സ് 7 കാറും സൂപ്പർതാരത്തിന് ജയിലർ നിർമ്മാതാവ് സമ്മാനിച്ചു. ഈ കാറിന് ഒന്നേകാൽ കോടി രൂപ വിലവരും. അതിന് പിന്നാലെയാണ് സംവിധായകൻ നെൽസൺ ദിലീപ് കുമാറിനും ചെക്കും പോർഷെ കാറും നിർമ്മാതാവ് നൽകിയത്. എന്നാൽ ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ചിത്രത്തിലെ മറ്റു താരങ്ങൾക്ക് സമ്മാനവും തുകയും ഒന്നുമില്ലെ എന്ന ചോദ്യം ഉയരുകയാണ്. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച് ക്യാമിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത്…

    Read More »
  • ആർ സി സ്റ്റുഡിയോസ് നിർമ്മിക്കുന്ന ആഗോള ചിത്രത്തിൽ സ്റ്റൈലിഷ്ഹീറോ കിച്ച സുധീപ് നായകൻ, തിരക്കഥ വിജയേന്ദ്രപ്രസാദ്; പ്രഖ്യാപിച്ചത് താരത്തിന്റെ പിറന്നാൾ ദിനമായ ഇന്നലെ

           ഇന്ത്യൻ സിനിമയെ ആഗോള തലത്തിലേക്ക് പിടിച്ചുണർത്താനായി വമ്പൻ സിനിമയുടെ പ്രഖ്യാപനവുമായി കന്നഡ പ്രൊഡക്ഷൻ കമ്പനിയായ ആർ.സി സ്റ്റുഡിയോസ്. മിസ്റ്റർ പെർഫെക്ട്, സ്റ്റൈലിഷ് ഹീറോ, പാൻ ഇന്ത്യൻ സ്റ്റാർ തുടങ്ങിയ സൂപ്പർ വിശേഷണങ്ങൾ നേടിയ കിച്ച സുധീപിന്റെ ജന്മദിനമായ ഇന്നലെയാണ് ആരാധകർക്ക് സന്തോഷം പകരുന്ന സിനിമയുടെ പ്രഖ്യാപനം. മഗധീര, ബാഹുബലി, ആർ.ആർ.ആർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെയെല്ലാം കഥയും തിരക്കഥയുമൊരുക്കിയ വി വിജയേന്ദ്ര പ്രസാദ് ആണ് ഈ ചിത്രത്തിന്റെ രചന. ആർ ചന്ദ്രുവാണ്‌ സംവിധാനം നിർവഹിക്കുന്നത്. എസ് എസ് രാജമൗലിക്കു വേണ്ടി ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഒരുക്കാൻ ശക്തമായ കഥയും തിരക്കഥയുമായി അദ്ദേഹത്തിനോടൊപ്പം ഉണ്ടായിരുന്ന വിജയേന്ദ്ര പ്രസാദും, പാൻ ഇന്ത്യൻ താരം കിച്ച സുധീപും സംവിധായകൻ ആർ ചന്ദ്രുവും ആർ.സി സ്റ്റുഡിയോസുമായി കൈ കോർക്കുന്നത് അന്താരാഷ്ട്രതലത്തിലുള്ള വമ്പൻ ചിത്രത്തിന് വേണ്ടിയാണ്. കർണാടകയിലെ പ്രശസ്ത നിർമ്മാതാക്കളായ ആർ സി സ്റ്റുഡിയോസ് അവരുടെ നിർമ്മാണത്തിൽ ഒരുങ്ങുന്ന അഞ്ച് വൻ സിനിമകൾ ഈ വർഷം തിയേറ്ററുകളിലെത്തിക്കും.…

    Read More »
  • ജയിലര്‍ രജനിക്കൊരു ജാക്ക്പോട്ട്! ഒന്നേകാല്‍ കോടിയുടെ കാറും സമ്മാനമായി നല്‍കി കലാനിധി

    ചെന്നൈ: രജനികാന്തിൻറെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് ജയിലർ. ഇറങ്ങി ഇരുപത്തി രണ്ട് ദിവസത്തിനുള്ളിൽ ചിത്രം 600 കോടി ക്ലബിന് അടുത്ത് എത്തിയെന്നാണ് വിവരം. എന്തായാലും ചിത്രം വലിയ ലാഭമാണ് നിർമ്മാതാക്കളായ സൺ പിക്ചേർസിന് നൽകിയത്. ലീസ് ചെയ്യപ്പെട്ട ഒരു മാർക്കറ്റിലും പിന്നീടിങ്ങോട്ട് പിൻതിരിഞ്ഞ് നോക്കേണ്ടിവന്നിട്ടില്ല ചിത്രത്തിന്. നിർമ്മാതാക്കളായ സൺ പിക്ചേഴ്സ് ഓഗസ്റ്റ് 25 ന് പുറത്തുവിട്ട കണക്ക് പ്രകാരം ചിത്രം നേടിയ ആഗോള ഗ്രോസ് 525 കോടിയാണ്. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രം വൻ വിജയമായതിന് പിന്നാലെ അതിൻറെ ലാഭ വിഹിതം സൂപ്പർതാരം രജനികാന്തിന് നിർമ്മാതാക്കളായ സൺപിക്ചേർസ് ഉടമ കലാനിധി മാരൻ കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. നൂറുകോടിയുടെ ചെക്കാണ് രജനിക്ക് കലാനിധി നൽകിയത് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. എന്നാൽ ഈ തുകയ്ക്ക് പുറമേ മറ്റൊരു സമ്മാനവും കലാനിധി മാരൻ സമ്മാനിച്ചിട്ടുണ്ട്. സൺ പിക്ചേർസ് തന്നെയാണ് തങ്ങളുടെ എക്സ് അക്കൌണ്ടിലൂടെ ഈ സമ്മാനത്തിൻറെ വിവരം പുറത്തുവിട്ടത്.…

    Read More »
  • കൗമാര വിദ്യാർഥികളുടെ കഥയുമായി ‘രംഗോലി’ നാളെ മുതൽ കേരളത്തിലും!

        തമിഴ് സിനിമയിൽ വളരെ അപൂർവമായി മാത്രമേ സ്കൂൾ പാശ്ചാത്തലത്തിൽ കൗമാരക്കാരെയും, അവരുടെ പ്രണയത്തെയും, കുടുംബത്തെയും ജീവിതത്തെയും അനാവരണം ചെയ്യുന്ന ഇതിവൃത്തത്തിലുള്ള സിനിമകൾ ഉണ്ടാകാറുള്ളൂ. അങ്ങനെ എത്തുന്ന പരീക്ഷണ സിനിമകൾ എല്ലാം തന്നെ പ്രേക്ഷക മനസ്സുകളിൽ സ്ഥാനം നേടിയിട്ടുമുണ്ട്. ആ കൂട്ടത്തിലേക്ക് ഒരു സിനിമ കൂടി എത്തുന്നു. നവാഗതരെ അണിനിരത്തി വാലി മോഹൻദാസ് രചനയും സംവിധാനവും നിർവഹിച്ച ‘രംഗോലി !’ ‘മാനഗരം,’ ‘ദൈവ തിരുമകൾ’ എന്നീ സിനിമകളിൽ ബാലതാരമായി അഭിനയിച്ച ഹമരീഷ് ‘ രംഗോലി ‘ യിലൂടെ നായകനായി എത്തുന്നു. പുതുമുഖങ്ങളായ പ്രാർത്ഥനാ സന്ദീപ്, അക്ഷയാ ഹരിഹരൻ , സായ്ശ്രീ പ്രഭാകരൻ എന്നിവരാണ് നായിക തുല്യമായ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആടുകളം മുരുകദാസ്, അമിത് ഭാർഗവ് എന്നിവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാധാരണ സർക്കാർ സ്കൂളിൽ പഠിക്കുന്ന മിടുക്കനായ ഒരു പയ്യൻ. അവന് സ്വന്തം മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി നാട്ടിലെ സമ്പന്നതയുടെ മുഖ മുദ്രയായ സ്വകാര്യ സ്കൂളിൽ ചേർന്ന് പഠിക്കേണ്ടി…

    Read More »
Back to top button
error: