LIFEMovie

ഷാരൂഖ് ഖാനെ മലർത്തിയടിച്ച് ദീപിക, മാസായി തെന്നിന്ത്യയുടെ നയസും സേതുപതിയും! ജവാന്റെ ട്രെയിലർ പുറത്ത്

ഷാരൂഖ് ഖാൻ നായകനായി എത്തുന്ന പുതിയ ചിത്രം ജവാന്റെ ട്രെയിലർ റിലീസ് ചെയ്തു. വേറിട്ട ​ഗെറ്റപ്പുകളിൽ ഷാരൂഖ് പ്രത്യക്ഷപ്പെടുന്ന ചിത്രം ഒരു മാസ് അക്ഷൻ ത്രില്ലർ ആയിരിക്കുമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. നയൻതാര നായികയായി എത്തുന്ന ചിത്രത്തിൽ വിജയ് സേതുപതി വില്ലനായി എത്തുന്നു. ദീപിക, നയൻതാര എന്നിവരുടെ ആക്ഷൻ രം​ഗങ്ങളും ചിത്രത്തിൽ കാണാൻ സാധിക്കും.

റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ ആണ് ജവാൻ നിർമിക്കുന്നത്. ചിത്രം സെപ്റ്റംബർ ഏഴിന് തിയറ്ററുകളിൽ എത്തും. ഹിന്ദിക്കൊപ്പം തമിഴ് തെലുങ്ക് ഭാഷകളിൽ ജവാൻ റിലീസിന് എത്തും. ഷാരൂഖിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ് ജവാൻ എന്നാണ് വിവരം. പ്രിയാമണി, സന്യ മൽഹോത്ര, സഞ്‍ജീത ഭട്ടാചാര്യ, സുനിൽ ഗ്രോവർ, റിദ്ധി ദോഗ്ര, അമൃത അയ്യർ എന്നിവരാണ് ജവാനിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

Signature-ad

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും വിതരത്തിന് എത്തിക്കുന്നത്. തമിഴ്‌നാട്ടിൽ റെഡ് ജയന്റ് മൂവീസ് ഡിസ്ട്രിബ്യുഷൻ പാർട്ണർ ആകുമ്പോൾ കേരളത്തിൽ ഡ്രീം ബിഗ് ഫിലിംസ് പാർട്ണറാകും. തമിഴ്‌നാട്, കേരള സംസ്ഥാനങ്ങളിലെ വിതരണാവകാശം റെക്കോർഡ് തുകയ്ക്കാണ് ശ്രീ ഗോകുലം മൂവിസ് സ്വന്തമാക്കിയത്. അനിരുദ്ധ് ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൻറേതായി നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങൾ എല്ലാം തന്നെ ഹിറ്റ് ലിസ്റ്റിൽ ഇടംനേടിയിരുന്നു. ജി.കെ. വിഷ്ണു ഛായാഗ്രഹണം. എഡിറ്റിങ് റൂബെൻ. പഠാൻ ആണ് ഷാരൂഖ് ഖാൻറേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. ആയിരം കോടിയിലധികം ആണ് ചിത്രം ബോക്സ് ഓഫീസിൽ സ്വന്തമാക്കിയത്.

Back to top button
error: