MovieNEWS

മഹാമാന്ത്രികനായ കത്തനാരായി ജയസൂര്യ, ഒപ്പം അനുഷ്കയും

തിഹ്യ കഥകളിലൂടെ ഏവരുടേയും മനസിലിടം നേടിയ അത്ഭുത സിദ്ധികളുള്ള മഹാമാന്ത്രികൻ കടമറ്റത്ത് കത്തനാരുടെ ജീവിതം പറയുന്ന ‘കത്തനാര്‍: ദി വൈല്‍ഡ് സോര്‍സറര്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംസ് പുറത്ത്.

‘ഫിലിപ്സ് ആൻഡ് ദ മങ്കിപെൻ’, ‘ജോ ആൻഡ് ദ ബോയ്’, ‘ഹോം’ എന്നീ സിനിമകള്‍ക്ക് ശേഷം റോജിൻ തോമസ് സംവിധാനം ചെയ്യുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ ജയസൂര്യയാണ് നായകനായെത്തുന്നത്. ദേവസേനയായും രുദ്രമദേവിയായുമൊക്കെ പ്രേക്ഷകരുടെ മനം കവര്‍ന്ന തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയാണ് നായികയായെത്തുന്നത്. ഇതാദ്യമായാണ് അനുഷ്ക മലയാളത്തില്‍ അഭിനയിക്കാനെത്തുന്നത്.

 

Signature-ad

പ്രേക്ഷകരില്‍ ഏറെ ആകാംക്ഷ ജനിപ്പിക്കുന്നതാണ് ചിത്രത്തിന്റെ ഗ്ലിംസ് വീഡിയോ. ഫാൻറസിയും ആക്ഷനും ഹൊററും ഉദ്വേഗജനകമായ ഒട്ടേറെ മുഹൂര്‍ത്തങ്ങളും അത്ഭുതം ജനിപ്പിക്കുന്ന ഐതിഹ്യ കഥകളും എല്ലാം ചേര്‍ന്ന ഒരു ഗംഭീര വിഷ്വല്‍ ട്രീറ്റായിരിക്കും ചിത്രമെന്ന സൂചന നല്‍കുന്നതാണ് ഫസ്റ്റ് ഗ്ലിംസ്.

 

വെര്‍ച്വല്‍ പ്രൊഡക്ഷൻ ടെക്നോളജിയുടെ കൂട്ടുപിടിച്ച്‌ ഒരുങ്ങുന്ന സിനിമയെന്ന പ്രത്യേകതയുമായാണ് കത്തനാര്‍ എത്തുന്നത്. ഇന്ത്യൻ സിനിമാചരിത്രത്തില്‍ തന്നെ വെര്‍ച്വല്‍ പ്രൊഡക്ഷൻ ഉപയോഗിച്ച്‌ ചിത്രീകരിക്കുന്ന ആദ്യ സിനിമ കൂടിയാണിത്. ‘ജംഗിള്‍ ബുക്ക്’, ‘ലയണ്‍ കിങ്’ തുടങ്ങിയ വിദേശ സിനിമകളിള്‍ ഉള്‍പ്പെടെ ഉപയോഗിച്ച വെര്‍ച്വല്‍ പ്രൊഡക്ഷനിലൂടെയാണ് ജയസൂര്യയുടെ ‘കത്തനാര്‍’ ഒരുങ്ങുന്നതെന്നതാണ് ശ്രദ്ധേയം. ചെന്നൈയിലും റോമിലും കൊച്ചിയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

 

മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജര്‍മൻ തുടങ്ങി ഒട്ടേറെ ഭാഷകളിലാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ് റിലീസ്. സിനിമയുടെ ഒന്നാം ഭാഗം 2024-ല്‍ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

 

ശ്രീ ഗോകുലം മൂവീസിൻറെ ബാനറില്‍ ഗോകുലം ഗോപാലൻ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ആര്‍. രാമാനന്ദ് ആണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് നീല്‍ ഡിക്കൂഞ്ഞയാണ്.

Back to top button
error: