LIFEMovie

ഷാരൂഖാനും നയൻതാരയും നിറഞ്ഞാടുന്ന ​ജവാനിലെ പുതിയ ​ഗാനമെത്തി; ‘രാമയ്യ വസ്തവയ്യ’ സോഷ്യൽ മീഡിയയിൽ തരം​ഗമാകും

ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ചിത്രം ജവാനിലെ പുതിയ ​ഗാനമെത്തി. ‘രാമയ്യ വസ്തവയ്യ’ എന്ന ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ഷാരൂഖ് നിറഞ്ഞാടുന്ന ​ഗാനത്തിൽ നയൻതാരയും പ്രത്യക്ഷപ്പെടുന്നുണ്ട്. സോഷ്യൽ മീഡിയയിൽ തരം​ഗമാകാൻ ​ഗാനം ഒരുങ്ങി കഴിഞ്ഞുവെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്. അനിരുദ്ധിൻറെ ഗാനത്തിന് വരികൽ എഴുതിയിരിക്കുന്നത് കുമാർ ആണ്. അനിരുദ്ധ് രവിചന്ദർ, വിശാൽ ദദ്‌ലാനി, ശിൽപ റാവു എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തെന്നിന്ത്യൻ- ബോളിവുഡ് സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജവാൻ സെപ്റ്റംബർ 7ന് തിയറ്ററുകളിൽ എത്തും.

ആറ്റ്ലിയാണ് ജവാൻ സംവിധാനം ചെയ്തിരിക്കുന്നത്. ആറ്റ്ലിയുടെയും നയൻതാരയുടെയും ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. സാന്യ മൽഹോത്ര, പ്രിയാ മണി, സഞ്‍ജീത ഭട്ടാചാര്യ, സുനിൽ ഗ്രോവർ, റിദ്ധി ദോഗ്ര, അമൃത അയ്യർ തുടങ്ങിയവരും ഷാരൂഖിനും നയൻതാരക്കും ഒപ്പം ചിത്രത്തിലുണ്ട്. തെന്നിന്ത്യയുടെ മക്കൾ സെൽവൻ വിജയ് സേതുപതിയാണ് ജവാനിലെ വില്ലൻ. ഷാരൂഖ് ഇരട്ട വേഷത്തിലാണ് ചിത്രത്തിൽ എത്തുന്നതെന്നാണ് വിവരം. ‘റോ’യിലെ (റിസർച്ച് ആൻഡ് അനാലിസിസ് വിംഗ്) ഒരു മുതിർന്ന ഉദ്യോഗസ്ഥനായ അച്ഛനും മകനുമാണ് ഈ കഥാപാത്രങ്ങൾ. ഹിന്ദിക്കൊപ്പം തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം ഒരേസമയം റിലീസിനെത്തും.

Signature-ad

‘പഠാൻ’ ആണ് ഷാരൂഖ് ഖാന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ദീപിക പദുക്കോൺ ആയിരുന്നു നായിക. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ ഷാരൂഖ് ചിത്രത്തിന് വൻ ജനപ്രീതി ലഭിക്കുകയും ബോക്സ് ഓഫീസിൽ മാസ് പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. ദീപിക പദുക്കോണിന്റെ ബിക്കിനി വിവാദവും ചിത്രത്തിൻറെ വിജയത്തിന് കാരണമായെത്ത തരത്തിൽ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: