
ജ്യോതിഷപ്രകാരം രാശിഫലവും നക്ഷത്രഫലവുമുണ്ട്. ഈ മാസത്തോടെ ചില രാശിക്കാരുടെ സമയം മാറിമറിയാന്‍ പോവുകയാണ്. ഇവര്‍ക്ക് നല്ല സമയമാണ്. ആഗ്രഹിച്ച എല്ലാ കാര്യങ്ങളും നേടാന്‍ സാധിക്കും. ഇതുവരെയുണ്ടായിരുന്ന എല്ലാ തടസങ്ങളും മാറി ജീവിതത്തില്‍ രക്ഷപ്പെടും. ഏതെല്ലാം രാശിക്കാര്‍ക്കാണ് ഈ ഫലം ഉണ്ടാകാന്‍ പോകുന്നതെന്ന് നോക്കാം.
ചിങ്ങം
മകം, പൂരം, ഉത്രം എന്നീ നക്ഷത്രങ്ങളാണ് ചിങ്ങം രാശിയില്‍പ്പെടുന്നത്. ഇവര്‍ക്ക് നല്ല സമയം വരാന്‍ പോവുകയാണ്. വര്‍ഷങ്ങളായി ആഗ്രഹിച്ച കാര്യങ്ങള്‍ നടക്കും. സന്താനഭാഗ്യം, പ്രണയസാഫല്യം, ജോലി തുടങ്ങി എല്ലാ കാര്യത്തിലും നിങ്ങള്‍ കൊതിച്ചതെല്ലാം തേടിയെത്തും. മനസിന് സന്തോഷം ലഭിക്കും.
ധനു
മൂലം, പൂരാടം, ഉത്രാടം എന്നീ നക്ഷത്രക്കാരാണ് ധനുരാശിയിലുള്ളത്. തൊഴില്‍ മേഖലയില്‍ പുതിയ ചുമതലകള്‍ ഏറ്റെടുക്കും. ഇതുവരെയുണ്ടായിരുന്ന മോശം സ്വഭാവങ്ങളും ശീലങ്ങളും മാറും. സാമ്പത്തികമായി നേട്ടങ്ങള്‍ ഉണ്ടാകും. ബുദ്ധിമുട്ടുകളെല്ലാം മാറും. കടങ്ങളെല്ലാം തീര്‍ക്കാന്‍ സാധിക്കും.
ഇടവം
കാര്‍ത്തിക, രോഹിണി, മകയിരം എന്നീ നക്ഷത്രക്കാരാണ് ഇടവം രാശിയില്‍ വരുന്നത്. സങ്കടങ്ങളെല്ലാം മാറും. ജീവിതസാഹചര്യങ്ങള്‍ മാറും. ധനപരമായി ഉയര്‍ച്ച നേടും. അപകടങ്ങളില്‍ നിന്ന് രക്ഷപ്പെടും. പുതിയ ജോലി ലഭിക്കാനും സാദ്ധ്യത.






