Religion
-
ജാതി പറഞ്ഞ് പോര് തുടര്‍ന്നാല്‍ ഹൈന്ദവ സമൂഹത്തിന്റെ കാര്യം അധോഗതിയാകും, ഇങ്ങനൊരു ദുരവസ്ഥ വരാതിരിക്കാനാണ് ശ്രമിക്കുന്നത്, ഐക്യം വൈകാതെ സാധ്യമാകും, എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യത്തില്‍ പ്രതീക്ഷയുമായി വെള്ളാപ്പള്ളി
ആലപ്പുഴ: നാളുകളുടെ ആയുസ്സിനൊടുവില്‍ തകര്‍ന്ന എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യത്തില്‍ വീണ്ടും പ്രതീക്ഷ വെച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി മുഖപത്രമായ യോഗനാദത്തിന്റെ മുഖപ്രസംഗത്തിലാണ് വെള്ളാപ്പള്ളി വീണ്ടും ഐക്യപ്രതീക്ഷ പങ്കുവെച്ചത്. ജാതി പറഞ്ഞ് പോരടിച്ചു നിന്നാല്‍ ഹൈന്ദവസമൂഹം അധോഗതിയിലേക്ക് പോവുകയേയുള്ളൂ. ഐക്യം വൈകാതെ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും മുഖപ്രസംഗത്തില്‍ പറയുന്നു. ഭൂരിപക്ഷ സമൂഹം ഏറെക്കാലമായി ഒറ്റപ്പെട്ട നിലയിലായിരുന്നെന്നാണ് വെള്ളാപ്പള്ളി പറയുന്നത്. ന്യൂനപക്ഷങ്ങളുടെ സംഘടിത സാമ്പത്തിക ശേഷിക്ക് മുന്നില്‍ ഭൂരിപക്ഷ ജനവിഭാഗം ഞെരുക്കപ്പെടുകയും വിവേചനങ്ങള്‍ക്ക് ഇരയാവുകയും ചെയ്യുന്നുവെന്ന യാഥാര്‍ഥ്യം വിളിച്ചു പറഞ്ഞതിനാണ് കക്ഷിരാഷ്ട്രീയഭേദമന്യേ തന്നെ വര്‍ഗീയവാദിയാക്കാനും ഭ്രഷ്ടനാക്കാനും ആസൂത്രിത ശ്രമങ്ങളുണ്ടായത്. മതന്യൂനപക്ഷ പാര്‍ട്ടികളുടെ സ്വാധീനം മൂലം ഭരണതലങ്ങളിലും അവഗണിക്കപ്പെട്ടു. ജാതിപറഞ്ഞ് പോരടിച്ചു നിന്നാല്‍ ഹൈന്ദവ സമൂഹം ഇനിയും അധോഗതിയിലേക്ക് പോവുകയേ ഉള്ളൂ. അത്തരമൊരു ദുരവസ്ഥ വീണ്ടും സൃഷ്ടിക്കപ്പെടാതിരിക്കാനാണ് ചില ഐക്യശ്രമങ്ങള്‍ വീണ്ടും തുടങ്ങിവെച്ചത്. സമാനചിന്താഗതിയുള്ള എല്ലാവരും ജാതി, മതവ്യത്യാസമില്ലാതെ ഈ നീക്കത്തിന്റെ ഭാഗമാകണമെന്നാണ് ആഗ്രഹം. അതും വൈകാതെ സാധ്യമാകുമെന്നാണ് പ്രതീക്ഷ -മുഖപ്രസംഗത്തില്‍ പറയുന്നു.
Read More » -
വിഘ്‌നേശ്വരാ പിതാവിന്റെ വിഗ്രഹത്തിന് വഴിമുടക്കുകള്‍ മാറ്റണേ; ഭക്തലക്ഷങ്ങള്‍ ഗണപതിയോട് പ്രാര്‍ത്ഥിക്കുന്നു; ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗത്തിന് കടന്നുപോകാന്‍ വിഘ്‌നങ്ങള്‍ മാറ്റണേയെന്ന്; വീഴാറായ പാലം കടക്കുക ദുര്‍ഘടം; ശിവലിംഗം വഴിയില്‍ കുടുങ്ങി
ബീഹാര്‍: ഭക്തലക്ഷങ്ങള്‍ ഒരേ സ്വരത്തില്‍ പ്രാര്‍ത്ഥിക്കുകയാണ് – വിഘ്‌നേശ്വരാ വിഘ്‌നങ്ങളെല്ലാം തീര്‍ത്ത് പിതാവായ മഹാദേവന്റെ വിഗ്രഹത്തിന് കടന്നുപോകാന്‍ വഴിയൊരുക്കണേയെന്ന്. തമിഴ്‌നാട്ടിലെ മഹാബലിപുരത്ത് നിന്ന് ബിഹാറിലെ ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെ വഴിയില്‍ കുടുങ്ങിയിരിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം. 33 അടി നീളമുള്ള ശിവലിംഗം ബിഹാറിലെ ഗോപാല്‍ഗഞ്ച് ജില്ലയില്‍ എത്തിയെങ്കിലും കുടുങ്ങുകയായിരുന്നു. അപകടാവസ്ഥയിലുള്ള പഴയ പാലത്തിലൂടെ മുന്നോട്ട് പോകാനാവാത്ത സ്ഥിതിയാണ് നിലവിലുള്ളത്. പാലത്തിന് ഭാരം താങ്ങാനുള്ള ശേഷിയെക്കുറിച്ചും സുരക്ഷയെക്കുറിച്ചും എഞ്ചിനിയര്‍മാര്‍ ആശങ്ക പങ്കുവെച്ചതോടെയാണ് യാത്ര വഴിമുട്ടിയത്. എസ്പി അവധേഷ് ദീക്ഷിത് എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലാ ഉദ്യോഗസ്ഥര്‍ പാലം പരിശോധിച്ചു. പാലത്തില്‍ പലയിടത്തും വിള്ളലുകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ഈ പാലത്തിനു മുകളിലൂടെ ഇത്രയും വലിയ ശിവലിംഗം കൊണ്ടുപോകുന്നത് ഹൈ റിസ്‌ക് ആണെന്നാണ് പോലീസും എന്‍ജിനീയര്‍മാരും തദ്ദേശവാസികളും പറയുന്നത്. കടന്നുപപോകാന്‍ മറ്റേതെങ്കിലും വഴികളുണ്ടോയെന്ന് തേടുകയാണ് ഭക്തരടക്കമുള്ളവര്‍. ബാലത്തി ചെക്പോസ്റ്റിനടുത്ത് ശിവലിംഗം വഹിച്ചുകൊണ്ടുള്ള വാഹനം നിര്‍ത്തിയിട്ടതോടെ ഒട്ടേറെ ഭക്തരാണ് ശിവലിംഗം കാണാനും തൊഴാനുമായി എത്തിച്ചേര്‍ന്നത്.…
Read More » -
‘ക്രിസ്ത്യാനിയെ മേയറാക്കണം’; സഭയുടെ നിര്‍ദേശത്തില്‍ ഉടക്കി തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പ്; വന്‍ ഭൂരിപക്ഷം ലഭിച്ചിട്ടും സാമുദായിക സമവാക്യത്തില്‍ മുടന്തി കോണ്‍ഗ്രസ്; അഡ്വ. വില്ലി ജിജോയ്ക്കു മുന്‍ഗണന; ലാലി ജെയിംസിന് തിരിച്ചടി; നിയസഭ കുപ്പായം തുന്നിയവര്‍ക്കും തലവേദന
തൃശൂര്‍: തൃശൂര്‍ കോര്‍പറേഷനിലെ വമ്പന്‍ വിജയത്തിനു പിന്നാലെ മേയര്‍ സ്ഥാനം നിശ്ചയിക്കല്‍ കോണ്‍ഗ്രസിനു മുന്നില്‍ പ്രതിസന്ധിയാകും. നിയമസഭാ തെരഞ്ഞെടുപ്പു മുന്നില്‍കണ്ട് സാമുദായിക സന്തുലനം പാലിക്കുകയെന്നതാണ് ഏറ്റവും വലിയ ബുദ്ധിമുട്ട്. ഇക്കുറി മേയര്‍ സീറ്റ് വനിതാ സംവരണമാണ്. 19 വനിതകളാണ് കോണ്‍ഗ്രസില്‍നിന്നു വിജയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പു മുന്നില്‍കണ്ട് സാമുദായിക സമവാക്യംകൂടി നോക്കിയായിരിക്കും തീരുമാനമെന്ന് ഏറെക്കുറെ ഉറപ്പായി. കോര്‍പറേഷന്‍ ഭരണ നേതൃത്വത്തില്‍ ക്രിസ്ത്യന്‍ സമുദായത്തില്‍നിന്നുള്ളവര്‍ വേണമെന്നു കത്തോലിക്കാ സഭ അനൗദ്യോഗികമായി അറിയിച്ചിട്ടുണ്ടെന്നാണു വിവരം. ചേറൂരില്‍നിന്ന് ജനറല്‍ സീറ്റില്‍ വിജയിച്ച അഡ്വ. വില്ലി ജിയോയുടെ പേരുമാത്രമാണ് സഭ മുന്നോട്ടുവച്ചത്. ഡെപ്യൂട്ടി മേയര്‍ പദവി ജനറല്‍ വിഭാഗമായതിനാല്‍ ഹിന്ദു/നായര്‍ സമുദായത്തില്‍നിന്നുള്ളവരെ പരിഗണിക്കേണ്ടിവരും. നേരത്തേ തൃശൂര്‍ അതിരൂപതയുടെ സമുദായ ജാഗ്രതാ സദസില്‍ അടക്കം ഭരണത്തിന്റെ മുഖ്യധാരയിലേക്കു ചെറുപ്പക്കാരെ എത്തിക്കണമെന്ന പരസ്യമായ ആഹ്വാനം രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കു നല്‍കിയിരുന്നു. അധ്യാപക നിയമനങ്ങളിലെ അംഗീകാരം വൈകുന്നതു ചൂണ്ടിക്കാട്ടി, ഇക്കാര്യം വോട്ടെടുപ്പില്‍ ഓര്‍മിക്കണമെന്ന സൂചനയും മാര്‍ ആഡ്രൂസ് താഴത്ത് അടക്കമുള്ളവര്‍ നല്‍കി. ഈ സാഹചര്യത്തിലാണ് മറ്റു…
Read More » -
നന്‍മയുള്ള വാഹനം കരുണയോടെ വീണ്ടുമോടുന്നു; ഗാസയിലെ കുരുന്നുകള്‍ക്ക് ചികിത്സ നല്‍കാന്‍ പോപ്പ് ഉപയോഗിച്ച വാഹനം ഇനി മൊബൈല്‍ ക്ലിനിക്ക്; മൊബൈല്‍ ക്ലിനിക്കില്‍ പ്രതിദിനം ഏകദേശം 200 കുട്ടികളെ ചികിത്സിക്കാന്‍ കഴിയുമെന്ന് കാരിത്താസ് സ്വീഡന്‍ സെക്രട്ടറി ജനറല്‍ പീറ്റര്‍ ബ്രണ്‍
ഗാസ : ആ വാഹനത്തിന്റെ ഇന്ധനം കരുണയും സ്്്‌നേഹവുമായിരുന്നു. ആ നന്‍മയുള്ള വാഹനം ഇപ്പോഴും കരുണയോടെ വീണ്ടുമോടുന്നു. ഗാസ മുനമ്പിലെ പലസ്തീന്‍ കുട്ടികള്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനായി ഫ്രാന്‍സിസ് മാര്‍പാപ്പ മുമ്പ് ഉപയോഗിച്ചിരുന്ന വാഹനം മൊബൈല്‍ ക്ലിനിക്കായി മാറ്റിക്കൊണ്ട് കാരുണ്യപ്രവര്‍ത്തനങ്ങള്‍ ആ വാഹനത്തിലൂടെ തുടരുമ്പോള്‍ ആതുരസേവനത്തിലൂടെ ആയിരങ്ങള്‍ക്ക് ആശ്വാസമേകുകയാണ്. 2014 ബെത്‌ലഹേം സന്ദര്‍ശന വേളയില്‍ മാര്‍പാപ്പ ഉപയോഗിച്ച പരിഷ്‌കരിച്ച മിത്സുബിഷി പിക്കപ്പ് ട്രക്കാണ് ഇപ്പോള്‍ മൊബൈല്‍ ക്ലിനിക്കായി രൂപാന്തരപ്പെടുത്തിയിരിക്കുന്നത്. ഈ സംരംഭത്തെ അന്തരിച്ച മാര്‍പാപ്പ അനുഗ്രഹിക്കുകയും വാഹനം മൊബൈല്‍ ക്ലിനിക്കായി മാറ്റുന്നതിനുള്ള പദ്ധതിക്ക് മേല്‍നോട്ടം വഹിച്ച കാരിത്താസ് ജറുസലേം എന്ന കത്തോലിക്കാ സഹായ സംഘടനയെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. ഗാസയിലെ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ഗൗരവമേറിയ സംഭാവന നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കാരിത്താസ് സെക്രട്ടറി ജനറല്‍ അലിസ്റ്റര്‍ ഡട്ടണ്‍ ബെത്‌ലഹേമില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മൊബൈല്‍ ക്ലിനിക്കില്‍ പ്രതിദിനം ഏകദേശം 200 കുട്ടികളെ ചികിത്സിക്കാന്‍ കഴിയുമെന്ന് കാരിത്താസ് സ്വീഡന്‍ സെക്രട്ടറി ജനറല്‍ പീറ്റര്‍ ബ്രണ്‍ പറഞ്ഞു.…
Read More »





