LIFE

  • ലക്ഷ്മി പ്രമോദിന് പണിയോ പണി ,പൂക്കാലം വരവായി എന്ന സീരിയലിൽ നിന്നും പുറത്ത്, പകരം മാൻവി

    മലയാളത്തിൽ കത്തി നിന്ന സീരിയൽ നടിയാണ് ലക്ഷ്മി പ്രമോദ് .ധാരാളം ആരാധകർ ഉണ്ടായിരുന്ന സീരിയൽ താരം .മലയാളത്തിലെ ടോപ് റേറ്റഡ് ആയ രണ്ടു സീരിയലുകളിൽ ആയിരുന്നു ലക്ഷ്മി അഭിനയിച്ചിരുന്നത് .രണ്ടു സീരിയലുകളിലും നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രങ്ങൾ ആയിരുന്നു ലക്ഷ്മിയുടേത് .എന്നാൽ നായികക്കൊപ്പം പ്രാധാന്യം ലക്ഷ്മിയ്ക്കും ലഭിച്ചിരുന്നു .പക്ഷെ ലക്ഷ്മിയുടെ ഭർതൃ സഹോദരനാൽ വഞ്ചിക്കപ്പെട്ട് റംസി എന്ന യുവതി ആത്മഹത്യ ചെയ്തതോടെ കാര്യങ്ങൾ മാറി മറഞ്ഞു . പൗർണമി തിങ്കൾ ,പൂക്കാലം വരവായി എന്നീ സീരിയലുകളിൽ ആയിരുന്നു ലക്ഷ്മി അഭിനയിച്ചു കൊണ്ടിരുന്നത്.എന്നാൽ വിവാദത്തോടെ പൗർണമി തിങ്കളിൽ ലക്ഷ്മി പ്രമോദിന് ഇടം നഷ്ടമായി . ലക്ഷ്മി പ്രിയ എന്ന നടിയാണ് സീരിയലിൽ പകരമായത്  .ലക്ഷ്മി പ്രമോദ് അവതരിപ്പിച്ച ആനി എന്ന കഥാപാത്രമായി തന്നെയാണ് ലക്ഷ്മി പ്രിയ മിനിസ്‌ക്രീനിൽ എത്തിയത് . കൊല്ലം സ്വദേശി തന്നെയാണ് ലക്ഷ്മി പ്രിയയും .കറുത്ത മുത്ത് എന്ന സീരിയലിൽ ശ്രദ്ധേയമായ വേഷമായിരുന്നു ലക്ഷ്മി പ്രിയയുടേത് .സൂര്യകാന്തി എന്ന സീരിയലിൽ…

    Read More »
  • ബിഹാർ തെരഞ്ഞെടുപ്പിൽ എൻ ഡി എ അനുകൂല സർവേകൾ പൊളിയുക തന്നെ ചെയ്യും കാരണം ഇതാണ്-വീഡിയോ

    ബിഹാറിൽ എൻ ഡി എയ്ക്ക് വിജയം എന്നാണ് പുറത്ത് വന്ന അഭിപ്രായ സർവേകൾ രണ്ടും ചൂണ്ടിക്കാട്ടുന്നത് .ടൈംസ് നൗ -സി വോട്ടർ സർവ്വേ സർവ്വേ പ്രകാരം എൻ ഡി എയ്ക്ക്  147 സീറ്റും മഹാസഖ്യത്തിനു 87 സീറ്റും മറ്റുള്ളവർക്ക് 9 സീറ്റും ആണ് പ്രവചിക്കുന്നത് .ലോകനിതീ-സിഎസ് ഡി എസ് സർവ്വേ പ്രകാരം എൻ ഡി എയ്ക്ക് 133 മുതൽ 143 വരെ സീറ്റും മഹാസഖ്യത്തിനു 88 മുതൽ 98 വരെ സീറ്റും പ്രവചിക്കുന്നു . എന്നാൽ ഈ സർവേകൾ കാണാതെ പോകുന്ന ചില തെരഞ്ഞെടുപ്പ് യാഥാർഥ്യങ്ങൾ ഉണ്ട് .ആ യാഥാർഥ്യങ്ങളെ മറികടന്നുള്ള പ്രവചനം പാഴായിപോകും എന്നതാണ് വസ്തുത .ആ യാഥാർഥ്യങ്ങൾ എന്താണെന്നു പരിശോധിക്കുകയാണ് ഇവിടെ-വീഡിയോ കാണുക

    Read More »
  • മുന്നണിയിലെ പാർട്ടികളുടെ ശാക്തിക ബലാബലങ്ങളിൽ മുന്നിട്ട് നിൽക്കുന്നത് ആര് ?2021 ലെ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന കണക്കുകൾ

    തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് ഉടൻ തന്നെ നടക്കും .പിന്നാലെ നിയമസഭാതെരഞ്ഞെടുപ്പും .2021 ലെ തെരഞ്ഞെടുപ്പിനെ നോക്കിക്കാണുമ്പോൾ രാഷ്ട്രീയ പാർട്ടികളുടെ കണക്കു കൂട്ടലുകൾ എന്താണ് ? ഈ കണക്കു കൂട്ടൽ മുൻ തെരഞ്ഞെടുപ്പുകളിൽ ഓരോ മുന്നണിയും വാങ്ങുന്ന വോട്ടിന്റെ അടിസ്ഥാനത്തിൽ ആണ് .ഒരു കക്ഷിയെ മുന്നണിയിൽ ചേർക്കുമ്പോൾ നേതൃത്വം ആശ്രയിക്കുന്നതും ഈ കണക്കിലാണ് .ഇപ്പോഴത്തെ നിലയിൽ തെരഞ്ഞെടുപ്പ് കണക്കുകൾ അനുസരിച്ച് ആര്ക്കാണ് മുൻതുക്കം എന്ന് നോക്കാം . 2011 -അസംബ്ലി തെരഞ്ഞെടുപ്പ് യുഡിഎഫ് -ഘടക കക്ഷികൾ 1 കോൺഗ്രസ് 2 മുസ്ലിം ലീഗ് 3 കേരള കോൺഗ്രസ് എം 4 ആർഎസ്‌പി 6 കേരള കോൺഗ്രസ് ജേക്കബ് 7 സി എം പി (ജോൺ ) 8 ഫോർവേഡ് ബ്ലോക്ക് 9. സോഷ്യലിസ്റ്റ് ജനത എൽഡിഎഫ് -ഘടക കക്ഷികൾ 1 സിപിഐഎം 2 സിപിഐ 3 ജെഡിഎസ് 4 എൻസിപി 5 കേരളം കോൺഗ്രസ് (സ്കറിയ ) 6 കോൺഗ്രസ് എസ് 8…

    Read More »
  • ജോര്‍ജുകുട്ടിയും കുടുംബവും എന്തുകൊണ്ട് വീണ്ടും വരുന്നു

    2013 ല്‍ മലയാള സിനിമയുടെ ജാതകം മാറ്റിയെഴുതുന്നതില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ച ചിത്രമായിരുന്നു ജിത്തു ജോസഫ് രചനയും സംവിധാനവും നിര്‍വ്വഹിച്ച് മോഹന്‍ലാല്‍ നായകനായെത്തിയ ദൃശ്യം. നൂറ്റാണ്ടുകള്‍ കൂടുമ്പോള്‍ സംഭവിക്കുന്ന മഹാത്ഭുതം എന്നായിരുന്നു ദൃശ്യത്തെ ഏറെ പ്രശസ്തനായ ഒരു സംവിധായകന്‍ വിശേഷിപ്പിച്ചത്. ചിത്രം സാമ്പത്തികമായും, ഫിലിം ക്രിട്ടിക്‌സിന്റെ ഇടയിലും വലിയ അഭിപ്രായം നേടിയിരുന്നു. വിവിധ ഭാഷകളിലേക്ക് ചിത്രം മൊഴിമാറ്റയിപ്പോഴും വിജയം ചിത്രങ്ങളെ പിന്തുടര്‍ന്നിരുന്നു. തമിഴില്‍ കമലഹാസനെ നായകനാക്കി ജിത്തു ജോസഫ് തന്നെയാണ് ചിത്രം സംവിധാനം ചെയ്തത്. ദൃശ്യത്തിന് ശേഷം മറ്റ് ചിത്രങ്ങളുമായി ജിത്തു ജോസഫ് എത്തിയിരുന്നെങ്കിലും മലയാളികള്‍ ഒന്നടങ്കം ജിത്തു ജോസഫിനോട് ആവശ്യപ്പട്ടത് ദൃശ്യം 2 വേണമെന്നായിരുന്നു. ദൃശ്യം ഒന്നാം ഭാഗത്തോടെ ആ കഥ അവസാനിച്ചുവെന്നും അതിനൊരു തുടര്‍ച്ചയുണ്ടാകില്ലെന്നും ജിത്തു ജോസഫ് മുന്‍പ് പല തവണ പറഞ്ഞിരുന്നുവെങ്കിലും ലോക്ഡൗണ്‍ കാലത്താണ് ദൃശ്യം 2 എത്തുമെന്ന വാര്‍ത്ത ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുന്നത്. ഇതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നു. ജോര്‍ജുകുട്ടിയും കുടുംബവും നേരിടേണ്ടി വരുന്ന മാനസിക…

    Read More »
  • 1984 മുതൽ ഇന്ത്യ തേടുന്ന കൊടും കുറ്റവാളി ദാവൂദ് ഇബ്രാഹിമിനെ പിടിക്കാൻ ആവാത്തത് എന്തുകൊണ്ട്?

    1984 മുതൽ ഇന്ത്യൻ പോലീസ് സേന ദാവൂദിന്റെ പുറകിൽ ആണ്.1993 ലെ മുംബൈ സ്ഫോടന കേസുകളെ തുടർന്ന് ദാവൂദ് കാണാമറയത്തായി. ലോകം മുഴുവൻ പരന്നു കിടക്കുന്ന ഈ ക്രിമിനൽ സംഘത്തിന്റെ അടിവേരറുക്കാൻ കഴിയാത്തതെന്ത്?2003 ൽ ഐക്യരാഷ്ട്ര സുരക്ഷാ സമിതി ആഗോള തീവ്രവാദി ആയി ദാവൂദിനെ പ്രഖ്യാപിച്ചു. എന്നിട്ടും ഇന്റർപോളിന് പോലും ദാവൂദിനെ തൊടാൻ ആയില്ല. ചില വ്യക്തികൾക്കെതിരെ ഐക്യരാഷ്ട്ര സുരക്ഷാ സമിതി നിർദേശപ്രകാരം പാക്കിസ്ഥാൻ കഴിഞ്ഞ മാസം ചില വിലക്കുകൾ കൊണ്ട് വന്നിരുന്നു. ആ പട്ടികയിൽ ദാവൂദ് ഇബ്രാഹിമിന്റെ പേരും ഉണ്ടായിരുന്നു. ഇതാദ്യമായി ദാവൂദ് പാകിസ്ഥാനിൽ ഉണ്ട് എന്ന് പാക്കിസ്ഥാൻ സമ്മതിച്ചുവെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടിയെങ്കിലും പതിവ് കാര്യം എന്ന് പറഞ്ഞ് പാക്കിസ്ഥാൻ തള്ളിക്കളയുക ആയിരുന്നു. “2 കാര്യങ്ങൾ ആണ് ഡി കമ്പനി നിലനിൽക്കാൻ കാരണം. ഒന്ന് പാകിസ്ഥാന്റെ അകമഴിഞ്ഞ പിന്തുണ തന്നെ. രണ്ട് ഇന്ത്യയിലെ അധികാര ഇടനാഴികളിൽ പിടിപാടുള്ള രാഷ്ട്രീയക്കാരിലും പോലീസിലുമുള്ള അധോലോക ബന്ധങ്ങൾ.”ഡൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോൺഫ്ലിക്ട് മാനേജ്‌മെന്റ് എക്സിക്യൂട്ടീവ്…

    Read More »
  • മുഴുവന്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി

    തിരുവനന്തപുരം: ആര്‍ദ്രം മിഷന്റെ മൂന്നാം ഘട്ടത്തില്‍ സംസ്ഥാനത്തെ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്താന്‍ ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 14, കൊല്ലം 12, പത്തനംതിട്ട 13, ആലപ്പുഴ 8, കോട്ടയം 17, ഇടുക്കി 12, എറണാകുളം 23, തൃശൂര്‍ 15, പാലക്കാട് 18, മലപ്പുറം 29, കോഴിക്കോട് 14, വയനാട് 6, കണ്ണൂര്‍ 21, കാസര്‍ഗോഡ് 10 എന്നിങ്ങനെയാണ് ജില്ലകളില്‍ കുടുംബാരോഗ്യ കേന്ദ്രം അനുവദിച്ചത്. ആര്‍ദ്രം മിഷന്റെ ഭാഗമായി ഈ പ്രാമികാരോഗ്യ കേന്ദ്രങ്ങള്‍ കൂടി കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുമ്പോള്‍ സംസ്ഥാനത്തെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയരുന്നതാണ്. ഇതോടെ സംസ്ഥാനത്ത് എല്ലായിടത്തും തൊട്ടടുത്ത സ്ഥലത്ത് പ്രാഥമിക തലത്തില്‍ തന്നെ മികച്ച ചികിത്സ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി. ആര്‍ദ്രം മിഷന്റെ ഒന്നാംഘട്ടത്തില്‍ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും രണ്ടാംഘട്ടത്തില്‍ 503 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണ് കുടുബാരോഗ്യ കേന്ദ്രമായി ഉയര്‍ത്താന്‍ തീരുമാനിച്ചത്. അതില്‍ 461 കേന്ദ്രങ്ങള്‍…

    Read More »
  • രോഗിയുടെ ശ്വാസകോശം ഒരു ലെതർ ബോൾ പോലെ ,കോവിഡ് രോഗിയെ പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

    കർണാടകയിൽ കോവിഡ് ബാധിച്ച് മരിച്ച ഒരാളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഡോക്ടർമാരെ പോലും ഞെട്ടിച്ചു .മരിച്ചയാളുടെ ശ്വാസകോശം സംബന്ധിച്ച കണ്ടെത്തലാണ് ഏവരെയും ഞെട്ടിച്ചത് . മരിച്ച് 18 മണിക്കൂറിനു ശേഷവും കൊറോണ വൈറസ് മൂക്കിലും തൊണ്ടയിലുമുള്ള സ്രവങ്ങളിൽ കണ്ടെത്തിയെന്ന് ഒരു ദേശീയ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു .പോസ്റ്റ്‌മോർട്ടം നടത്തിയ ഓക്സ്ഫോർഡ് മെഡിക്കൽ കോളേജ് സർജൻ ഡോ .ദിനേശ് റാവു ഞെട്ടിപ്പിക്കുന്ന പലതും കണ്ടെത്തി . “എങ്ങിനെയാണ് രോഗം കൂടുന്നത് എന്നത് മനസിലാക്കാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഏറെ സഹായകരമാണ് .”ഫോറൻസിക് മെഡിസിൻ വകുപ്പ് മേധാവി കൂടിയായ ഡോ .ദിനേശ് റാവു പറയുന്നു . ശരീരത്തിലെ അഞ്ച് ഭാഗങ്ങളിലുള്ള സ്രവങ്ങൾ റാവു പരിശോധിച്ചു .മൂക്ക് ,തൊണ്ട ,വായ് ,ശ്വാസനാളങ്ങൾ ,മുഖത്തും കഴുത്തിലുമുള്ള തൊലി എന്നിവിടങ്ങളിൽ നിന്നാണ് സ്രവങ്ങൾ ശേഖരിച്ചത് .”കോവിഡ് രോഗിയുടെ മൃതദേഹത്തിൽ നിന്ന് പോലും രോഗം പടരാമെന്നാണ് പരിശോധനാ ഫലങ്ങൾ കാണിക്കുന്നത് .ഇതിൽ മൂക്കിലും തൊണ്ടയിലും ഉള്ള സ്രവങ്ങളിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി…

    Read More »
  • ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദ് ചെയ്യും ,പിൻ സീറ്റ് യാത്രക്കാരൻ ധരിച്ചില്ലെങ്കിലും ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യും

    ഇരുചക്രവാഹനങ്ങൾ ഹെൽമെറ്റ് ധരിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദ് ചെയ്യും .ഇത് സംബന്ധിച്ച ഉത്തരവ് നവംബർ 1 മുതൽ പ്രാബല്യത്തിൽ വരും . കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ ശുപാർശ ശക്തമായി നടപ്പാക്കാൻ ആണ് തീരുമാനം .ട്രാൻസ്‌പോർട്ട് കമ്മീഷണർ അജിത്ത് കുമാറിന്റേതാണ് ഉത്തരവ് . പിൻ സീറ്റ് യാത്രക്കാരൻ ഹെൽമെറ്റ് ധരിച്ചില്ലെങ്കിലും ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്യും .റോഡ് സുരക്ഷാ ക്ലാസിനും സാമൂഹിക സേവനത്തിനും നിയമലംഘകരെ അയക്കും .

    Read More »
  • ബിഹാറിൽ തിരിച്ചടി ഭയന്ന് എൻ ഡി എ ,നിതീഷ് പ്രഭാവം മങ്ങി ,പ്രതീക്ഷ മോഡി മാജിക്കിൽ മാത്രം

    നിതീഷ് പ്രഭാവം മങ്ങിയ പശ്ചാത്തലത്തിൽ ബിഹാറിൽ എൻ ഡി എയ്ക്ക് ആശങ്ക .ഇനി മോഡി മാജിക്കിന് ബിഹാറിൽ എൻ ഡി എയെ രക്ഷപ്പെടുത്താൻ ആവുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത് .മോദിയുടെ റാലികൾ ഇന്നാരംഭിക്കുകയാണ് . സസാറാം ,ഗയ ,ഭഗൽപൂർ എന്നിവിടങ്ങളിൽ ആണ് മോഡിയുടെ ഇന്നത്തെ റാലികൾ .ഈ മാസം 28 ,നവംബർ 3 തിയ്യതികളിലും മോദിയുടെ റാലികൾ ഉണ്ട് .ആദ്യ രണ്ടു ഘട്ട വോട്ടെടുപ്പ് തിയ്യതികൾ ആണിവ .മോഡിയുടെ റാലികൾ ടിവിയിൽ കണ്ടു വേണം വോട്ടർമാർ പോളിങ് ബൂത്തിലെത്താൻ എന്നർത്ഥം . 15 വർഷമായി നിതീഷ് ബീഹാർ ഭരിക്കുന്നു .നിതീഷിന്റെ ചിറകിൽ ഏറിയാണ് ബിഹാറിൽ എൻ ഡി എ വളർന്നതും .എന്നാലിപ്പോൾ നിതീഷിന് പണ്ടത്തെ ആ പ്രഭാവം ഇല്ല .നിതീഷിന്റെ റാലികളിൽ തണുത്ത പ്രതികരണം ആണ് ഉണ്ടാവുന്നത് .എന്നാൽ പ്രതിപക്ഷ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവിന്റെ റാലികളിൽ വാൻ ജനപങ്കാളിത്തമാണ് ,പ്രത്യേകിച്ച് യുവാക്കളുടെ . തുടക്കത്തിൽ ഉണ്ടായിരുന്ന അഹന്ത നിതീഷിനും മാറിയിട്ടുണ്ട്…

    Read More »
  • കുമ്മനം രാജശേഖരനെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ഭരണസമിതി അംഗമാക്കിയത് ഹരികുമാരൻ നായരുടെ ശുപാർശ ഉത്തരവ് റദ്ധാക്കിക്കൊണ്ട് ,ബിജെപിയ്ക്കുള്ളിൽ നടന്നത് വൻ ചരടുവലികൾ ,ഉത്തരവ് NewsThen – ന്

    ബിജെപി എൻആർഐ സെല്ലിന്റെ മുൻ കൺവീനർ എൻ ഹരികുമാരൻ നായരെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ഭരണ സമിതി അംഗമാക്കാനുള്ള ശുപാർശയുടെ ഉത്തരവ് റദ്ദ് ചെയ്താണ് കുമ്മനം രാജശേഖരനെ ഭരണ സമിതി അംഗമാക്കി കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഉത്തരവിറക്കിയത് .ഹരികുമാരൻ നായരാണ് ഭരണസമിതിയിലെ കേന്ദ്രസർക്കാരിന്റെ പ്രതിനിധിയെന്നു ഈ മാസം 16 നു സാംസ്കാരിക മന്ത്രാലയം നോമിനേഷൻ ഇത്തരവ് വഴി അറിയിച്ചിരുന്നു .എന്നാൽ ആ ഉത്തരവ് ഒക്ടോബർ 20 ലെ ഉത്തരവ് പ്രകാരം തിരുത്തുകയായിരുന്നു .ഉത്തരവിന്റെ കോപ്പി NewsThen – ന് ലഭിച്ചു . ഹരികുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് ശോഭ സുരേന്ദ്രൻ അമിത് ഷായ്ക്ക് കത്തയച്ചു എന്നാണ് റിപ്പോർട്ട് .ഈ കത്ത് കൂടി പരിഗണിച്ചാണ് അവസാന സമയത്തെ മാറ്റം എന്നാണ് അറിയുന്നത് .വി മുരളീധരന്റെ താല്പര്യങ്ങൾ സംരക്ഷിക്കാൻആണ് ഇത്തരം നിയമനങ്ങൾ എന്ന് ശോഭ സുരേന്ദ്രൻ കത്തിൽ അറിയിച്ചുവെന്നാണ് വിവരം . കേന്ദ്ര സർക്കാരിന്റെ പ്രതിനിധി ആയാണ് കുമ്മനത്തെ നിയമിച്ചത് .ഭരണ സമിതി ചെയർമാനായ ജില്ലാ…

    Read More »
Back to top button
error: