ബിജെപി എൻആർഐ സെല്ലിന്റെ മുൻ കൺവീനർ എൻ ഹരികുമാരൻ നായരെ ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര ഭരണ സമിതി അംഗമാക്കാനുള്ള ശുപാർശയുടെ ഉത്തരവ് റദ്ദ് ചെയ്താണ് കുമ്മനം രാജശേഖരനെ ഭരണ സമിതി അംഗമാക്കി കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഉത്തരവിറക്കിയത് .ഹരികുമാരൻ നായരാണ് ഭരണസമിതിയിലെ കേന്ദ്രസർക്കാരിന്റെ പ്രതിനിധിയെന്നു ഈ മാസം 16 നു സാംസ്കാരിക മന്ത്രാലയം നോമിനേഷൻ ഇത്തരവ് വഴി അറിയിച്ചിരുന്നു .എന്നാൽ ആ ഉത്തരവ് ഒക്ടോബർ 20 ലെ ഉത്തരവ് പ്രകാരം തിരുത്തുകയായിരുന്നു .ഉത്തരവിന്റെ കോപ്പി NewsThen – ന് ലഭിച്ചു .
ഹരികുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് ശോഭ സുരേന്ദ്രൻ അമിത് ഷായ്ക്ക് കത്തയച്ചു എന്നാണ് റിപ്പോർട്ട് .ഈ കത്ത് കൂടി പരിഗണിച്ചാണ് അവസാന സമയത്തെ മാറ്റം എന്നാണ് അറിയുന്നത് .വി മുരളീധരന്റെ താല്പര്യങ്ങൾ സംരക്ഷിക്കാൻആണ് ഇത്തരം നിയമനങ്ങൾ എന്ന് ശോഭ സുരേന്ദ്രൻ കത്തിൽ അറിയിച്ചുവെന്നാണ് വിവരം .
കേന്ദ്ര സർക്കാരിന്റെ പ്രതിനിധി ആയാണ് കുമ്മനത്തെ നിയമിച്ചത് .ഭരണ സമിതി ചെയർമാനായ ജില്ലാ ജഡ്ജിയ്ക്ക് കേന്ദ്ര സാംസ്കാരിക മന്ത്രാലയം ഇത് സംബന്ധിച്ച കത്ത് നൽകുകയും ചെയ്തു .
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്ര ഭരണത്തിനായി സുപ്രീം കോടതി നിർദേശിച്ചത് അഞ്ച് അംഗങ്ങൾ ഉള്ള ഭരണ സമിതിയാണ് .ജില്ലാ ജഡ്ജി അധ്യക്ഷനായ ഭരണസമിതിയിൽ കേന്ദ്ര സർക്കാർ പ്രതിനിധിയ്ക്ക് പുറമെ ട്രസ്റ്റിന്റെ നോമിനി ,മുഖ്യതന്ത്രി , സംസ്ഥാന സർക്കാരിന്റെ പ്രതിനിധി എന്നിവരാണ് അംഗങ്ങൾ .