LIFE

  • സംസ്ഥാന മന്ത്രിസഭയിലെ ഒരു അംഗത്തിന് കൂടി സ്വപ്നയുമായി അടുത്ത ബന്ധം ?മന്ത്രിസഭ അടുത്ത വിവാദത്തിലേക്ക്

    സംസ്ഥാന മന്ത്രിസഭയിലെ ഒരു അംഗത്തിന് കൂടി സ്വപ്നയുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് .നാലര വർഷമായി വിവാദത്തിൽ പെടാത്ത മന്ത്രിയാണ് ഇദ്ദേഹം എന്നാണ് വിവരം .മലബാർ മേഖലയിൽ നിന്നുള്ള ഒരു മന്ത്രിയാണ് ഇദ്ദേഹം എന്നാണ് സൂചന . സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ രഹസ്യാന്വേഷണ വിഭാഗം ഒരു അന്വേഷണം നടത്തിയിരുന്നു .ഇങ്ങനെ നടത്തിയ അന്വേഷണത്തിലാണ് മന്ത്രിയെ കുറിച്ചുള്ള വിവരങ്ങൾ കിട്ടിയത് എന്നാണ് റിപ്പോർട്ട് . മുൻ ഐടി സെക്രട്ടറി ശിവശങ്കരൻ ആണ് മന്ത്രിയ്ക്ക് സ്വപ്നയെ പരിചയപ്പെടുത്തിയത് .ഐടി വകുപ്പ് മുൻകൈ എടുത്ത് മന്ത്രിയുടെ വകുപ്പിൽ നടപ്പാക്കിയ പദ്ധതി വിവാദത്തിൽ പെട്ടപ്പോൾ ശിവശങ്കർ ആണ് വിഷയത്തിൽ ഇടപെട്ടു പരിഹരിച്ചത് . നേരത്തെ നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ കെ.റ്റി. ജലീല്‍, കടകം പള്ളി സുരേന്ദ്രന്‍ തുടങ്ങിയവരാണ് മുന്‍പ് സ്വപ്ന സുരേഷ് ബന്ധത്തിന്റെ പേരില്‍ വിവാദത്തിൽ ആയത് .ഒരു മന്ത്രി കൂടി വിവാദത്തിൽ പെടുകയാണെങ്കിൽ പ്രശ്നങ്ങൾ കൂടുതൽ സങ്കീര്ണമാകും .

    Read More »
  • ഏതെങ്കിലും ഉദ്യോഗസ്ഥരോ പാർടിക്കു പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടിൽ പെട്ടിട്ടുണ്ടെങ്കിൽ അവരതിൻറെ ഭവിഷ്യത്ത് നേരിടുകതന്നെവേണം,ഇത് മുഖ്യമന്ത്രിയുടെ ഓഫീസിൽപ്രവർത്തിച്ചവർക്കും പാർട്ടിനേതൃത്വത്തിലുള്ളവരുടെഉറ്റബന്ധുക്കൾക്കും ബാധകമാണ്, നയം വ്യക്തമാക്കി എം എ ബേബി

    ഏതെങ്കിലും ഉദ്യോഗസ്ഥരോ പാർടിക്കു പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടിൽ പെട്ടിട്ടുണ്ടെങ്കിൽ അവരതിൻറെ ഭവിഷ്യത്ത് നേരിടുകതന്നെവേണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഇത് മുഖ്യമന്ത്രിയുടെ ഓഫീസിൽപ്രവർത്തിച്ചവർക്കും പാർട്ടിനേതൃത്വത്തിലുള്ളവരുടെഉറ്റബന്ധുക്കൾക്കും ബാധകമാണ്. പക്ഷേ, അതിൻറെ പേരിൽ സിപിഐഎമ്മിനെ തകർത്തുകളയാം എന്ന് ആരും വ്യാമോഹിക്കണ്ട. അതിദീർഘമായ ജനാധിപത്യബന്ധമാണ് കേരളത്തിലെ ജനങ്ങളുമായി സിപിഐഎമ്മിനുള്ളത്. ഈ ബന്ധം ജനാധിത്യ-പുരോഗമന രാഷ്ട്രീയത്തിന്റെ ചട്ടങ്ങൾക്കുള്ളിലായതിനാൽ തന്നെ അത് തകർത്തുകളയാൻ ആർ എസ് എസിനാവില്ലെന്നും എം എ ബേബി ഫേസ്ബുക്കിൽ കുറിക്കുന്നു. എം എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ് – കേരളത്തിലെ സിപിഐഎമ്മിനും ഇടതുപക്ഷത്തിനും എതിരായി നടക്കുന്ന ആസൂത്രിതവും സംഘടിതവുമായ ആക്രമണമത്തെ ചെറുക്കുക എന്നത് ജനാധിപത്യ വാദികളുടെ സുപ്രധാന കടമയാണ്. ഹിറ്റ്ലറിന്റെ ജർമ്മനിയിൽനിന്ന് ആവേശമുൾക്കൊള്ളണമെന്നും അത് മാതൃകയാക്കണമെന്നും വാദിച്ച ആർ എസ്സ് എസ്സ് രൂപംകൊടുത്ത രാഷ്ട്രീയപ്പാർടിയാണ് ബിജെപി. അതിന്റെ അതീവ ഗുരുതരമായ ആപത്ത് തിരിച്ചറിഞ്ഞ് അതിനെതിരേ ഇന്ത്യയിൽ രൂപപ്പെട്ടു വരുന്ന പ്രതിപക്ഷ ഐക്യത്തിന് സിപിഐഎം അടക്കമുള്ള ഇടതുപക്ഷം നല്കുന്ന പരമപ്രാധാന്യം…

    Read More »
  • ഓർമകളുടെ ചെറുപുഷ്പങ്ങള്‍

    സംവിധായകനും നിർമ്മാതാവുമായ കുര്യൻ വർണശാല എഴുതുന്നു ചെറുപുഷ്പം കൊച്ചേട്ടൻ എന്ന ജോസഫ് കക്കാട്ടിലുമായി എനിക്ക് 46 വർഷത്തെ ആത്മബന്ധമുണ്ട്. രണ്ടു മാസം മുമ്പ് ഫോണിൽ സംസാരിച്ചപ്പോൾ പഴയ ഒരുപാടു കാര്യങ്ങൾ പറഞ്ഞു. പാലായിൽ ഞാൻ പോകുന്ന സമയത്തെല്ലാം കൊച്ചേട്ടനെ നേരിട്ട് കാണാറുണ്ടായിരുന്നു. 1976ലെ ഒരു പ്രഭാതം. ദിവസവും, മാസവും കൃത്യമായി ഓർക്കുന്നില്ല. സംവിധായകൻ ഐ.വി ശശി എന്നെ കാറിൽ കയറ്റി ഒരു സ്ഥലം വരെ നമുക്ക് പോകാം എന്നു പറയുന്നു. “എവിടെക്കാണ് ഈ കൊച്ചു വെളുപ്പാൻ കാലത്ത് …”ഞാൻ ചോദിച്ചപ്പോൾ ഒരു ചിരി മാത്രമായിരുന്നു ശശിയുടെ മറുപടി. നിർബ്ബന്ധിച്ചപ്പോൾ പറഞ്ഞു: “നിനക്ക് ഒരു പടത്തിൻ്റെ അഡ്വാൻസ് വാങ്ങിച്ചു തരാനാ…” കാർ നേരെ ചെന്നൈയിലെ പാംഗ്രോവ് ഹോട്ടലിന് മുന്നിലെത്തി. ഞങ്ങൾ 304 എന്ന റൂമിൻ്റെ മുന്നിലെത്തി. ബെല്ലടിച്ചപ്പോൾ ഏകദേശം 40-42 വയസ്സ് പ്രായം തോന്നിക്കുന്ന ശുഭ്ര വസ്ത്രധാരിയായ ഒരാൾ കതകു തുറന്ന് ചിരിച്ചു കൊണ്ട് ഞങ്ങളെ അകത്തേക്കു ക്ഷണിച്ചു. ചെറുപുഷ്പം കൊച്ചേട്ടൻ എന്നു…

    Read More »
  • പുഷ്പക വിമാനത്തിലെത്തിയ മായാമോഹിനി, ഖുഷ്ബു.

    കുറച്ചേറെ വർഷങ്ങൾക്കു മുൻപാണ്…ഒരു ലേഖനം വായിച്ചതോർക്കുന്നു. അതെഴുതിയ ആൾ തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ഒരു ഗ്രാമത്തിൽ കൂടി സഞ്ചരിക്കുകയാണ്. വലിയ ഒരാൾക്കൂട്ടം. അദ്ദേഹം അവിടേക്ക് ചെന്നു. അത് ഒരു ക്ഷേത്രമായിരുന്നു. ആരാധനാ സമയം. കുറച്ചു നേരം നിന്നപ്പോൾ തന്നെ തനിക്ക് ചുറ്റും ഉയർന്നു കേൾക്കുന്ന പ്രാർത്ഥനയിൽ എന്തോ അപാകത അദ്ദേഹത്തിന് തോന്നി. ഇതു വരെ താൻ കേട്ടിട്ടില്ലാത്ത ഒരു പ്രാർത്ഥന. അതിങ്ങനെയായിരുന്നു: ‘ഓം ഖുഷ്ബാംബികായേ നമ:’ പിന്നീടാണ് അദ്ദേഹത്തിന് കാര്യം മനസ്സിലായത്… നടി ഖുഷ്ബുവിൻ്റെ പേരിലുള്ള അമ്പലമായിരുന്നു അത്. പിന്നീട് അതേ ആരാധകർ തന്നെ പൊളിച്ചു കളഞ്ഞ ആ ക് ക്ഷേത്രം അന്നൊക്കെ ദേശീയ മാധ്യമങ്ങളിൽ പോലും വലിയ വാർത്തയായിരുന്നു. വടക്കേ ഇന്ത്യയിൽ നിന്നും കോടമ്പാക്കത്ത് എത്തിയ ഖുഷ്ബു ഖാൻ വളരെ വേഗമാണ് ആരാധകരുടെ ഹൃദം കീഴടക്കിയത്. വിവാഹശേഷം ഹിന്ദു മതം സ്വീകരിച്ച ഇവർ രാഷ്ട്രീയ പ്രവേശനത്തിനു വളരെ മുൻപ് തന്നെ കന്യകാത്വ പരാമർശത്തിൻ്റെ പേരിൽ വിവാദങ്ങളും നിയമ നടപടികളും നേരിട്ടിരുന്നു. സിനിമയിൽ…

    Read More »
  • വോട്ടെടുപ്പിന്റെ ഒന്നാം ഘട്ടത്തിൽ തന്നെ ആശയക്കുഴപ്പം, ബീഹാറിൽ മോഡിയെ ആശ്രയിച്ച് നിതീഷ്

    ഭരണമുന്നണിയായ എൻ ഡി എയ്ക്ക് ഹൃദയമിടിപ്പ് കൂട്ടുന്നതാണ് ബീഹാറിലെ ആദ്യഘട്ട വോട്ടെടുപ്പ് നൽകുന്ന സൂചനകൾ.2010 ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മോഡിയെ കയ്യറ്റണ്ട എന്ന് പറഞ്ഞ നിതീഷ് ഇപ്പോൾ വിശ്വസിക്കുന്നത് മോഡി മാജിക്കിൽ ആണ്. 2010 ൽ മാധ്യമങ്ങൾ നിതീഷ്കുമാറിനോട് ഒരു ചോദ്യം ഉന്നയിക്കുക ഉണ്ടായി. അതിന് നിതീഷ് പറഞ്ഞ ഉത്തരം ഇതാണ്, “ഞങ്ങൾക്ക് ഇവിടെ ഒരു മോഡി ഉണ്ട് (സുശീൽ മോഡി ).പിന്നെന്തിനാണ് മറ്റൊരു മോഡി (നരേന്ദ്രമോഡി )?” 10 വർഷത്തിന് ശേഷം ഇപ്പുറം ഒന്നാംഘട്ട വോട്ടെടുപ്പ് ഫലസൂചനകൾ പ്രവചനാതീതം ആയപ്പോൾ മോഡിയെ കൂടുതൽ ആശ്രയിക്കുക ആണ് പഴയ മണ്ഡൽ പടക്കുതിര. പഴയ ഇമേജ് നിതീഷിന് ഇല്ല ഇപ്പോൾ. തേജസ്വി യാദവും ചിരാഗ് പാസ്വാനും ശക്തരായ എതിരാളികൾ ആയി താനും.ജെഡിയു സ്ഥാനാർഥികൾ ആർജെഡിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലങ്ങൾ ആയിരുന്നു ഒന്നാം ഘട്ടത്തിൽ അധികവും. രണ്ടും മൂന്നും ഘട്ടങ്ങളിൽ കൂടുതൽ ഭീഷണി നിതീഷ് പ്രതീക്ഷിക്കുന്നു. അത് കൊണ്ട് തന്നെ മോഡിയെ ഇറക്കിക്കളിക്കാൻ…

    Read More »
  • ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം രജനീകാന്ത് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിന്നും പിന്മാറുന്നു.?

    തമിഴ്‌നാട്ടില്‍ സിനിമയും രാഷ്ട്രീയവും ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ജീവിതത്തിന്റ രണ്ട് സുപ്രധാന ഭാഗങ്ങളാണ്. വെള്ളിത്തിരയില്‍ അനീതിക്ക് നേരെ പോരാടുന്ന നായകന്മാരെ അവര്‍ കൈയ്യടിച്ച് വാഴ്ത്തും. അതേ നായകന്മാര്‍ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചാല്‍ പൂവിട്ട് വാഴിക്കും. താരാധനയുടെ പരിണിതഫലമായി അങ്ങനെ എത്രയെത്ര നേതാക്കന്മാര്‍ മുളച്ച് പൊങ്ങിയ മണ്ണാണ് തമിഴ്‌നാട്. അക്കൂട്ടത്തില്‍ ഏവരും ആകാംക്ഷയോടെ കാത്തിരുന്ന രാഷ്ട്രീയ പ്രവേശനമായിരുന്നു സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെത്. വലിയ സ്‌ക്രീനില്‍ മക്കള്‍ക്ക് വേണ്ടി പോരാടിയ താരം രാഷ്ട്രീയത്തിലിറങ്ങിയാലും ജനങ്ങളെ സംരക്ഷിക്കുമെന്നവര്‍ ഉറച്ച് വിശ്വസിച്ചിരുന്നു. ഇടക്കാലത്ത് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ സംബന്ധിച്ച് സൂചന താരം തന്നെ നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ താരം രാഷ്ടീയ പ്രവേശനത്തില്‍ നിന്നും പിന്മാറുകയാണെന്നാണ് അറിയുന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലമാണ് സൂപ്പര്‍ സ്റ്റാര്‍ രാഷ്ടീയത്തിലേക്ക് പ്രവേശിക്കാത്തതെന്നാണ് അറിയുന്നത്. എന്നാല്‍ ഫാന്‍സ് അസോസിയേഷനുമായി ആലോചിച്ച് പ്രവേശനത്തെ സംബന്ധിക്കുന്ന അന്തിമ തീരുമാനം ഉണ്ടാകുമെന്ന് താരം ട്വീറ്റ് ചെയ്തു. രാഷ്ട്രീയ പ്രവേശനത്തിന് താന്‍ ഇപ്പോള്‍ തയ്യാറല്ല എന്ന്…

    Read More »
  • ഗർഭത്തിന് കാരണം ആത്മഹത്യ ചെയ്ത കാമുകനെന്ന് യുവതി ഭർത്താവിനെ ധരിപ്പിച്ചു ,അനാഥാലയ മുറ്റത്ത് കുട്ടിയെ തള്ളിയ ദമ്പതികളെ കുടുക്കിയത് സി സി ടി വി

    അനാഥാലയ മുറ്റത്ത് കുട്ടിയ തള്ളാൻ ദമ്പതികളെ പ്രേരിപ്പിച്ച സംഭവം ഭർത്താവിന് ഭാര്യയിൽ ഉണ്ടായ സംശയം .നവജാത ശിശുവിനെ മൂലമറ്റം പന്നിമറ്റത്തുള്ള അനാഥാലയത്തിന് മുന്നിൽ ഉപേക്ഷിച്ച കേസിൽ ദമ്പതികൾ പിടിയിലായി .കോട്ടയം അയർക്കുന്ന് സ്വദേശികൾ ആണ് ദമ്പതിമാർ . ദമ്പതിമാർക്ക് രണ്ടു വയസുള്ള കുഞ്ഞുണ്ട് .ഇതിനിടെ ഭാര്യ വീണ്ടും ഗർഭിണി ആയി .ഈ കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ഇരുവരും അകന്നു കഴിയുകയായിരുന്നു .എന്നാൽ രണ്ടു വയസുള്ള കുട്ടി ഉള്ളത് കൊണ്ട് വിവാഹമോചനം നേടാനും മടിച്ചു . ഒടുവിൽ ഇരുവരും ധാരണയിൽ എത്തി .കുട്ടിയുണ്ടാവുമ്പോൾ അനാഥാലയത്തിന് മുന്നിൽ ഉപേക്ഷിക്കാനും ഒരുമിച്ച് ജീവിക്കാനും ആയിരുന്നു ധാരണ .പെരുവന്താനം സ്വദേശിയായ കാമുകൻ ആണ് ഗർഭത്തിന് ഉത്തരവാദി എന്നും അയാൾ ആത്മഹത്യ ചെയ്‌തെന്നും ഭാര്യ ഭർത്താവിനെ ധരിപ്പിച്ചു . പൂർണ ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകാൻ ഭർത്താവ് സുഹൃത്തിന്റെ വാഹനം സംഘടിപ്പിച്ചിരുന്നു .കഴിഞ്ഞ ഞായറാഴ്ച ഭാര്യക്ക് പ്രസവ വേദന വന്നു .തൊടുപുഴയിലേയ്ക്ക് വരുന്ന വഴി ഭാര്യ ഭർത്താവ് ഓടിക്കുന്ന…

    Read More »
  • വിവാഹം ഒരു നിർബന്ധമുള്ള കാര്യമേ അല്ല, ഒരിണ വേണമെന്ന് തോന്നുന്നുവെങ്കിൽ ഒന്നിച്ച് ജീവിക്കാം, വേണ്ടെങ്കിൽ വേണ്ടെന്ന് വെക്കാം

    പെൺകുട്ടികളുടെ വിവാഹപ്രായം 18 ൽ നിന്ന് 21 ആക്കുന്ന നിയമത്തെ അനുകൂലിച്ച് ജസ്ല മടശ്ശേരി. ഈ നിയമം ഒത്തിരി നേരത്തെ വന്നിരുന്നുവെങ്കിൽ തന്റെ എത്ര കൂട്ടുകാരികൾ അവരുടെ പഠനം പാതിവഴിയിൽ അവസാനിപ്പിക്കാതെ പഠിച്ച് ജോലി നേടിയേനെ എന്ന് ജസ്ല ചോദിക്കുന്നു. ജസ്ലയുടെ ഫേസ്ബുക് കുറിപ്പ് – പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ലേക്ക് മാറുന്നുവെന്ന ചര്‍ച്ച എത്രമേല്‍ പ്രതീക്ഷ നല്‍കുന്ന കുളിരാണെന്ന് നിങ്ങള്‍ക്കറിയുമോ… ഈ നിയമം ഒത്തിരിമുന്നെ വന്നിരുന്നെങ്കില്‍ എന്‍റെ എത്ര കൂട്ടുകാരികള്‍ ഇന്ന് അവരുടെ പഠനം പാതിവഴിയിലവസാനിപ്പിക്കാതെ പഠിച്ച് ജോലിനേടിയെനേ..എത്ര കൂട്ടുകാരികള്‍ പക്വതയില്ലാത്ത പെണ്ണെന്ന് പറഞ്ഞ് വിവാഹമോചനം നേടാതിരുന്നേനെ… അടുക്കള പണിയറിയില്ല..ആളുകളോട് പെരുമാറുമ്പോള്‍ പക്വതയില്ല..ഭര്‍ത്താവിനെ ബഹുമാനിക്കാനറിയില്ല എന്നൊക്കെയുള്ള ചൊറി ന്യായങ്ങള്‍ പറഞ്ഞ് വിവാഹ മോചിതരായി..വിദ്യാഭ്യാസമില്ലാത്തത് കൊണ്ട് തന്നെ തൊഴിലില്ലായ്മയും പ്രാരാബ്ദവും നോവും തിന്ന് കഴിയില്ലായിരുന്നു.. കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ദേശ്യം വരുന്നുണ്ടാവുമല്ലെ…ഈ കാലത്തും ഇങ്ങനൊക്കെ ഉണ്ടോ എന്ന്..ഉണ്ടെന്ന് നിങ്ങള്‍ക്കുമറിയാം എനിക്കുമറിയാം..നിയമപ്രകാരം 18 വയസ്സായിട്ട് തന്നെ ഒളിഞ്ഞും മറഞ്ഞും അതിന് മുന്നെ…

    Read More »
  • ലക്ഷ്മി പ്രമോദിന് പണിയോ പണി ,പൂക്കാലം വരവായി എന്ന സീരിയലിൽ നിന്നും പുറത്ത്, പകരം മാൻവി

    മലയാളത്തിൽ കത്തി നിന്ന സീരിയൽ നടിയാണ് ലക്ഷ്മി പ്രമോദ് .ധാരാളം ആരാധകർ ഉണ്ടായിരുന്ന സീരിയൽ താരം .മലയാളത്തിലെ ടോപ് റേറ്റഡ് ആയ രണ്ടു സീരിയലുകളിൽ ആയിരുന്നു ലക്ഷ്മി അഭിനയിച്ചിരുന്നത് .രണ്ടു സീരിയലുകളിലും നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രങ്ങൾ ആയിരുന്നു ലക്ഷ്മിയുടേത് .എന്നാൽ നായികക്കൊപ്പം പ്രാധാന്യം ലക്ഷ്മിയ്ക്കും ലഭിച്ചിരുന്നു .പക്ഷെ ലക്ഷ്മിയുടെ ഭർതൃ സഹോദരനാൽ വഞ്ചിക്കപ്പെട്ട് റംസി എന്ന യുവതി ആത്മഹത്യ ചെയ്തതോടെ കാര്യങ്ങൾ മാറി മറഞ്ഞു . പൗർണമി തിങ്കൾ ,പൂക്കാലം വരവായി എന്നീ സീരിയലുകളിൽ ആയിരുന്നു ലക്ഷ്മി അഭിനയിച്ചു കൊണ്ടിരുന്നത്.എന്നാൽ വിവാദത്തോടെ പൗർണമി തിങ്കളിൽ ലക്ഷ്മി പ്രമോദിന് ഇടം നഷ്ടമായി . ലക്ഷ്മി പ്രിയ എന്ന നടിയാണ് സീരിയലിൽ പകരമായത്  .ലക്ഷ്മി പ്രമോദ് അവതരിപ്പിച്ച ആനി എന്ന കഥാപാത്രമായി തന്നെയാണ് ലക്ഷ്മി പ്രിയ മിനിസ്‌ക്രീനിൽ എത്തിയത് . കൊല്ലം സ്വദേശി തന്നെയാണ് ലക്ഷ്മി പ്രിയയും .കറുത്ത മുത്ത് എന്ന സീരിയലിൽ ശ്രദ്ധേയമായ വേഷമായിരുന്നു ലക്ഷ്മി പ്രിയയുടേത് .സൂര്യകാന്തി എന്ന സീരിയലിൽ…

    Read More »
  • ബിഹാർ തെരഞ്ഞെടുപ്പിൽ എൻ ഡി എ അനുകൂല സർവേകൾ പൊളിയുക തന്നെ ചെയ്യും കാരണം ഇതാണ്-വീഡിയോ

    ബിഹാറിൽ എൻ ഡി എയ്ക്ക് വിജയം എന്നാണ് പുറത്ത് വന്ന അഭിപ്രായ സർവേകൾ രണ്ടും ചൂണ്ടിക്കാട്ടുന്നത് .ടൈംസ് നൗ -സി വോട്ടർ സർവ്വേ സർവ്വേ പ്രകാരം എൻ ഡി എയ്ക്ക്  147 സീറ്റും മഹാസഖ്യത്തിനു 87 സീറ്റും മറ്റുള്ളവർക്ക് 9 സീറ്റും ആണ് പ്രവചിക്കുന്നത് .ലോകനിതീ-സിഎസ് ഡി എസ് സർവ്വേ പ്രകാരം എൻ ഡി എയ്ക്ക് 133 മുതൽ 143 വരെ സീറ്റും മഹാസഖ്യത്തിനു 88 മുതൽ 98 വരെ സീറ്റും പ്രവചിക്കുന്നു . എന്നാൽ ഈ സർവേകൾ കാണാതെ പോകുന്ന ചില തെരഞ്ഞെടുപ്പ് യാഥാർഥ്യങ്ങൾ ഉണ്ട് .ആ യാഥാർഥ്യങ്ങളെ മറികടന്നുള്ള പ്രവചനം പാഴായിപോകും എന്നതാണ് വസ്തുത .ആ യാഥാർഥ്യങ്ങൾ എന്താണെന്നു പരിശോധിക്കുകയാണ് ഇവിടെ-വീഡിയോ കാണുക

    Read More »
Back to top button
error: