LIFENEWSTRENDING

രോഗിയുടെ ശ്വാസകോശം ഒരു ലെതർ ബോൾ പോലെ ,കോവിഡ് രോഗിയെ പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

ർണാടകയിൽ കോവിഡ് ബാധിച്ച് മരിച്ച ഒരാളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഡോക്ടർമാരെ പോലും ഞെട്ടിച്ചു .മരിച്ചയാളുടെ ശ്വാസകോശം സംബന്ധിച്ച കണ്ടെത്തലാണ് ഏവരെയും ഞെട്ടിച്ചത് .

മരിച്ച് 18 മണിക്കൂറിനു ശേഷവും കൊറോണ വൈറസ് മൂക്കിലും തൊണ്ടയിലുമുള്ള സ്രവങ്ങളിൽ കണ്ടെത്തിയെന്ന് ഒരു ദേശീയ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു .പോസ്റ്റ്‌മോർട്ടം നടത്തിയ ഓക്സ്ഫോർഡ് മെഡിക്കൽ കോളേജ് സർജൻ ഡോ .ദിനേശ് റാവു ഞെട്ടിപ്പിക്കുന്ന പലതും കണ്ടെത്തി .

“എങ്ങിനെയാണ് രോഗം കൂടുന്നത് എന്നത് മനസിലാക്കാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഏറെ സഹായകരമാണ് .”ഫോറൻസിക് മെഡിസിൻ വകുപ്പ് മേധാവി കൂടിയായ ഡോ .ദിനേശ് റാവു പറയുന്നു .

ശരീരത്തിലെ അഞ്ച് ഭാഗങ്ങളിലുള്ള സ്രവങ്ങൾ റാവു പരിശോധിച്ചു .മൂക്ക് ,തൊണ്ട ,വായ് ,ശ്വാസനാളങ്ങൾ ,മുഖത്തും കഴുത്തിലുമുള്ള തൊലി എന്നിവിടങ്ങളിൽ നിന്നാണ് സ്രവങ്ങൾ ശേഖരിച്ചത് .”കോവിഡ് രോഗിയുടെ മൃതദേഹത്തിൽ നിന്ന് പോലും രോഗം പടരാമെന്നാണ് പരിശോധനാ ഫലങ്ങൾ കാണിക്കുന്നത് .ഇതിൽ മൂക്കിലും തൊണ്ടയിലും ഉള്ള സ്രവങ്ങളിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തി .അത്ഭുതകരമെന്നു പറയട്ടെ തൊലിയുമായി ബന്ധപ്പെട്ട പരിശോധനയിൽ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയില്ല .”റാവു ചൂണ്ടിക്കാട്ടി .

രോഗിയുടെ ശ്വാസകോശം ഒരു ലെതർ ബോൾ പോലെ കട്ടിയുള്ളതായിരുന്നു .രക്തധമനികളിൽ രക്തം കട്ട പിടിച്ചിരുന്നു -റാവു പറഞ്ഞു .

കുടുംബത്തിന്റെ സമ്മതത്തോടെയാണ് പോസ്റ്റ്‌മോർട്ടം നടത്തിയത് .”അമേരിക്കയിലെയും ഇറ്റലിയിലെയും പോസ്റ്റ് മോർട്ടം റിപ്പോർട്ടുകളിൽ നിന്ന് വ്യത്യസ്തമാണ് ഇത് .ഇന്ത്യയിലെ വൈറസ് വ്യത്യസ്തമാണ് എന്നാണ് ഇത് കാണിക്കുന്നത് .”റാവു പറഞ്ഞു .

Back to top button
error: