LIFE

  • ‘വിക്രം’; ലോകേഷ് കനകരാജ് – കമല്‍ഹാസന്‍ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്ത്

    ഉലകനായകന്‍ കമല്‍ഹാസനെ നായകനാക്കി പ്രശസ്ത സംവിധായകന്‍ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്ത്. വിക്രം എന്ന് പേരിട്ടിരിക്കുന്ന ചിത്രം കമല്‍ഹാസന്റെ 66-ാം ജന്മദിനത്തോടനുബന്ധിച്ചാണ് പ്രഖ്യാപിച്ചത്. കമലിന്റെ 232-ാംമത്തേതും ലോകേഷിന്റെ അഞ്ചാമത്തേതും ചിത്രമാണിത്. ഇത് തികച്ചും ഒരു ഗ്യാംങ്‌സറ്റര്‍ മൂവിയായിരിക്കും എന്നാണ് വിലയിരുത്തുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം അനിരുദ്ധാണ്. കമല്‍ഹാസന്റെ നിര്‍മ്മാണ കമ്പനിയായ രാജ്കമല്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം അടുത്ത വര്‍ഷം റിലീസ് ചെയ്യുമെന്നാണ് സൂചന. മാസ്റ്ററാണ് ലോകേഷ് സംവിധാനം ചെയ്ത അവസാന ചിത്രം. ചിത്രം കഴിഞ്ഞ മാര്‍ച്ചില്‍ റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നാല്‍ കൊവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ റിലീസ് മാറ്റുകയായിരുന്നു.

    Read More »
  • ഫാഷൻ ഗോൾഡ് തട്ടിപ്പ് :നിക്ഷേപ തട്ടിപ്പിന്റെ വേറിട്ട ഖമറുദ്ധീൻ വഴി

    മഞ്ചേശ്വരം മുസ്‌ലിം ലീഗ് എംഎൽഎ എം സി ഖമറുദ്ധീൻ അറസ്റ്റിൽ ആയിരിക്കുന്നു .115 കേസുകളിലെ പ്രതിയാണ് ഈ ജനപ്രതിനിധി . ഫാഷൻ ഗോൾഡ് ജ്വല്ലറി ചെയർമാൻ ആണ് എംസി ഖമറുദ്ധീൻ .ടി കെ പൂക്കോയ തങ്ങൾ ആണ് മാനേജിങ് ഡയറക്ടർ .കമ്പനിയുടെ പേരിൽ സ്വകാര്യ നിക്ഷേപം സ്വീകരിക്കൽ ,വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ഖമറുദ്ധീന് മേൽ ചുമത്തിയിരിക്കുന്നത് . ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ ചെറുവത്തൂർ ,പയ്യന്നുർ ,കാസർഗോഡ് ബ്രാഞ്ചുകൾ ജനുവരിയിൽ പൂട്ടിയിരുന്നു .അവയുടെ പേരിലുള്ള സ്വത്തുക്കളും ആരുമറിയാതെ കൈമാറി .കഴിഞ്ഞ വര്ഷം ഓഗസ്റ്റ് മുതൽ നിക്ഷേപകർക്ക് നയാപൈസ നൽകിയിട്ടില്ല . പണം തിരിച്ചു കിട്ടില്ല എന്നുറപ്പായതോടെ ആണ് നിക്ഷേപകർ പരാതി നല്കാൻ തയ്യാറായത് .150 കോടിയോളം രൂപ പറ്റിച്ചു എന്നാണ് ആക്ഷേപം .ഇടക്ക് മധ്യസ്ഥത നിൽക്കാമെന്ന് പറഞ്ഞ ലീഗ് പോലും ഒടുവിൽ പിന്മാറി . രാവിലെ 10 മണിമുതൽ അന്വേഷണ സംഘം എം സി ഖമറുദ്ധീനെ ചോദ്യം ചെയ്യുകയായിരുന്നു .10 വര്ഷം വരെ…

    Read More »
  • ‘ലക്ഷ്മി’യിലെ അക്ഷയ് കുമാറിന്റെ ട്രാൻസ്ജെൻഡർ താണ്ഡവം വൈറൽ!

    അക്ഷയ് കുമാറിന്റെ ‘ലക്ഷ്മി ’ നവംബര്‍ 9 ന് ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാറില്‍ റിലീസ് ചെയ്യുകയാണ് . കിയാരാ അദ്വാനിയാണ് രാഘവ ലോറന്‍സ് ഒരുക്കുന്ന ഈ സിനിമയിൽ അക്ഷയ്കുമാറിന്റെ നായിക. കഴിഞ്ഞ ദിവസം അക്ഷയ് കുമാർ ട്രാൻസ്ജെൻഡറായി താണ്ഡവമാടുന്ന ‘ലക്ഷ്മി’ യിലെ ബാം ബോലെ എന്ന ഗാനത്തിൻ്റെ വീഡിയോ പുറത്ത് വിട്ടിരുന്നു. വലിയ സ്വീകരണമാണ് ഈ ഗാന വീഡിയോക്ക് ലഭിച്ചത്. നിമിഷങ്ങൾ കൊണ്ട് വൈറലായ ഈ ഗാനം സോഷ്യൽ മീഡിയയിൽ വൻ മുന്നേറ്റം തുടരുകയാണ്. നൂറു കണക്കിന് ഭിന്ന ലിംഗക്കാരുമായിട്ടുള്ള ബ്രന്മാണ്ട നൃത്ത രംഗത്തിലെ അക്ഷയ് കുമാറിൻ്റെ തകർപ്പൻ ആട്ടം ആരാധകരെ പുളകം കൊള്ളിച്ചിരിക്കയുമാണ് . ദീപാവലി വെടിക്കെട്ടായി എത്തുന്ന ‘ ലക്ഷ്മി ‘ യെ ഹിന്ദി സിനിമാ പ്രേമികളും ബോളിവുഡും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

    Read More »
  • ‘കള്ള കണ്ണ്’; കല്‍വത്തി ഡെയ്‌സിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

    മലയാള സിനിമയില്‍ ഒരുപാട് കാലം ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്യുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ മാത്രം അണിനിരത്തി അവരെ മുന്‍നിരയിലേക്ക് കൊണ്ടു വരുന്ന ആദ്യത്തെ ചിത്രമായ കല്‍വത്തി ഡെയ്‌സിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘കള്ള കണ്ണ്’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഭരത് സജികുമാര്‍ ആണ് . കണ്ണന്‍ മംഗലത്തും ഹരി ടി.കെയും ചേര്‍ന്നൊരുക്കിയ വരികള്‍ക്ക് ഷൈജു അവറാനാണ് ഈണമൊരുക്കിയിരിക്കുന്നത്. മനോരമ മ്യൂസിക് ആണ് ഗാനം ആസ്വാദകരിലേയ്‌ക്കെത്തിച്ചത്. പ്രണയം പറയുന്ന ഈ മനോഹര ഗാനം ഇതിനോടകം പാട്ടുപ്രേമികള്‍ ഏറ്റെടുത്തു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളില്‍ നിന്നും പാട്ടിനു ലഭിക്കുന്നത്. നിഷാദ് കെ സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രാമാണിത്. ചിത്രത്തിലെ ആദ്യ ഗാനം പ്രശസ്തരായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി,സിജു വിത്സന്‍,റോണി ഡേവിഡ് രാജ്,നിര്‍മ്മല്‍ പാലാഴി,ബാദുഷ,സുനില്‍ ഇബ്രാഹിം,പ്രശാന്ത് അലക്‌സാണ്ടര്‍,സാം സി എസ്,മുകേഷ് മുരളീധരന്‍,ജീവ ജോസഫ്,നൂറിന്‍ ഷെറീഫ്,മൈഥിലി,സ്വാസിക, എന്നിവരുടെ ഫെയ്‌സ്ബുക്കിലൂടെയാണ് പുറത്തിറക്കിയത്. ജെനി ഹരിഹരന്‍, ജാഫര്‍ കടുവ,അഖില്‍ അക്കു,ജോയിമോന്‍ ചാത്തനാട്,അജ്മല്‍,വര്‍ഗ്ഗീസ്സ്,കിരണന്‍ പിള്ള,റിതു ബാബു,രജിന്ത്,അജ്മിന കാസിം,റിയ മറിയം,അഞ്ജു ജോസഫ്, തുടങ്ങിയവരാണ്…

    Read More »
  • ഉലകനായകന് ഇന്ന് 66-ാം പിറന്നാള്‍

    ഉലകനായകന്‍ കമല്‍ഹാസന് ഇന്ന് 66ാം പിറന്നാള്‍. ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്‍മാരിലൊരാളാണ് കമല്‍ഹാസന്‍. ജന്മദിനത്തോട് അനുബന്ധിച്ച് ഗംഭീര ആഘോഷപരിപാടികള്‍ പ്ലാന്‍ ചെയ്തിരിക്കുകയാണ് ആരാധകരും സുഹൃത്തുക്കളും കുടുംബവും സിനിമാപ്രവര്‍ത്തകരുമെല്ലാം. സമൂഹമാധ്യമങ്ങളില്‍ എങ്ങും താരത്തിനുള്ള ജന്മദിന ആശംസകളുടെ പ്രവാഹമാണ്. അനുഗൃഹീത നടനും ബഹുമുഖ പ്രതിഭയുമായ കമല്‍ ഹാസന്‍ ഇന്ത്യയുടെ സാംസ്‌കാരിക ജീവിത്തിന് മായാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും രാജ്യത്തിന്റെ ജനാധിപത്യ – മതനിരപേക്ഷ ചട്ടക്കൂട് ശക്തിപ്പെടുത്താന്‍ സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ കമല്‍ ഹാസന്‍ നിര്‍ഭയം നടത്തുന്ന ഇടപെടലുകള്‍ ശ്ലാഘനീയമാണെന്നും ജന്മദിനാശംസ നേര്‍ന്ന് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കമല്‍ഹാസന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് നടിയും കമല്‍ഹാസന്റെ സഹോദരന്‍ ചാരുഹാസന്റെ മകളുമായ സുഹാസിനി പങ്കുവച്ച ചിത്രങ്ങളും ഇപ്പോള്‍ ശ്രദ്ധ കവരുകയാണ്.   View this post on Instagram   This little boy is my uncle Kamal. Happy birthday tomorrow. A post shared by Suhasini Hasan (@suhasinihasan)…

    Read More »
  • നിര്‍മ്മാതാവിന്റെ വേഷമണിഞ്ഞ് നടി മംമ്ത

    മലയാള ചലച്ചിത്ര രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയില്‍ നിര്‍മാണ സംരംഭത്തിലേയ്ക്ക് ചുവടുവെച്ച് നടി മംമ്ത മോഹന്‍ദാസ്. ഏകലവ്യന്‍ മോഹന്‍ദാസ് പാടി വൈറലായ ലോകമേ എന്ന റാപ്പിനെ മ്യൂസിക് സിംഗിള്‍ രൂപത്തിലൊരുക്കുന്ന വീഡിയോയാണ് താരം നിര്‍മ്മിക്കുന്നത്. മംമ്താ മോഹന്‍ ദാസിന്റെ പ്രൊഡക്ഷനില്‍ മംമ്തയും നോയലും ചേര്‍ന്നാണ് നിര്‍മ്മാണം. ലോക്ക്ഡൗണ്‍ കാലത്ത് ഏറെ പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റിയ മലയാളം റാപ്പാണ് ഏകലവ്യന്‍ പാടിയ ലോകമേ എന്ന ഗാനം. മണിക്കൂറുകള്‍ക്കകം വൈറലായ ഈ പാട്ട് നിരവദി പ്രമുഖരടക്കമാണ് പങ്കുവെച്ചത്. തുടര്‍ന്ന് പാട്ടിന്റെ സിംഗിള്‍ ഒരുക്കാന്‍ കലാകാരന്മാര്‍ തീരുമാനിക്കുകയായിരുന്നു. ഏകലവ്യന്‍ സുഭാഷ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടിന്റെ ട്രെയ്ലര്‍ ഇന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഫെയ്‌സ്ബുക്കിലൂടെ ലോഞ്ച് ചെയ്യും. സംഗീതം നല്‍കിയിരിക്കുന്നത് വിനീത് കുമാര്‍ മെട്ടയിലാണ്. വിഡിയോയുടെ സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിക്കുന്നത് ബാനി ചന്ദ് ബാബു ആണ്. ആമേന്‍, ഡബിള്‍ ബാരല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിനന്ദന്‍ രാമാനുജം ആണ് ഛായാഗ്രാഹകന്‍. പ്രസന്ന മാസ്റ്റര്‍ നൃത്ത സംവിധാനവും…

    Read More »
  • ‘ദൃശ്യം 2’ ചിത്രീകരണം പൂര്‍ത്തിയായി

    കോവിഡ് പ്രതിസന്ധികള്‍ മറികടന്ന് ജിത്തു ജോസഫ് മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം 2വിന്റെ ചിത്രീകരണം പൂര്‍ത്തിയായി. 56 ദിവസത്തെ ഷെഡ്യൂളുമായി ആരംഭിച്ച സിനിമയുടെ ചിത്രീകരണം 46 ദിവസം കൊണ്ട് അവസാനിക്കുകയായിരുന്നു. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തൊടുപുഴിലും പരിസരപ്രദേശങ്ങളിലുമാണ് ചിത്രീകരണം നടന്നത്. സെപ്റ്റംബര്‍ 21 നാണ് ചിത്രീകരണം ആരംഭിച്ചത്. താരങ്ങള്‍ അടക്കമുളള അണിയപ്രവര്‍ത്തകരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കികൊണ്ടായിരുന്നു ഷൂട്ടിങ് നടന്നത്. ഒരു ആര്‍ട്ടിസ്റ്റ് പത്ത് ദിവസം വര്‍ക്ക് ചെയ്തിട്ട് പുറത്ത് പോയാലും പിന്നീട് കോവിഡ് ടെസ്റ്റ് ചെയ്തിട്ടെ ലൊക്കേഷനിലേക്ക് കയറ്റുകയുളളൂ, മാത്രമല്ല ഷൂട്ടിങ് കഴിയുന്നതുവരെ സംഘത്തിലുള്ളവരെ മുഴുവന്‍ ക്വാറന്റീന്‍ ചെയ്തായിരുന്നു ചിത്രീകരണം. കോവിഡ് പരിശോധന നടത്തിയ ശേഷം മോഹന്‍ലാല്‍ അടക്കം ചിത്രത്തിലെ മുഴുവന്‍ പേര്‍ക്കും ഷൂട്ടിങ് ഷെഡ്യൂള്‍ തീരുന്നതുവരെ അതാത് സ്ഥലങ്ങളില്‍ ഒരൊറ്റ ഹോട്ടലിലായിരുന്നു താമസം. ഇവരുമായി സെറ്റിലേക്ക് ഭക്ഷണത്തിനടക്കമുള്ള സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ഷൂട്ടിങ് സ്ഥലത്തേക്കുള്ള സുരക്ഷ ഒരുക്കുന്ന ടീമിനും പുറത്തുനിന്നുള്ളവര്‍ക്കുമോ ബന്ധപ്പെടാന്‍ സാഹചര്യമുണ്ടായിരുന്നില്ല. ഷൂട്ടിങ് തീരുന്നതുവരെ സംഘത്തിലുള്ള ആര്‍ക്കും പുറത്തുപോകാനും അനുവാദമുണ്ടായിരുന്നില്ല.…

    Read More »
  • ” രണ്ടാംപ്രതി “

    അച്ചുആമി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡി.വി. മനോജ് നിർമ്മാണവും ബിനുലാൽ ഉണ്ണി രചനയും നിർവ്വഹിക്കുന്ന ഹ്രസ്വചിത്രം ” രണ്ടാംപ്രതി ” സതീഷ്ബാബു സംവിധാനം ചെയ്യുന്നു. സർക്കാരുദ്യോഗസ്ഥനായ വേണുഗോപാൽ നഗരത്തിലെ അറിയപ്പെടുന്ന മോട്ടിവേഷൻ സ്പീക്കർ കൂടിയാണ്. സർക്കാരുദ്യോഗസ്ഥയായ ഭാര്യ ജയശ്രീയും രണ്ടു മക്കളുമാണ് വേണുവിനുള്ളത്. ജോലിത്തിരക്കുകളും അതിന്റെ സമയമില്ലായ്മകളും അവരുടെ ജീവിതത്തെ വല്ലാതെ ബാധിക്കുന്നുണ്ട്. പലരെയും മോട്ടിവേറ്റ് ചെയ്യുന്ന വേണുവിന്റെ കുടുംബജീവിതം ഈ തിരക്കുകളിൽ താളം തെറ്റാൻ തുടങ്ങുമ്പോഴാണ്, വീട്ടിൽ വേലക്കാരിയായി സുഭദ്രാദേവിയെത്തുന്നത്. പത്രപ്പരസ്യം കണ്ട് അവിടെ എത്തിയ സുഭദ്രാദേവി കുറഞ്ഞദിവസം കൊണ്ട് ആ വീടിനെ സ്നേഹത്തിന്റെ തുരുത്തായി മാറ്റിയെടുക്കുന്നു. കുട്ടികൾക്ക് മുത്തശ്ശിയും വേണുവിനും ജയശ്രീക്കും അമ്മയുമായി സുഭദ്രാ ദേവി മാറുന്നു. ഇടയ്ക്ക് സുഭദ്രാദേവിയുടെ പൂർവ്വകാല ജീവിതം അറിയുന്ന വേണുവും ജയശ്രീയും വല്ലാതെ സമ്മർദ്ദത്തിലേക്ക് വീഴുന്നു….. രാജേഷ് അഴീക്കോടൻ, വിജയകുമാരി , സിജി പ്രദീപ്, ഹരിദാസ് .എം .കെ, കൃഷ്ണശ്രീ , ജഗൻനാഥ്, അരുൺനാഥ് ഗോപി , സതീഷ് മണക്കാട്, ഗൗരീകൃഷ്ണ എന്നിവർ അഭിനയിക്കുന്നു.

    Read More »
  • വിവാഹിതനൊപ്പം ബന്ധം സ്ഥാപിച്ച സ്ത്രീ; നയൻതാരയ്ക്കെതിരെ മീരാ മിഥുൻ

    തെന്നിന്ത്യന്‍ സുന്ദരി നയന്‍താര കേന്ദ്രകഥാപാത്രമാകുന്ന ഏറ്റവും പുതിയ ചിത്രമാണ് മൂക്കുത്തി അമ്മന്‍. ആര്‍ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താര ദേവിയായാണ് പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ഇപ്പോഴിതാ ചിത്രത്തെ ബന്ധപ്പെടുത്തി നന്‍താരയ്‌ക്കെതിരെ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രമുഖ മോഡല്‍ മീര മിഥുന്‍. ട്വിറ്ററിലൂടെയായിരുന്നു മീരയുടെ പരാമര്‍ശം. വിവാഹിതനായ പുരുഷനൊപ്പം ബന്ധം സ്ഥാനപിച്ച സ്ത്രീയാണ് ഹിന്ദു ദൈവമായ ‘അമ്മന്‍’ അവതരിപ്പിക്കുന്നതെന്നാണ് മീരയുടെ ആരോപണം. അമ്മന്‍ ആരാണെന്നു നയന്‍താരയ്ക്ക് അറിയുമോ? എന്നും താരം ചോദിക്കുന്നു. ഹിന്ദു ദൈവമായ അമ്മനെ അപമാനിക്കുന്ന രീതിയിലുള്ള കാസ്റ്റിങാണ് ചിത്രത്തില്‍ നടത്തിയിട്ടുള്ളതെന്നും തമിഴ്‌നാട്ടില്‍ മാത്രമേ ഇതൊക്കെ നടക്കൂവെന്നും അവര്‍ ട്വിറ്ററില്‍ കുറിച്ചു. തമിഴ് നേതാക്കള്‍ക്ക് ഇപ്പോള്‍ ഒന്നും പറയാനില്ലേ? എന്നും മീര ട്വീറ്റ് ചെയ്തു. അതേസമയം, സിനിമയും ഭക്തിയും വേര്‍തിരിച്ച് മനസിലാക്കാന്‍ കഴിവുള്ളവരാണ് പ്രേക്ഷകര്‍ എന്നാണ് പ്രേകഅഷകര്‍ എന്ന് പറഞ്ഞ് ട്വീറ്റിനെതിരെ നയന്‍താരയുടെ ആരാധകര്‍ രംഗത്തെത്തി. 40 ദിവസത്തെ ഉപവാസം അനുഷ്ഠിച്ച് മത്സ്യ മാംസാഹാരം വര്‍ജ്ജിച്ചുമാണ് നയന്‍താര ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്.…

    Read More »
  • മിലിന്ദിന് പൂർണ നഗ്നനായി ഓടാം ,പൂനം ഫോട്ടോഷൂട്ട് നടത്തിയാൽ അറസ്റ്റ് ,നീതിനിർവഹണത്തിലെ പക്ഷപാതത്തിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം

    സർക്കാർ ഭൂമിയിൽ അതിക്രമിച്ചു കയറി ഫോട്ടോഷൂട്ട് നടത്തിയെന്ന് പറഞ്ഞ് നടി പൂനം പാണ്ഡേയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു .അശ്ളീല വീഡിയോ ചിത്രീകരിച്ചു എന്നാണ് പൂനം പാണ്ഡെയ്ക്ക് മേൽ ചുമത്തിയിരിക്കുന്ന കുറ്റം . ഇതിനിടെയാണ് പിറന്നാൾ ദിനത്തിൽ മോഡൽ മിലിന്ദ് സോമൻ ഗോവൻ കടൽ തീരത്ത് കൂടി നഗ്നനായി ഓടുന്നത് .എന്നാൽ മിലിന്ദിനെതിരെ ഇതുവരെ ഒരു നടപടിയുമില്ല .ഇതാണ് സോഷ്യൽ മീഡിയയെ ചൊടിപ്പിച്ചത് . അർദ്ധ നഗ്‌ന ഫോട്ടോഷൂട്ടിനു അറസ്റ്റും നഗ്നനായുള്ള ഓട്ടത്തിന് കൈയടിയും എന്നത് ഇരട്ടത്താപ്പ് അല്ലെ എന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം .തിരക്കഥാകൃത്ത് അപൂർവ അസ്രാണിയുടെ ട്വീറ്റ് ആണ് ചർച്ചകൾക്ക് വഴി വച്ചത് . #PoonamPandey & #MilindSoman both stripped down to their birthday suits in #Goa recently. Pandey partly, Soman completely. Pandey is in legal trouble–for obscenity. Soman is being lauded for his fit body…

    Read More »
Back to top button
error: