LIFE

  • കറുപ്പും വെളുപ്പും നിറങ്ങളാണ്, സൗന്ദര്യത്തിന്റെ അളവുകോലല്ല; യുവ നടിയുടെ ഫോട്ടോ ഷൂട്ട് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു

    കറുപ്പിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ട ധാരാളം പേരുള്ള നാടാണ് നമ്മുടെ കേരളം. കഴിവുണ്ടായിട്ടും നിറം കറുപ്പായതിന്റെ പേരില്‍ മുഖ്യധാരയില്‍ നിന്നും അവര്‍ അകറ്റപ്പെട്ടിരുന്നു. എന്നാല്‍ കറുപ്പും വെളുപ്പും വെറും നിറങ്ങളാണെന്ന് തിരിച്ചറിയുന്ന പുതിയ തലമുറ പ്രതീക്ഷയാണ്. പല തെറ്റായ കാഴ്ച്ചപ്പാടുകള്‍ക്കും നേരെ അവര്‍ തുറന്നടിക്കുകയും പ്രതിരോധിക്കുകയും ചെയ്യുകയാണ്. അത്തരത്തില്‍ ഫോട്ടോഗ്രാഫി മേഖലയിലും വലിയൊരു വിപ്ലവത്തിന് തിരി തെളിയിച്ചിരിക്കുകയാണ് വിനോദ് ഗോപിയെന്ന ചെറുപ്പക്കാരന്‍. നിമിഷ അശോക് എന്ന യുവനടിയെ മോഡലാക്കി വിനോദ് ഗോപി ഒരുക്കിയ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നത്. പലപ്പോഴും മോഡലെന്നാല്‍ വെളുത്തവര്‍ എന്നു കൂടി ചേര്‍ത്ത് വായിക്കപ്പെടേണ്ട അവസ്ഥയുള്ള നാടായിരുന്നു നമ്മുടേത്. എന്നാല്‍ അവിടേക്കാണ് നിമിഷയെന്ന് പെണ്‍കുട്ടിയുടെ കറുപ്പിന്റെ സൗന്ദര്യവുമായി വിനോദ് ഗോപിയും കൂട്ടരും എത്തിയത്. മോഡല്‍ ഫോട്ടോ ഷൂട്ട് എന്നതിനപ്പുറത്തേക്ക് ചിത്രങ്ങള്‍ വ്യക്തമായ രാഷ്ട്രീയം കൂടി സംസാരിക്കുന്നുണ്ട്. അല്ലെങ്കില്‍ അത്തരത്തിലുള്ള കൃത്യമായ രാഷ്ട്രീയ ബോധത്തോടെയാണ് വിനോദ് ഗോപിയും സംഘവും പുതിയ വര്‍ക്കുമായി എത്തിയത്. ചലച്ചത്ര താരം സാനിയ അയ്യപ്പനെ…

    Read More »
  • പാക്കപ്പ് പറഞ്ഞ് ‘കാവല്‍’; വീഡിയോ വൈറല്‍

    കോവിഡ് നിയന്ത്രണങ്ങളോടെ ഷൂട്ടിങ് ആരംഭിച്ച സുരേഷ് ഗോപി ചിത്രം കാവല്‍ ചിത്രീകരണം പൂര്‍ത്തിയായി. കസബയ്ക്ക് ശേഷം നിഥിന്‍ രഞ്ജിപണിക്കര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം തികച്ചും മാസ് ആക്ഷന്‍ വിഭാഗത്തില്‍പ്പെടും. ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിക്കുന്നത്.ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവല്‍ക്കരിക്കുന്ന ഈ ചിത്രം ഒരു ആക്ഷന്‍ ഫാമിലി ഡ്രാമ ആയിരിക്കുമെന്ന് ചിത്രത്തിന്റെ പാക്കപ്പ് പാര്‍ട്ടിയില്‍ നിഥിന്‍ പറഞ്ഞു. തമ്പാന്‍ എന്നാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര്. ചിത്രത്തില്‍ ലാല്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സയാ ഡേവിഡ് ശ്രദ്ധേയമായ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഐ.എം. വിജയന്‍, അലന്‍സിയര്‍, പത്മരാജ് രതീഷ്, സുജിത് ശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, കിച്ചു ടെല്ലസ്, ബിനു പപ്പു, മോഹന്‍ ജോസ്, കണ്ണന്‍ രാജന്‍ പി. ദേവ്, മുരുകന്‍, മുത്തുമണി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

    Read More »
  • മാലിദ്വീപില്‍ ഹണിമൂണ്‍ ആഘോഷിച്ച് കാജല്‍; ചിത്രങ്ങള്‍ വൈറല്‍

    ഏറെ ആരാധകരുള്ള പ്രേക്ഷകരുടെ പ്രിയ താരമാണ് നടി കാജല്‍ അഗര്‍വാള്‍. കഴിഞ്ഞ ഒക്ടോബര്‍ 30നായിരുന്നു താരത്തിന്റെ വിവാഹം. ബാല്യകാല സുഹൃത്തും ഇന്റീരിയര്‍’ ഡിസൈനറും ടെക്, ഡിസൈന്‍ പ്രേമി’യുമായ എന്‍ട്രെപ്രെനര്‍ ഗൗതം കിച്ച്‌ലുവാണ് കാജലിന്റെ കഴുത്തില്‍ താലി ചാര്‍ത്തിയത്. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മുംബൈയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. ഇപ്പോഴിതാ ഇരുവരും മാലിദ്വീപില്‍ ഹണിമൂണ്‍ ആഘോഷിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പ്രൈവറ്റ് ജെറ്റിലാണ് ഇരുവരും മാലിദ്വീപിലെത്തിയത്. ശനിയാഴ്ച ഇന്‍സ്റ്റഗ്രാം പേജിലൂടെ ഹണിമൂണ്‍ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട കാജലിന്‍രെയും ഭര്‍ത്താവ് ഗൗതമിന്റെയും പേരുകളെഴുതിയ പൗച്ചുകളുടേയും പാസ്‌പോര്‍ട്ടുകളുടേയും ചിത്രം താരം പങ്കുവെച്ചിരുന്നു. ബാഗുകള്‍ പാക്ക് ചെയ്ത് കഴിഞ്ഞെന്നും യാത്രയ്ക്ക് തയ്യാറാണെന്നും കൊണ്ടായിരുന്നു ചിത്രങ്ങള്‍ പങ്കുവെച്ചത്. എന്നാല്‍ യാത്ര എവിടേയ്ക്കാണ് എന്ന് മാത്രം താരം വെളിപ്പെടുത്തിയിരുന്നില്ല.   View this post on Instagram   @conrad_maldives you beauty 😍 A post shared by Kajal Aggarwal (@kajalaggarwalofficial) on…

    Read More »
  • സർക്കാർ തീരുമാനിച്ചു;15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ ഓട്ടോറിക്ഷകൾ നിരോധിക്കും.

    സംസ്ഥാനത്ത് 15 വർഷത്തിലേറെ പഴക്കമുള്ള ഡീസൽ ഓട്ടോറിക്ഷകള്‍ക്ക് നിരോധനം വരുന്നു. വിശദാംശങ്ങള്‍ പുറത്തുവിട്ട് കേരള സര്‍ക്കാര്‍. 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഓട്ടോറിക്ഷകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേരളാ മോട്ടോര്‍ വാഹനചട്ടം സര്‍ക്കാര്‍ ഭേദഗതി ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇതോടെ 2021 ജനുവരി ഒന്നിന് ശേഷം ഈ ഓട്ടോറിക്ഷകള്‍ക്ക് റോഡില്‍ ഇറങ്ങാന്‍ സാധിക്കില്ല. തൊഴിലാളി സംഘടനകൾ ഉൾപ്പടെ പല ഭാഗത്തു നിന്നും ഉയർന്ന എതിർപ്പുകൾ അവഗണിച്ചാണ് സർക്കാർ ഈ തീരുമാനമെടുത്തത്. പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ഓട്ടോറിക്ഷകള്‍ക്കായിരിക്കും ഈ നിയമം ബാധകമാകുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രകൃതി സൗഹാര്‍ദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.

    Read More »
  • സ്വന്തം ഓഫീസിൽ നടക്കുന്നത് അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ആ സ്ഥാനത്തിരിക്കാൻ യോഗ്യനാണോ എന്ന് സ്വയം ചിന്തിക്കണം ,ആഞ്ഞടിച്ച് ജ.കെമാൽ പാഷ-വീഡിയോ

    https://youtu.be/3oYegu8wdvM സ്വന്തം ഓഫീസിൽ  നടക്കുന്നത് അറിയില്ലെന്ന് പറയുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആ സ്ഥാനത്തിരിക്കാൻ യോഗ്യനാണോ എന്ന് സ്വയം ചിന്തിക്കണമെന്ന് ജ .കെമാൽ പാഷ .NewThen – ന്റെ “ആഞ്ഞടിച്ച് കെമാൽ പാഷ” എന്ന പംക്തിയിൽ ആണ് ജ .കെമാൽ പാഷ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത് . കേന്ദ്ര ഏജൻസികളെ ഇപ്പോൾ മുഖ്യമന്ത്രി വിമർശിക്കുന്നത് അന്വേഷണത്തിന്റെ ചൂട് അറിയുന്നത് കൊണ്ടാണ് .വിദേശ ഫണ്ട് സ്വീകരിക്കാം .എന്നാൽ വഴിവിട്ട് പണം ചിലവഴിച്ചാൽ കേന്ദ്ര ഏജൻസികൾക്ക് അന്വേഷിക്കാം .കെ ഫോണിന്റെ തലപ്പത്ത് സ്വപ്നയെ പ്രതിഷ്ഠിക്കാൻ ശിവശങ്കർ ശ്രമം നടത്തി .ഇത് അന്വേഷിക്കാനുള്ള അധികാരവും കേന്ദ്ര ഏജൻസികൾക്ക് ഉണ്ട് . മുഖ്യമന്ത്രിയുടെ ഓഫീസിലെ ആളുകൾ അധികാര ദുർവിനിയോഗം നടത്തി .ശിവശങ്കരനെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ശ്രമിച്ചു .എന്തിനാണ് വഴിവിട്ട് ശിവശങ്കറിനെ സംരക്ഷിക്കാൻ ശ്രമിച്ചത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം .ശിവശങ്കറിന്റെ ബിനാമി ആണ് സ്വപ്ന . ഇന്റലിജന്റ്‌സ് റിപ്പോർട്ട് എങ്ങിനെയാണ് മുഖ്യമന്ത്രി അറിയാതെ പോകുന്നത് ?മുഖ്യമന്ത്രിയുടെ കീഴിലുള്ള…

    Read More »
  • ആക്ഷന്‍ ത്രില്ലര്‍ റോഡ് മൂവി ” രന്ധാര നഗര “

    യുവ നടന്‍ അപ്പാനി ശരത്ത്,രേണു സൗന്ദര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം അബ്ദുൽ വദൂദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ” രന്ധാര നഗര “. മലയാളത്തിലെ പ്രമുഖരായ ചലച്ചിത്ര താരങ്ങളും സംവിധായകരും മറ്റു സാങ്കേതിക പ്രവര്‍ത്തകരും തങ്ങളുടെ ഫേയ്സ് പുസ്തകത്തിലൂടെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. ഫീനിക്സ് ഇൻകോപറേറ്റ് , ഷോകേസ് ഇന്റർനാഷണൽ എന്നിവയുടെ ബാനറിൽ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ അജയ് മാത്യൂസ്, വിഷ്ണു ശങ്കർ, ഷിയാസ് കരീം, ശരണ്യ, അഖില പുഷ്പാംഗദൻ, മോഹിയു ഖാൻ, വി. എസ് ഹൈദർ അലി, മൂൺസ്,മച്ചാന്‍ സലീം, തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നിതിൻ ബാസ്കർ, മുഹമ്മദ് തല്‍ഹത് എന്നിവര്‍ ചേര്‍ന്ന് കഥയെഴുതുന്നു .രാജേഷ് പീറ്റർ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- മോഹിയു ഖാൻ, സംഗീതം- നൊബെർട് അനീഷ്‌ ആന്റോ, എഡിറ്റര്‍- മുഹമ്മദ് തല്‍ഹത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-രാജന്‍ ഫിലിപ്പ്, ഓൺലൈൻ എഡിറ്റർ -ബഷീർ, കല-സജീഷ് താമരശ്ശേരി,ആക്ഷന്‍-…

    Read More »
  • മംമ്തയുടെ നിര്‍മ്മാണത്തില്‍ ‘ലോകമേ’ മ്യൂസിക് സിംഗിള്‍ ; ട്രെയിലര്‍ പുറത്ത്‌

    നടി മംമ്ത മോഹന്‍ദാസ് ആദ്യമായി നിര്‍മ്മാണ രംഗത്തേക്ക് കാല്‍വെയ്ക്കുന്ന മ്യൂസിക് സിംഗിള്‍, ലോകമേയുടെ ട്രെയിലര്‍ പുറത്തിറങ്ങി. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫെയ്‌സ്ബുക്കിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. ക്ലബ് എഫ്.എം റേഡിയോ ജോക്കി ആയ ഏകലവ്യന്‍ സുഭാഷ് പാടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയ ലോകമേ എന്ന റാപ് സോണ്ടാണ് ഒരു മ്യൂസിക് സിംഗിള്‍ രൂപത്തില്‍ പുറത്തിറത്തുവരുന്നത്. ലോക്ക്ഡൗണ്‍ കാലത്ത് ഏറെ പ്രേക്ഷക ശ്രദ്ധപിടിച്ചുപറ്റിയ മലയാളം റാപ്പാണ് ഏകലവ്യന്‍ പാടിയ ലോകമേ എന്ന ഗാനം. മണിക്കൂറുകള്‍ക്കകം വൈറലായ ഈ പാട്ട് നിരവദി പ്രമുഖരടക്കമാണ് പങ്കുവെച്ചത്. തുടര്‍ന്ന് പാട്ടിന്റെ സിംഗിള്‍ ഒരുക്കാന്‍ കലാകാരന്മാര്‍ തീരുമാനിക്കുകയായിരുന്നു. മംമ്താ മോഹന്‍ ദാസിന്റെ പ്രൊഡക്ഷനില്‍ മംമ്തയും നോയലും ചേര്‍ന്നാണ് സംഗീതത്തിന്റെ നിര്‍മ്മാണം.സംഗീതം നല്‍കിയിരിക്കുന്നത് വിനീത് കുമാര്‍ മെട്ടയിലാണ്. വിഡിയോയുടെ സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിക്കുന്നത് ബാനി ചന്ദ് ബാബു ആണ്. ആമേന്‍, ഡബിള്‍ ബാരല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഭിനന്ദന്‍ രാമാനുജം ആണ് ഛായാഗ്രാഹകന്‍. പ്രസന്ന മാസ്റ്റര്‍ നൃത്ത സംവിധാനവും…

    Read More »
  • ഹൃതിക് റോഷൻ ഇനി ഹോളിവുഡിലേക്കും

    ബോളിവുഡ് താരം ഹൃതിക് റോഷൻ ഇനി ഹോളിവുഡിലേക്കും. വൻ ബജറ്റിൽ ഒരുക്കുന്ന സ്പൈ ത്രില്ലറിൽ നായക തുല്യമായ വേഷത്തിലായിരിക്കും ഹൃത്വിക് എത്തുക എന്നാണ് പുറത്ത് വരുന്ന വാർത്തകൾ. അമേരിക്കന്‍ ടാലന്‍റ് മാനേജ്മെന്‍റ് കമ്പനിയായ ഗെര്‍ഷ് ഏജന്‍സിയുമായി എട്ട് മാസം മുന്‍പ് അദ്ദേഹം കരാര്‍ ഒപ്പിടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ തന്‍റെ ഹോളിവുഡ് ലോഞ്ചിംഗ് പ്രോജക്ടിലേക്ക് ഹൃത്വിക് അടുക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഇപ്പോൾ ഹൃത്വിക് നായകനാകുന്ന ക്രിഷ് 4 ന്റെ ചിത്രീകരണം നടന്നു കൊണ്ടിരിക്കുകയാണ്. അതിന് ശേഷമായിരിക്കും ഹൃത്വിക് ഹോളിവുഡ് ചിത്രത്തിൽ അഭിനയിക്കുക. ഹൃതിക്കിന്റെ ആദ്യ ഹോളിവുഡ് ചിത്രം കൂടിയാണ് ഇത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ‘വാര്‍’ ആണ് ഹൃത്വിക്കിന്‍റേതായി അവസാനം തീയേറ്ററുകളിലെത്തിയ ചിത്രം. ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ ടൈഗര്‍ ഷ്രോഫും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

    Read More »
  • നിതീഷും മോഡിയും വീഴും, തേജസ്വി വാഴുമെന്ന് എക്സിറ്റ് പോൾ

    ബീഹാറിൽ മഹാസഖ്യം അധികാരത്തിൽ വരുമെന്ന് എക്സിറ്റ് പോളുകൾ.മൂന്നാം ഘട്ട വോട്ടെടുപ്പ് അവസാനിച്ച പശ്ചാത്തലത്തിൽ ആണ് എക്സിറ്റ് പോൾ ഫലങ്ങൾ റിലീസ് ചെയ്തത്. സീ വോട്ടർ സർവേയിൽ മഹാസഖ്യത്തിന് 120 സീറ്റ് ആണ് പ്രവചിക്കുന്നത്.എൻ ഡി എ 116 സീറ്റ് നേടും.എൽ ജെ പി ഒന്നും മറ്റുള്ളവർ ആറും എന്നാണ് പ്രവചനം. റിപ്പബ്ലിക് ടിവിയുടെ ജൻ കി ബാത്ത് സർവേയിലും മഹാസഖ്യത്തിനാണ് മുൻതൂക്കം.മഹാസഖ്യം 118-138,എൻ ഡി എ 91-117. എ ബി പി സർവേയിൽ മഹാസഖ്യം 108-131,എൻ ഡി എ 104-128,എൽ ജെ പി 1-3,മറ്റുള്ളവർ 4-8.

    Read More »
  • ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

    തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1042, കോഴിക്കോട് 971, തൃശൂര്‍ 864, തിരുവനന്തപുരം 719, ആലപ്പുഴ 696, മലപ്പുറം 642, കൊല്ലം 574, കോട്ടയം 500, പാലക്കാട് 465, കണ്ണൂര്‍ 266, പത്തനംതിട്ട 147, വയനാട് 113, ഇടുക്കി 108, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കാട്ടാക്കട സ്വദേശി ദിനേശ് കുമാര്‍ (55), കാഞ്ഞിരംകുളം സ്വദേശി ദേവരാജ് (60), കൊല്ലം കരുനാഗപ്പള്ളി സ്വദേശി സോമനാഥന്‍ (64), കൊല്ലം സ്വദേശി താജുദ്ദീന്‍ (75), പത്തനംതിട്ട പെരിങ്ങനാട് സ്വദേശി ബിനുരാജ് (42), പത്തനംതിട്ട സ്വദേശി മുഹമ്മദ് മുസ്തഫ (81), കടമ്പനാട് സ്വദേശി വി.എം. ഡാനിയല്‍ (82), ആലപ്പുഴ മാരാരിക്കുളം സ്വദേശി ജോര്‍ജ് (77), ചേര്‍ത്തല സ്വദേശിനി ക്രിസ് (30), ചേര്‍ത്തല സ്വദേശി സോമസുന്ദരന്‍…

    Read More »
Back to top button
error: