LIFETRENDING

ഉലകനായകന് ഇന്ന് 66-ാം പിറന്നാള്‍

ലകനായകന്‍ കമല്‍ഹാസന് ഇന്ന് 66ാം പിറന്നാള്‍. ഇന്ത്യന്‍ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്‍മാരിലൊരാളാണ് കമല്‍ഹാസന്‍. ജന്മദിനത്തോട് അനുബന്ധിച്ച് ഗംഭീര ആഘോഷപരിപാടികള്‍ പ്ലാന്‍ ചെയ്തിരിക്കുകയാണ് ആരാധകരും സുഹൃത്തുക്കളും കുടുംബവും സിനിമാപ്രവര്‍ത്തകരുമെല്ലാം. സമൂഹമാധ്യമങ്ങളില്‍ എങ്ങും താരത്തിനുള്ള ജന്മദിന ആശംസകളുടെ പ്രവാഹമാണ്.

അനുഗൃഹീത നടനും ബഹുമുഖ പ്രതിഭയുമായ കമല്‍ ഹാസന്‍ ഇന്ത്യയുടെ സാംസ്‌കാരിക ജീവിത്തിന് മായാത്ത സംഭാവനകള്‍ നല്‍കിയിട്ടുണ്ടെന്നും രാജ്യത്തിന്റെ ജനാധിപത്യ – മതനിരപേക്ഷ ചട്ടക്കൂട് ശക്തിപ്പെടുത്താന്‍ സാമൂഹിക പ്രവര്‍ത്തകന്‍ കൂടിയായ കമല്‍ ഹാസന്‍ നിര്‍ഭയം നടത്തുന്ന ഇടപെടലുകള്‍ ശ്ലാഘനീയമാണെന്നും ജന്മദിനാശംസ നേര്‍ന്ന് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Signature-ad

കമല്‍ഹാസന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് നടിയും കമല്‍ഹാസന്റെ സഹോദരന്‍ ചാരുഹാസന്റെ മകളുമായ സുഹാസിനി പങ്കുവച്ച ചിത്രങ്ങളും ഇപ്പോള്‍ ശ്രദ്ധ കവരുകയാണ്.

 

View this post on Instagram

 

This little boy is my uncle Kamal. Happy birthday tomorrow.

A post shared by Suhasini Hasan (@suhasinihasan) on

അസാധാരണമായ നടനവൈഭവം, മികച്ച നര്‍ത്തകന്‍, ആക്ഷന്‍രംഗങ്ങളിലെ കൃത്യത അങ്ങനയങ്ങനെ കമല്‍ഹാസനെ വേറിട്ടുനിര്‍ത്തുന്ന ഘടകങ്ങള്‍ ഒട്ടേറെയുണ്ട്. പ്രേക്ഷകരെ വിസമയിപ്പിച്ച, അമ്പരപ്പിച്ച എത്രയെത്ര കഥാപാത്രങ്ങള്‍. ഗുണയും അവ്വൈ ഷണ്‍മുഖിയും ഇന്ത്യനും തൊട്ട് ദശാവതാരവും വിശ്വരൂപവും വരെ അതങ്ങനെ നീണ്ടുകിടക്കുന്നു.

1960ല്‍ ആറാമത്തെ വയസില്‍ കളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തില്‍ തുടങ്ങിയ താരത്തിന്റെ ഇതിഹാസ യാത്ര ഇന്നും അഭംഗുരം തുടരുന്നു. ഇന്ത്യന്‍ സിനിമയിലെ അപൂര്‍വം നിത്യഹരിത നായകരിലൊരാളാണ് കമല്‍ഹാസന്‍. നടനായി മാത്രമല്ല, സംവിധായകനായും എഴുത്തുകാരനായും നിര്‍മാതാവായും തിളങ്ങിയിട്ടുണ്ട് .

Back to top button
error: