LIFE
-
ഇത് കാശിന്റെ അഹങ്കാരമല്ല, കനിവാണ് സ്‌നേഹമാണ് സന്തോഷമാണ്: ഗോപി സുന്ദര്‍
മലയാളത്തിലെ പ്രശസ്ത സംഗീത സംവിധായകനാണ് ഗോപി സുന്ദര്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പലപ്പോഴും പങ്കുവെയ്ക്കുന്ന ചിത്രങ്ങളും പ്രേക്ഷകര്‍ ഏറ്റെടുക്കാറുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം വളര്‍ത്തുനായ്ക്കളെ നോക്കാന്‍ ആളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഗോപി സുന്ദര്‍ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. ഈ പോസ്റ്റിനെ പരിഹസിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. പണത്തിന്റെ അഹങ്കാരമാണ് ഗോപി സുന്ദറിനെന്നായിരുന്നു പ്രധാന വിമര്‍ശനങ്ങളിലൊന്ന് ഇപ്പോഴിതാ ഈ പരിഹാസങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കാശുകൂടിയിട്ടുള്ള കഴപ്പല്ല സർ, സോഷ്യൽ മീഡിയ ഇരുവശമുളള നാണയമാണ് .എത്രത്തോളം പോസിറ്റിവിറ്റിയുണ്ടോ അത്രത്തോളം നെഗറ്റിവിറ്റിയുമുണ്ടാകും . പ്രശംസയുടെ അതേ അളവിൽ തന്നെ തെറിവിളിയും കിട്ടും. സോഷ്യൽ മീഡിയയുടെ തലോടൽ വേണ്ടുവോളം കിട്ടിയിട്ടുള്ള ആളാണ് ഞാൻ. അത്രതന്നെയോ അതിലധികമോ തല്ലലും കിട്ടിയിട്ടുണ്ട്. അത് രണ്ടും അതേ സ്പിരിറ്റിൽ തന്നെയാണ് ഉൾക്കൊള്ളാറുള്ളത്. വ്യക്തിപരമായോ ,തൊഴിൽ പരമായോ ഉള്ള ഒരു വിമർശനത്തിനും പ്രതികരിക്കാറില്ല. പ്രശംസകളിൽ കൂടുതൽ സന്തോഷിക്കാറുമില്ല. ഇവിടെ പ്രതികരിച്ചു കൊണ്ട് നാല് വരി എഴുതുന്നത്…
Read More » -
‘കനകം കാമിനി കലഹം’ തുടങ്ങി
സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കനകം കാമിനി കലഹം ചിത്രീകരണം ആരംഭിച്ചു. നിവിന്‍ പോളി പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ ഗ്രേസ് ആന്റണിയാണ് നിവിന്‍ പോളിയുടെ നായികയായി എത്തുന്നത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനായിരുന്നു രതീഷിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭം. ആദ്യ ചിത്രം വാണിജ്യപരമായും കലാപരമായും മികച്ച അഭിപ്രായങ്ങള്‍ നേടിയിരുന്നു. ചിത്രത്തിലെ പ്രകടനവും പരിഗണിച്ചാണ് സുരാജ് വെഞ്ഞാറമൂടിന് ഇത്തവണത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചത്. പോളി ജൂനിയറിന്റെ ബാനറില്‍ നിവിന്‍ പോളി തന്നെയാണ് കനകം കാമിനി കലഹം നിര്‍മ്മിക്കുന്നത്. രതീഷ് ബാലാകൃഷ്ണ പൊതുവാള്‍ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് വിനോദ് ഇല്ലമ്പള്ളിയാണ്.
Read More » -
ഗ്ലാമര്‍ ലുക്കില്‍ പ്രിയ വാര്യര്‍: ഫോട്ടോ ഷൂട്ട് തരംഗമാകുന്നു
ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലൗ എന്ന സിനിമയിലുടെ മലയാള സിനിമാമേഖലയിലേക്ക് കടന്നു വന്ന താരമാണ് പ്രിയ വാര്യര്‍. മാണിക്യമലരായ എന്ന തുടങ്ങുന്ന ഒറ്റ ഗാനം കൊണ്ട് തന്നെ താരം ഇന്ത്യയിലെ തന്നെ ഏറ്റവും സെന്‍സേഷനലായ വ്യക്തിയായി മാറിയിരുന്നു. ഗാനത്തിന് ലഭിച്ച സ്വീകാര്യത മൂലം ചിത്രത്തിന്റെ തിരക്കഥ പോലും തിരത്തുന്ന സാഹചര്യത്തിലേക്ക് ചിത്രത്തിന്റെ പിന്നണി പ്രവര്‍ത്തകര്‍ എത്തിയിരുന്നു ഇപ്പോള്‍ സോഷ്യല് മീഡിയയില്‍ സജീവമായി ചര്‍ച്ച ചെയ്യുന്നത് താരത്തിന്റെ ഏറ്റവും പുതിയ ഗ്ലാമര്‍ ഫോട്ടോ ഷൂട്ടിനെപ്പറ്റിയാണ്. ബോളിവുഡ് നടിമാരോട് കിടപിടക്കുന്ന മോഡേണ്‍ വേഷത്തിലാണ് താരം ഫോട്ടോ ഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അസാനിയ നസ്രിന്‍ ഡിസൈന്‍ ചെയ്ത വസ്ത്രത്തിലാണ് താരം എത്തിയത്. ഫോട്ടോഷൂട്ടിന് വേണ്ടി പ്രിയ വാര്യരെ മേക്കപ്പ് ചെയ്തത് സാംസണ്‍ ലേയാണ്. ചിത്രങ്ങള്‍ പകര്‍ത്തിയത് വഫാറയാണ്. ശ്രീദേവി ബംഗ്ലാവ് എന്ന ആദ്യ ബോളിവുഡ് ചിത്രത്തിന്റെ റിലീസ് ഉടന്‍ നടക്കാനാരിക്കെയാണ് താരം പുതിയ ലുക്കില്‍ പ്രത്യക്ഷപ്പെട്ടത്.
Read More » -
അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് അനിശ്ചിതത്വത്തിൽ ,ഫലമറിയാൻ വൈകും
അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ ഫലമറിയാൻ വൈകും .ഏതെങ്കിലും ഒരു സ്ഥാനാർത്ഥിയ്ക്ക് വ്യക്തമായ ലീഡ് ഇല്ലാത്തതും വോട്ടെണ്ണാൻ ഉള്ള താമസവും ആണ് പ്രശ്നം .ഇതേ തുടർന്ന് കനത്ത സുരക്ഷയാണ് അമേരിക്കയിൽ ഉടനീളം ഏർപ്പാട് ആക്കിയിരിക്കുന്നത് . നിലവിലെ സ്ഥിതി അനുസരിച്ച് ജോ ബൈഡന് 238 ഇലക്ടറൽ വോട്ടും ട്രംപിന് 213 ഇലക്ടറൽ വോട്ടുമാണ് ഉള്ളത് .ജനകീയ വോട്ടുകളിൽ 50 % ബൈഡനും 48 .4 % ട്രംപിനുമാണുള്ളത് .ചാഞ്ചാടുന്ന സംസ്ഥാനങ്ങൾ ആണ് ഇരു സ്ഥാനാർഥികളെയും ആശങ്കപ്പെടുത്തുന്നത് . വിശദമായ റിപ്പോർട്ടുൾപ്പെടുന്ന വീഡിയോ കാണുക –
Read More » -
ട്രംപ് തുടരുമോ ബൈഡൻ വാഴുമോ ?അമേരിക്കയിൽ വോട്ടെണ്ണൽ തുടരുന്നു
അമേരിക്ക ആര് ഭരിക്കണമെന്നു തീരുമാനിക്കുന്ന നിർണായക വോട്ടെണ്ണൽ തുടരുന്നു .ഇലക്ട്‌റൽ വോട്ടുകളുടെ എണ്ണത്തിൽ ഇപ്പോൾ ജോ ബൈഡൻ ആണ് മുന്നിൽ .ബൈഡന് 119ഉം ട്രംപിന് 94ഉം ഇലക്ടറൽ വോട്ടുകളുമാണ് ഇതുവരെ ലഭിച്ചത് . ഇന്ത്യാന ,കെഞ്ചുകി ,ഒക്കലഹോമ തുടങ്ങിയ സംസ്ഥാനങ്ങൾ ട്രംപിന് അനുകൂലമാണെങ്കിൽ സൗത്ത് കരോലിന ,വേർമാൻഡ് മസാച്യുസെറ്റ്സ് തുടങ്ങിയ സംസ്ഥാനങ്ങൾ ബൈഡന് അനുകൂലമാണ് . 29 ഇലക്ട്രല്‍ വോട്ടുകളുള്ള ഫ്‌ളോറിഡയിലെ ഫലം നിര്‍ണായകമാണ്. ഫ്‌ളോറിഡയില്‍ ഫലം മാറി മറയുകയാണ് . ട്രംപിന് നിർബന്ധമായും പിടിക്കേണ്ട സംസ്ഥാനങ്ങളില്‍ ഒന്നാണ് ഫ്‌ളോറിഡ. 2000ലെ തെരഞ്ഞെടുപ്പ് മുതല്‍ ഫ്‌ളോറിഡയില്‍ ജയിക്കുന്നവരാണ് അമേരിക്കന്‍ പ്രസിഡന്റ് പദത്തിലേക്ക് എത്തുന്നത്.
Read More » -
ഒടുങ്ങാത്ത കര്‍മ്മോത്സുകത, ഒടുങ്ങാത്ത മദ്യാസക്തി പോലെ ജീവിതാസ്‌ക്തി, ഒടുങ്ങാത്ത ജ്ഞാനതൃഷ്ണ പോലെ പ്രണയാതുരത…നരേന്ദ്രപ്രസാദിനെ കുറിച്ച് എബ്രഹാം മാത്യു
നരേന്ദ്രപ്രസാദിന്റെ ആത്മാന്വേഷണ വഴി പങ്കുവെയ്ക്കുകയാണ് മുതിർന്ന മാധ്യമപ്രവർത്തകൻ എബ്രഹാം മാത്യു. ഓർമകളുടെ വഴിത്താര എബ്രഹാം മാത്യു തുറക്കുന്നത് തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ്. എബ്രഹാം മാത്യുവിന്റെ കുറിപ്പ് – – മദ്യപിക്കാറുണ്ടോ? – നാലെണ്ണം കഴിച്ചിട്ടാണു വന്നത്. – എങ്കില്‍ മദ്യത്തെക്കുറിച്ചു പറയൂ… – എന്റെ വീണുടയുന്ന ആത്മധൈര്യത്തെ ആവാഹിച്ച്, ആന്തരിക സങ്കോചങ്ങളെ ഉന്മിഷത്താക്കുന്ന ആത്മതീര്‍ത്ഥമാണു മദ്യം. മദ്യപാനിയായിരുന്നില്ലെങ്കില്‍ ഞാന്‍ എന്നേ ഹൃദയാഘാതം വന്ന് മരിക്കുമായിരുന്നു. കൈരളിയിലെ കുമ്പസാരം; ആദ്യ എപ്പിസോഡ്. ആദ്യ അഥിതി, നരേന്ദ്രപ്രസാദ്. വാക്കുകളില്‍ തീഷ്ണ ശോഭ; സദാചാര നാട്യങ്ങളെ ചുഴറ്റി എറിയുന്ന തന്റേടി. ഞാന്‍ യൂണിവേഴ്‌സിറ്റി കോളേജില്‍ എത്തുമ്പോള്‍ പ്രസാദ്‌സാര്‍ ആട്‌സ് കോളേജിലായിരുന്നു. കുട്ടികള്‍ക്കിടയിലെ ‘കള്‍ട്ട് ഫിഗര്‍’. സമാനതകളില്ലാത്ത ഇംഗ്ലീഷ് ക്ലാസ്സുകളിലെ അനുഭവം മറ്റു വിദ്യാര്‍ത്ഥികള്‍ പങ്കുവച്ചത് അസൂയയോടെ കേട്ടിരുന്നു. പിന്നീട് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സില്‍ കോട്ടയത്ത് ഡയറക്ടറാകുമ്പോള്‍ ദൃശ്യവിരുന്നുപോലെ കൂടിക്കാഴ്ചകള്‍. ചിലപ്പോള്‍ കോട്ടയത്തേക്ക് ഞാന്‍ ചെങ്ങന്നൂരില്‍ നിന്നും അദ്ദേഹം മാവേലിക്കരയില്‍ നിന്നും ഒരേ കംപാര്‍ട്ട്‌മെന്റില്‍. പിന്നെ കോട്ടയത്തെ…
Read More » -
കേരളം ബിജെപിയോടും ആർഎസ്എസിനോടും പുറം തിരിഞ്ഞു നിൽക്കുന്നത് എന്തുകൊണ്ട് ?
ഇന്ത്യയിൽ ഏറ്റവുമധികം ശാഖകൾ ഉള്ള സംസ്ഥാനം ഏതാണ് ?ഉത്തർപ്രദേശ് എന്നോ ഗുജറാത്ത് എന്നോ മഹാരാഷ്ട്ര എന്നോ ആണ് ഉത്തരമായി മനസിൽ വരുന്നതെങ്കിൽ തെറ്റി .അത് കേരളമാണ് .എന്നാൽ കേരളത്തിൽ എന്താണ് ബിജെപിയും ആർഎസ്എസും പച്ചപിടിക്കാത്തത് .അതിന്റെ കാരണങ്ങൾ ഒന്ന് പരിശോധിച്ച് നോക്കാം . രാജ്യത്താകെ 50000 ശാഖകൾ ഉണ്ടെന്നാണ് കണക്ക് .അതിൽ 4500 എണ്ണവും കേരളത്തിൽ ആണ് ഉള്ളത് .ഏതാണ്ട് രണ്ടു ലക്ഷത്തോളം സജീവ പ്രവർത്തകർ കേരളത്തിൽ ഉണ്ടെന്നും ഏകദേശ കണക്ക് ഉണ്ട് . ആർഎസ്എസിന് നൂറു വയസ് ആകാൻ ഇനി അഞ്ച് വര്ഷം കൂടി മതി .ഈ ഘട്ടത്തിൽ ഇന്ത്യയിലാകെ നോക്കിയാൽ അവരുടെ 95 വർഷത്തെ പ്രവർത്തനത്തിൽ മികച്ച ഫലമുണ്ടായി എന്ന് കാണാം .രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും സ്വയം സേവകർ ആയിരുന്നു .ഉത്തർപ്രദേശ് പോലുള്ള വലിയ സംസ്ഥാനങ്ങൾ ഭരിക്കുന്നത് ആർഎസ്എസ് പ്രതിനിധികൾ ആണ് . കേരളം സിപിഐഎമ്മിന്റെ ഏക തുരുത്ത് എന്ന് ബിജെപി നേതാക്കൾ കളിയാക്കാറുണ്ട് .എന്നാൽ ആ തുരുത്ത്…
Read More » -
കെ ഫോണിനെ തൊട്ട് കളിക്കുന്നതിന്റെ ലക്ഷ്യമെന്ത് ?
പിണറായി സർക്കാരിന്റെ ഫ്കാഗ്ഷിപ് പദ്ധതികളിൽ ഒന്നാണ് കെ ഫോൺ .സംസ്ഥാനത്ത് എല്ലാവര്ക്കും മിതമായ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കുകയാണ് ലക്‌ഷ്യം .1500 കോടി രൂപയാണ് പദ്ധതി ചെലവ് . ഇന്റർനെറ്റിനുള്ള അവകാശം പൗരന്റെ അടിസ്ഥാന ആവശ്യമായി പ്രഖ്യാപിച്ച സംസ്ഥാനം ആണ് കേരളം . പാവപ്പെട്ടവർക്ക് സൗജന്യം ആയും മറ്റുള്ളവർക്ക് താങ്ങാവുന്ന നിരക്കിലും ഇന്റർനെറ്റ് ലഭ്യമാക്കുക എന്നതാണ് കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് എന്ന കെ ഫോൺ പദ്ധതിയുടെ ലക്‌ഷ്യം . ഇന്ത്യയിൽ തന്നെ ആദ്യത്തേതാണ് ഇത്തരമൊരു പദ്ധതി .ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് ,റെയിൽടെൽ എന്നീ രണ്ടു പൊതുമേഖല കമ്പനികളടക്കമുള്ള കൺസോർഷ്യം ആണ് ഈ പദ്ധതി നടപ്പാക്കുന്നത് . വിവര സാങ്കേതിക രംഗത്ത് കേരളത്തിന്റെ കുതിപ്പിന് നിദാനം ആകേണ്ടുന്ന പദ്ധതി ആണിത് .ആശുപത്രികൾ ,സ്‌കൂളുകൾ ,വിദ്യാലയങ്ങൾ ,സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ ഇന്റർനെറ്റ് പദ്ധതിയിലൂടെ ലഭ്യമാവും . ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റർനെറ്റ് ശൃംഖല ആകും കെ ഫോൺ നിലവിൽ വന്നാൽ .കോവിഡനന്തര കാലത്ത് ഇന്റർനെറ്റ്…
Read More » -
സംസ്ഥാന മന്ത്രിസഭയിലെ ഒരു അംഗത്തിന് കൂടി സ്വപ്നയുമായി അടുത്ത ബന്ധം ?മന്ത്രിസഭ അടുത്ത വിവാദത്തിലേക്ക്
സംസ്ഥാന മന്ത്രിസഭയിലെ ഒരു അംഗത്തിന് കൂടി സ്വപ്നയുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് .നാലര വർഷമായി വിവാദത്തിൽ പെടാത്ത മന്ത്രിയാണ് ഇദ്ദേഹം എന്നാണ് വിവരം .മലബാർ മേഖലയിൽ നിന്നുള്ള ഒരു മന്ത്രിയാണ് ഇദ്ദേഹം എന്നാണ് സൂചന . സ്വർണക്കടത്തുമായി ബന്ധപ്പെട്ട് വിവാദങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ രഹസ്യാന്വേഷണ വിഭാഗം ഒരു അന്വേഷണം നടത്തിയിരുന്നു .ഇങ്ങനെ നടത്തിയ അന്വേഷണത്തിലാണ് മന്ത്രിയെ കുറിച്ചുള്ള വിവരങ്ങൾ കിട്ടിയത് എന്നാണ് റിപ്പോർട്ട് . മുൻ ഐടി സെക്രട്ടറി ശിവശങ്കരൻ ആണ് മന്ത്രിയ്ക്ക് സ്വപ്നയെ പരിചയപ്പെടുത്തിയത് .ഐടി വകുപ്പ് മുൻകൈ എടുത്ത് മന്ത്രിയുടെ വകുപ്പിൽ നടപ്പാക്കിയ പദ്ധതി വിവാദത്തിൽ പെട്ടപ്പോൾ ശിവശങ്കർ ആണ് വിഷയത്തിൽ ഇടപെട്ടു പരിഹരിച്ചത് . നേരത്തെ നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ കെ.റ്റി. ജലീല്‍, കടകം പള്ളി സുരേന്ദ്രന്‍ തുടങ്ങിയവരാണ് മുന്‍പ് സ്വപ്ന സുരേഷ് ബന്ധത്തിന്റെ പേരില്‍ വിവാദത്തിൽ ആയത് .ഒരു മന്ത്രി കൂടി വിവാദത്തിൽ പെടുകയാണെങ്കിൽ പ്രശ്നങ്ങൾ കൂടുതൽ സങ്കീര്ണമാകും .
Read More » -
ഏതെങ്കിലും ഉദ്യോഗസ്ഥരോ പാർടിക്കു പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടിൽ പെട്ടിട്ടുണ്ടെങ്കിൽ അവരതിൻറെ ഭവിഷ്യത്ത് നേരിടുകതന്നെവേണം,ഇത് മുഖ്യമന്ത്രിയുടെ ഓഫീസിൽപ്രവർത്തിച്ചവർക്കും പാർട്ടിനേതൃത്വത്തിലുള്ളവരുടെഉറ്റബന്ധുക്കൾക്കും ബാധകമാണ്, നയം വ്യക്തമാക്കി എം എ ബേബി
ഏതെങ്കിലും ഉദ്യോഗസ്ഥരോ പാർടിക്കു പുറത്തുള്ള വ്യക്തികളോ തെറ്റായ കൂട്ടുകെട്ടിൽ പെട്ടിട്ടുണ്ടെങ്കിൽ അവരതിൻറെ ഭവിഷ്യത്ത് നേരിടുകതന്നെവേണമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഇത് മുഖ്യമന്ത്രിയുടെ ഓഫീസിൽപ്രവർത്തിച്ചവർക്കും പാർട്ടിനേതൃത്വത്തിലുള്ളവരുടെഉറ്റബന്ധുക്കൾക്കും ബാധകമാണ്. പക്ഷേ, അതിൻറെ പേരിൽ സിപിഐഎമ്മിനെ തകർത്തുകളയാം എന്ന് ആരും വ്യാമോഹിക്കണ്ട. അതിദീർഘമായ ജനാധിപത്യബന്ധമാണ് കേരളത്തിലെ ജനങ്ങളുമായി സിപിഐഎമ്മിനുള്ളത്. ഈ ബന്ധം ജനാധിത്യ-പുരോഗമന രാഷ്ട്രീയത്തിന്റെ ചട്ടങ്ങൾക്കുള്ളിലായതിനാൽ തന്നെ അത് തകർത്തുകളയാൻ ആർ എസ് എസിനാവില്ലെന്നും എം എ ബേബി ഫേസ്ബുക്കിൽ കുറിക്കുന്നു. എം എ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ് – കേരളത്തിലെ സിപിഐഎമ്മിനും ഇടതുപക്ഷത്തിനും എതിരായി നടക്കുന്ന ആസൂത്രിതവും സംഘടിതവുമായ ആക്രമണമത്തെ ചെറുക്കുക എന്നത് ജനാധിപത്യ വാദികളുടെ സുപ്രധാന കടമയാണ്. ഹിറ്റ്ലറിന്റെ ജർമ്മനിയിൽനിന്ന് ആവേശമുൾക്കൊള്ളണമെന്നും അത് മാതൃകയാക്കണമെന്നും വാദിച്ച ആർ എസ്സ് എസ്സ് രൂപംകൊടുത്ത രാഷ്ട്രീയപ്പാർടിയാണ് ബിജെപി. അതിന്റെ അതീവ ഗുരുതരമായ ആപത്ത് തിരിച്ചറിഞ്ഞ് അതിനെതിരേ ഇന്ത്യയിൽ രൂപപ്പെട്ടു വരുന്ന പ്രതിപക്ഷ ഐക്യത്തിന് സിപിഐഎം അടക്കമുള്ള ഇടതുപക്ഷം നല്കുന്ന പരമപ്രാധാന്യം…
Read More »