സർക്കാർ ഭൂമിയിൽ അതിക്രമിച്ചു കയറി ഫോട്ടോഷൂട്ട് നടത്തിയെന്ന് പറഞ്ഞ് നടി പൂനം പാണ്ഡേയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു .അശ്ളീല വീഡിയോ ചിത്രീകരിച്ചു എന്നാണ് പൂനം പാണ്ഡെയ്ക്ക് മേൽ ചുമത്തിയിരിക്കുന്ന കുറ്റം .
ഇതിനിടെയാണ് പിറന്നാൾ ദിനത്തിൽ മോഡൽ മിലിന്ദ് സോമൻ ഗോവൻ കടൽ തീരത്ത് കൂടി നഗ്നനായി ഓടുന്നത് .എന്നാൽ മിലിന്ദിനെതിരെ ഇതുവരെ ഒരു നടപടിയുമില്ല .ഇതാണ് സോഷ്യൽ മീഡിയയെ ചൊടിപ്പിച്ചത് .
അർദ്ധ നഗ്ന ഫോട്ടോഷൂട്ടിനു അറസ്റ്റും നഗ്നനായുള്ള ഓട്ടത്തിന് കൈയടിയും എന്നത് ഇരട്ടത്താപ്പ് അല്ലെ എന്നാണ് സോഷ്യൽ മീഡിയയുടെ ചോദ്യം .തിരക്കഥാകൃത്ത് അപൂർവ അസ്രാണിയുടെ ട്വീറ്റ് ആണ് ചർച്ചകൾക്ക് വഴി വച്ചത് .
#PoonamPandey & #MilindSoman both stripped down to their birthday suits in #Goa recently. Pandey partly, Soman completely. Pandey is in legal trouble–for obscenity. Soman is being lauded for his fit body at age 55. I guess we are kinder to our nude men than to our nude women. 🤔 pic.twitter.com/qQ9UFQIYXJ
— Apurva (@Apurvasrani) November 4, 2020
സ്ത്രീക്കും പുരുഷനും രണ്ട് നീതിയോ എന്നാണ് പോസ്റ്റ് ഉയർത്തുന്ന ചോദ്യം .