LIFETRENDING

” രണ്ടാംപ്രതി “

ച്ചുആമി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡി.വി. മനോജ് നിർമ്മാണവും ബിനുലാൽ ഉണ്ണി രചനയും നിർവ്വഹിക്കുന്ന ഹ്രസ്വചിത്രം ” രണ്ടാംപ്രതി ” സതീഷ്ബാബു സംവിധാനം ചെയ്യുന്നു.

സർക്കാരുദ്യോഗസ്ഥനായ വേണുഗോപാൽ നഗരത്തിലെ അറിയപ്പെടുന്ന മോട്ടിവേഷൻ സ്പീക്കർ കൂടിയാണ്. സർക്കാരുദ്യോഗസ്ഥയായ ഭാര്യ ജയശ്രീയും രണ്ടു മക്കളുമാണ് വേണുവിനുള്ളത്. ജോലിത്തിരക്കുകളും അതിന്റെ സമയമില്ലായ്മകളും അവരുടെ ജീവിതത്തെ വല്ലാതെ ബാധിക്കുന്നുണ്ട്. പലരെയും മോട്ടിവേറ്റ് ചെയ്യുന്ന വേണുവിന്റെ കുടുംബജീവിതം ഈ തിരക്കുകളിൽ താളം തെറ്റാൻ തുടങ്ങുമ്പോഴാണ്, വീട്ടിൽ വേലക്കാരിയായി സുഭദ്രാദേവിയെത്തുന്നത്.

പത്രപ്പരസ്യം കണ്ട് അവിടെ എത്തിയ സുഭദ്രാദേവി കുറഞ്ഞദിവസം കൊണ്ട് ആ വീടിനെ സ്നേഹത്തിന്റെ തുരുത്തായി മാറ്റിയെടുക്കുന്നു. കുട്ടികൾക്ക് മുത്തശ്ശിയും വേണുവിനും ജയശ്രീക്കും അമ്മയുമായി സുഭദ്രാ ദേവി മാറുന്നു. ഇടയ്ക്ക് സുഭദ്രാദേവിയുടെ പൂർവ്വകാല ജീവിതം അറിയുന്ന വേണുവും ജയശ്രീയും വല്ലാതെ സമ്മർദ്ദത്തിലേക്ക് വീഴുന്നു…..

രാജേഷ് അഴീക്കോടൻ, വിജയകുമാരി , സിജി പ്രദീപ്, ഹരിദാസ് .എം .കെ, കൃഷ്ണശ്രീ , ജഗൻനാഥ്, അരുൺനാഥ് ഗോപി , സതീഷ് മണക്കാട്, ഗൗരീകൃഷ്ണ എന്നിവർ അഭിനയിക്കുന്നു.

Back to top button
error: