
2001-2002 കാലഘട്ടത്തിൽ ആണ് അന്ന് കൈരളി ടിവിയിൽ പ്രോഗ്രാം പ്രൊഡ്യൂസർ ആയിരുന്ന സന്ധ്യ ബാലസുമ നയൻതാരയെ ആദ്യം കാണുന്നത്.കൈരളി ടിവിയ്ക്ക് വേണ്ടി ഒരു വുമൺസ് പ്രോഗ്രാം ചെയ്യുവാൻ ഒരു ആങ്കറിനെ അന്വേഷിക്കുക ആയിരുന്നു സന്ധ്യ.മനോരമയുടെ വനിതാ മാഗസിനിൽ അകത്തെ പേജിലെ നിരവധി മോഡലുകളുടെ ചിത്രങ്ങൾക്കിടയിൽ നിന്നാണ് സന്ധ്യ നയൻതാരയെ കണ്ടെത്തുന്നത്. ആ സംഭവം നയൻതാരയുടെ ജന്മദിനത്തിൽ ഇതാദ്യമായി സന്ധ്യ ബാലസുമ പങ്കുവെയ്ക്കുന്നു.