കോവിഡിനെ തുടർന്ന് നിർത്തിവച്ച നഴ്സിങ് റിക്രൂട്ട്മെന്റ് പുനരാരംഭിയ്ക്കാൻ ബ്രിട്ടീഷ് സർക്കാരിൻറെ പച്ചക്കൊടി .നവംബർ -ഡിസംബർ മാസങ്ങളിൽ അതിവേഗ നിയമനത്തിനൊരുങ്ങുകയാണ് ബ്രിട്ടീഷ് അധികൃതർ .ഐ ഇ എൽ ടി എസ് റേറ്റിംഗ് 6 .5 ഉം ബാക്കി 3 വിഷയങ്ങളിൽ 7 സ്‌കോർ ഉള്ളവർക്കും ഒ ഇ ടി റൈറ്റിങ് സി പ്ലസും ബാക്കി വിഷയങ്ങളിൽ ബിയും ഉള്ളവർക്കും അഭിമുഖം പാസായാൽ ജോലി ലഭിക്കും .വീഡിയോ കോൺഫറൻസിങ്ങിലൂടെ ആണ് അഭിമുഖം .
നവംബർ, ഡിസംബർ മാസങ്ങളിൽ നടപടികൾ പൂർത്തിയാക്കി ജനുവരി ,ഫെബ്രുവരി മാസങ്ങളിൽ യു കെയിലേക്ക് കൊണ്ടുപോകാൻ ആണ് നടപടി .മികച്ച ശമ്പളവും ആനുകൂല്യങ്ങളുമാണ് വാഗ്ദാനം .കോവിഡിനെ തുടർന്നുണ്ടായ സ്റ്റാഫ് കുറവ് പരിഹരിക്കാൻ ആണ് അതിവേഗ നടപടികൾ .
സിസിയു ,ഐസിയു ,എൻഐസിയു ,തിയ്യേറ്റർ നഴ്സസ് ,പീഡിയാട്രിക് വിഭാഗങ്ങളിൽ കൂടി നിയമനമുണ്ട് .280 ലക്ഷം പൗണ്ട് ആണ് ബ്രിട്ടൺ ഇതിനായി മാറ്റിവെക്കുന്നത് .