LIFENEWS

സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ കെ ബി ഗണേഷ് കുമാർ ഗൂഢാലോചന നടത്തി, ഇരയെ വിവാഹം ചെയ്യാമെന്ന് പറഞ്ഞു, ഗണേഷ് അറിയാതെ പി എ “ദിലീപ് കേസിൽ” ഇടപെടില്ല, NewsThen – നോട്‌ വെളിപ്പെടുത്തൽ-വീഡിയോ

സോളാർ കേസിൽ ഉമ്മൻചാണ്ടിക്കെതിരെ കെ ബി ഗണേഷ് കുമാർ ഗൂഢാലോചന നടത്തിയെന്ന് കേരള കോൺഗ്രസ്‌ ബി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സി മനോജ്‌ കുമാർ. കേസിലെ ഇരയെ വിവാഹം കഴിക്കാമെന്ന് ഗണേഷ് കുമാർ വാഗ്ദാനം ചെയ്തിരുന്നുവെന്നു ഇര തന്നോട് പറഞ്ഞുവെന്നും മനോജ്‌ കുമാർ NewsThen – നോട്‌ പറഞ്ഞു. ദിലീപ് കേസിൽ ഗണേഷ് അറിയാതെ പി എ ഇടപെടില്ലെന്നും മനോജ്‌ കുമാർ വ്യക്തമാക്കി.

ആലുവ ഗസ്റ്റ് ഹൗസിൽ ബിജു രാധാകൃഷ്ണനുമായി ഉമ്മൻ ചാണ്ടി അടച്ചിട്ട മുറിയിൽ സംസാരിച്ചത് എന്താണെന്ന് തനിക്കറിയാം. ഉമ്മൻ ചാണ്ടി സൂചന നൽകിയാൽ താനത് വെളിപ്പെടുത്താം. ആരോടും ആത്മാർത്ഥത ഇല്ലാത്ത നേതാവാണ് ഗണേഷ് കുമാർ.സോളാർ കേസിൽ ഇര അറസ്റ്റിൽ ആയപ്പോൾ താനായിരിക്കും പ്രതി എന്ന് ഗണേഷ് കുമാർ സംശയിച്ചു. സഹായിക്കണം എന്ന് പറഞ്ഞു. എന്നാൽ പിന്നീട് ഗണേഷ് ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ പ്രവർത്തിക്കുന്നതാണ് കണ്ടതെന്നും സി മനോജ്‌ കുമാർ പറഞ്ഞു.

ഇരയെ വിവാഹം ചെയ്യാമെന്ന് ഗണേഷ് കുമാർ വാക്ക് കൊടുത്ത കാര്യം ഇര തന്നോട് പറഞ്ഞു. ഇരയെ മറ്റു മന്ത്രിമാർക്ക് പരിചയപ്പെടുത്തിക്കൊടുത്തത് ഗണേഷ് കുമാർ ആണ്. ഇര എഴുതിയ കത്തിൽ ഗണേഷ് കുമാറിന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ട്. കോൺഗ്രസ്‌ നേതാക്കൾക്കെതിരെ ഗണേഷ് കുമാർ ഗൂഢാലോചന നടത്തി. സോളാർ കേസിൽ ഉമ്മൻ ചാണ്ടിക്കെതിരെ ഉയർന്നുവന്ന ഒരു കാര്യവും സത്യമല്ല.

ചില കാര്യങ്ങളിൽ ഇരയ്ക്ക് നീതി കിട്ടണം. ചില കാര്യങ്ങൾ ഇരയെ കൊണ്ട് ചെയ്യിച്ചു. അട്ടക്കുളങ്ങര ജയിലിൽ ഗണേഷ് കുമാറിന്റെ പി എ പോയിരുന്നു. ഇരയുടെ അമ്മയുടെ ഒപ്പമാണ് പോയത്. ഗണേഷ് കുമാർ പറഞ്ഞാൽ ജീവൻ വരെ കൊടുക്കുന്ന ആളാണ് പി എ പ്രദീപ്‌. എന്നാൽ ആ ആത്മാർത്ഥത ഗണേഷ് തിരിച്ചു കാണിക്കില്ല. ഗണേഷ് അറിയാതെ പ്രദീപ്‌ “ദിലീപ് കേസി”ൽ ഇടപെടില്ല. ദിലീപും കാവ്യ മാധവനുമായി ഗണേഷിനു അടുത്ത ബന്ധം ആണുള്ളത്. ഗണേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്ഥിരമായി എത്തുന്നവർ ആണ് ദിലീപും കാവ്യാ മാധവനുമെന്നും മനോജ്‌ കുമാർ പറഞ്ഞു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: