LIFENEWS

രാജ്യം ഔദ്യോഗികമായി സാമ്പത്തിക മാന്ദ്യത്തിൽ

ജൂലൈ – സെപ്റ്റംബർ പാദത്തിൽ കൂടി കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞ ജിഡിപി നിരക്ക് രേഖപ്പെടുത്തിയതോടെ രാജ്യം ഔദ്യോഗികമായി സാമ്പത്തിക മാന്ദ്യത്തിലായി .ഏപ്രിൽ -ജൂൺ പാദത്തിലും മുൻവർഷത്തേക്കാൾ കുറഞ്ഞ ജിഡിപി നിരക്ക് ആണ് രേഖപ്പെടുത്തിയത് .തുടർച്ചയായി രണ്ട് പാദങ്ങളിൽ മുൻവർഷത്തെ അപേക്ഷിച്ച് ജിഡിപി നിരക്കിൽ ഇടിവുണ്ടാകുക ആണെങ്കിൽ രാജ്യം സാമ്പത്തിക മാന്ദ്യത്തിലായി എന്നാണ് അർഥം .1947 നു ശേഷം ഇതാദ്യമായാണ് ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്ക് എത്തുന്നത് .

ദേശീയ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് ആണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത് .ലോക്ഡൗൺ അനന്തര കാലത്ത് അമേരിക്കയും ജപ്പാനും അടക്കമുള്ള രാജ്യങ്ങൾ തിരിച്ചു വന്ന മാതൃകയിൽ ഇന്ത്യയും തിരിച്ചു വരുമെന്ന പ്രതീക്ഷ അസ്ഥാനത്തായി .കോവിഡ് പ്രതിസന്ധി സാമ്പത്തിക വ്യവസ്ഥയെ കാര്യമായി ബാധിക്കുന്ന രാജ്യം ഇന്ത്യ ആയിരിക്കുമെന്ന് ഓക്സ്ഫോർഡ് എക്കണോമിക്സിന്റെ സർവേ പ്രവചിച്ചിരുന്നു .

Back to top button
error: