LIFETRENDING

രോഹിതിനെ നായകനാക്കൂ ,ഓസ്‌ട്രേലിയയിലെ രണ്ടാം തോൽവിയ്ക്ക് ശേഷം ആരാധകർ കോലിയ്ക്ക് നേരെ

3 മാച്ചുകളുള്ള ഇന്ത്യ – ഓസ്‌ട്രേലിയ പരമ്പരയിൽ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് ഇന്ത്യ പരമ്പര നഷ്ടമാക്കിയത് ആരാധകരെ തെല്ലൊന്നുമല്ല നിരാശയിൽ ആക്കിയത് .390 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ ഇന്ത്യ 51 റൺസിന്‌ പരാജയപ്പെട്ടു .

സിഡ്‌നിയിലെ 6 പരാജിത ഇന്നിങ്‌സുകൾക്ക് ശേഷം അർദ്ധ സെഞ്ചുറി നേടി വിരാട് കോലി തിളങ്ങിയെങ്കിലും ഇന്ത്യ തോറ്റു .വിരാട് കോലിയെ മാറ്റി രോഹിത് ശർമയെ ക്യാപ്റ്റൻ ആക്കിയാലേ ഇന്ത്യ രക്ഷപ്പെടൂ എന്നാണ് ആരാധകരുടെ പക്ഷം .ട്വിറ്ററിൽ ഇതുസംബന്ധിച്ച കാമ്പയിനും ആരാധകർ തുടങ്ങി .

കോഹ്ലി -ശാസ്ത്രി ടീം മാറണമെന്ന് തന്നെയാണ് ആരാധകരുടെ പക്ഷം .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button