LIFETRENDING

ലൈംഗിക താല്പര്യം കുറയുന്നുണ്ടെങ്കിൽ കാരണം ഇതാവാം

ലൈംഗികത ഒരു ചടങ്ങല്ല .പങ്കാളികൾക്കിരുവർക്കും സുഖവും സന്തോഷവും ലഭ്യമായാലേ ലൈംഗികതയ്ക്ക് പൂർണത ലഭിക്കൂ .എന്നാൽ ചിലപ്പോൾ എങ്കിലും ലൈംഗികതയിൽ താൽപര്യക്കുറവ് തോന്നിയിട്ടുണ്ടോ എങ്കിൽ കാരണം ഇതാവാം .

വ്യായാമക്കുറവും ഭക്ഷണ ശീലങ്ങളും കൊണ്ടുണ്ടാകുന്ന ക്ഷീണം ലൈംഗിക താല്പര്യം കുറയ്ക്കും .ഉറക്കക്കുറവും ലൈംഗികതയെ ബാധിക്കാം .

അമിതമായ സ്ട്രെസ് അനുഭവിക്കുന്ന വ്യക്തികൾക്ക് ലൈംഗിക താല്പര്യം കുറയാം .വിഷാദ രോഗം ലൈംഗികതയെ തകിടം മറിയ്ക്കാം .ആന്റി ഡിപ്രസന്റുകൾ ലൈംഗികതയെ മന്ദഗതിയിൽ ആക്കും .

തൈറോയ്ഡ് ഹോർമോണുകളുടെ ലെവലിലെ വ്യത്യാസങ്ങൾ ലൈംഗിക താല്പര്യം കുറയ്ക്കാം .ഹൈപ്പോ തൈറോയ്ഡിസം ലൈംഗിക ഹോർമോണുകളുടെ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കും .

അമിത വണ്ണവും വ്യായാമക്കുറവും മനുഷ്യനെ മടി പിടിപ്പിക്കും .ലൈംഗിക ഹോർമോണുകൾ ആയ ടെസ്റ്റിസ്റ്റിറോൺ ,ഈസ്ട്രജൻ എന്നിവയുടെ ഉൽപ്പാദനത്തിൽ ഇവ ഏറ്റക്കുറച്ചിലുകൾ ഉണ്ടാക്കും .

അനാരോഗ്യ ആരോഗ്യ ശീലങ്ങൾ ലൈംഗികതയെ തളർത്തും .ശരീരത്തിലെ ജലാംശം കുറയുന്നതും ലൈംഗികതയെ പ്രതികൂലമായി ബാധിക്കും .

Back to top button
error: