LIFENEWSTRENDING

ആളൊഴിഞ്ഞ ക്ലാസ് മുറി വിവാഹ വേദിയാക്കി, ഒടുവിൽ രണ്ടുപേരും സ്കൂളിൽ നിന്ന് പുറത്ത്

ക്ലാസ് മുറി വിവാഹമണ്ഡപം ആക്കിയ പ്ലസ് ടു വിദ്യാർഥികളെ സ്കൂളിൽനിന്ന് പുറത്താക്കി. ആന്ധ്രയിലെ രാജ മുറിയിലെ ഒരു സ്കൂളിലാണ് പ്ലസ് ടു വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ വച്ച് വിവാഹം കഴിച്ചത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ആണ് ഇതിന്റെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. പിന്നീട് ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി ഇതോടെ മൂന്ന് വിദ്യാർഥികൾക്കെതിരെ സ്കൂൾ അധികൃതർ നടപടിയെടുത്തു.

Signature-ad

യൂണിഫോമിലുള്ള ആൺകുട്ടിയും പെൺകുട്ടിയും ആണ് വിവാഹം കഴിക്കുന്നത്. ആരെങ്കിലും വരുന്നതിനുമുമ്പ് വേഗം താലികെട്ട് എന്ന് ക്യാമറ കൈകാര്യം ചെയ്യുന്ന സുഹൃത്ത് പറയുന്നത് വീഡിയോയിൽ കേൾക്കാം. നെറ്റിയിൽ സിന്ദൂരം അണിയിക്ക് എന്ന്‌ പെൺകുട്ടിയും പറയുന്നുണ്ട്.

Back to top button
error: