ഫൈസർ ബയോ എൻ ടെക് കോവിഡ് വാക്സിൻ അംഗീകരിക്കുന്ന രണ്ടാമത്തെ രാജ്യമായി ബഹ്‌റൈൻ.ബ്രിട്ടൻ ആണ് വാക്സിൻ അംഗീകരിക്കുന്ന ആദ്യത്തെ രാജ്യം.
ഇതോടെ ബഹ്‌റൈനിൽ വ്യപകമായി ജനങ്ങൾക്ക് വാക്സിൻ നൽകാൻ ആവും.കോവിഡിനെതിരായുള്ള രാജ്യത്തിന്റെ പോരാട്ടത്തിൽ നിർണായക ചുവടുവെപ്പെന്ന് ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ബ്രിട്ടന്റെ ഫൈസറും ജർമനിയുടെ ബയോ എൻ ടെക്കും സംയുക്തമായാണ് വാക്സിൻ നിർമ്മിച്ചത്.വാക്സിൻ 95% ഫലപ്രദമാണ് എന്നാണ് പഠനം.