‘നമുക്ക് വളരാം, നന്നായി വളർത്താം’; പാരന്റിംഗ് ബോധവല്‍ക്കരണ വീഡിയോയുമായി താരങ്ങള്‍

കുട്ടികളുടെ മാനസികാരോഗ്യം മികച്ച രീതിയിൽ പരിപാലിക്കാൻ രക്ഷിതാക്കളുടെ ഭാഗത്ത് നിന്നും ശരിയായ കരുതലും ഇടപെടലുകളും ഉണ്ടാകേണ്ടതാണ്. എന്നാൽ പലപ്പോളും ഇക്കാര്യത്തിൽ ശാസ്ത്രീയമായ അറിവ് ഭൂരിപക്ഷം അച്ഛനമ്മമാർക്കുമില്ല. ശരിയെന്ന രീതിയിൽ നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും കുഞ്ഞുങ്ങൾക്ക് ദോഷമായി മാറുകയാണ് ചെയ്യുന്നത്. ഇക്കാര്യത്തിൽ വലിയൊരു മാറ്റം സമൂഹത്തിൽ ഉണ്ടാകേണ്ടതുണ്ട്.

ഈ ലക്ഷ്യം മുൻനിർത്തിയാണ് ‘നമുക്ക് വളരാം, നന്നായി വളർത്താം’ എന്ന പാരൻ്റിംഗ് ബോധവൽക്കരണ ക്യാംപെയ്ൻ വനിതാ ശിശു വികസന വകുപ്പ് ആരംഭിച്ചിരിക്കുന്നത്.

ഇപ്പോഴിതാ ഇതിനെക്കുറിച്ച് കുട്ടികളോട്​ പറയാന്‍ പാടില്ലാത്ത ചില വേണ്ടാതീനങ്ങളുടെ വീഡിയോയുമായി എത്തിയിരിക്കുകയാണ്‌ ഇന്ദ്രജിത്തും പൂര്‍ണിമ ഇന്ദ്രജിത്തും. കുട്ടി​കളോട്​ പറയാനും ചെയ്യാനും പാടില്ലാത്ത കാര്യങ്ങളാണ്​ വിഡിയോയില്‍ പറയുന്നത്​. സംസ്​ഥാന വനിത ശിശുക്ഷേമ വകുപ്പും യുനിസെഫ്​ ഇന്ത്യയു​ം സംയുക്തമായാണ്​ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്​.

നീ കറുത്തതാ, മെലിഞ്ഞതാ, തടിയനാ, നിനക്ക്​ പൊക്കമില്ല, നിന്നെ കാണാന്‍ കൊള്ളില്ല തുടങ്ങിയ കാര്യങ്ങള്‍ തമാശക്ക്​ പോലും കുട്ടികളോട്​ പറയരുത്​. അത്​ അവരുടെയുള്ളില്‍ അപകര്‍ഷത ബോധവും ആത്മവിശ്വാസക്കുറവും വളര്‍ത്തും. ശാരീരിക പ്രത്യേകതകളെ കുറിക്കുന്ന ഉണ്ടക്കണ്ണി, കോന്ത്രപല്ലന്‍ തുടങ്ങിയ പ്രയോഗങ്ങളും മണ്ടന്‍, മണ്ടി, പൊട്ടന്‍, ​െപാട്ടി തുടങ്ങിയ നെഗറ്റീവായ വിളിപ്പേരുകളും കുട്ടിയെ വിളിക്കരുതെന്നും വീഡിയോയില്‍ പറയുന്നു. അവന്‍ മിടുക്കനാ, അവളെ കണ്ടുപഠിക്ക്​, നിന്നെകൊണ്ട്​ എന്തിനുകൊള്ളാം ഇതെല്ലാം മാതാപിതാക്കളുടെ സ്​ഥിരം പല്ലവിയാണ്​. തൊട്ടതിനും പിടിച്ചതിനും വഴക്കുപറയുന്നതും നിസാര കാര്യത്തിന്​ ​ശകാരിക്കുന്നതും കുട്ടികളുടെ മാനസികാരോഗ്യത്തെ ബാധിക്കും. നിന്നെകൊണ്ട്​ പറ്റില്ല എന്നു പറഞ്ഞ്​ നിരുത്സാഹപ്പെടുത്താതെ ഇതിലും നന്നായി ചെയ്യാന്‍ കഴിയും എന്നുപറഞ്ഞ്​ കൂടെ നിന്ന്​ പരിഹാരം കാണണം.

കുട്ടികളോട്​ കള്ളം പറയരുത്. കള്ളത്തരത്തിന്​ കൂ​െടകൂട്ടുകയും ചെയ്യരുത്. അങ്ങനെ ചെയ്​താല്‍ കൂടുതല്‍ കള്ളങ്ങള്‍ചെയ്യാന്‍ കുട്ടികള്‍ക്ക്​ ​േ​പ്രരണയാകും. കുട്ടികളുടെ മുമ്പില്‍ വെച്ച്‌
വഴക്കിടരുത്​. പ്ര​േത്യകിച്ച്‌​ മദ്യപാനത്തിന്​ ശേഷം. മോശം വാക്കുകള്‍ ഉപയോഗിക്കുകയും അരുതെന്നും വീഡിയോയില്‍ പറയുന്നു.

കാര്യങ്ങള്‍ സാധിക്കാനായി ഭൂതം, പ്രേതം എന്നെല്ലാം പറഞ്ഞ്​ പേടിപ്പിച്ചാല്‍ ചില കുട്ടികളിലെങ്കിലു​ം ആ പേടി ജീവിതകാലം മുഴുവന്‍ പിന്തുടരും. പെണ്‍കുട്ടികളായാല്‍ അടക്കവും ഒതുക്കവും വേണം എന്ന ക്ലീഷേകള്‍ ഒഴിവാക്കണം. പെണ്ണായതുകൊണ്ടുതന്നെ ഇവിടെ അധികമായൊന്നും ശീലിക്കേണ്ടതില്ലെന്ന്​ കുട്ടികളെ പറഞ്ഞ്​ മനസിലാക്കണം. നീ ഒരു ആണല്ലേ, പല ആണ്‍കുട്ടി​കളെയും നമ്മളിത്​ ഓര്‍മപ്പെടുത്താറുണ്ട്​. അത്​ അവരുടെ മെയില്‍ ഈഗോയെ വളര്‍ത്താനേ ഉപകരിക്കൂവെന്നും വീഡിയോയില്‍ പറയുന്നു.

അച്ഛനമ്മമാര്‍ റോള്‍ മോഡല്‍സ്​ ആകണം. ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും തുല്യപ്രാധാന്യം കൊടുക്കുന്നതും ഉത്തരവാദിത്തങ്ങള്‍ തുല്യമായി പങ്കുവെച്ച്‌​ നല്‍കുന്നതും, പരസ്​പരം ബഹുമാനിക്കുന്നതും വീട്ടില്‍നിന്നുതന്നെ തുടങ്ങണം. കുട്ടികളോടൊപ്പം കൂടുതല്‍ സമയം ചെലവഴിച്ച്‌​ ഓരോ ചുവടിലും അ​വര്‍ക്ക്​ മാത്യകയായി അവരോടൊപ്പം നില്‍ക്കണമെന്നും പറഞ്ഞാണ്​ വീഡിയോ അവസാനിപ്പിക്കുന്നത്​.

Leave a Reply

Your email address will not be published. Required fields are marked *