
തമിഴ് സിനിമാ താരം സിലമ്പരസനെ നായകനാക്കി സുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന ഈശ്വരന്‍ സിനിമയുടെ ട്രെയിലറെത്തി. പൊങ്കലിന് ചിത്രം തീയേറ്ററുകളിലെത്തും. ഫാമിലി ആക്ഷന്‍ ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നിധി അഗര്‍വാളാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. സിലമ്പരസന്റെ പതിവ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു ഗ്രാമവും അവിടെ നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. വിജയ് നായകനാകുന്ന മാസ്റ്ററിനൊപ്പമാണ് ഈശ്വരന്‍ തീയേറ്ററുകളിലെത്തുക






