LIFENEWS

ഇച്ചാക്കയെ കാണാന്‍ പ്രീയപ്പെട്ട ലാലെത്തി

മലയാള സിനിമയുടെ മുഖമാണ് മോഹനന്‍ലാലും മമ്മുട്ടിയും. മലയാള സിനിമയെ ലോക സിനിമയുടെ നെറുകയില്‍ അടയാളപ്പെടുത്തുന്നതില്‍ ഇരുവരും വഹിച്ച പങ്ക് ചെറുതല്ല. ഫാന്‍സുകാര്‍ക്കിടയില്‍ താരങ്ങളുടെ പേരില്‍ ചേരിപ്പോര് സജീവമാണങ്കിലും മമ്മുട്ടിയും മോഹന്‍ലാലും അന്നും ഇന്നും സഹോദരങ്ങളെപ്പോലെയാണ് കഴിയുന്നത്.

മോഹന്‍ലാല്‍ പങ്ക് വെച്ച ഇരുവരും ഒന്നിച്ചുള്ള ഫോട്ടോയാണിപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. ഇച്ചാക്കയ്‌ക്കൊപ്പം എന്ന തലക്കെട്ടോടെ നല്‍കിയിരികുന്ന ഫോട്ടോയ്ക്ക് കമന്റായി ഒരുപാട് ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. ഇരുവരുടേയും വര്‍ഷങ്ങളായുള്ള സൗഹൃദത്തെപ്പറ്റിയും കമന്റുകളില്‍ സൂചിപ്പിക്കുന്നുണ്ട്. മമ്മുട്ടിയുടെ കൊച്ചിയിലെ പുതിയ വീട്ടിലെത്തിയാണ് മോഹന്‍ലാല്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചത്. ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോ കാണുമ്പോള്‍ ഈ കൂട്ടുകെട്ടില്‍ അണിയറയില്‍ ഒരു സിനിമ ഒരുങ്ങാന്‍ സാധ്യതയുണ്ടെന്ന് സംശയിക്കുന്നുവരുമുണ്ട്. ലാലേട്ടന്റെ സന്ദര്‍ശനത്തിന് പിന്നിലെ കാരണമെന്തായിരിക്കുമെന്നും ഓണ്‍ലൈനില്‍ തകൃതിയായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button