19കാരനായ ദേവാങ്ക് രക്ഷകനായത് 4 മത്സ്യത്തൊഴിലാളികളുടെ ജീവന്. തൃശൂർ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളെ ദേവാങ്ക് കണ്ടെത്തിയത് തന്റെ ഡ്രോണിന്റെ സഹായത്തോടെ. ജനുവരി അഞ്ചിനാണ് മത്സ്യത്തൊഴിലാളികളെ കാണാതായത്. പുലർച്ചെ കടലിൽ വച്ച് മത്സ്യത്തൊഴിലാളികളുടെ ബോട്ട് മുങ്ങുക ആയിരന്നു. രക്ഷാപ്രവർത്തകർക്ക് ബോട്ടോ മത്സ്യത്തൊഴിലാളികളെയോ കണ്ടെത്താനായില്ല.
ബംഗളുരുവിൽ എൻജിനീയറിങ്ങിന് പഠിക്കുന്ന ദേവാങ്ക് ആ സമയത്താണ് സ്ഥലത്ത് എത്തുന്നത്. മത്സ്യ തൊഴിലാളികൾക്കൊപ്പം ഡ്രോണുമായി ദേവാങ്ക് കടലിൽ പോയി.
തീരത്ത് നിന്ന് 11 നോട്ടിക്കൽ അകലെ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുമ്പോൾ ദേവാങ്ക് സുരക്ഷാ ബോട്ടിൽ ഉണ്ടായിരുന്നു. ആദ്യം ഒരാളെയാണ് കണ്ടെത്തിയത്. കൈകൾ ഉയർത്തി മത്സ്യത്തൊഴിലാളി സഹായത്തിനായി കേഴുകയായിരുന്നു. ഡ്രോണിന്റെ തന്നെ സഹായത്തോടെ മറ്റുള്ളവരെയും കണ്ടെത്തി. ദേവാങ്കും ഡ്രോണും സോഷ്യൽ ഇപ്പോൾ മീഡിയയിൽ വൈറൽ ആണ്.