മുഷിഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഒരു ഷർട്ട് ധരിച്ച് കൊണ്ടാണ് മോഹൻലാൽ ആ വേഷം ചെയ്തു തീർത്തതെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് സാക്ഷ്യപ്പെടുത്തുന്നു. ശ്രീനിവാസൻ തിരക്കഥ എഴുതി മോഹൻലാൽ, ശ്രീനിവാസൻ, കാർത്തിക, കെ പി എ സി ലളിത തുടങ്ങിയവർ അഭിനയിച്ച എക്കാലത്തേയും സൂപ്പർ ഹിറ്റായ ‘സൻമനസ്സുള്ളവർക്ക് സമാധാനം’ എന്ന സിനിമയിൽ മോഹൻലാൽ അഭിനയിച്ച ഗോപാലകൃഷ്ണ പണിക്കർ എന്ന കഥാപാത്രത്തെക്കുറിച്ചാണ് പറയുന്നത്.
പ്രൈവറ്റ് ബസ്സിൽ യാത്ര ചെയ്ത വരവേ ഗോപാലകൃഷ്ണ പണിക്കരെ ബസ്സിൽനിന്നും തള്ളി താഴെയിടുന്ന ഒരു സീനുണ്ട്. ബസ്സിൽ നിന്നും താഴെ വീണ പണിക്കരെ ഒപ്പമുള്ളവർ മർദ്ദിക്കുന്നു. ഈ സീൻ ചിത്രീകരിച്ചത് എറണാകുളം പനമ്പള്ളി നഗറിൽ വെച്ചാണ്. മോഹൻലാൽ അഭിനയിച്ച ഗോപാലകൃഷ്വണ പണിക്കർ എന്ന കഥാപാത്രം ബസ്സിൽ നിന്നും വീഴുന്നത് ചതുപ്പ് സ്ഥലത്തായിരുന്നു. പശുവിൻ്റെ ചാണകവും, മലിനജലവുമൊക്കെ കെട്ടിക്കിടന്നതിനാൽ ലാൽ അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ ഷർട്ടും ചെളിയും ചാണകവും പുരണ്ട് മലിനമായി. ഇതിനു ശേഷമുള്ള സീൻ പിറ്റേ ദിവസം ഷൂട്ട് ചെയ്യാനാണ് പ്ലാൻ ചെയ്തത്. പക്ഷേ എന്തുകൊണ്ടോ അന്ന് നടന്നില്ല. ആറ് ദിവസം കഴിഞ്ഞാണ് ഷൂട്ട് നടന്നത്. ലാൽ അന്ന് ധരിച്ച വസ്ത്രം കൊണ്ടു വരാൻ സംവിധായകൻ സത്യൻ അന്തിക്കാട് ആവശ്യപ്പെട്ടു. പക്ഷേ ഷർട്ട് വൃത്തിയാക്കഞ്ഞതിനാൽ അതിൽ നിന്നും ദുർഗ്ഗന്ധം വമിക്കുന്നുണ്ടായിരുന്നു. .
ഇനി കഥ, സത്യൻ അന്തിക്കാട് തന്നെ സംഭവം തുറന്നു പറയട്ടെ:
“അടുത്ത് നിന്ന് ഷൂട്ട് ചെയ്യാൻ കഴിയാത്തത്ര ദുർഗ്ഗന്ധം. വേറെ ഏതെങ്കിലും നടനായിരുന്നെങ്കിൽ സമ്മതിക്കില്ലായിരുന്നു.ലാലിൻ്റെ പ്രതിബദ്ധത അത്രയ്ക്കായിരുന്നു.ആ ദുർഗ്ഗന്ധം വമിക്കുന്ന ഷർട്ടും ധരിച്ചുകൊണ്ടാണ് മോഹൻ ലാൽ ഗോപാലകൃഷ്ണ പണിക്കരെ അവതരിപ്പിച്ചത്.