LIFE

  • തനിക്ക് കോവിഡ് ഇല്ല, പരക്കുന്നത് വ്യാജവാർത്ത എന്ന് നടി ലെന

    തനിക്ക് കോവിഡ് ഉണ്ട് എന്ന എന്ന നിലയിൽ പരക്കുന്ന വാർത്ത വ്യാജ വാർത്ത എന്ന നടി ലെന. സിനിമ ചിത്രീകരണത്തിന് ശേഷം ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ പിന്നാലെയാണ് ലെനയ്ക്ക് കൊവിഡ് പോസിറ്റീവ് ആണ് എന്ന നിലയിൽ വാർത്തകൾ പരന്നത്. തുടർന്ന് ഫേസ്ബുക്കിലൂടെ ലെന ഇത് നിഷേധിക്കുകയായിരുന്നു. ലെനയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- ഞാൻ നടി ലെന- എനിക്ക് കോവിഡ് പോസിറ്റീവ്( UK Strain) ആണെന്നും ബാംഗ്ലൂരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചി ക്കുകയും ചെയ്തുവെന്ന് വിവിധ ഓൺ‌ലൈൻ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഒരു വാർത്ത പ്രചരിക്കുന്നു. ഇത് തീർത്തും വ്യാജമാണ്, ഞാൻ യുകെയിൽ നിന്ന് വന്നത് നെഗറ്റീവ് ആർ‌ടി‌പി‌സി‌ആർ പരിശോധന ഫലവുമായിട്ടാണ് . നിലവിലെ കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി യുകെയിൽ നിന്ന് വരുന്ന യാത്രക്കാർക്ക് നടത്തുന്ന genome sequencing ടെസ്റ്റ് , പരിശോധനാ ഫലത്തിനായി കാത്തിരിക്കുന്നു. ഇപ്പോൾ ബാംഗ്ലൂർ Hospitalil ക്വാറന്റൈനിൽ കഴിയുകയാണ് . ഞാൻ കോവിഡ് പോസിറ്റീവ് ആണെന്ന് മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട്…

    Read More »
  • വാട്ട്സ്ആപ്പിന് ഇരട്ടത്താപ്പ്, ഇന്ത്യക്കും യൂറോപ്പിനും രണ്ടു സ്വകാര്യതാ നയം

    സ്വകാര്യതാ നയം സംബന്ധിച്ച വാട്സാപ്പിന്റെ ഇരട്ടത്താപ്പ് പുറത്ത്. ഇന്ത്യക്കും യൂറോപ്പിനും 2 സ്വകാര്യതാനയം ആണ് വാട്സ്ആപ്പ് മുന്നോട്ടുവയ്ക്കുന്നത്. ഇത് വാട്സാപ്പിന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നു. സ്വകാര്യ ഡാറ്റ സംരക്ഷിക്കാൻ ഇന്ത്യയിൽ ശക്തമായ നിയമം വേണമെന്ന ആവശ്യം ഉയരുകയാണ്. ഫേസ്ബുക്കിനു സ്വന്തം ഡാറ്റ പങ്കു വയ്ക്കാതെ ഇന്ത്യയിൽ ആർക്കും വാട്സ്ആപ്പ് ഉപയോഗിക്കാൻ ആകില്ല. എന്നാൽ യൂറോപ്പിൽ പഴയ സ്വകാര്യതാനയം തന്നെ തുടരുമെന്നാണ് വാട്സ്ആപ്പ് വ്യക്തമാക്കുന്നത്. ” വാട്സാപ്പിലെ സ്വകാര്യതാ നയത്തിൽ യൂറോപ്പിൽ മാറ്റമില്ല. യൂറോപ്യൻ ഉപഭോക്താവിന്റെ ഡാറ്റ വാട്ട്സ്ആപ്പ് ഫേസ്ബുക്കിന് ഷെയർ ചെയ്യില്ല. ” വാട്ട്സ്ആപ്പ് സ്വകാര്യത നയം ഡയറക്ടർ നിയം സീനി പറഞ്ഞു. വാട്സാപ്പിന്റെ യൂറോപ്പിലെ എഫ് എ ക്യു പേജിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വാട്സാപ്പിലെ സ്വകാര്യതാ നയത്തിൽ യൂറോപ്പിൽ മാറ്റം വന്നിട്ടില്ലെന്നും ഉപഭോക്താക്കൾ അപ്ഡേറ്റ് ചെയ്യേണ്ട ആവശ്യമില്ലെന്നും വാട്സ്ആപ്പ് വ്യക്തമാക്കുന്നു. ” യൂറോപ്പിൽ വ്യക്തിയുടെ ഡാറ്റ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് ശക്തമായ നിയമം നിലവിലുണ്ട്. ഇന്ത്യയിൽ സ്ഥിതി അങ്ങനെ അല്ല. സ്വകാര്യ…

    Read More »
  • ഭക്ഷണം വൈകി, ജോലിക്കാരനെ കടിച്ചുകീറി കൊന്ന് റോട്ട് വീലർ നായ്ക്കൾ

    രണ്ടു റോട്ട് വീലർ നായ്ക്കളുടെ കടിയേറ്റ് 58 കാരന് ദാരുണാന്ത്യം. തമിഴ്നാട്ടിലെ ചിദംബരത്ത് ആണ് സംഭവം. കെ ജീവാനന്ദം ആണ് വളർത്തു പട്ടികളുടെ കടിയേറ്റ് മരിച്ചത്. 2013 മുതൽ ഒരു ഫാമിൽ ആണ് ജീവാനന്ദം ജോലി ചെയ്യുന്നത്. എൻ വിജയസുന്ദരം എന്നയാളുടെതാണ് ഫാം. മൂന്നുകൊല്ലം മുമ്പ് വിജയസുന്ദരം രണ്ടു റോട്ട് വീലർ നായ്ക്കളെ വാങ്ങി. ഫാമിന്റെ സുരക്ഷയ്ക്ക് ആയിരുന്നു വളർത്തു പട്ടികളെ വാങ്ങിയത്. വളർത്തു പട്ടികൾക്ക് എന്നും ഭക്ഷണം നൽകുക ജീവാനന്ദം ആണ്. രാവിലെ ഫാമിൽ എത്തുമ്പോൾ തന്നെ ജീവാനന്ദം പട്ടികൾക്ക് ഭക്ഷണം കൊടുക്കും. എന്നാൽ കഴിഞ്ഞ ചൊവ്വാഴ്ച ജീവാനന്ദം പട്ടികൾക്ക് ഭക്ഷണം നൽകാൻ വൈകി. ” ചൊവ്വാഴ്ച ജീവാനന്ദം കൃത്യസമയത്തുതന്നെ ഫാമിൽ എത്തി. എന്നാൽ പട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ പോയത് വൈകുന്നേരമാണ്.ജീവാനന്ദത്തെ കണ്ട ഉടൻ പട്ടികൾ ആക്രമിക്കുകയായിരുന്നു. ” പോലീസ് പറഞ്ഞു. ഓടിരക്ഷപ്പെടാൻ ജീവാനന്ദം ശ്രമിച്ചിരുന്നു. എന്നാൽ നായ്ക്കൾ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ജീവാനന്ദത്തിന്റെ ചെവി രണ്ടും നായ്ക്കൾ കടിച്ചു പറിച്ചു.…

    Read More »
  • കാമുകിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി ഇന്റർനെറ്റിൽ ഇട്ടു, പ്രതികാരമായി യുവാവ് മോഷ്ടിച്ചത് മെഡിക്കൽ വിദ്യാർത്ഥികളുടെ 500 ലാപ്ടോപ്പുകൾ

    മെഡിക്കൽ വിദ്യാർത്ഥികളുടെ ലാപ്ടോപ് മോഷ്ടിക്കുന്ന യുവാവിനെ ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ 24 കാരൻ തമിഴ് ശെൽവൻ കണ്ണനെ ആണ് ജാംനഗർ പോലീസ് അറസ്റ്റ് ചെയ്തത്. എം പി ഷാ മെഡിക്കൽ കോളേജിലെ പെൺകുട്ടികളുടെ ഹോസ്റ്റലിൽ നിന്ന് ആറ് ലാപ്ടോപ്പുകൾ മോഷണംപോയ കേസിലാണ് അറസ്റ്റ്. മെഡിക്കൽ വിദ്യാർഥികളുടെ അഞ്ഞൂറോളം ലാപ്ടോപ്പുകൾ ആണ് ഇയാൾ മോഷ്ടിച്ചത് എന്ന് ചോദ്യം ചെയ്യലിൽ തെളിഞ്ഞു. ഡിസംബർ 26ന് ജാംനഗറിൽ എത്തിയ പ്രതി ആദ്യം ഹോട്ടലിൽ മുറിയെടുത്തു. പിന്നീട് പെൺകുട്ടികളുടെ ഹോസ്റ്റലിൽ കടന്നുകയറിയ ഇയാൾ മുറികൾ തുറന്ന് ലാപ്ടോപ്പുകൾ മോഷ്ടിക്കുകയായിരുന്നു. ഒരു പ്രതികാര കഥയാണ് തമിഴ് ശെൽവന് പൊലീസിനോട് പറയാനുണ്ടായിരുന്നത്. 2015 ൽ ജീവിതത്തിലുണ്ടായ ഒരു ദുരന്ത കഥയുടെ പ്രതികാരമാണ് ലാപ്ടോപ് മോഷണം. ചെന്നൈയിലെ ചില മെഡിക്കൽ വിദ്യാർഥികൾ തമിഴ് ശെൽവന്റെ കാമുകിയുടെ അശ്ലീല വീഡിയോ പകർത്തി ഇന്റർനെറ്റിൽ ഇട്ടിരുന്നു. അന്നുമുതൽ മെഡിക്കൽ വിദ്യാർത്ഥികളോട് തമിഴ് ശെൽവന് പകയാണ്. ദക്ഷിണേന്ത്യയിലെ വിവിധ മെഡിക്കൽ കോളേജുകളിൽ…

    Read More »
  • സാജന്‍ പള്ളുരുത്തിയുടെ ‘ആശകള്‍ തമാശകള്‍ ‘; പുസ്തകം പ്രകാശനം ചെയ്ത് മമ്മൂട്ടി

    മൂന്നു പതിറ്റാണ്ടിലേറെയായി മലയാള ഹാസ്യലോകത്തെ നിറസാന്നിധ്യമായ നടനും മിമിക്രി കലാകാരനുമായ സാജന്‍ പള്ളുരുത്തിയുടെ ‘ആശകള്‍ തമാശകള്‍ ‘ എന്ന പുസ്തകം പ്രകാശനം ചെയ്തു. പത്മശ്രീ ഭരത് മമ്മൂട്ടി നടന്‍ സലിംകുമാറിന് നല്‍കിക്കൊണ്ടാണ് പുസ്തകം പ്രകാശനം ചെയ്തത്. രമേഷ് പിഷാരടി, സോഹന്‍ സീനു ലാല്‍ എന്നിവരും പുസ്തക പ്രകകാശന ചടങ്ങില്‍ പങ്കെടുത്തു. കൈരളി ബുക്‌സ് ആണ് പുസ്തകത്തിന്റെ പ്രസാദകര്‍. മിമിക്രിവേദികളിലും ഹാസ്യാവതരണത്തിലും തിളങ്ങിയ സാജന്‍ പള്ളുരുത്തിയുടെ അനുഭവങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഒരു കാലാപാരമ്പര്യമില്ലാത്ത കുടുംബത്തില്‍ ജനിച്ച സാജന്‍ പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ മുതലാണ് മിമിക്രി, സ്‌റ്റേജ് ഷോകള്‍ക്ക് പോയി തുടങ്ങിയത്. അങ്ങനെ സംവിധായകന്‍ ജയരാജിന്റെ കണ്ണകിയിലൂടെ ആദ്യമായി സിനിമയിലെത്തി. പിന്നീട് വീട്ടിലെ ചില പ്രശ്‌നങ്ങള്‍ മാതാവിന്റെ മരണം. അച്ഛന്റെ ചികിത്സ തുടങ്ങിയ കാര്യങ്ങള്‍ കാരണം കാലാരംഗത്ത് നിന്ന് കുറച്ച് ഇടവേളയെടുത്തു. പിന്നീടാണ് ഇടി, ആക്ഷന്‍ ഹീറോ ബിജു തുടങ്ങിയ ചിത്രങ്ങളിലൂടെ റീ എന്‍ട്രി നടത്തിയത്. ചെണ്ട എന്നൊരു യുട്യൂബ് ചാനല്‍ തുടങ്ങി. നാടന്‍…

    Read More »
  • മുംബൈക്കെതിരെ മിന്നും സെഞ്ചുറി,മുഹമ്മദ് അസ്ഹറുദ്ദീനെ അഭിനന്ദിച്ച് പിണറായി

    സയ്യിദ് മുഷ്താഖ് അലി ട്വൻ്റി-ട്വൻ്റി ടൂർണമെൻ്റിൽ മുംബൈക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ച മുഹമ്മദ് അസ്ഹറുദ്ദീനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അഭിനന്ദനം. മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് പോസ്റ്റ്- സയ്യിദ് മുഷ്താഖ് അലി ട്വൻ്റി-ട്വൻ്റി ടൂർണമെൻ്റിൽ മുംബൈക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ച മുഹമ്മദ് അസ്ഹറുദ്ദീനെ ഹാർദ്ദമായി അഭിനന്ദിക്കുന്നു. വളരെ കുറച്ചു പന്തുകൾ നേരിട്ടു കൊണ്ട് അദ്ദേഹം നേടിയ സെഞ്ച്വറി കേരളത്തിനു തിളക്കമാർന്ന വിജയമാണ് സമ്മാനിച്ചത്. സ്ഥിരതയോടെ മികവുറ്റ രീതിയിൽ മുന്നോട്ടു പോകാൻ അദ്ദേഹത്തിനു സാധിക്കട്ടെ. അഭിമാനാർഹമായ വിജയം കരസ്ഥമാക്കിയ കേരള ക്രിക്കറ്റ് ടീമിനും അഭിനന്ദനങ്ങൾ. കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ ഈ ജയം പ്രചോദനമാകട്ടെ എന്നാശംസിക്കുന്നു.

    Read More »
  • മുഹമ്മദ് അസറുദ്ധീൻ എന്ന കാസർഗോഡൻ കൊടുങ്കാറ്റ് -കായിക നിരീക്ഷകൻ ദേവദാസ് തളാപ്പിന്റെ വിശകലനം -video

    കാസറഗോഡ് സ്വദേശി മുഹമ്മദ് അസറുദ്ധീന്റെ അതിവേഗ മിന്നൽ സെഞ്ചുറി അക്ഷരാർത്ഥത്തിൽ ഇന്ത്യൻ ഫസ്റ്റ് ക്ലാസ് അതികായൻമാരായ മുംബൈയെ തകർത്ത് തരിപ്പണമാക്കി.കേരള ക്രിക്കറ്റ് ടീം മുഷ്താഖ് അലി ടി – 20 ടുർണമെൻ്റ് മൽസരത്തിൽ നേടിയ വിജയം കേരള ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിൽ ഏക്കാലവും ഓർമ്മിക്കപ്പെടും. അസറുദ്ദീൻ്റെ 54 പന്തിൽ 137 റൺസ് എന്ന ഇന്നിങ്‌സ് കേരള ബാറ്റ്സ്മാൻ്റെ ഏറ്റവും മികച്ച സെഞ്ച്വറിയായി രേഖപ്പെടുത്തും. ഇന്ത്യൻ ടീമിൽ ടി 20 താരമായി തിളങ്ങാൻ തനിക്ക് കഴിയുമെന്ന് വീക്കറ്റ് കീപ്പർ -ഓപ്പണിങ്ങ് ബാറ്റ്സ്മാനായ അസറുദ്ധീൻ മുംബൈക്കെതിരെ അത്ഭുത പ്രകടനത്തോടെ തെളിയിച്ചിരിക്കുകയാണ്.

    Read More »
  • ‘ലവ്’ ജനുവരി 29ന് തിയേറ്ററുകളിലേക്ക്…

    ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ‘ലവ്’ തിയേറ്ററുകളിലേക്ക് എത്തുന്നു. രജിഷ വിജയനും ഷൈന്‍ ടോം ചാക്കോയും നായിക നായകന്മാരാകുന്ന ചിത്രം ജനുവരി 29ന് തിയേറ്ററുകൡലെത്തും. പൂര്‍ണമായും ലോക്ഡൗണില്‍ ചിത്രീകരിച്ച ലവ് നിര്‍മിക്കുന്നത് ആഷിക് ഉസ്മാന്‍ ആണ്. ഖാലിദ് റഹ്മാന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വ്വഹിച്ചിരിക്കുന്നത്. വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്‍, ജോണി ആന്റണി എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ഛായാഗ്രഹണം ജിംഷി ഖാലിദ്. ജൂണ്‍ 22ന് ആരംഭിച്ച ചിത്രീകരണം ജൂലൈ 15നാണ് അവസാനിച്ചത്. ഒക്ടോബര്‍ 15ന് ചിത്രം ദുബായില്‍ തിയേറ്റര്‍ റിലീസ് ചെയ്തിരുന്നു. കോവിഡ് മാനദണ്ഡങ്ങളും സുരക്ഷാ മുന്‍കരുതലുകളുമായാണ് ചിത്രം റിലീസ് ചെയ്തത്. ഹോം സ്‌ക്രീന്‍ എന്റര്‍ടെയ്ന്‍മെന്റും ഗോള്‍ഡന്‍ സിനിമയുമായിരുന്നു ചിത്രത്തിന്റെ ഗള്‍ഫ് വിതരണക്കാര്‍. ലോക്ഡൗണിന് ശേഷം തിയേറ്ററുകളില്‍ എത്തിയ ആദ്യ ഇന്ത്യന്‍ ചിത്രം എന്ന പേരും ലവ് നേടിയിരുന്നു.

    Read More »
  • 1800 കോടി കയ്യിലുണ്ട്, എന്നാൽ നയാപൈസ എടുക്കാനാകില്ല, കാരണം പാസ്‌വേഡ് മറന്നുപോയി

    ബിറ്റ്കോയിൻ എന്നും വിവാദത്തിൽപ്പെട്ട ക്രിപ്റ്റോ കറൻസി ആണ്. ചിലർ ബിറ്റ്കോയിൻ കൈമാറ്റത്തെ പിന്തുണക്കുമ്പോൾ ചിലർ അതിശക്തമായി അതിനെ എതിർക്കുന്നു. എന്നാൽ ഇന്ന് ബിറ്റ്കോയിനിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. കോടികൾ വാരിക്കൂട്ടുന്നവരും ഏറെയാണ്. എന്നാൽ ഇക്കൂട്ടത്തിൽ ഒരു ഹതഭാഗ്യൻ ഉണ്ട്. സ്റ്റെഫാൻ തോമസ് എന്നാണ് അയാളുടെ പേര്. 7002 ബിറ്റ്കോയിൻ ആണ് സ്റ്റെഫാൻ തോമസിന്റെ ഇതുവരെയുള്ള സമ്പാദ്യം. സമ്പാദ്യം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ഇയാൾ അയേൺ കി എന്ന എൻക്രിപ്റ്റഡ് ഹാർഡ് ഡ്രൈവിൽ സൂക്ഷിച്ചു. അയേൺകീക്ക് ഒരു പ്രശ്നമുണ്ട്. ശരിയായ പാസ്സ്‌വേർഡ് അടിച്ച് അയേൺ കിയ്ക്ക് ഉള്ളിൽ കയറാൻ പത്ത് അവസരങ്ങൾ ആണുള്ളത്. ഈ 10 അവസരത്തിനുള്ളിൽ ശരിയായ പാസ്സ്‌വേർഡ് നൽകിയിരിക്കണം ഇല്ലെങ്കിൽ പിന്നീട് വീണ്ടെടുക്കാൻ പറ്റാത്ത വിധം ഹാർഡ് ഡ്രൈവ് സ്വയം എൻക്രിപ്റ്റ് ചെയ്യും. സ്റ്റെഫാൻ തോമസ് പാസ്‌വേഡ് മറന്നുപോയി. ഇതുവരെ എട്ടുതവണ ഹാർഡ് ഡ്രൈവിൽ പാസ്സ്‌വേർഡ് എന്റർ ചെയ്യുകയും ചെയ്തു. ഇനി രണ്ട് അവസരം മാത്രമാണ് ഇയാൾക്കുള്ളത്. പാസ്‌വേഡ് ഇതുവരെ…

    Read More »
  • 1953ന് ശേഷം ഇതാദ്യമായി അമേരിക്കയിൽ ഒരു വനിതയെ വധശിക്ഷക്ക് വിധേയയാക്കി, കാരണം ഇതാണ്

    അമേരിക്കൻ വനിത ലിസ മറി മോണ്ട്ഗോമറിയെ വിഷം കുത്തിവെച്ച് വധശിക്ഷക്ക് വിധേയയാക്കി. 1953ന് ശേഷം ഇതാദ്യമായി ആണ് ഒരു വനിതയെ വധശിക്ഷയ്ക്ക് അമേരിക്ക വിധേയയാക്കുന്നത്. ലിസ അടക്കമുള്ള നിരവധി പേരെ വധശിക്ഷയ്ക്ക് വിധേയരാക്കാൻ ട്രംപ് ഭരണകൂടം ഉത്തരവിട്ടിരുന്നു. ചാറ്റിലൂടെ പരിചയപ്പെട്ട ഗർഭിണിയായ ബേബി ജോ സ്റ്റെന്നിനെ അവരുടെ വീട്ടിൽ കടന്നു കയറിയ ശേഷം ശ്വാസം മുട്ടിച്ച് കൊന്നശേഷം വയറുകീറി എട്ടുമാസം പ്രായമായ ഗർഭസ്ഥ ശിശുവിനെ പുറത്തെടുത്തു എന്നാണ് ലിസക്കെതിരെയുള്ള കുറ്റം. 2004 ഡിസംബർ 16 നാണ് സംഭവം. ഗർഭസ്ഥ ശിശുവുമായി കടന്നുകളഞ്ഞ ലിസയെ കാൻസസിലെ ഫാംഹൗസിൽ പോലീസ് കണ്ടെത്തി. സ്വന്തം കുഞ്ഞാണെന്ന് ലിസ വാദിച്ചെങ്കിലും പോലീസ് സത്യം കണ്ടു പിടിക്കുക ആയിരുന്നു. കുഞ്ഞിനെ പിന്നീട് പിതാവിനെ ഏൽപ്പിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന ലിസയ്ക്ക് മാപ്പുനൽകണമെന്ന ആവശ്യവുമായി നിരവധി പേർ രംഗത്ത് എത്തിയിരുന്നു. വളർത്തച്ഛന്റെയും മറ്റു പുരുഷൻമാരുടെയും ക്രൂരപീഡനത്തിന് കുട്ടിക്കാലത്ത് ലിസ ഇരയായിട്ടുണ്ട് എന്നിവർ വാദിച്ചു. തലയ്ക്ക് ശക്തമായ പരിക്കേറ്റതിനെ തുടർന്ന് ലിസയ്ക്ക്…

    Read More »
Back to top button
error: