LIFETRENDING

ഭക്ഷണം വൈകി, ജോലിക്കാരനെ കടിച്ചുകീറി കൊന്ന് റോട്ട് വീലർ നായ്ക്കൾ

രണ്ടു റോട്ട് വീലർ നായ്ക്കളുടെ കടിയേറ്റ് 58 കാരന് ദാരുണാന്ത്യം. തമിഴ്നാട്ടിലെ ചിദംബരത്ത് ആണ് സംഭവം. കെ ജീവാനന്ദം ആണ് വളർത്തു പട്ടികളുടെ കടിയേറ്റ് മരിച്ചത്.

2013 മുതൽ ഒരു ഫാമിൽ ആണ് ജീവാനന്ദം ജോലി ചെയ്യുന്നത്. എൻ വിജയസുന്ദരം എന്നയാളുടെതാണ് ഫാം. മൂന്നുകൊല്ലം മുമ്പ് വിജയസുന്ദരം രണ്ടു റോട്ട് വീലർ നായ്ക്കളെ വാങ്ങി. ഫാമിന്റെ സുരക്ഷയ്ക്ക് ആയിരുന്നു വളർത്തു പട്ടികളെ വാങ്ങിയത്.

വളർത്തു പട്ടികൾക്ക് എന്നും ഭക്ഷണം നൽകുക ജീവാനന്ദം ആണ്. രാവിലെ ഫാമിൽ എത്തുമ്പോൾ തന്നെ ജീവാനന്ദം പട്ടികൾക്ക് ഭക്ഷണം കൊടുക്കും. എന്നാൽ കഴിഞ്ഞ ചൊവ്വാഴ്ച ജീവാനന്ദം പട്ടികൾക്ക് ഭക്ഷണം നൽകാൻ വൈകി.

” ചൊവ്വാഴ്ച ജീവാനന്ദം കൃത്യസമയത്തുതന്നെ ഫാമിൽ എത്തി. എന്നാൽ പട്ടികൾക്ക് ഭക്ഷണം കൊടുക്കാൻ പോയത് വൈകുന്നേരമാണ്.ജീവാനന്ദത്തെ കണ്ട ഉടൻ പട്ടികൾ ആക്രമിക്കുകയായിരുന്നു. ” പോലീസ് പറഞ്ഞു.

ഓടിരക്ഷപ്പെടാൻ ജീവാനന്ദം ശ്രമിച്ചിരുന്നു. എന്നാൽ നായ്ക്കൾ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. ജീവാനന്ദത്തിന്റെ ചെവി രണ്ടും നായ്ക്കൾ കടിച്ചു പറിച്ചു. മുഖത്തും കടിയേറ്റു. അവിടെ കിടന്നു ജീവാനന്ദം മരിച്ചു.

പ്രവചനാതീതമായ സ്വഭാവക്കാരാണ് റോട്ട് വീലറുകൾ എന്ന് പറയാറുണ്ട്. സ്പെയിൻ, ഇറ്റലി,ഫ്രാൻസ്,പോർച്ചുഗൽ,റൊമാനിയ, റഷ്യ,ഇസ്രായേൽ, അമേരിക്കയിലെ പല സ്റ്റേറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ റോട്ട് വീലറിനെ വളർത്തുന്നത് നിരോധിച്ചിട്ടുണ്ട്.

Back to top button
error: