തനിക്ക് കോവിഡ് ഉണ്ട് എന്ന എന്ന നിലയിൽ പരക്കുന്ന വാർത്ത വ്യാജ വാർത്ത എന്ന നടി ലെന. സിനിമ ചിത്രീകരണത്തിന് ശേഷം ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ പിന്നാലെയാണ് ലെനയ്ക്ക് കൊവിഡ് പോസിറ്റീവ് ആണ് എന്ന നിലയിൽ വാർത്തകൾ പരന്നത്. തുടർന്ന് ഫേസ്ബുക്കിലൂടെ ലെന ഇത് നിഷേധിക്കുകയായിരുന്നു.
ലെനയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
ഞാൻ നടി ലെന- എനിക്ക് കോവിഡ് പോസിറ്റീവ്( UK Strain) ആണെന്നും ബാംഗ്ലൂരിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചി ക്കുകയും ചെയ്തുവെന്ന് വിവിധ ഓൺലൈൻ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഒരു വാർത്ത പ്രചരിക്കുന്നു. ഇത് തീർത്തും വ്യാജമാണ്, ഞാൻ യുകെയിൽ നിന്ന് വന്നത് നെഗറ്റീവ് ആർടിപിസിആർ പരിശോധന ഫലവുമായിട്ടാണ് . നിലവിലെ കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി യുകെയിൽ നിന്ന് വരുന്ന യാത്രക്കാർക്ക് നടത്തുന്ന genome sequencing ടെസ്റ്റ് , പരിശോധനാ ഫലത്തിനായി കാത്തിരിക്കുന്നു. ഇപ്പോൾ ബാംഗ്ലൂർ Hospitalil ക്വാറന്റൈനിൽ കഴിയുകയാണ് . ഞാൻ കോവിഡ് പോസിറ്റീവ് ആണെന്ന് മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്യുന്നു. ദയവായി ഈ വാർത്ത പങ്കിടരുത്. ഞാൻ ഇവിടെ സുരക്ഷിതയാണ് നിങ്ങളുടെ ആശങ്കയ്ക്കും പ്രാർത്ഥനയ്ക്കും നന്ദി.
സ്നേഹപൂർവ്വം , ലെന.