മൂന്നു പതിറ്റാണ്ടിലേറെയായി മലയാള ഹാസ്യലോകത്തെ നിറസാന്നിധ്യമായ നടനും മിമിക്രി കലാകാരനുമായ സാജന്‍ പള്ളുരുത്തിയുടെ ‘ആശകള്‍ തമാശകള്‍ ‘ എന്ന പുസ്തകം പ്രകാശനം ചെയ്തു. പത്മശ്രീ ഭരത് മമ്മൂട്ടി നടന്‍ സലിംകുമാറിന് നല്‍കിക്കൊണ്ടാണ് പുസ്തകം പ്രകാശനം ചെയ്തത്. രമേഷ് പിഷാരടി, സോഹന്‍ സീനു ലാല്‍ എന്നിവരും പുസ്തക പ്രകകാശന ചടങ്ങില്‍ പങ്കെടുത്തു. കൈരളി ബുക്‌സ് ആണ് പുസ്തകത്തിന്റെ പ്രസാദകര്‍.
മിമിക്രിവേദികളിലും ഹാസ്യാവതരണത്തിലും തിളങ്ങിയ സാജന്‍ പള്ളുരുത്തിയുടെ അനുഭവങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഒരു കാലാപാരമ്പര്യമില്ലാത്ത കുടുംബത്തില്‍ ജനിച്ച സാജന്‍ പത്താം ക്ലാസ് കഴിഞ്ഞപ്പോള്‍ മുതലാണ് മിമിക്രി, സ്‌റ്റേജ് ഷോകള്‍ക്ക് പോയി തുടങ്ങിയത്. അങ്ങനെ സംവിധായകന്‍ ജയരാജിന്റെ കണ്ണകിയിലൂടെ ആദ്യമായി സിനിമയിലെത്തി. പിന്നീട് വീട്ടിലെ ചില പ്രശ്‌നങ്ങള്‍ മാതാവിന്റെ മരണം. അച്ഛന്റെ ചികിത്സ തുടങ്ങിയ കാര്യങ്ങള്‍ കാരണം കാലാരംഗത്ത് നിന്ന് കുറച്ച് ഇടവേളയെടുത്തു. പിന്നീടാണ് ഇടി, ആക്ഷന്‍ ഹീറോ ബിജു തുടങ്ങിയ ചിത്രങ്ങളിലൂടെ റീ എന്‍ട്രി നടത്തിയത്. ചെണ്ട എന്നൊരു യുട്യൂബ് ചാനല്‍ തുടങ്ങി. നാടന്‍ കഥാപാത്രങ്ങളും നാട്ടിന്‍ പുറത്തെ കഥകളുമാണ് ചാനലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 10 മുതല്‍ 20 മിനിറ്റ് വരെ ദൈര്‍ഘ്യമുളള നര്‍മ്മം കലര്‍ന്ന 10 എപ്പിസോഡുകളാണ് ചാനലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇപ്പോള്‍ താരം വെബ്‌സീരിസുകളിലേക്കും കടന്നിരിക്കുകയാണ്.