ബിറ്റ്കോയിൻ എന്നും വിവാദത്തിൽപ്പെട്ട ക്രിപ്റ്റോ കറൻസി ആണ്. ചിലർ ബിറ്റ്കോയിൻ കൈമാറ്റത്തെ പിന്തുണക്കുമ്പോൾ ചിലർ അതിശക്തമായി അതിനെ എതിർക്കുന്നു. എന്നാൽ ഇന്ന് ബിറ്റ്കോയിനിൽ നിക്ഷേപിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. കോടികൾ വാരിക്കൂട്ടുന്നവരും ഏറെയാണ്.
എന്നാൽ ഇക്കൂട്ടത്തിൽ ഒരു ഹതഭാഗ്യൻ ഉണ്ട്. സ്റ്റെഫാൻ തോമസ് എന്നാണ് അയാളുടെ പേര്. 7002 ബിറ്റ്കോയിൻ ആണ് സ്റ്റെഫാൻ തോമസിന്റെ ഇതുവരെയുള്ള സമ്പാദ്യം. സമ്പാദ്യം നഷ്ടപ്പെടാതിരിക്കാൻ വേണ്ടി ഇയാൾ അയേൺ കി എന്ന എൻക്രിപ്റ്റഡ് ഹാർഡ് ഡ്രൈവിൽ സൂക്ഷിച്ചു.
അയേൺകീക്ക് ഒരു പ്രശ്നമുണ്ട്. ശരിയായ പാസ്സ്‌വേർഡ് അടിച്ച് അയേൺ കിയ്ക്ക് ഉള്ളിൽ കയറാൻ പത്ത് അവസരങ്ങൾ ആണുള്ളത്. ഈ 10 അവസരത്തിനുള്ളിൽ ശരിയായ പാസ്സ്‌വേർഡ് നൽകിയിരിക്കണം ഇല്ലെങ്കിൽ പിന്നീട് വീണ്ടെടുക്കാൻ പറ്റാത്ത വിധം ഹാർഡ് ഡ്രൈവ് സ്വയം എൻക്രിപ്റ്റ് ചെയ്യും.
സ്റ്റെഫാൻ തോമസ് പാസ്‌വേഡ് മറന്നുപോയി. ഇതുവരെ എട്ടുതവണ ഹാർഡ് ഡ്രൈവിൽ പാസ്സ്‌വേർഡ് എന്റർ ചെയ്യുകയും ചെയ്തു. ഇനി രണ്ട് അവസരം മാത്രമാണ് ഇയാൾക്കുള്ളത്. പാസ്‌വേഡ് ഇതുവരെ കണ്ടെത്താനും ആയിട്ടില്ല.ഇപ്പോഴത്തെ വിപണി മൂല്യം അനുസരിച്ച് സ്റ്റെഫാൻ തോമസിന്റെ സമ്പാദ്യം 1800 കോടി രൂപയാണ്.